ഞാന്‍ ഇരിങ്ങല്‍

Wednesday, November 29, 2006

രണ്ടാം പിറന്നാള്‍

നവംബര്‍ 29:

ഇന്ന് എന്‍റെ പൊന്നു മോന്‍റെ രണ്ടാം പിറന്നാള്‍.
രണ്ടാം പിറന്നാള്‍ ഫോണിലൂടെ ആഘോഷിക്കുന്ന എന്‍റെ മകന്‍.
അച്ഛനും അമ്മയും അവന്‍റെ കൂടെയില്ല. ഒരാള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് രാജ്യസേവനം
പിന്നെ ഞാന്‍; ദാ മരുഭൂമിയില്‍. ഫോണിലൂടെ അവന്‍ പറയുന്നത് ഞാന്‍ തിരിച്ചറിയുന്നുണ്ടൊ??


എന്‍റെ കണ്ണടയിലൂടെ ചിരിച്ചു കൊണ്ട്

Tuesday, November 21, 2006

ദൈവത്തിന്റെ ലോട്ടറി ടിക്കറ്റ് : കവിത

ചിരിച്ചു നില്ക്കുന്നു ലോട്ടറി വാറ്റ് ടിക്കറ്റ്
പൈസയാണേറെ നല്‍കിയാല്‍ക്കിടയ്ക്കുമോ?

അന്നു തന്നെ ഞാനത് കരുതിയതാണേതായാലും
എടുത്തു നോക്കുക തന്നെ
അടിച്ചില്ലെങ്കില് വേണ്ട പോട്ടെ
അല്ലെങ്കില് തട്ടിപ്പാണെന്നോര്‍ത്ത്
വെളുക്കെ ചിരിച്ചാലൊ?

ചില്ലി കിട്ടുവാന്‍ പോലും ആശയില്ലേറെ വട്ടം
സാധനങ്ങള്‍ വാങ്ങിയിട്ടും കിട്ടിയില്ലതിലൊന്നും
പരാജയം എളുപ്പമായിരിക്കാം എന്ന പോലെ
വിജയം എളുപ്പമല്ലെന്ന് ഞാനറിയുന്നു
എങ്കിലും എടുക്കാതെ എങ്ങു പോകുവാന്‍ ഞാനീ വാറ്റ് ടിക്കറ്റ്.


സാധനങ്ങള്‍ വാങ്ങിയേക്കാം ബില്ലു വാങ്ങി തന്നെ.
ദൈവമേ
നിന്റെ ഇച്ഛയായ് എപ്പോഴോ വിജയം
എന്റെ കാല്‍ക്കിഴില്‍ വന്നു കിട്ടിയാല്, സത്യമായും
അതിന്‍ പാതി നിനക്കേകിടാം,
നീളം കുറഞ്ഞോരു നൂലിനാല് ബാക്കി ഞാന്
ആശായാല്‍ ചെറുമന്ദഹാസത്തോടെ
ഇളം കുഞ്ഞുവിരലുണ്ടു ഞാനിരിക്കാം
സ്വപന കാമുകിക്കായ്.
ആയതിനാല്
കാത്തിരിക്കാം സമയമേറെ വേണമെങ്കിലും
ഈ വാറ്റ് ലോട്ടറിക്കായ്
എത്ര നേരമെങ്കിലും.

അയ്യയ്യോ വീണിതല്ലോ കിടക്കുന്നു
അടിച്ചുവല്ലൊ നല്ല് മുന്തിയ സമ്മാനം എന്തു
പുത്തന്‍ നോട്ടുകളാണയ്യാ കയ്യു വിറയ്ക്കുന്നു ഇതില്‍പ്പാതിപോകണം!
കുഞ്ഞു വായിലുണ്ടുരസിക്കാന്‍
ചെന്നെടുത്തൊരു കെട്ട് നോട്ടുകള് ചിരിയോടെ
എന്തൊരല്‍ഭുതം കഴിഞ്ഞു പോയരാ
ലോട്ടറി ടിക്കറ്റ് വന്നു നിറയുന്നു കയ്യിലൊക്കെയും.

Monday, November 13, 2006

ബഹറിന്‍ - സൌദി മീറ്റ് : സാധ്യതകളും സംഘാ‍ടനവും

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ പല പേരുകളില്‍ ഒത്തു ചേരുന്നു.
പല കാര്യങ്ങള്‍ക്കായ്.
ചിലര്‍ പൊങ്ങച്ചം പങ്കു വയ്ക്കാന്‍
മറ്റു ചിലര്‍ ബിസ്സിനസ്സ് വര്‍ദ്ധിപ്പിക്കാന്‍
ഇനി ചിലര്‍ കൊച്ചു വാവയുടെ ‘കാഴച ബംഗ്ലാവിലെ’പോലെ ഒത്തു ചേരുന്നു.
അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ‘ബ്ലോഗ് മീറ്റ്’ ഇന്നൊരു ചര്‍ച്ചാ വിഷയ മായിരിക്കുന്നു.

എന്താണ് ബ്ലോഗ് മീറ്റിങ്ങ്?

ലോകത്തിലെ വിവിധ പ്രദേശത്തു നിന്ന് ഒരേ ഭാഷയില്‍ ; മലയാളത്തില്‍ ചിന്തിക്കുകയും എഴുതുകയും,
പാടുകയും നടക്കുകയും, ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന മലാ‍ളത്തെ സ്നേഹിക്കുന്ന അതിന്‍റെ ഉന്നാതിക്കായ് വര്‍ത്തീക്കുന്ന
ഒരു പറ്റം കൂട്ടം ആളുകള്‍ പ്രാദേശികമായി ഒത്തു ചേരുന്നു. സൌഹൃദങ്ങള്‍ പങ്കുവയ്ക്കുന്നു. കുട്ടികളും കുടുംബങ്ങളും.
ഒപ്പം മലയാളത്തെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍, അകലങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന തനിക്കും തന്നോടൊപ്പമുള്ള തും മുമ്പേ നടക്കുന്നതു മായ തലമുറയ്ക്കായ് ലാഭേച്ഛ കൂടാതെ തങ്ങളാലാവുന്നതൊക്കെയും അവര്‍ ചെയ്യുന്നു.

അങ്ങിനെ പ്രവാസലോകത്തെ രണ്ടാമത്തെ ‘മീറ്റ്’ ‘ആഘോഷകര’മായി കൊണ്ടാടി. പത്ര ഭീകരന്‍ മാര്‍ ഇത്തരം കൂട്ടായ്മക്ക് നേരെ കണ്ണടയ്ക്കുന്നില്ലേ... ഉണ്ടെന്നു തന്നെയാണ്. അവരില്‍ സഹൃദയര്‍ ഇല്ലെന്നെല്ല.

അതിനു പുറമെ ദാ. ഇന്ദ്രപ്രസഥ മീറ്റ് - ഗംഭീരം, കൊച്ചി മീറ്റ്..ദാ വരുന്നു മലയാളം പോര്‍ട്ടല്‍...
തിരുവനന്ത പുരം മീറ്റ്.. ഇനിയും എത്ര എത്ര മീറ്റുകള്‍..

എന്‍റെ പ്രീയ പ്പെട്ട ബഹറിന്‍ - സൌദി സുഹൃത്തു ക്കളെ.. നമ്മളില്‍ എത്രപേരുണ്ടിവിടെ? നമുക്കൊന്ന് കൈ കോര്‍ത്ത് നിന്നൂടെ..

സ്നേഹത്തോടെ
നിങ്ങളില്‍ ഒരുവന്‍
രാജു (ഞാന്‍ -ഇരിങ്ങല്‍)