ഞാന്‍ ഇരിങ്ങല്‍

Monday, November 13, 2006

ബഹറിന്‍ - സൌദി മീറ്റ് : സാധ്യതകളും സംഘാ‍ടനവും

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ പല പേരുകളില്‍ ഒത്തു ചേരുന്നു.
പല കാര്യങ്ങള്‍ക്കായ്.
ചിലര്‍ പൊങ്ങച്ചം പങ്കു വയ്ക്കാന്‍
മറ്റു ചിലര്‍ ബിസ്സിനസ്സ് വര്‍ദ്ധിപ്പിക്കാന്‍
ഇനി ചിലര്‍ കൊച്ചു വാവയുടെ ‘കാഴച ബംഗ്ലാവിലെ’പോലെ ഒത്തു ചേരുന്നു.
അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ‘ബ്ലോഗ് മീറ്റ്’ ഇന്നൊരു ചര്‍ച്ചാ വിഷയ മായിരിക്കുന്നു.

എന്താണ് ബ്ലോഗ് മീറ്റിങ്ങ്?

ലോകത്തിലെ വിവിധ പ്രദേശത്തു നിന്ന് ഒരേ ഭാഷയില്‍ ; മലയാളത്തില്‍ ചിന്തിക്കുകയും എഴുതുകയും,
പാടുകയും നടക്കുകയും, ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന മലാ‍ളത്തെ സ്നേഹിക്കുന്ന അതിന്‍റെ ഉന്നാതിക്കായ് വര്‍ത്തീക്കുന്ന
ഒരു പറ്റം കൂട്ടം ആളുകള്‍ പ്രാദേശികമായി ഒത്തു ചേരുന്നു. സൌഹൃദങ്ങള്‍ പങ്കുവയ്ക്കുന്നു. കുട്ടികളും കുടുംബങ്ങളും.
ഒപ്പം മലയാളത്തെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍, അകലങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന തനിക്കും തന്നോടൊപ്പമുള്ള തും മുമ്പേ നടക്കുന്നതു മായ തലമുറയ്ക്കായ് ലാഭേച്ഛ കൂടാതെ തങ്ങളാലാവുന്നതൊക്കെയും അവര്‍ ചെയ്യുന്നു.

അങ്ങിനെ പ്രവാസലോകത്തെ രണ്ടാമത്തെ ‘മീറ്റ്’ ‘ആഘോഷകര’മായി കൊണ്ടാടി. പത്ര ഭീകരന്‍ മാര്‍ ഇത്തരം കൂട്ടായ്മക്ക് നേരെ കണ്ണടയ്ക്കുന്നില്ലേ... ഉണ്ടെന്നു തന്നെയാണ്. അവരില്‍ സഹൃദയര്‍ ഇല്ലെന്നെല്ല.

അതിനു പുറമെ ദാ. ഇന്ദ്രപ്രസഥ മീറ്റ് - ഗംഭീരം, കൊച്ചി മീറ്റ്..ദാ വരുന്നു മലയാളം പോര്‍ട്ടല്‍...
തിരുവനന്ത പുരം മീറ്റ്.. ഇനിയും എത്ര എത്ര മീറ്റുകള്‍..

എന്‍റെ പ്രീയ പ്പെട്ട ബഹറിന്‍ - സൌദി സുഹൃത്തു ക്കളെ.. നമ്മളില്‍ എത്രപേരുണ്ടിവിടെ? നമുക്കൊന്ന് കൈ കോര്‍ത്ത് നിന്നൂടെ..

സ്നേഹത്തോടെ
നിങ്ങളില്‍ ഒരുവന്‍
രാജു (ഞാന്‍ -ഇരിങ്ങല്‍)

13 Comments:

At 2:32 PM, Blogger രാജു ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരെ..,
ബഹറിന്‍ - സൌദി മീറ്റിന്‍ ഉത്സാഹം കാട്ടുക.

 
At 2:56 PM, Anonymous നന്ദു said...

നല്ല ആശയം.
ഇക്കാര്യം ഞാനിപ്പോള്‍ പാ‍ര്‍വ്വതിയോടു പറഞതെയുള്ളൂ. ഡല്‍ഹി മീറ്റ് ചിത്രങള്‍ കണ്ടിട്ട് അസൂയ തോന്നുന്നു. ഇവിടെ (സൌദിയില്‍) ഒന്നു സഘടിപ്പിക്കാ‍ന്‍ പറ്റാത്തതുകൊണ്ട് എന്നു.
ഒത്ത് പിടിച്ചാല്‍ മലയും പോരില്ലേ?

-നന്ദു
റ്രിയാദ്.

 
At 3:04 PM, Blogger രാജു ഇരിങ്ങല്‍ said...

നമ്മളെല്ലാവരും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ ഗംഭീരമാക്കാവുന്നതേ ഉള്ളൂ. നമ്മളില്‍ കുറച്ചു പേരുണ്ടെങ്കില്‍ യു. എ. ഇ യില്‍ നിന്നും സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യാം.
അറിയാവുന്ന ആളുകളോട് ബന്ധപ്പെടുമല്ലൊ.
എന്‍റെ നമ്പര്‍: +973 36360845

 
At 3:07 PM, Anonymous Sunil said...

uthsaahikkoo, iringalE...
-S-

 
At 3:17 PM, Blogger പി. ശിവപ്രസാദ് said...

ഇരിങ്ങല്‍, നന്ദു,

സൗദിയിലെ മല പോരണമെങ്കില്‍ നമ്മള്‍ എത്രപേര്‍ ഒത്തു പിടിക്കണം എന്നതാണ്‌ പ്രശ്നം. നന്ദുവും ഞാനും പിന്നെ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്ന ചില 'ആശാന്മാരും' ഒത്തുകൂടാന്‍ ഒരു ശ്രമം നടത്തി നോക്കിയാലോ? ആദ്യം അറിയേണ്ടത്‌, സൗദിയില്‍ എത്ര 'ബ്ലോഗന്മാര്‍' ഉണ്ടെന്നാണ്‌. പണ്ട്‌ 'കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌?' എന്ന്‌ ജോണ്‍ എബ്രഹാം ചോദിച്ചപോലെ ഒന്ന്‌ 'ഉച്ചത്തില്‍' ചോദിക്കാം. എത്ര 'പ്രതിവചനം' (മറുപടി) ഉണ്ടെന്ന്‌ നോക്കട്ടെ. പിന്നീടാവാം ബാക്കി 'അന്നവിചാരമൊക്കെ'! എന്താ നന്ദൂ. അങ്ങനെയല്ലേ?

ഇരിങ്ങല്‍ അക്കരെയായതിനാല്‍, പിന്നാലെ ചര്‍ച്ചചെയ്ത്‌ സൗദി-ബഹറൈന്‍ ബന്ധം ആലോചിക്കാം.

"ദമാമ്മില്‍ നിന്ന്‌ ദേ ചോദിക്കുന്നു; ആരാനുമുണ്ടോ അവിടെ?"

 
At 3:20 PM, Blogger അതുല്യ said...

ഇരിങ്ങലച്ചോ... അച്ചാന്ന് വിളിച്ചെന്ന് ഒന്നും ഞാന്‍ ഓര്‍ക്കില്യാ. ആളെ വിട്ട്‌ ഞാന്‍ തല്ലിയ്കും, ഇനി എങ്ങാനും അടുത്ത്‌ മീറ്റ്‌ ഈറ്റ്‌ എന്നൊക്കെ പറഞ്ഞാ. കമന്റിട്ട്‌ ഓടിപിടിയ്കാന്‍ വയ്യാഞ്ഞിട്ടാ. അല്ലെങ്കില്‍ ഒരു മാസത്തേ നോട്ടീസ്‌ തരണം. ഗള്‍ഫ്ന്യൂസില്‍ പരസ്യമിട്ട്‌ ലോഗിന്‍ ഐ.ഡി യൊക്കെ ഒരു 10/20 ഡാറ്റാ എന്റ്രിക്കാരെ എല്‍പ്പിയ്കാന്‍.

സഖ. നായനാരു, ഏലപ്പാറ മേഴ്സിട്ടീച്ചറോട്‌ പറഞ്ഞ പോലത്തെ, നമ്മടെ പഞ്ചായത്ത്‌ അപ്പീസറായിട്ട്‌ ബന്ധപ്പെട്ടാ ശരിയാവും എന്ന ബന്ധപെടലൊന്നുമല്ലല്ലോ അല്ലേ?

 
At 3:28 PM, Blogger രാജു ഇരിങ്ങല്‍ said...

മതി അതുമതി.
പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ട ശേഷം മാത്ര മതി ബാക്കി ആലോചന.
സ്ത്രീധന കാര്യമൊക്കൊ പിന്നെ. ആദ്യം അമ്മാവന്‍ മാരൊക്കൊ ഒന്ന് ആലോചിക്ക്.
പ്രീയ ബഹറിന്‍ ബ്ലോഗ് കൂട്ടുകാരേ...
എല്ലാവരുമൊന്ന് ബന്ധപ്പെടൂ‍...
നായനാരു പറഞ്ഞതുപോലെയൊ അല്ലാതെയൊ...

 
At 4:22 PM, Blogger രാജു ഇരിങ്ങല്‍ said...

എല്ലാക്കാര്യത്തിനും മുന്‍ കൈയെടുക്കുന്ന അതുല്യ ചേച്ചി തന്നെ ഇതിനൊരു പബ്ലിസിറ്റി കൊടുത്ത് ‘ജോര്‍’ ആക്കി ത്തരുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

 
At 5:16 PM, Anonymous നന്ദു said...

അയ്യോ അതുല്ല്യെനെ കെട്ടിച്ചതാ.. അതുകൊണ്ടു പെണ്ണുകാണല്‍ വേണ്ട!.ഇടി യു.എ.ഇ ല്‍ നിന്നു ബഹ്രൈനിലേയ്ക്കെത്താന്‍ അധിക സമയമെടുക്കില്ല മോനെ.
*$#@*)(%$#@
മീറ്റ് ദമാമിലായാല്‍ ബഹ്രൈനിലെത്താനുള്ള വിസ പ്രശ്നം ഒഴിവാകും. അല്ലെ ശിവപ്രസാദ്?.
-നന്ദു.

 
At 5:35 PM, Anonymous നന്ദു said...

രാജു , ശിവപ്രസാദ്,
ഒരാളെ കൂടെ കിട്ടിയിട്ടുണ്ട്.
Sunil said...
Nandu, where are you in Riyadh? I am in Riyad only. Let us try for a blogmeet -S- (Mobile:0564207622)
Monday, November 13, 2006 3:02:00 PM

 
At 12:29 PM, Blogger കലേഷ്‌ കുമാര്‍ said...

എ.കെ.എം.ജി എന്നും പറഞ്ഞൊരു സംഘടനയുണ്ട് - ഓള്‍ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ്! - മലയാളി ഡോക്ടര്‍മ്മാരുടെ സംഘടനയാണത്. ലോകം മൊത്തോം അതിന്റെ ചാപ്റ്ററുകളുണ്ട്. അതുപോ‍ലെ മറ്റ് എഞ്ചിനീയറുമ്മാരുടെയും മറ്റും സംഘടനകളും ഉണ്ട് - അതുപോലെ നമ്മുടെ ബൂലോഗക്കൂട്ടാ‍യ്മ ലോകമെങ്ങും പടരട്ടെ!

ആദ്യം വേണ്ടുന്നത് ബഹറിനിലെ കെവിനെ വിളിക്കുക.

 
At 7:23 AM, Blogger രാജു ഇരിങ്ങല്‍ said...

കെവി യുടെ ബ്ലോഗില്‍ ബഹറിനിലും സൌദിയിലുമുള്ള ബ്ലോഗര്‍മാരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. ബഹറിന്‍ - സൌദി സുഹൃത്തുക്കളേ... അവിടെയൊന്ന് സന്ദര്‍ശിക്കൂ..

 
At 7:11 PM, Blogger വിശ്വപ്രഭ viswaprabha said...

ബഹറിനില്‍ തന്നെയുണ്ട് ഒരു പഴയ മലയാളം ബ്ലോഗര്‍, മോനു. പക്ഷേ കുറേ കാലമായി ഒന്നും എഴുതുന്ന കാണാനില്ല.

അഥവാ ബഹറിനിലൊരു മീറ്റു നടക്കുകയാണെങ്കില്‍, നേരവും കാലവുമൊക്കെ ഒത്തുവന്നാല്‍, വിരോധമില്ലെങ്കില്‍, ഞാനും കൂടാം.

qw_er_ty

 

Post a Comment

Links to this post:

Create a Link

<< Home