ഞാന്‍ ഇരിങ്ങല്‍

Tuesday, November 21, 2006

ദൈവത്തിന്റെ ലോട്ടറി ടിക്കറ്റ് : കവിത

ചിരിച്ചു നില്ക്കുന്നു ലോട്ടറി വാറ്റ് ടിക്കറ്റ്
പൈസയാണേറെ നല്‍കിയാല്‍ക്കിടയ്ക്കുമോ?

അന്നു തന്നെ ഞാനത് കരുതിയതാണേതായാലും
എടുത്തു നോക്കുക തന്നെ
അടിച്ചില്ലെങ്കില് വേണ്ട പോട്ടെ
അല്ലെങ്കില് തട്ടിപ്പാണെന്നോര്‍ത്ത്
വെളുക്കെ ചിരിച്ചാലൊ?

ചില്ലി കിട്ടുവാന്‍ പോലും ആശയില്ലേറെ വട്ടം
സാധനങ്ങള്‍ വാങ്ങിയിട്ടും കിട്ടിയില്ലതിലൊന്നും
പരാജയം എളുപ്പമായിരിക്കാം എന്ന പോലെ
വിജയം എളുപ്പമല്ലെന്ന് ഞാനറിയുന്നു
എങ്കിലും എടുക്കാതെ എങ്ങു പോകുവാന്‍ ഞാനീ വാറ്റ് ടിക്കറ്റ്.


സാധനങ്ങള്‍ വാങ്ങിയേക്കാം ബില്ലു വാങ്ങി തന്നെ.
ദൈവമേ
നിന്റെ ഇച്ഛയായ് എപ്പോഴോ വിജയം
എന്റെ കാല്‍ക്കിഴില്‍ വന്നു കിട്ടിയാല്, സത്യമായും
അതിന്‍ പാതി നിനക്കേകിടാം,
നീളം കുറഞ്ഞോരു നൂലിനാല് ബാക്കി ഞാന്
ആശായാല്‍ ചെറുമന്ദഹാസത്തോടെ
ഇളം കുഞ്ഞുവിരലുണ്ടു ഞാനിരിക്കാം
സ്വപന കാമുകിക്കായ്.
ആയതിനാല്
കാത്തിരിക്കാം സമയമേറെ വേണമെങ്കിലും
ഈ വാറ്റ് ലോട്ടറിക്കായ്
എത്ര നേരമെങ്കിലും.

അയ്യയ്യോ വീണിതല്ലോ കിടക്കുന്നു
അടിച്ചുവല്ലൊ നല്ല് മുന്തിയ സമ്മാനം എന്തു
പുത്തന്‍ നോട്ടുകളാണയ്യാ കയ്യു വിറയ്ക്കുന്നു ഇതില്‍പ്പാതിപോകണം!
കുഞ്ഞു വായിലുണ്ടുരസിക്കാന്‍
ചെന്നെടുത്തൊരു കെട്ട് നോട്ടുകള് ചിരിയോടെ
എന്തൊരല്‍ഭുതം കഴിഞ്ഞു പോയരാ
ലോട്ടറി ടിക്കറ്റ് വന്നു നിറയുന്നു കയ്യിലൊക്കെയും.

25 Comments:

At 11:31 AM, Blogger രാജു ഇരിങ്ങല്‍ said...

ദൈവത്തിന്‍റെ ലോട്ടറി ടിക്കറ്റ് എടുത്തോ എല്ലാവരും??
വരൂ‍.. കടന്നു വരൂ.. നാളെയാണ് നാളെയാണ്..

 
At 11:41 AM, Blogger അതുല്യ said...

മീറ്റിലേ ഇരിങ്ങലച്ചന്റെ കവിത കേട്ട ക്ഷീണം തീര്‍ന്ന് വരുന്നതേയുണ്ടായിരുന്നുള്ളു. അപ്പോഴേയ്കും സന്യാസിയേ കൊണ്ട്‌ പുളിയിക്ഞ്ചി കഴിപ്പിച്ചപോലെ...

അനുകാലിക വിഷയം തിരഞ്ഞെടുത്തതില്‍ അഭിനന്ദനമര്‍ഹിയ്കുന്നു. അല്‍പം നീണ്ട്‌ പോയത്‌ കൊണ്ട്‌ രസച്ചരട്‌ മുറിഞ്ഞു ഇടയ്ക്‌ (ഇറ്റ്‌ ഈസ്‌ വെരി ഈസി റ്റു ഫൈന്‍ മിസ്റ്റേക്ക്‌ ഓണ്‍ ദ അതര്‍ പേപ്പര്‍!!)


(വാറ്റ്‌ കൊണ്ട്‌ സിനിമാ നടന്‍ തിലകനെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടി)

 
At 11:43 AM, Anonymous ഒരുത്തന്‍ said...

ഈ ലോട്ടറിടിക്കറ്റ് എനിക്ക് ദഹിച്ചില്ല. ദഹിച്ചവര്‍ പറയട്ടെ.

എന്തായാലും എനീക്കീ ഭാഗ്യം വേണ്ട.
തലക്കെട്ടില്‍ തന്നെ “കവിത” എന്നു ചേര്‍ത്തത് നന്നായി. അതുകൊണ്ട് ഇതും കവിതയാണെന്നു മനസില്‍ കരുതി വായിക്കാന്‍ പറ്റി.
സന്തോഷം.

 
At 11:51 AM, Blogger രാജു ഇരിങ്ങല്‍ said...

കവിതയായൊ കഥയായൊ വായിക്കാം. അത് വായനക്കാരന്‍റെ ഇഷ്ടം.
ന്തായാലും ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് എല്ലാവര്‍ക്കും സുസ്വാഗതം.

 
At 12:14 PM, Blogger അളിയന്‍സ് said...

കൊള്ളാലോ സംഭവം.... മാഷ് എപ്പോഴാ നാട്ടീപ്പോയി വാറ്റ് ടിക്കറ്റെടുത്തത്..?

 
At 2:14 PM, Blogger ഹേമ said...

ഇരിങ്ങലിന്‍റെ ‘ പാറമടയിലെ രാഷ്ട്രീയ ത്തിന് ശേഷം ശക്തമായ ആക്ഷേപ ഹാസ്യം പോലെ യുള്ള കവിത.
ദൈവത്തിന്‍റെ ലോട്ടറി ടിക്കറ്റ്. മനോഹരമായിരിക്കുന്നു.
ഇതിനിടിയില്‍ നാട്ടില്‍ പോയപ്പോള്‍ വാറ്റ് ലോട്ടറിയില്‍ 500 രൂപ എനിക്കടിച്ചിരിന്നു.
: സിമി

 
At 4:14 PM, Blogger സു | Su said...

എനിക്ക് ലോട്ടറി വേണ്ട. :|

:)

 
At 4:19 PM, Blogger വിഷ്ണു പ്രസാദ് said...

ഇരിങ്ങല്‍ താങ്കളെന്നെ ധര്‍മസങ്കടത്തിലാക്കുന്നു.എങ്കിലും ഒരാശ:എഴുതുമ്പോള്‍ ഇത് കവിതയാക്കണം എന്ന വാശി ഉപേക്ഷിച്ച് പറയാനുള്ളത് ക്ലിഷ്ടമായി പറയാന്‍
‍ശ്രമിച്ചെങ്കില്‍...(തെറി പറയല്ലേ...:))

 
At 4:30 PM, Blogger കുറുമാന്‍ said...

ഇരിങ്ങലേ, വാറ്റെന്നു അടിക്കടി കണ്ടതിനാല്‍, മുഴുവനും വായിച്ചു. വാറ്റടിച്ച സുഖം കിട്ടിയില്ലെങ്കിലും ഒരു വായനാ സുഖം കിട്ടി.

ഫോണ്ട് ചുമല മാറ്റി വേറെ ഏതെങ്കിലും ആയാല്‍ കുറച്ചു കൂടി നന്നായിരുന്നു.

 
At 7:08 PM, Blogger വല്യമ്മായി said...

നല്ല കവിത,ഒന്നു കൂടി ശ്രമിച്ചാല്‍ നല്ല ഈണത്തില്‍ ചൊല്ലാമായിരുന്നു

 
At 7:13 AM, Blogger Sul | സുല്‍ said...

വാറ്റിനിട്ടൊരു താങ്ങ് :)

-സുല്‍

 
At 7:46 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഇരിങ്ങല്‍ജീ നല്ല കവിത.

 
At 9:22 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വായിച്ചവര്‍ക്കും കമന്‍ റിയവര്‍ക്കും നന്ദി.
അതുല്യചേച്ചിക്ക് പ്രത്യേകം നന്ദി. മീറ്റില്‍ കവിത കേട്ട് ക്ഷീണമായതിനാല്‍ നാട്ടില്‍ പോയി ഒരു വാറ്റ് ടിക്കറ്റ് എടുക്കൂ അതിനുവേണ്ടിയാണീ കവിത.

ഒരുത്തന്‍: നന്ദി. വാറ്റാ‍ണൊ ദഹിക്കാത്തത് കവിതയൊ? രണ്ടായാലും സൂക്ഷിക്കുക ദഹനക്കേട് വരാതെ.

അളിയന്‍സ്: നാട്ടില്‍ പോയില്ല മാഷെ. പരസ്യം കാണാറില്ലെ ടി.വിയില്‍. അതാണ് പ്രചോദനം.

സിമി: വാറ്റ് ലോട്ടറി അടിച്ചെന്നറിഞ്ഞതില്‍ സന്തോഷം. കവിത വായിക്കുന്നുണ്ടെന്നറിയുന്നതിലും.

സു ചേച്ചി: എന്തു പറ്റി ചേച്ചി നാട്ടില്‍ നിന്ന് ടിക്കറ്റൊന്നും എടുത്തില്ലേ.. അതൊ എന്‍റെ കവിത ഇഷ്ടപ്പെട്ടില്ലെന്നാണൊ? എന്തായാലും വായിച്ചല്ലൊ സന്തോഷം.
വിഷ്ണുമാഷേ.. താങ്കളെന്തിനാ പേടിക്കുന്നേ.. താങ്കള്‍ വായനക്കാരന്‍ കൂടിയാണ്. ഏറ്റവും കൂടുത സ്വാതന്ത്ര്യം വായനക്കാരനല്ലേ..ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു കീറ് വച്ച് കൊടുക്കണം വായനക്കാരന് ആരെയും പേടിക്കാനില്ല.

കുറുമന്‍ ചേട്ടാ. നന്ദി. എന്തു വായിക്കുമ്പോഴും മുഴുവന്‍ വായിക്കുന്നത് തന്നെ നല്ലത്.

വല്യമ്മായി :നന്ദി. എന്നെ വായിച്ചല്ലൊ. ഒരു പക്ഷെ എന്‍റെ ഈണത്തിലുള്ള കവിത വളരെ അപൂര്‍വ്വമാണ്. എല്ലാവരുടെയും പ് രാക്ക് കേട്ടപ്പോള്‍ ഒന്ന് ഈണത്തില്‍ ചുവട് മാറ്റി നോക്കിയതാ. എന്തായാലും കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടാന്നറിയുന്നതില്‍ സന്തോഷം.

സുല്‍: ഒരു താങ്ങ് ആവശ്യമെങ്കില്‍ നമ്മളൊക്കെ അല്ലെ നല്‍കേണ്ടത് അല്ലേ.. നന്ദി.
ഇത്തിരിവെട്ടം : നന്ദി
കൂടാതെ കമന്‍റിടാതെ ഇ-മെയില്‍ അയച്ചവര്‍ക്കെല്ലാം നന്ദി
സ്നേഹത്തോടെ
രാജു

 
At 10:51 AM, Blogger അഗ്രജന്‍ said...

ഈ ചുവന്ന മഷി വായിക്കാനിത്തിരി ബുദ്ധിമുട്ടിച്ചു.

കോപ്പി ചെയ്ത് വേര്‍ഡില്‍ പെയ്സ്റ്റി കളര്‍ മാറ്റി വായിച്ചു :)

കൊള്ളാം!

കുറുജി കമന്‍റ് കലക്കീട്ടോ :)

 
At 7:32 AM, Blogger രാജു ഇരിങ്ങല്‍ said...

നന്ദി അഗ്രജന്‍. എന്നെ ബുദ്ധിമുട്ടി വായിച്ചതിലും കമന്‍റിയതിലും. ചുവന്ന മഷി ലാര്‍ജ് ഫോണ്ടാക്കിയിട്ടുണ്ട്. അടുത്ത പോസ്റ്റില്‍ കുറച്ചുകൂടി ശ്രദ്ധ വയ്ക്കാം. ഒരു പാട് നന്ദി ഒരിക്കല്‍ കൂടി.
സ്നേഹത്തോടെ

 
At 10:46 AM, Blogger സഹൃദയന്‍ said...

കൊള്ളാം...........

 
At 2:22 PM, Blogger തറവാടി said...

ഇരിങ്ങല്‍ ,,
വായിച്ചു

 
At 3:31 PM, Blogger രാജു ഇരിങ്ങല്‍ said...

സഹൃദയന്‍: അഭിപ്രായത്തിനും വായിച്ചതിനും നന്ദി.
തറവാടി: താങ്കള്‍ വായിച്ചുവെന്ന് മനസ്സിലായി. എന്നാല്‍ താങ്കളുടെ അഭിപ്രായേന്തേ എഴുതാന്‍ വിട്ടത്?
ദൈവത്തിന്‍റെ ലോട്ടറി ടിക്കറ്റ് കവിതയേ അല്ലെന്ന് ബ്ലോഗ് മഹാസാഹിത്യകാരന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ താങ്കള്‍ക്ക് താങ്കളുടെതായ എന്തെങ്കിലും പറയാലൊ. പൊട്ടക്കവിതയാണെന്നൊ. അല്ലെങ്കില്‍ നോബല്‍ പ്രൈസിന്‍ അയക്കാമെന്നൊ ഒക്കെ/
എന്തെങ്കിലും അഭിപ്രായം കൂടി പറഞ്ഞാല്‍ ഞാന്‍ ധന്യനായി.

 
At 3:35 PM, Blogger അതുല്യ said...

രാജുവേ... അല്ലാ അറിയാന്‍ പാടില്യാഞ്ഞിട്ട്‌ ചോദിയ്കുവാ ഞാന്‍. അന്ന് ഞാന്‍ നേരാം വണ്ണം, ഒരു വ്യക്തി നിങ്ങളെ ഹര്‍ട്ട്‌ ചെയ്തപ്പോള്‍ ന്യായമല്ലാന്നും പറഞ്ഞ്‌ ഞാന്‍ കമന്റിട്ടിരുന്നു. നല്ല ഹ്രദയത്തിനു ഉടമയായ അദ്ദേഹം തീര്‍ച്ചയായും അനവസരമായി പോയീന്ന് നിങ്ങളൊട്‌ പറയുകയും ചെയ്തു. ഇന്നിട്ട്‌, നിങ്ങളോ? നിങ്ങളത്‌ ഒരു ആലാക്കി, തണലാക്കി, പിന്നേം മറുപടി.. പിടി. പിടി എന്ന മട്ടില്‍ ഇരുന്നു.

അല്ലാ ഈ തറവാടീടെയോ അല്ലാ മറ്റ്‌ ആരുടെയെങ്കിലും കയ്യീന്ന് വിഴണ കമന്റോ അഭിപ്രായമോ ആണോ ഇരിങ്ങലച്ചന്‍ ഡ്രാഫ്റ്റാക്കി നാട്ടിലേയ്ക്‌ അയയ്കണേ?

നിങ്ങള്‍ നല്ല സാഹിത്യ വാസനയുള്ള ആളാണെന്ന് തന്നെയാണു എന്റേയും അഭിപ്രായം. പക്ഷെ സിനിമാക്കരെ പോലെ കൊട്ടകേടെ മുമ്പില്‍ എന്താ അഭിപ്രായം എന്താ അഭിപ്രായമ്ന്ന് ചോദിയ്കണ്ടാന്നേ. ബുക്കടിച്ച്‌ വിറ്റിട്ട്‌ മേടിച്ചവരുടെ ഒക്കെ വീട്ടിലു നമുക്ക്‌ പോകാന്‍ പറ്റുമോ ഇരിങ്ങലച്ചാ.

ഒരു പോസ്റ്റിടുന്നേ അങ്ങട്‌ വേഗം. എന്നിട്ട്‌ വേണം എനിക്കൊന്ന് നിങ്ങളേം വിമര്‍ശിയ്കാന്‍. ഞാനും ഒന്ന് ഇരിങ്ങലിനു പഠിയ്കട്ടേ...

 
At 4:03 PM, Blogger രാജു ഇരിങ്ങല്‍ said...

അയ്യോ ഞാന്‍ വീണ്ടും തെറ്റില്‍ നിന്ന് തെറ്റിലേക്ക്, അഴുക്കു ചാലിലേക്ക് പോവുകയാണൊ.
എത്ര കിഴുക്കു കിട്ടിയാലും പഠിക്കില്യാന്ന് വച്ചാ ന്താ ചെയ്യുക അതുല്യ ചേച്ചീ.

കാറും കോളും ഇടിയും മിന്നലും വന്നപ്പോള്‍ കേറി നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ് തന്നത് അതുല്യ ചേച്ചി മാത്രമായിരുന്നു. ഇപ്പൊ തറവാടി, സൌഹൃദയന്‍ അങ്ങിനെ ചിലര്‍.

ബുദ്ധിയില്ലതെ ഞാന്‍ എന്തോ വിശ്വത്തിനെ വിളിച്ചു പറഞ്ഞു ഇപ്പൊ ദാ അതേ ചേച്ചി എന്നെ തള്ളി പ്പറയുന്നു. ... എന്‍റെ കണ്ണുകള്‍ നിറയുന്നു. തന്ന സ്നേഹം തിരിച്ചരിയാത്ത മണ്ടന്‍. ശരിക്കും ഹൃദയം പറിഞ്ഞു പോകുന്ന വേദന. ഇനിയും ഈ വേദന താങ്ങാന്‍ പറ്റില്ല
.
വിശ്വപ്രഭയ്ക്ക് എന്തെങ്കിലും തോന്നിയെങ്കില്‍ എല്ലാം നമുക്ക് മറക്കാം പൊറുക്കാ.
ഇരുട്ടില്‍ നിന്ന് എന്‍റെ കണ്ണുകള്‍ വെളിച്ചത്തിലേക്ക് തുറക്കപ്പെടട്ടേ..
അതുല്യ ചേച്ചീ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്ക്.

 
At 6:49 PM, Blogger തറവാടി said...

ഇരിങ്ങല്‍ ,

ഇതെഴുതിയപ്പോളുണ്ടായ താങ്കളുടെ മാനസികാവസ്ഥ ഞാന്‍ കാണുന്നു. അതിനാലാണ്‌ മറുപടിയാകാമെന്ന് വെച്ചതും.

ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായ ആളാണ്‌ ഞാന്‍. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാത്രമാണ്‌ ഞാന്‍ ബൂലോകത്ത്‌ കുറച്ച്‌ സ്ഥലം വാങ്ങിയത്‌. എനിക്ക്‌ പറയാനുള്ളതാകട്ടെ കുറച്ച്‌ ബാല്യകാല സ്മരണകള്‍ മാത്രവും.

ഇതൊക്കെയാണെങ്കിലും സീനിയര്‍ - ജൂനിയര്‍ എന്നൊക്കെ ചിലര്‍ പറയുന്നതിനോടെനിക്ക്‌ ഒട്ടും യോജിപ്പില്ലതാനും കാരണം , ഇത്‌ സ്കൂളും കോളേജും ഒന്നുമല്ലല്ലോ.

ഒരാള്‍ ഒരു കുറിപ്പെഴുതിയെന്നിരിക്കട്ടെ , ആ കുറിപ്പിന്‌ അതിന്റെ വായനക്കാരനില്‍ എന്തെങ്കിലും സ്വധീനം ചെലുത്താന്‍ കഴിഞ്ഞാല്‍ ആകുറിപ്പിനെ ഒരു സാഹിത്യം എന്ന് വിളിക്കാം.( അത് നല്ലരീതിയിലായാലും ചീത്തരീതിയിലായാലും , വായിക്കുന്ന ആളിന്‍റെ മാനസികാവസ്ഥപോലിരിക്കും അയാളിലുള്ള സ്വാധീനം)

ഒരാള്‍ ഒരു മുന്ദ്ധാരണയുമില്ലാതെ ഒരു കുറിപ്പ് വായിച്ചെന്നിരിക്കട്ടെ , വായിച്ച് കഴിഞ്ഞതിന് ശേഷം അയാളുടെ മനസ്സിലുണ്ടാവുന്ന സ്വാധീനത്തിന്‍റെ അളവാണ് അയാളുടെ അഭിപ്രായം

അത്‌ വായിച്ചതിന്‌ ശേഷം " വളരെ നന്നായി" , " നന്നായി" , "കുഴപ്പമില്ല" , "മോശം"

എന്നതൊക്കെ മുന്‍ദ്ധാരണയും യാഥാര്‍ത്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ അളവാണ്‌.( മുന്‍ ദ്ധാരണ എന്നത്‌ ഒരു പക്ഷെ അതെഴുതിയവനെക്കുറിച്ചാകാം ,എഴുതിയതിനെ കുറിച്ചാകാം ,കാലങ്ങളായി ഉണ്ടായതാവാം , എഴുത്തിന്റെ തുടക്കത്തില്‍ ഉണ്ടായതാകാം, അയാളുടെ തന്നെ മുമ്പത്തെ കുറിപ്പുകളാവം)

ഒരു പക്ഷെ ബൂലോകത്തെ ഏറ്റവും കുറവ്‌ വായിക്കുന്ന ബ്ലോഗര്‍ ഞാനായിരിക്കും. കാരണങ്ങള്‍ പലതാണ്‌ , സമയമില്ലാന്ന് പറയുന്നില്ല , എന്റെ മനസ്സിനെ സ്വധീനിക്കുന്ന കുറച്ച്‌ പേരുടെ മാത്രമെ ഞാന്‍ വായിക്കൂ , ചില ബ്ലോഗില്‍ പോകും , തുടക്കം കണ്ടാല്‍ തന്നെ ഓടിപ്പോരും , മനസ്സിലാക്കാന്‍ പറ്റാത്തതിനാല്‍ മാത്രം , കൂടിയാല്‍ ഒന്നോ രണ്ടോ തവണ പോകും , പിന്നെ അതങ്ങ്‌ തഴയും. എനിക്ക്‌ തമാശ അധികമിഷ്ടമല്ല അതിനാല്‍ അത്തരത്തിലുള്ളതും ഞാന്‍ വായിക്കാറില്ല.

പിന്നെ ഞാന്‍ ഏതെങ്കിലും ബ്ലോഗില്‍ പോയാല്‍ എന്തെങ്കിലും ഞാന്‍ പറയും , " നന്നായി" : അര്‍ഥം, എന്റെ മനസ്സിനെ സ്വാധീനിച്ചു , നന്നായിതന്നെ.

ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത്‌ സ്വന്തം കുഴപ്പമായാണ്‌ ഞാന്‍ കാണാറ്‌ എന്നാല്‍ ഞാന്‍ അത്‌ പറയും.( താങ്കള്‍ മുരളി വാഴൂരില്‍ ഞാനിട്ട കമന്റ്‌ നോക്കുക).

പിന്നെ എന്നെ ഒരു തരത്തിലും സ്വാധീനിച്ചില്ലെങ്കില്‍ ഞാന്‍ പറയും " വായിച്ചു"

മറ്റൊരു തരത്തില്‍ പറയാം:

ഒരാള്‍ ഒരു കുറിപ്പെഴുതി , രണ്ട്‌ ദിവസം കഴിഞ്ഞത്‌ അയാള്‍ വായിക്കട്ടെ ,

" ഓ ഒന്നൂടെ നന്നാക്കാമായിരുന്നു"

എന്ന് അയാള്‍ക്ക്‌ സ്വയം തോന്നിയാല്‍ , അയാള്‍ക്ക്‌ കഴിവുണ്ടെന്നും , എഴുതി ശരിയാക്കാമെന്നും;

" ഇത്‌ ഞാനെഴുതിയതാണോ ദൈവമെ!"

എന്ന് തോന്നുകയാണെങ്കില്‍ , അതാണയാളുടെ മാക്സിമം കഴിവെന്നും , ഇതില്‍ ക്കൂടുതല്‍ പ്രതീക്ഷിക്കണ്ടെന്നും ,

ഇനി " അയ്യേ , ച്ചേ മോശം , ഞാനിതല്ലല്ലോ ഉദ്ദേശിച്ചത്‌" എന്ന് തോന്നിയാല്‍ ,

അയാളുടെ മനസ്സ് എഴുത്തിലൂടെ പറയാന്‍ അയാള്‍ക്കാവില്ലാ അതായത് , ഒരെഴുത്ത് കാരന്‍ എന്ന രീതിയില്‍ അയാള്‍ ഒരു പരാജയമെന്നര്‍ത്ഥം.

അവിടെ നിര്‍ത്തിക്കോണം അയാളുടെ എഴുത്ത്‌ അല്ലെങ്കില്‍ വായനക്കാര്‍ തെറ്റ്‌ ദ്ദരിക്കും അയാളെ.

മാത്രമല്ല ക്രമേണ ഒരു വെക്തി ഹത്യയിലേക്ക് നീങ്ങാനും ഇത് കാരണമായേക്കാം.


ഞാന്‍ പറഞ്ഞ്‌ വന്നതിതാണ്‌,

താങ്കളുടെ കുറിപ്പ്‌ എന്നില്‍ ഒരു സ്വാധീനവുമുണ്ടാക്കിയില്ല , അതിനാലാണ്‌ " വായിച്ചു" എന്നെഴുതിയത്‌. ഇത്‌ എന്റെ മാത്രം അഭിപ്രായമാണ്‌ . ഒന്ന് കൂടി താങ്കള്‍ മനസ്സിലാക്കുക , ഇരിങ്ങല്‍ എന്ന വ്യക്തിയുടെ സൃഷ്ടിക്ക്‌ കൊടുത്ത മുന്‍ദ്ധാരണയും , സൃഷ്ടിയുടെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ അളവായിരുന്നു അത്‌ ( ചിലര്‍ , സൃഷ്ടിക്ക്‌ പകരം സൃഷ്ടാവിനെ കണ്ടോ എന്ന് സംശയം)

പിന്നെ ഞാന്‍ കുറച്ച്‌ നന്ദി പ്രകാശിപ്പിച്ചു അല്ലെങ്കില്‍ പ്രകാശിപ്പിക്കുന്നു എന്ന് കരുതുക , കാരണം , കുറച്ച്‌ സമയം ഞങ്ങളായ വായനക്കാര്‍ക്ക്‌ വേണ്ടി , ചിലവാക്കി , വായിക്കാന്‍ തന്ന താങ്കള്‍ , അത്‌ വായിച്ചിട്ട്‌ , ചിറിയും തുടച്ച്‌ പോകാനെനിക്ക്‌ മനസ്സു വന്നില്ല അതു കൊണ്ട്‌ മുഴുവന്‍

വായിച്ചാല്‍ 'വായിച്ചു' എന്ന് പറയുന്നു.
ഞാന്‍ മേല്‍ പറഞ്ഞത്‌ എല്ലാം എന്റെ മതമാണ്‌ എന്റെ മാത്രം.

ഒന്ന് കൂടിപറയാന്‍ താത്‌പര്യപ്പെടുന്നു , ഞാന്‍ ആദ്യം കരുതിയിരുന്നപോലെയല്ല താങ്കള്‍ , വിഷമുള്ള പാമ്പുകളുള്ള ഈ ലോകത്ത്‌ അതില്ലാത്ത ഒരു പച്ചമനുഷ്യനാണ്‌ നിങ്ങള്‍ നിങ്ങളിലെ ആ പച്ചമനുഷ്യനെ എന്തെ ആരും കാണാത്തത്‌? , ( ആരൊക്കെയാണാപാമ്പുകളെന്നെന്നോട്‌ ചോദിക്കല്ലെ , ഞാന്‍ പറയില്ലാ)

നിങ്ങളെഴുതൂ , വീണ്ടും വീണ്ടും , ഞാന്‍ എപ്പോഴെങ്കിലും വരാം , എന്നെ സ്വാധീനിച്ചാല്‍ അത്‌ പറയാന്‍ ഞാന്‍ മടിക്കില്ല സത്യം.

 
At 6:54 PM, Blogger തറവാടി said...

ഒന്നുക്കൂടി , ഞാന്‍ താങ്കളെ വിഷമിപ്പിച്ചോ ?

എങ്കില്‍ സദയം , ക്ഷമിക്കുക.

 
At 8:20 AM, Anonymous Anonymous said...

കരയേണ്ട ഇരിങ്ങലേ കരയേണ്ട.
കീര്‍ത്തനമെഴുതിയ നിങ്ങളെ അതുല്യ തല്ലുമോ?.
തറവാടിക്കിട്ട്‌ പണിഞ്ഞതല്ലെ അവര്‍.
പുദ്ധീല്ല്യാണ്ടായൊ ഇങ്ങക്ക്‌.
ഛെ മോശം- പെണ്ണുണ്‍ഗളെപ്പോലെ ആയിരം കണ്ണില്‍ കണ്ണീരുമായി ഇങ്ങിനെ നിന്നാലൊ. നിങ്ങളുടെ പ്രാണവായുവൊ ഈ ബ്ലോഗെഴുത്ത്‌.

 
At 8:23 AM, Anonymous Anonymous said...

കരയേണ്ട ഇരിങ്ങലേ കരയേണ്ട.
കീര്‍ത്തനമെഴുതിയ നിങ്ങളെ അതുല്യ തല്ലുമോ?.
തറവാടിക്കിട്ട്‌ പണിഞ്ഞതല്ലെ അവര്‍.
പുദ്ധീല്ല്യാണ്ടായൊ ഇങ്ങക്ക്‌.
ഛെ മോശം- പെണ്ണുണ്‍ഗളെപ്പോലെ ആയിരം കണ്ണില്‍ കണ്ണീരുമായി ഇങ്ങിനെ നിന്നാലൊ. നിങ്ങളുടെ പ്രാണവായുവൊ ഈ ബ്ലോഗെഴുത്ത്‌.

 
At 2:08 PM, Blogger ittimalu said...

കൊച്ച് ഇരിങ്ങലിന്‌ പിറന്നാള്‍ ആശംസകള്‍ .. വൈകിയില്ലല്ലോ അല്ലെ... താങ്കളുടെ ചോദ്യങ്ങള്ക്ക് മറുപടി എഴുതുകയായിരുന്നു ഞാന്‍ .. ഇന്നാണ്‌ സമയം കിട്ടിയത്.. എന്റെ ബ്ലൊഗില്‍ ഇട്ടിട്ടുണ്ട്...

 

Post a Comment

Links to this post:

Create a Link

<< Home