ഞാന്‍ ഇരിങ്ങല്‍

Wednesday, December 06, 2006

നിഴല്‍ - പ്രണയ കവിത - 2

എന്‍റെ ലോകത്തേക്ക് വരൂ
കാഴചയിലേക്കും.

നീ കണ്ണുകള്‍ തുറക്കൂ
ഒളിച്ചു വയ്ക്കാന്‍ എനിക്കൊന്നുമില്ല.

കുറച്ചുകൂടി അടുത്തേക്ക് വരൂ
എന്നിട്ടും
നീ എന്നില്‍ നിന്ന് അകലെയാണല്ലൊ


എന്‍ റെ ലോകത്തേക്ക് വരൂ.
കാഴചയിലേക്കും.

നിനക്ക് എന്നിലെ കായലും തീരങ്ങളും
പുഴയും ഓളങ്ങളും കാണാം.

ഇനി
ഇമയടച്ച് എന്നെ നോക്കൂ.

ഈ ഇരുട്ടില്‍
കാഴചയ്ക്കുമപ്പുറമാണ് നീ
എന്നിട്ടും
ഞാന്‍ നിന്‍റെ അരികില്‍ തന്നെയുണ്ട്.

15 Comments:

At 1:17 PM, Blogger രാജു ഇരിങ്ങല്‍ said...

നിഴല്‍ - ഒരു പ്രണയ കവിത.
പുതിയ പോസ്റ്റ്.

 
At 1:28 PM, Blogger Sul | സുല്‍ said...

ബൂലോകം പ്രണയ പങ്കിലമാണല്ലൊ?

“ഞാന്‍ നിന്‍റെ അരികില്‍ തന്നെയുണ്ട്.“ അവിടെയാണ് പ്രണയം.

നന്നായിട്ടുണ്ട്.

 
At 1:31 PM, Blogger അഗ്രജന്‍ said...

:)

 
At 1:35 PM, Blogger അതുല്യ said...

സുല്ലേ -- പങ്കിലമെന്ന് വച്ചാലെന്താ...

ശ്രീജിത്ത്‌ വായിച്ച്‌ അഭിപ്രായം പറയാതെ ഇത്‌ കവിതായാണെന്ന് ഞാന്‍ പറയില്ല. പ്ലീസ്‌ നിര്‍ബ്ബന്ധിയ്കരുത്‌.

അഗ്രൂ.. :) ആക്കീതാ അല്ലേ?

 
At 1:48 PM, Blogger അഗ്രജന്‍ said...

കുറുക്കാ കുറുക്കാ
കൂടെവിടെ
കുറുക്കന്‍റെ കൂട്ടില്
കുത്തിതിരിപ്പുണ്ടോ

 
At 1:52 PM, Blogger കൃഷ്‌ | krish said...

ഇമയടച്ച്‌ നോക്കൂ പ്രണയത്തെ കാണാം.

കൃഷ്‌ | krish

 
At 2:26 PM, Blogger രാജു ഇരിങ്ങല്‍ said...

കൂട്ടരെ,
കവിത വായിച്ചു എന്നറിയുന്നതില്‍ സ്ന്തോഷം.
ഉദാത്തമൊന്നുമല്ലെന്ന് എനിക്കറിയാം എങ്കിലും ഞാന്‍ കമന്‍റ്, വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ അത് അനോണികളായാല്‍ പോലും.

പക്ഷെ അനോണികള്‍ക്ക് ഭള്ളു പറയാന്‍ ഉള്ള വേദിയല്ല ഇത്. അനുവദനീയവുമല്ല.

 
At 2:36 PM, Blogger പയ്യന്‍‌ said...

ഇതെന്താ പ്രണയ വാരാഘോഷമോ ?

അതുല്യേച്ചീ പങ്കിലം എന്നാല്‍ കളങ്കം എന്നര്‍ത് ഥം. സുല്‍ ഉദ്ദേശിച്ചത് സുരഭിലം എന്നായിരിക്കും

 
At 2:41 PM, Blogger രാജു ഇരിങ്ങല്‍ said...

പയ്യന്‍ താങ്കളുടെ ചോദ്യം അര്‍ത്ഥ പൂര്‍ണ്ണം.
ആരോ പ്രണയത്തെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഒന്നിലധികം പ്രണയമുണ്ടായിരുന്ന ഞാന്‍ പ്രണയ കവിത എഴുതിയില്ലെങ്കില്‍ പിന്നെന്ത് കാമുകന്‍ എന്ന് ചിന്തിച്ചു അതാ.. (എന്നെ ഓടിക്കല്ലേ... ഒന്ന് തമാശ പറയാന്‍ ശ്രമിച്ചതാ)

 
At 2:43 PM, Anonymous Anonymous said...

I am back again
വിമര്‍ശന സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവ്യാപ്തി ബ്ലോഗര്‍ക്കൊക്കെ വിവരിച്ചു കൊടുക്കുന്ന ഇരിങ്ങാലെ നീ തളര്‍ന്നോ?.
കേവലാനോണിയുടെ കമെന്റെന്തിന്‌ മാച്ച്‌.

അനോണി വീണ്ടും പറയുന്നു - നീ ബൂലോഗോം കൊണ്ടേ പോകു.
നന്നാാാായിരിങ്ങലാകുന്നു

Iringal is not the one define freedom of speech.
When you don"t have the patience , why you go and comment on tharavadi, visalan etc.
you are a high definition fake.

keep this comment if you dare criticism, you mole

 
At 3:36 PM, Blogger Sul | സുല്‍ said...

പയ്യന്‍ ഞാന്‍ ഉദ്ദേശിച്ച പങ്കിലം അതു തന്നെ പാപ പങ്കിലം പോലെ പ്രണയ പങ്കിലം. ഇവിടെ പ്രണയം ആരും നല്ലതായി പറയുന്നില്ല. സു പറയുന്നു അതു കണ്ണീല്‍ കുരുവാണെന്ന്, ഇട്ടിമാളു മറ്റെന്തൊ, ഇരിങ്ങലിനെ പിന്നെയും കൊള്ളാം. അതുകൊണ്ട് തോന്നിയതാവാം.

-സുല്‍

 
At 3:42 PM, Blogger രാജു ഇരിങ്ങല്‍ said...

സുല്‍: എനിക്ക് പ്രണയം കണ്ണിലെ കുരുവല്ലെന്ന് മനസ്സിലായി കാണുമല്ലൊ. സന്തോഷം.

 
At 5:46 PM, Blogger തറവാടി said...

:)

 
At 9:35 PM, Blogger പയ്യന്‍‌ said...

ഇരിങ്ങലേ, സുല്‍

ഈ പ്രണയച്ചര്‍ച്ചകള്‍ കേട്ട് പ്രണയപ്പനി പിടിച്ച് പ്രണയം കള്ളിമുണ്ടും ഉടുത്ത് തലേക്കെട്ടുംകെട്ടി കട്ടന്‍ബീഡിയും വലിച്ച് കുരുമുളകുപൊടിയിട്ട രണ്ടു പെഗ്ഗടിക്കാന്‍ ബ്ലോഗില്‍ ന്നിന്നിറങ്ങി പോകുന്നതു കണ്ടു

 
At 9:42 AM, Blogger Sona said...

അരികില്‍ നീ...ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍....ഒരു മാത്ര വെറുതെ നിനച്ചുപോയി....രാജുവിന്റെ കവിത വായിച്ചപ്പൊള്‍ അറിയാതെ മൂളിപോയതാണേ..kabhi kabhi mere dilmei....

 

Post a Comment

Links to this post:

Create a Link

<< Home