ഞാന്‍ ഇരിങ്ങല്‍

Sunday, December 10, 2006

വായന - കവിത

ഇന്നലെ ഒരു കഥ വായിച്ച്
ഓര്‍മ്മ പോയി.

ഇന്ന് ഒരു കവിത വായിച്ച്
കണ്ണും പോയി.

ബ്ലോഗ് വായന നിര്‍ത്തണമെന്ന്
ഡോക്ടര്‍.

30 Comments:

At 7:41 AM, Blogger രാജു ഇരിങ്ങല്‍ said...

വായന -( കവിത) ഒരു പുതിയ പോസ്റ്റ് :
ഒരു ബ്ലോഗ് വായനാനുഭവം

 
At 7:50 AM, Blogger Sul | സുല്‍ said...

പ്രിന്റെടുത്തു വായിക്കു രാജു. ഞമ്മളൊക്കെ അങ്ങനെയല്ലെ.

കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയു.
എന്നിട്ടറിഞ്ഞൊ?

ഇപ്പൊ ആകെ മൊത്തം കവിതയാണല്ലോ?

-സുല്‍

 
At 9:01 AM, Blogger തറവാടി said...

ഇരിങ്ങലേ ,

ഏതാണാ കഥ, കവിത?

( എന്റെ വല്ലതുമാണൊ എന്റീശ്വരന്‍ മാരേ?)

 
At 9:37 AM, Blogger സാരംഗി said...

ഇപ്പോ ഒരു കവിത വായിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞു പോയി...
:-)

എന്നോട്‌ ക്ഷമിക്കൂ രാജൂ, എത്രയൊവട്ടം പറഞ്ഞു എന്റെ ബ്ലോഗ്‌ വായിക്കല്ലെ, വായിക്കല്ലെ എന്നു. കുട്ടികളായാല്‍ പറഞ്ഞാല്‍ അനുസരിക്കണം

 
At 11:16 AM, Blogger വിഷ്ണു പ്രസാദ് said...

രാജൂ,
രജുവിന്റെ കവിതയുടെ ഈ വികാസം അക്ഷരാര്‍ഥത്തില്‍ എന്നെ സ്തംഭിപ്പിക്കുന്നു.നാലു പോസ്റ്റുകള്‍ക്ക് മുന്‍പുണ്ടായിരുന്ന രാജുവിനെ വായന‍ എന്ന ഈ പോസ്റ്റ് വെടിവെച്ചുവീഴ്ത്തിയിരിക്കുന്നു(ടി.പി രാജീവനോട് കടപ്പാട്).ഭാവുകങ്ങള്‍ ...

 
At 11:22 AM, Blogger ikkaas|ഇക്കാസ് said...

ബ്ലോഗ് വായന നിര്‍ത്തണമെന്ന്
ഡോക്ടര്‍.
ഡാക്ടറെ കൊല്ലണമെന്ന് ബൂലോഗര്‍.

 
At 11:37 AM, Blogger അഗ്രജന്‍ said...

ഹഹഹ രാജൂ,

താങ്കള്‍ വായിച്ച, വിമര്‍ശിച്ച... ഏതോ ബ്ലോഗറാണ് ആ ഡോക്ടര്‍ - സംശ്യല്യ... :)

 
At 12:16 PM, Blogger ജ്യോതിര്‍മയി said...

ഹി ഹി ഹി:-)

ബോധം കെടുത്തുന്ന കഥയോ? കണ്ണു പൊട്ടിയ്ക്കുന്ന കവിതയോ?

ഡോക്റ്റര്‍ക്കു തെറ്റി, എഴുത്താണ്‌ നിര്‍ത്തേണ്ടത്‌.

ഞാന്‍ നിര്‍ത്തി, എഴുത്ത്‌- കണ്ണെഴുത്ത്‌.(കണ്ണ്‍ പോയാല്‍ പിന്നെന്തുചെയ്യും?)

:-)

 
At 12:33 PM, Blogger Sona said...

ആത്മ കഥയാണോ ഇരിങ്ങല്‍ വായിച്ചത്?

 
At 12:44 PM, Blogger ദില്‍ബാസുരന്‍ said...

അന്ന് ‘ബാരക്കുഡിയുടെ മകള്‍’ കേട്ടിട്ട് എന്റെ കേള്‍വി പോയി. ഇന്ന് ഇത് വായിച്ച് കാഴ്ചയും. :-)

തമാശയാ രാജുവേട്ടാ. അല്ല എന്താ പറ്റിയത്? ഇതിനേക്കാള്‍ നല്ല കവിതകളെയാണല്ലോ ചേട്ടന്‍ വിമര്‍ശിക്കാറുള്ളത്. ഇതൊക്കെ വായിച്ചിട്ട് അവരാരെങ്കിലും ലവന്‍ യാരെഡേയ് എന്ന് ചോദിച്ചാല്‍ എനിയ്ക്ക് അല്‍ ഭുതമെന്ന അറബി ഭൂതം വരില്ല. :)

 
At 1:47 PM, Blogger വിശാല മനസ്കന്‍ said...

അത് ശരി. വെട്ടിരുമ്പ് കുടിച്ചിട്ട് ബോധവും കണ്ണും പോയിട്ട്, അവസാനം കുറ്റം മുഴുവന്‍ ബ്ലോഗിന്!

:) നല്ല കവിത.

 
At 2:46 PM, Blogger തറവാടി said...

വിശ്വേട്ടാ,

സത്യം ( നെഞ്ചത്ത് കൈവെച്ചു പറയുന്നു) , ഞാന്‍ അങ്ങിനെയൊന്നും ഉദ്ദേശിച്ചില്ല , ഇരിങ്ങല്‍ തീര്‍ച്ചയായും എന്റെ സഹോദരനാണ്‌

 
At 2:55 PM, Blogger Navan said...

:)

 
At 3:09 PM, Blogger വിശാല മനസ്കന്‍ said...

ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും പ്രശ്നം തോന്നിയോ?

അയ്യയ്യോ! അമ്മ്യാണേ.. ഞാന്‍ ഒരിക്കലും ഇരിങ്ങലിനെ നിരുത്സാഹപ്പെടുത്തിയില്ല.

‘നല്ല കവിത‘ എന്ന് തന്നെയാണ് ഉദ്ദേശിച്ചത്!

 
At 3:12 PM, Blogger ഗന്ധര്‍വ്വന്‍ said...

വിശ്വം സാറിന്റെ കമെന്റില്‍ ഇരിങ്ങല്‍ രെക്ഷപ്പെട്ടു എന്നു തോന്നുന്നു. ഓടിക്കൊ ഇരിങ്ങലെ ആളറിയാം.

ഒരു പക്ഷെ മറ്റുള്ളവരോട്‌ സഹിഷ്ണത ആവശ്യപ്പെടുന്ന ഇരിങ്ങല്‍ സ്വയം അതില്ലാത്ത ഒരാളായതായിരിക്കാം പ്രകോപനരഹസ്യം.

സത്യം പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നോ, ഉള്ളതു പറഞ്ഞാല്‍ കഞ്ഞീല്ലാന്നൊ വരട്ടെ ഞാനത്‌ പറയാന്‍ പൂവ്വാ.

ബരാക്കുടയിലെ ആ കവിത, അതിന്റെ ഇടിമിന്നുന്ന(ഇടിവാള്‍) ആലാപനം എന്നെ ഇരിങ്ങലിന്റെ ആരാധകനും , നെരുദക്കുശേഷം ആര്‌ എന്ന എന്റെ ചോദ്യത്തിന്‌ ഉത്തരവും ആയിരുന്നു ദില്‍ബാ......

തമാശയാണെ. ഏന്‍ ലെച്ചിപ്പോം...

വിശ്വം സാറെ സൊയമ്പന്‍ കമന്റ്‌....

 
At 3:23 PM, Blogger കുട്ടന്മേനൊന്‍::KM said...

എനിക്കീ കവിത വായിക്കുമ്പോള്‍ മിഥുനം സിനിമയുടെ അവസാന ഭാഗത്ത് ചാത്തനെ ഒഴിപ്പിക്കാന്‍ നെടുമുടി പൂജചെയ്യുമ്പോള്‍ പറയുന്നതാണ്
‘ഇപ്പോ പൊട്ടും... ഇപ്പോ പൊട്ടും..’ :)

 
At 3:24 PM, Blogger kaithamullu - കൈതമുള്ള് said...

എന്റെ കാര്യമാണോ ആവൊ ഇവര്‍ പറയുന്നത്:

കഴിഞ്ഞ രണ്ടാഴ്ച്ചയായി ബ്ലോഗ് എഴുത്തും വായനയും പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കയാ ഞാന്‍!

ഡോക്ടര്‍ പറഞ്ഞിട്ടാ- പ്രശ്നം ഗുരുതരം: അസഹ്യമായ കഴുത്തു വേദന. ഗുളികകളിന്മേലാ ഈ കളീകളിപ്പോ...

അപ്പോ എന്താ പറഞ്ഞത്:

അസഹിഷ്ണുത, പരസ്പരം പുറം ചൊറിയല്‍,(ചൊറിയാനാവശ്യപ്പെടലും ഇതില്‍പ്പെടും), സഹാവബോധം (അതെന്താണവോപ്പാ‍...),കുറി(ടി)ക്കമ്പനി ..--

പലരും പരഞ്ഞതാണെങ്കില്‍ പോലും ഒന്നുകൂടി പറയട്ടെ: ഒരല്‍പ്പം ക്ഷമ കണിച്ചാലെന്താ, മാലോരേ?
...എല്ലാരും!

 
At 3:56 PM, Blogger ഗന്ധര്‍വ്വന്‍ said...

അയ്യോ പോയെ അയ്യയ്യൊ പോയെ....
വിശ്വം സാറിന്റെ കമെന്റെവിടെ മക്കളെ..
കമെന്റിലെ തീയെവിടെ മക്കളെ...
ഞാനീ ബ്ലോഗിടുക്കില്‍ തല തല്ലി ചാവും...

ഇതും ഒരു കവിത അല്ല കഥ അല്ല എന്താനെന്നു വച്ചാ അത്‌.

 
At 4:04 PM, Blogger ചില നേരത്ത്.. said...

കവിത്വം ഇരിങ്ങലില്ലാത്തതിന്റെ ദു:ഖമെനിക്കുണ്ട്.
ഉണ്ടാവണമെന്നാശ തോന്നും വിധം മറ്റിടങ്ങളില്‍ ഇടപെടുന്നതിനാല്‍(ഗുണകരമായ രീതിയിലെന്നല്ല) ഇരിങ്ങലിനെ എപ്പോഴും വായിക്കുന്നു.
അല്ലെങ്കിലും ലാപുടയിലും അബ്ദുവിലും ചാരുകേശിയിലും സുനിലിലും(സൂഫിസം) അനിലിലും(ചങ്ങാടം) വിശാഖത്തിലും കവിതയുടെ സ്പന്ദനമളക്കുന്നവര്‍ക്ക് ഇരിങ്ങലിന്റെ കവിതകള്‍ വെറും ഉപരിതല വായനമാത്രമേ ആകുന്നുള്ളൂ.

 
At 4:17 PM, Blogger മുസാഫിര്‍ said...

ഞാന്‍ ഇരുളില്‍ തിരയുകയായിരുന്നു.
കണ്ണടച്ചിരിക്കുന്ന കറുത്ത പൂച്ചയെ.
(കണ്ണ് തുറന്നാല്‍ തിളക്കം കൊണ്ട് തിരിച്ചറിയാം)

ഞാന്‍ തിരയുകയായിരുന്നു
വിശ്വംജിയുടെ കമന്റിനെ
അതിനെപ്പറ്റി പറഞ്ഞു മോഹിപ്പിച്ച ഗന്ധര്‍വനെ.

 
At 4:31 PM, Blogger പെരിങ്ങോടന്‍ said...

ഇരിങ്ങലേ ഇതിലൊന്നും തളരരുതൂട്ടോ. ഞാനും ഇരിങ്ങലും തമ്മിലാ മത്സരം എന്നാണിവിടെ ചില കുത്സിതബുദ്ധികള്‍ പറഞ്ഞു നടക്കുന്നതു് ;) അതൊക്കെ അവഗണിച്ചു നമുക്കു കവിതയെഴുതാംന്നേ :)

എന്നെയും ഇരിങ്ങലിനേയും കൂവിത്തോല്‍പ്പിക്കാന്‍ ആരുണ്ട്രാ. ഇബ്ര്വോ നീ പോരാ മോനേ, ദില്‍ബാ നിനക്ക് അടുത്ത ജന്മം ചാന്‍സ് തരാം, അല്ലെങ്കില്‍ ഇക്കൊല്ലം നീ ഇമ്മീഡിയറ്റായി പുനര്‍ജനിച്ചുവാ. ഗന്ധര്‍വ്വജീ ‘ത്രസിപ്പിക്കുന്ന’ കമന്റിട്ട് ഞങ്ങളെ തോല്പിക്കാമെന്നു വ്യാമോഹിക്കേണ്ടാട്ടോ.

 
At 4:40 PM, Blogger ദില്‍ബാസുരന്‍ said...

പെരിങ്സേ,
പുനര്‍ജനനമൊക്കെ ബോറന്‍ ഏര്‍പ്പാടാ. :-)

ഓടോ: ഗന്ധര്‍വന്റെ ‘ത്രസിപ്പിക്കല്‍’ :-D

 
At 6:15 PM, Blogger Inji Pennu said...

ഈ പെരിങ്ങ്സിനിതെന്നാ പറ്റി ഈശോയേ, വല്ലോ മിമിക്രി കാസറ്റുകള്‍ മൂന്നാലു ദിവസം അടുപ്പിച്ചു വല്ലോം കണ്ടൊ? ഈയിടെയായി ഭയങ്കര തമാശയാണല്ലൊ. ഈശ്വരാ, പെരിങ്ങ്സിന്റെ കമന്റ് വായിച്ച് ഈ ജന്മം ഞാന്‍ ചിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല.

 
At 6:33 PM, Blogger വല്യമ്മായി said...

?

 
At 8:29 PM, Blogger ഗന്ധര്‍വ്വന്‍ said...

പെരിങ്ങ്സെ ദില്‍ബാസെ. ഇന്നലെ കാറില്‍ വച്ചേ ത്രസിപ്പിക്കലിനെ മൊഴി ചൊല്ലി. ഇനിയൊരിക്കലും ത്രസിപ്പികലെന്ന വാക്ക്‌¬ കടന്നു വരില്ല. ഇത്‌¬ സത്യം സത്യം-
ഇതിനും മീതെ കവിത എഴുതാന്‍ ഇരിങ്ങലിനുമാവില്ല

 
At 8:35 PM, Blogger പെരിങ്ങോടന്‍ said...

ഇഞ്ച്യേ അതേയ് ഉമേഷ്ജി ഇപ്പൊ കുട്ട്യേ നോക്കി ഇരിക്ക്യല്ലേ, അപ്പൊ ഒഴിവു സമയം കിട്ടുമ്പൊ കിട്ടുമ്പൊ മൂപ്പര് വന്ന് എനിക്ക് തമാശ പറഞ്ഞു തരും. അങ്ങനെ പഠിച്ചതാ ഇത്തമാശ്യൊക്കെ.

 
At 8:11 AM, Blogger ഇടിവാള്‍ said...

ഇവിടത്തെ ആക്ഷന്‍ ഫില്ല്ഡ് കോമഡി ത്രില്ലര്‍ ഇത്രേം ദിവസം മിസ്സിസ് ചെയ്തല്ലോ ! വലിയ നഷ്ടമായിപ്പ്പോയി!

ബരാക്കുടയിലെ എന്റെ കവിതാലാപനത്തെ വിമര്‍ശിച്ച ഗന്ധര്‍വ്വര്‍ക്ക് മാപ്പില്ല.. ഇതിനു പകരം വീട്ടാന്‍ അടുത്ത മീറ്റിനു 2 കവിത ആലപിക്കും ഞാന്‍ ! ആഹാ ! ( കവിത ആരെഴുതുമോ എന്തോ..)

ഇരിങ്ങലെ കവിത മോശമൊന്നുമല്ല, കേട്ടോ

 
At 10:18 AM, Blogger വിചാരം said...

കഥയില്‍ ചോദ്യമില്ല
കവിതയിലോ
അതെനിക്കറിയില്ല
അതുകൊണ്ട് ചോദിക്കുന്നു
ഇരിങ്ങല്‍ എങ്ങനെ കണ്ണില്ലാതെ എഴുതി
കവിത ബൂലോകത്തെ അതിലെ അനാവശ്യ കവിതകളെ കഥകളെ സ്നേഹത്തോടെ വിമര്‍ശ്ശിക്കുന്നു
നല്ലത്

 
At 3:45 PM, Anonymous പ്രവാസി said...

കവിത കൊള്ളാലോ..:)

ഓ. ടോ.
ഇവിടെ വന്നു വായിച്ചപ്പൊള്‍ ബൂലോഗത്തില്‍ നടന്ന അടിയുടെ കാര്യം ഏകദേശം മനസ്സിലായി. ചില മിസ്സിങ്ങ് കമ്മന്റ്സ്?? എന്താ ഇതൊക്കെ?

നമുക്കു എവിടെയും കയറി നിരങ്ങാം. പക്ഷെ നമ്മുടെ വീട്ടില്‍ വരുന്നവര്‍ നമ്മുടെ ചൊല്‍പ്പടിക്കു നിന്നുകൊള്ളണം അല്ലെ രാജൂ.
(December 15)

 
At 4:56 PM, Blogger മഴത്തുള്ളി said...

ഇരിങ്ങലേ, ഇത് കേട്ടിട്ട് പേടിയാകുന്നു. അപ്പോ ഇനി കണ്ണുമടച്ച് ബ്ലോഗ് വായിക്കണമല്ലോ ;)

പിന്നെ ആ ഡോക്ടറോട് പറയാന്‍ പാടില്ലായിരുന്നോ കണ്ണും ഓര്‍മ്മയും പോയാലെങ്ങിനെയാ ബ്ലോഗ് ഇനി വായിക്കുന്നതെന്ന് ;)

സുല്ല് പറഞ്ഞപോലെ പ്രിന്റെടുത്ത് വായിക്കാന്‍ പാടില്ലായിരുന്നോ ;)

 

Post a Comment

Links to this post:

Create a Link

<< Home