ഞാന്‍ ഇരിങ്ങല്‍

Tuesday, December 05, 2006

പേര് - (പ്രണയ കവിത)

ആകാശത്തില്‍ ഞാന്‍ നിന്‍റെ പേരെഴുതി
കാറ്റ് ഊതി ഊതി ദൂരേക്ക് കൊണ്ടു പോയി

മണലില്‍ ഞാന്‍ നിന്‍റെ പേരെഴുതി
മണല്‍ തിരകള്‍ ഇണക്കത്താലൊ പിണക്കത്താലൊ
മണലിനടിയില്‍ കുഴിച്ചിട്ടു.

ഹൃദയത്തില്‍ ഞാന്‍ നിന്‍റെ പേരെഴുതി
കാലം മഴ പെയ്യിച്ചു, അഗ്നി വര്‍ഷിച്ചു.
കടല്‍ തിളച്ച് തൂവി
എന്നിട്ടും
ഹൃദയത്തില്‍ നിന്‍റെ പേര് ചിരിച്ചു നിന്നു.

34 Comments:

At 9:28 AM, Blogger രാജു ഇരിങ്ങല്‍ said...

പുതിയ പോസ്റ്റ് ‘പേര്’ - ഒരു പ്രണയ കവിത

 
At 9:39 AM, Blogger വിഷ്ണു പ്രസാദ് said...

ഇരിങ്ങല്‍, ഇതുതന്നെ കവിത.മനോഹരം...

 
At 9:40 AM, Blogger Peelikkutty!!!!! said...

നല്ല കവിത.

 
At 9:44 AM, Blogger Sul | സുല്‍ said...

രാജു:) ഇതു നല്ല കവിത.

ഓടാം :
ആകാശത്തില്‍ ഞാന്‍ നിന്‍ പേരെഴുതി
അതു കാറ്റടിച്ചു പോയ്
കരയില്‍ ഞാന്‍ നിന്‍ പേരെഴുതി
അതു തിരയടിച്ചു പോയ്
ഹൃദയത്തില്‍ ഞാന്‍ നിന്‍ പേരെഴുതി
എന്‍ ഹൃദയം അടിച്ചുപോയ്.

-സുല്‍

 
At 10:04 AM, Blogger വിഷ്ണു പ്രസാദ് said...

സുല്ലിന്റെ പൊളിച്ചെഴുത്തും കലക്കി...:)

 
At 10:04 AM, Blogger റ്റെഡിച്ചായന്‍ | Tedy said...

പണ്ടാറടങ്ങാന്‍ ! ഞാന്‍ ഇതുവരെ ആറ്ടെയും പേരെഴുതീട്ടൂല്ല്യ !!
സമയം കഴിഞ്ഞു പോയോ ആവോ?
;-)

ഓ.ടോ. കവിത കൊള്ളാട്ടോ, ഇരിങ്ങലേ :-)

 
At 10:05 AM, Anonymous സുനില്‍ കൃഷ്ണന്‍ said...

നന്നായിട്ടുണ്ട് ഇരിങ്ങല്‍

 
At 10:08 AM, Blogger അതുല്യ said...

അപ്പോ വിഷ്ണുവേ.. ഇത്രേ ഉള്ളോ കവിതാന്ന് വച്ചാലു?

ആദ്യം രണ്ട്‌ വരി
പിന്നെ മൂന്ന് വരി
പിന്നെ അഞ്ച്‌ വരി...


..കാറ്റ്‌ ഊതി ഊതി എന്നൊക്കെ കവിതയിലു പറയാമോ??(സംശയമാ..ട്ടോ..)

വക്കാരി കട്ടന്‍ കാപ്പി ഊതി ഊതി കുടിച്ചൂ... (വാക്യത്തില്‍ പ്രയോഗിയ്കുക...)

അഗ്നി വര്‍ഷിച്ചു..
കടല്‍ തിളച്ചു...


ശ്രീജിത്തേ... വാ. നമുക്കൊന്ന് ടെസ്റ്റിടാം

 
At 10:10 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

"കടല്‍ തിളച്ച് തൂവി"
ഒന്നാന്തരം പ്രയോഗം..
നന്നായി..!

 
At 10:15 AM, Blogger വിഷ്ണു പ്രസാദ് said...

അതുല്യ ചേച്ചി ഇന്ന് ഫ്രീയാണല്ലേ..രാവിലെ തന്നെ തല്ലുണ്ടാക്കാനായിട്ട് ഇറങ്ങിയിരിക്കുകയാ...:))
ആ ഇരിങ്ങലിനെ ഒന്ന് പ്രോത്സാഹിപ്പിക്കാന്ന് വിചാരിച്ചാ അതിനും സമ്മതിക്കില്ല.

 
At 10:18 AM, Blogger ശ്രീജിത്ത്‌ കെ said...

ഞാന്‍ ശ്രദ്ധിച്ച പ്രയോഗങ്ങള്‍:

1) കാറ്റ് ഊതി ഊതി ( നമ്മള്‍ ഊതുമ്പോള്‍ കാറ്റുണ്ടാകും, കാറ്റ് ഊതിയാല്‍...)
2) മണല്‍ തിരകള്‍ (കോമ ഇടാന്‍ മറന്നതോ, അതോ ഇങ്ങനെ ഒരു വാക്കുണ്ടോ?)
3) മണലിനടിയില്‍ കുഴിച്ചിട്ടു. ( കടല്‍ത്തീരത്ത് കുഴിച്ചിട്ടാലും മുകള്‍ മണ്ണ് കടല്‍ കൊണ്ട് വരുമ്പോള്‍ പൊങ്ങി വരേണ്ടതല്ലേ? )
4) ഹൃദയത്തില്‍ കാലം മഴ പെയ്യിച്ചു. ( ഹൃദയത്തില്‍ ന്യൂനമര്‍ദ്ദം ഉണ്ടോ?)
5) ഹൃദയത്തില്‍ കാലം അഗ്നി വര്‍ഷിച്ചു. ( ടൈറ്റാനിയം കൊണ്ടാണോ ഹൃദയം ഉണ്ടാക്കിയിട്ടുള്ളത്? ബ്ലാക്ക് ബോക്സ് വരെ വിമാനം അഗ്നിക്കിരയാകുമ്പോള്‍ ചിലപ്പോള്‍ ഉരുകാറുണ്ട്)
6) ഹൃദയത്തില്‍ കടല്‍ തിളച്ച് തൂവി (കടല്‍ തിളയ്ക്കണമെങ്കില്‍ നിസ്സാര ചൂടായിരിക്കണമല്ലോ, നേരത്തേ പറഞ്ഞ അഗ്നി കാരണമാണോ കടല്‍ തിളച്ചത്? അപ്പോള്‍ മഴ പെയ്തില്ലായിരുന്നോ?)
7) പേര് ചിരിച്ചു നിന്നു. ( മുഖം, ചുണ്ട്, ഫോട്ടോ, ഓര്‍മ്മ എന്നിവയൊക്കെ ചിരിക്കുന്നതായി കേട്ടു ശീലമുണ്ട്. പേര് ചിരിക്കുന്നത് ആദ്യമായിട്ടാ. കാമുകിയുടെ പേര് സ്മൈലി എന്നായിരുന്നോ?)

അത്യുല്യച്ചേച്ചി വിളിച്ചിട്ട് വന്നതാ, തിരിച്ചുള്ള ചീത്ത ചേച്ചിയോട് പറഞ്ഞാലും മതിയാകും.

നല്ല ആശയം ഇരിങ്ങലേ, പ്രണയം തലയ്ക്ക് പിടിച്ച സമയത്ത് ഞാനും കവിത എഴുതാന്‍ ആഗ്രഹിച്ചു നടന്നിരുന്നു. ബട്ട് നടന്നില്ല എന്നെക്കൊണ്ട് കുറ്റം പറയാനേ ഒക്കൂ. :)

 
At 10:18 AM, Blogger kumar © said...

This comment has been removed by a blog administrator.

 
At 10:21 AM, Blogger kumar © said...

ഇതെനിക്കു മനസിലായി.
ഇതെനിക്കിഷ്ടമായി.

(പക്ഷെ പത്താം തരത്തില്‍ പഠിച്ചപ്പോള്‍ കിട്ടിയ ഓട്ടോഗ്രാഫും ഇത്തരുണത്തില്‍ ഓര്‍മ്മ വന്നു പോയി)

 
At 10:25 AM, Blogger അഗ്രജന്‍ said...

ഹഹഹ... സുല്ലേ... അതു കലക്കി :)

 
At 10:27 AM, Blogger കീഴറ:KEEZHARA said...

കവിത വായിച്ചു.
ഇന്നു എല്ലായിടത്തും പ്രണയം നിറയുകയാണല്ലൊ. ആകാശത്തിലെ പേരും, അഗ്നിവര്‍ഷവും, സുനാമിയും ഒക്കെ പ്രണയവര്‍ണ്ണങ്ങള്‍ ആകുന്നത് അപാരം തന്നെ...

നിന്നിലും നല്ലതു കിട്ടിയാല്‍
നീ ചിരിക്കുന്നതിലും നന്നായി ചിരിച്ചാല്‍
പിന്നെ എനിക്ക് നീ എന്തിന്
എങ്കിലും
വേണ്ടെന്നു തോന്നിയാല്‍
കൂട്ടുകാരി നിന്നെ ഞാന്‍
സഹോദരി എന്നു വിളിക്കാം.“
കവിത സുല്ലിന്റെ എഡിറ്റിങിനു ശേഷം പോസ്റ്റ് ചെയ്തല്‍ മതിയായിരുന്നു..താങ്കള്‍ എഴുതിയ കവിതയില്‍ പുതുമ ഒന്നുമില്ലെങ്കിലും വായിച്ചു പോകാം.

 
At 10:37 AM, Blogger അതുല്യ said...

വിഷ്ണുവേ.. പ്രോല്‍സാഹനം 1/2 കിലോ എനിക്കൂടെ ട്ടോ.

ഇരിങ്ങലേ.. സൂ ന്റെ പ്രണയം കണ്ടിട്ടാണോ ഇത്‌?? ഒരാളു പോസ്റ്റില്‍ പ്രണയം ന്ന് പറഞ്ഞാ അപ്പോ തന്നെ വേറെ ഒരു ത്രെഡ്‌ തുടങ്ങണോ? പ്രണയം പതിയെ പതിയെ ആസ്വദിയ്കട്ടേന്നേ വായനക്കാരു. ഇപ്പോ തന്നെ ഇങ്ങനെ പോസ്റ്റിടണായിരുന്നോ?

കുമാറെ.. സാഗരം വരണ്ടാലും ഗഗനം പിളര്‍ന്നാലും...

 
At 10:42 AM, Blogger kaithamullu - കൈതമുള്ള് said...

അടിപൊളി എന്ന വാക്ക് മലയാളത്തില്‍ വരും മുന്‍പ് എല്ലാരും എപ്പോഴും പറഞ്ഞിരുന്ന ഒരു വാക്കു തന്നെ ഉപയോഗിക്കാം, അല്ലേ?

-ഭയങ്കരം!

 
At 10:46 AM, Blogger വിഷ്ണു പ്രസാദ് said...

അപ്പൊ അതുല്യേച്ചീ ഈ വിഷ്ണു‘വേ ’ വേണ്ട. വിഷ്ണൂന്ന് മതി ട്ടോ.ഒരാള്‍ കഴിഞ്ഞിട്ടേ വേറൊരാള്‍ക്ക് പ്രണയിക്കാവൂന്നൊക്കെ പറഞ്ഞാല്‍...ദേ എല്ലാരും ഒന്ന് ക്യൂവില്‍ നിന്നേ...ങാ..പ്രണയിക്കാനുള്ളോരോട് തന്നെയാ...
പിന്നേ ഞാന്‍ വരുണുണ്ട് ഒരൊന്നൊന്നര‍ക്കിലോ പ്രോത്സാഹനവുമായി..ന്താ പോരെ...:))

 
At 10:49 AM, Blogger കുട്ടന്മേനൊന്‍::KM said...

സുല്ലേ.. നിനക്ക് ഫാവിയുണ്ട്.
ഇരിങ്ങലിന്റെ വരികള്‍ നന്നായി. പക്ഷേ പുതുമയൊട്ടുമില്ലെന്ന് പറഞ്ഞാല്‍ വിഷമാവില്ലല്ലോ..

 
At 10:56 AM, Blogger അതുല്യ said...

എന്റെ വിഷ്ണു മൈനസ്‌ വേ... മനപ്പൂര്‍വമല്ല, അറിഞ്ഞോണ്ടാ..

...
പ്രണയിയ്കുന്നവരോട്‌...
പ്രണയം ഒരു അസുഖമെങ്കില്‍
കല്ല്യാണം തന്നെ മരുന്ന്..

(അനുഭവം ഗുരു...)

 
At 11:02 AM, Anonymous Anonymous said...

കാലം മഴ പെയ്യിച്ചു, അഗ്നി വര്‍ഷിച്ചു.
കടല്‍ തിളച്ച് തൂവി.
Hi, I saw the same sea that boiled a week back somewhere in Umesh's blog post "bhayam" comments?

 
At 11:03 AM, Blogger വിഷ്ണു പ്രസാദ് said...

കല്യാണം കഴിച്ചാല്‍ ഈ രോഗം മാറുമോ ഡോക്ടര്‍...?
:)))
ഇരിങ്ങല്‍ജീ,ഇത്രയധികം ഓഫിന് ഒറ്റ മേപ്പ്(കുന്നംകുളം ല്യാത്ത മേപ്പന്നേ)

 
At 11:13 AM, Blogger കുറുമാന്‍ said...

ഇരിങ്ങല്‍, കവിത ഇഷ്ടമയി. ചെറുത്, പക്ഷെ മനോഹരം.

 
At 11:16 AM, Blogger തറവാടി said...

എന്‍റ്റമ്മെ ,

അവസാനം ,

വായിച്ചു , രസിച്ചു ,

നല്ല കവിത ഇരിങ്ങല്‍ , അപ്പോ ,

നല്ല ഒരു നിരൂപകനും നല്ല കവിയാവാന്‍ പറ്റുമല്ലെ?!

സസ്നേഹം
തറവാടി


(ഇരിങ്ങല്‍ : ഈ ലോകത്ത് ( ബൂ) , കവിതാവായനക്കാര്‍ മത്രമേയുള്ളൂ , കവിതാ അസ്വാദകരില്ലാന്ന് ഇപ്പോ മനസ്സിലായില്ലേ??!!!)

 
At 11:19 AM, Blogger തറവാടി said...

ഞാന്‍ മേന്ന്നെ , ശക്തിയുക്തം , നഖശിഖാന്തം എതിര്‍ക്കുന്നു ,

ഈ ലോകത്തെന്തുണ്ട് മെന്ന്നേ പുതിയതായി??

( ഞാന്‍ ഓടി)

 
At 11:29 AM, Blogger മുസാഫിര്‍ said...

ബ്ലോഗിലെ നിലവാരം വച്ചു രാജുവിന്റെ കവിത തീര്‍ച്ചയായും പാസ്സ്മാര്‍ക്ക് നേടുന്നുണ്ട്.പക്ഷെ രാജു ഒരു നല്ല വിമര്‍ശകന്‍ കൂടിയായതുകൊണ്ടു താങ്കളീല്‍ നിന്നും ഇതില്‍ കൂടുതല്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നു.

 
At 12:45 PM, Blogger രാജാവു് said...

ഒരു മര്‍മ്മാണി ഒരിക്കലും ഗുസ്തിയില്‍ ജയിക്കില്ല. കാരണം എവിടെ തൊടാനുദ്ധേശിക്കുന്നൊ അവിടെ മര്‍മ്മം കാണും. കിടന്നടിവാങ്ങുകയല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല.

 
At 12:46 PM, Blogger രാജാവു് said...

ഒരു മര്‍മ്മാണി ഒരിക്കലും ഗുസ്തിയില്‍ ജയിക്കില്ല. കാരണം എവിടെ തൊടാനുദ്ധേശിക്കുന്നൊ അവിടെ മര്‍മ്മം കാണും. കിടന്നടിവാങ്ങുകയല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല.

 
At 1:39 PM, Blogger രാജു ഇരിങ്ങല്‍ said...

പേര് - പ്രണയ കവിത വായിച്ചവര്‍ക്കെല്ലാം നന്ദി.
ഇതൊരു ഇന്‍സ്റ്റെന്‍ഡ് കവിത എന്നു പറയുന്നതായിരിക്കും നല്ലത്. ഒരു മിനുട്ട് കൊണ്ട് എഴുതി അടുത്ത നിമിഷത്തില്‍ പോസ്റ്റ് ചെയ്തു.

ഇഷ്ടമായെന്ന് പറഞ്ഞവര്‍ക്കും
ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞവര്‍ക്കും
നന്ദി.
കൂടാതെ

ഒന്നും പറയാതെ വായിച്ച്
തിരിച്ചു പോയവര്‍ക്കും നന്ദി.

(രാജാവും പ്രജയും (അനോണി) പറഞ്ഞത് മനസ്സിലായില്ല; എന്‍റെ അറിവില്ലായ്മ!! അല്ലേ)

 
At 2:03 PM, Blogger രാജു ഇരിങ്ങല്‍ said...

കീഴറ (KEEZHARA) എന്ന സ്ഥലം കണ്ണൂര് ആണല്ലൊ. ഞാനാണെങ്കില്‍ കണ്ണൂരുകാരനും. KEEZHARA ബ്ലോഗര്‍ ഇ-മെയില്‍ അയക്കുകയാണെങ്കില്‍ പരിചയപ്പെടാമായിരുന്നു.
(ഇ-മെയില്‍ വിലാസം: raju.komath@shawgrp.com)

 
At 3:19 PM, Blogger അനംഗാരി said...

ശ്രീജിത്തും, കീഴറയും എനിക്ക് പറയാനുള്ളത് പറഞ്ഞു.(ശ്രീജിത്ത് മണ്ടനാണെന്ന് ആരാണ് പറഞ്ഞത്?).
മണല്‍ തിരകളില്ല.കടല്‍ തിരകളുണ്ട്.മരുഭൂമിയില്‍ മണല്‍കാറ്റുണ്ട്.
സുല്ലിന്റെ കത്രിക പ്രയോഗം എനിക്കിഷ്ടപ്പെട്ടു.
ഇരിങ്ങലേ കത്രിക പ്രയോഗങ്ങള്‍ക്കായിട്ട് ഇങ്ങനെ ഓരോന്ന് പോരട്ടെ.

 
At 5:28 PM, Blogger പി. ശിവപ്രസാദ് said...

ഇരിങ്ങലിന്റെ പ്രയോഗം 'മണല്‍ത്തിര' എന്ന അത്ഥത്തിലാണെന്ന്‌ ഞാന്‍ കരുതുന്നു. മണലില്‍ തിരയുണ്ട്‌, ചുഴിയുണ്ട്‌, കടലിലുള്ളതുപോലെ മണല്‍ജീവികളുമുണ്ട്‌. മണലില്‍ തിരകള്‍ (ഓളങ്ങള്‍) ഉണ്ടാകുന്നതും അവ അതിവേഗപാതയെ മൂടുന്നതും അരമണിക്കൂറോളം ഒന്നും കാണാനാവാതെ ശ്വാസംമുട്ടി മരിക്കാറായതും എന്റെ അനുഭവം. അതൊക്കെ മരുഭൂമിയിലാണെന്നു മാത്രം. ഇത്‌ സാക്ഷ്യം.

കവിതയുടെ ഈ ചുവട്‌ ഇരിങ്ങലിന്‌ നന്നായി യോജിച്ചു. വായിക്കാന്‍ വൈകിയതില്‍ ക്ഷമാപണം.

 
At 5:47 PM, Blogger വല്യമ്മായി said...

നല്ല കവിത,ഹൃദയത്തിലെ പേര്‍ എന്നും മായാതെ നില്‍ക്കട്ടെ

 
At 8:48 AM, Blogger രാജു ഇരിങ്ങല്‍ said...

മണല്‍ത്തിര എന്ന് അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത് ശിവപ്രസാദ് പറഞ്ഞതു പോലെ തന്നെ.
വായനയില്‍ ചില നല്ല വായനക്കാര്‍ക്ക് കല്ലുകടിച്ചതായി തോന്നി എങ്കിലും അടുത്ത കവിതയില്‍ പരിഹരിക്കാന്‍ ശ്രമിക്കാം എന്നേ പറയാന്‍ പറ്റൂ. സംശയങ്ങള്‍ക്ക് മറു കുറി ആവശ്യമില്ല എങ്കിലും ബ്ലോഗ് ഒരു കളരി ആയതിനാല്‍ മറുകുറി കുറിക്കാം.
അതുല്യ ചേച്ചിയുടെ ചോദ്യം”..കാറ്റ്‌ ഊതി ഊതി എന്നൊക്കെ കവിതയിലു പറയാമോ??

കവിതയില്‍ പറയുമൊ എന്ന് എനിക്കറിഞ്ഞു കൂട എന്നാല്‍ ഞാന്‍ ഉപയോഗിച്ചത്. കാറ്റ് ഒന്നില്‍ കൂടുതല്‍ തവണ നമ്മെ തഴുകുകയും എഴുതിയ പേര് ആദ്യം കുറച്ചു ദൂരവും പിന്നെ അടുത്ത കാറ്റില്‍ കുറച്ചു കൂടെ ദൂരവും അങ്ങിനെ അങ്ങിനെ ദൂ‍രെ എന്ന അര്‍ത്ഥത്തിലാണ്. (ചായ ഊതി ഊതി കുടിക്കുന്നതും അതു പോലെ തന്നെ. മുകളിലുള്ള ചൂടിനെ ആദ്യം തണുപ്പിക്കുകയും അടുത്ത ഊതലില്‍ അതിനടിയിലുള്ള ചൂടിനെ തണുപ്പികുകയും ചെയ്യുന്നു)

മരുഭൂമിയിലാണ്. മണല്‍ കാറ്റ് വന്നാല്‍ മണല്‍ ഒന്നിനു പുറകെ ഒന്നായി വലീയ മണല്‍ ക്കുന്നുകള്‍ സൃഷ്ടിക്കപ്പെടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്,അതില്‍ നിന്നാണ് “ പേര് മണലിനടിയില്‍ കുഴിച്ചിട്ടു” എന്ന് പ്രയോഗിച്ചത്.

“ഹൃദയത്തില്‍ കാലം മഴപെയ്യിച്ചു“ ഈ വാക്കുകളില്‍ മനസ്സിലാകായ്ക ഒന്നുമില്ലെന്ന് എനിക്ക് തോന്നി. ശ്രീജിത്തിന്‍റെ ചോദ്യം മഴ പെയ്യിക്കാന്‍ ന്യൂനമര്‍ദ്ദം ഉണ്ടൊ എന്നാണ്. എന്‍റെ മറുപടി ന്യൂന മര്‍ദ്ദം ഉണ്ടെന്നു തന്നെയാണ്. അതു കൊണ്ടൊക്കെ കൂടിയാവാം ആളുകള്‍ക്ക് രക്ത സമ്മര്‍ദ്ദം കൂടിയും കുറഞ്ഞു മിരിക്കുന്നത്. അപ്പോള്‍ അവിടെ മഴപെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

“ഹൃദയത്തില്‍ കാലം അഗ്നി വര്‍ഷിച്ചു“ എന്ന പ്രയോഗവും മുകളില്‍ പറഞ്ഞതു പോലെ തന്നെ.
പേര് ചിരിച്ചു നിന്നു എന്നുള്ളത് മനസ്സില്‍ മായാതെ നിന്നു എന്നുതന്നെ. എന്നാല്‍ എങ്ങിനെയാണ് മനസ്സില്‍ നില്‍ക്കുക അത്രയധികം സ്ഥലം മുണ്ടൊ എന്നൊക്കെ ചോദിച്ചാല്‍ അറിയില്ല.
പ്രണയം എന്നും ഒരു പോലെ യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്‍റെ തൊങ്ങലുകളില്‍ ചിലപ്പോള്‍ പുതുമ ഉണ്ടായേക്കാം എങ്കിലും കുട്ടന്‍ മേനോന്‍ പറഞ്ഞത് മുഖ വിലക്കെടുക്കുന്നു. പുതുമയുള്ള സബ്ജക്ട് കണ്ടെത്താന്‍ ശ്രമിക്കാം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

 

Post a Comment

Links to this post:

Create a Link

<< Home