ഞാന്‍ ഇരിങ്ങല്‍

Sunday, December 03, 2006

പിഴച്ചവള്‍ - കവിത

മലകയറുമ്പോള്‍
കുന്നിറങ്ങുമ്പോള്‍
ഇരിക്കുമ്പോള്‍
നടക്കുമ്പോള്‍
കിടക്കുമ്പോള്‍
നോക്കാതെ നോട്ടത്തെ ഞാന്‍ കാണുന്നു.

ഹൃദയത്തില്‍ കടന്നലുകളിളകാതെ
കാത്തുസൂക്ഷിച്ചു ഞാന്‍
മുന്നിലും
പിന്നിലും കണ്ണുകള്‍ക്ക് കാഴ്ച നിറച്ച്
ഹൃദയത്തില് കടുകുവറുക്കുമ്പോള്‍
അശ്ലീല നോട്ടത്താല്‍
ദ്രവിച്ച ലജ്ജ ട്രങ്കിലേക്കിളകി തെറിച്ചവള്‍ ഞാന്‍.

ഗോവണി കയറുമ്പോള്‍
പുറകില്‍ തറച്ചത് ആരുടെ കണ്ണുകള്‍
പുസ്തകം മറച്ചൊരാ നെഞ്ചിനകത്ത്
സൂചിമുന കൂര്‍പ്പിച്ച്
കണ്ണുകുത്തിപ്പൊട്ടിക്കുന്നതാരുടെ വേലകള്‍

കാണാക്കയത്തിലെനിക്ക്
ഞാനറിയാതെ
കാലിലും കാല്‍വണ്ണയിലും കുന്തിരിക്കം നിറച്ച്
നരച്ച രാത്രികളില്‍
നീല ഞരമ്പുകള്‍ക്ക് വെളുത്തരക്തം നല്‍കി
കരയാതെ കരഞ്ഞ കുഞ്ഞോമനകള്‍ക്ക്
ജന്മം നല്‍കിയപ്പോള്‍
ഉറഞ്ഞു തുള്ളിയത് ഏത് കാട്ടാള ചെയ്ത്ത്?

ഇന്നലെ രാത്രിയില്‍ ചുണ്ടുകള്‍ കോര്‍ത്ത് വലിച്ചവര്‍,
നക്കിത്തുടച്ചവര്‍, പൂവിട്ട് പൂജിച്ചവര്‍
സഹശയനം കഴിച്ചവര്‍,
തൊണ്ട പൊട്ടി ഉച്ചത്തിലട്ടഹസിച്ചവരെന്നെ
നീ
പിഴച്ചവള്‍.

16 Comments:

At 11:53 AM, Blogger രാജു ഇരിങ്ങല്‍ said...

‘പിഴച്ചവള്‍‘ ഒരു കവിത.

ഉദാത്തമൊന്നുമല്ല. ചില ചിന്തകളുടെ പ്രതിഫലനം. വായിക്കുവാനും അഭിപ്രായം പറയുവാനും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
രാജു:

 
At 12:04 PM, Blogger ഇടിവാള്‍ said...

പുസ്തകം മറച്ചൊരാ നെഞ്ചിനകത്ത്
സൂചിമുന കൂര്‍പ്പിച്ച്
കണ്ണുകുത്തിപ്പൊട്ടിക്കുന്നതാരുടെ വേലകള്‍


ഞാനൊരു കവിതാ ഫാനല്ല, ഒളിച്ചിരിക്കുന്ന അര്‍ഥങ്ങള്‍ മനസ്സിലാവാറുമില്ല...

എന്നിരിക്കിലും, മേല്‍പ്പറഞ്ഞ വരികളിലെ ആ ലോജിക്ക് പിടി കിട്ടിയില്ല.

പുസ്തകം മറച്ച നെഞ്ചില്‍ സൂചി കൂര്‍പിച്ച് കണ്ണു കുത്തിപ്പൊട്ടികുകയോ ? വായിച്ചപ്പോ എന്തോ ഒരു ഡിങ്കോലാഫി പോലെ തോന്നി!

വിശദീകരിക്കാമോ?

 
At 12:07 PM, Anonymous Anonymous said...

ഇന്നലെ രാത്രിയില്‍ ചുണ്ടുകള്‍ കോര്‍ത്ത് വലിച്ചവര്‍,
നക്കിത്തുടച്ചവര്‍, പൂവിട്ട് പൂജിച്ചവര്‍
സഹശയനം കഴിച്ചവര്‍,
തൊണ്ട പൊട്ടി ഉച്ചത്തിലട്ടഹസിച്ചവരെന്നെ
നീ
പിഴച്ചവള്‍. - പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ - പക്ഷെ വീഞ്ഞു വീഞ്ഞു തന്നെ, ശൌര്യം ഉണ്ടെന്നര്‍ത്ഥം.

 
At 12:07 PM, Blogger കുറുമാന്‍ said...

ഇന്നലെ രാത്രിയില്‍ ചുണ്ടുകള്‍ കോര്‍ത്ത് വലിച്ചവര്‍,
നക്കിത്തുടച്ചവര്‍, പൂവിട്ട് പൂജിച്ചവര്‍
സഹശയനം കഴിച്ചവര്‍,
തൊണ്ട പൊട്ടി ഉച്ചത്തിലട്ടഹസിച്ചവരെന്നെ
നീ
പിഴച്ചവള്‍. - പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ - പക്ഷെ വീഞ്ഞു വീഞ്ഞു തന്നെ, ശൌര്യം ഉണ്ടെന്നര്‍ത്ഥം.

 
At 12:21 PM, Blogger വിഷ്ണു പ്രസാദ് said...

പ്രിയപ്പെട്ട ഇരിങ്ങല്‍, ആദ്യത്തെ ഖണ്ഡം അതിമനോഹരം:
‘മലകയറുമ്പോള്‍
കുന്നിറങ്ങുമ്പോള്‍
ഇരിക്കുമ്പോള്‍
നടക്കുമ്പോള്‍
കിടക്കുമ്പോള്‍
നോക്കാതെ നോട്ടത്തെ ഞാന്‍ കാണുന്നു’
അതിനുശേഷം താങ്കളുടെ ശ്രദ്ധ പാളി.താങ്കള്‍ മറ്റുള്ളവരോട് പറയുന്നത് താങ്കളോടും പറയാമെന്ന് തോന്നുന്നു:കവിതയെഴുത്ത് ഒരു ഫാക്ടറി പോലെയാക്കണ്ട.അവസാനത്തെ വരികള്‍ തീര്‍ത്തും ഒരു ഉപന്യാസം പോലെയാണിപ്പോള്‍ .വിഷയത്തിനും പുതുമയില്ല.എന്നാലും ആദ്യത്തെ വരികളുടെ കാവ്യഗുണം താങ്കള്‍ പിന്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു നല്ല കവിത ലഭിച്ചേനെ.
ഓ.ടോ:ഇനി എന്നെ തെറി പറഞ്ഞോളൂ...:) പ്രിയപ്പെട്ട ഇരിങ്ങല്‍, ആദ്യത്തെ ഖണ്ഡം അതിമനോഹരം:

 
At 12:22 PM, Blogger ikkaas|ഇക്കാസ് said...

കവിത വായിക്കാന്‍ മെനക്കെടാറില്ല,
ഇത് കവിതയായല്ല, യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖമായാണ് തോന്നിയത്.
ഇത്തിരി വലിച്ചുനീട്ടി ഗദ്യമായെഴുതിയാല്‍ ഒന്നുകൂടി നന്നായി മനസ്സിലാവുമെന്ന് തോന്നുന്നു.

 
At 12:24 PM, Blogger രാജു ഇരിങ്ങല്‍ said...

ഇടി വാള്‍ ജീ... താങ്കള്‍ക്ക് ഞാന്‍ വിശദമാക്കിത്താരാം കുറച്ചു കൂടെ ക്ഷമിക്കുമല്ലൊ. ഇനി ആരെങ്കിലും വായിക്കുമോന്ന് അറിയട്ടെ. ഒരുപക്ഷെ ഏതെങ്കിലും വായനക്കാരന്‍ താങ്കള്‍ക്ക് മനസ്സിലാക്കിതന്നാലൊ ആയതിനാല്‍
കുറച്ചു കൂടി ക്ഷമിക്കുമല്ലൊ.
(ഒരു ഡിങ്കോലാഫിയും ഇല്ല. ഒന്ന് ആലോചിച്ചാല്‍ താങ്കള്‍ക്ക് മനസ്സിലാകാവുന്നതേ ഉള്ളൂ. രണ്ടു കണ്ണല്ലാതെ രണ്ടില്‍ കൂടുതല്‍ കണ്ണുകളെ കുറിച്ചൊന്ന് ആലോചിക്കൂ കൂട്ടുകാരാ)

വിഷ്ണു ജീ താങ്കളെ നമിക്കുന്നു.
എനിക്കും തോന്നി. ഫാകടറിയാക്കാന്‍ ശ്രമിച്ചു അതിന്‍റെ പോരായ്മ ഉണ്ട് താനും
എങ്കിലും ശ്രമിക്കാ‍മ്.

 
At 12:31 PM, Blogger Sul | സുല്‍ said...

നല്ലവളായി തുടങ്ങി,
ആരുടെയെല്ലാമൊ കൈകളിലൂടെ ഊര്‍ന്നിറങ്ങി
അവസാനമെത്തിയപ്പോഴേക്കും കവിതയുടെ ഒഴുക്കും പിഴച്ചുപോയൊ ?

-സുല്‍

 
At 12:35 PM, Blogger ഇടിവാള്‍ said...

ഇരിങ്ങലേ...

ഓ മനസ്സിലായി, ആ കണ്ണുകള്‍..

അതാരേലും കുത്തിപ്പൊട്ടിക്കാറുണ്ടോ ? കുത്തിപ്പൊട്ടിക്കല്‍ ആയതോണ്ടാ അങ്ങനൊരു ശങ്ക വന്നത്. വിശദീകരണത്തിനു നന്ദി!

ഓ.ടോ: കുടില ചിന്താ ഗതിക്കാരനല്ലാത്ത, വക്രബുദ്ധിയില്ലാത്ത ഒരു പാവം ചെറുപ്പക്കാരന്റെ ഓരോ പ്രശ്നങ്ങളേ.. ഹോ ;)

 
At 12:49 PM, Blogger തറവാടി said...

ഇരിങ്ങല്‍ ,

എന്റെ ആസ്വാദനത്തിന്റെ കുഴപ്പം , മുഴുമിക്കാന്‍ പറ്റിയില്ല ,

നല്ലതേ പറയാന്‍ പാടുള്ളൂ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടല്ല

തുടക്കം നന്നായി , പിന്നെ.....

, ഒന്നുകൂടി , മിക്കവാറും ഞാന്‍ എന്റെ കവിതാ വായന അവസാനിപ്പിക്കും കാരണം ഒരു കവിക്കും എന്നിലേക്ക് ഇറങ്ങിവരാനോ , എനിക്ക്‌ കവിയുടെ നിലയിലേക്കുയരാനോ സാധിക്കുന്നില്ല ...

( ഓ.ടോ: ഒരു തറവാടിയില്ലെങ്കില്‍ എനിക്ക് പുല്ലാ , ഒരായിരം തറവാടിമാരുണ്ടെനിക്ക്‌ അല്ലേ? , താങ്കളുടെ ഒരു ഗദ്യത്തിനായി കാത്ത്‌ നില്‍ക്കുന്നു)

qw_er_ty

 
At 1:00 PM, Blogger രാജു ഇരിങ്ങല്‍ said...

തറവടി,
ഇതൊരു ചാറ്റിങ്ങ് സെഷനായി മാറുന്നതില്‍ പരിഭവമൊന്നുമില്ല.
ഞാന്‍ വിഷ്ണു മാഷിനു കൊടുത്ത ഒരു മറുകുറി ശ്രദ്ധിച്ചു കാണുമല്ലൊ.

സത്യത്തില്‍ ഈ കവിതയില്‍ ഞാന്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരു കാര്യം കരുതി വച്ചിരുന്നു. പിഴച്ചവള്‍ എന്ന പേരു തന്നെ അതു കൊണ്ടാണ് കൊടുത്തത്.

ആര്‍ക്കും മനസ്സിലാ‍കാത്തതിനാല്‍ അടുത്ത കവിതയില്‍ ശ്രമിക്കാം.

ഞാനൊരു കവിത എഴുത്തുകാരന്‍ ഒന്നുമല്ല. അതു കൊണ്ടുള്ള പോരായ്മകള്‍ കവിതയില്‍ കാണാം. എങ്കിലും ശ്രമിക്കാന്‍ നന്നാക്കാന്‍.

 
At 1:05 PM, Blogger പി. ശിവപ്രസാദ് said...

പ്രിയ ഇരിങ്ങല്‍,
ബ്ലോഗിലെ കവിതാസ്വാദകരില്‍ ഭൂരിപക്ഷവും ചിലപ്പോള്‍ 'വായനക്കാരാവാന്‍' ഇഷ്ടപ്പെടുന്നവരാണ്‌. ഒറ്റ വായനയില്‍ എല്ലാം മനസ്സിലായാല്‍ അവര്‍ രസിക്കും. ഇല്ലാത്ത സമയത്തിനിടയ്ക്കുള്ള ഒരു 'അഭ്യാസമല്ലേ' ഈ കല.
'പിഴച്ചവളുടെ' ചില ഭാഗങ്ങളിലെ 'തട്ടും തടയലും' മിനുക്കിയാല്‍ ഇനിയും ഈ കവിത നന്നാവും. ഇപ്പോള്‍ അതിന്റെ ലക്ഷ്യമായ ആ ചെറു ബിന്ദുവില്‍ കൃത്യമായി കൊണ്ടില്ല താങ്കളുടെ ശരമുന എന്നു മാത്രമേ അര്‍ഥമുള്ളു. എങ്കിലും, വേദനിപ്പിക്കുന (വല്ലാത്ത) കാഴ്ചകള്‍!

 
At 9:11 PM, Blogger അനംഗാരി said...

ഒരു വിമര്‍ശകന് ഒരു നല്ല എഴുത്തുകാരന്‍ ആവാന്‍ കഴിയില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം.

 
At 7:43 PM, Blogger കിനാവ്‌ said...

കടന്നല്ലുകളിരിക്കുന്ന ഹൃദയത്തില് കടുകുവറുത്തത് ആരാണപ്പാ!
വിവരമില്ലായ്മയണെങ്കില്‍ ക്ഷമിക്കുക.
സാഹിത്യ വിമര്‍ശ്ശനം ഒരു പ്രൊഫഷനായി എടുത്തുകൂടേ?

 
At 1:09 PM, Blogger സനാതനന്‍ said...

This comment has been removed by the author.

 
At 1:11 PM, Blogger സനാതനന്‍ said...

നന്നായൊന്നെഡിറ്റു ചെയ്തൂടെ?

 

Post a Comment

Links to this post:

Create a Link

<< Home