ഞാന്‍ ഇരിങ്ങല്‍

Tuesday, December 19, 2006

സ്വപനങ്ങള്‍ - കവിത

സ്വപനങ്ങളെ പിടിച്ചു നിര്‍ത്തൂ
അല്ലെങ്കില്‍
മരിച്ചു പോയാലൊ.

ജീവിതം
ചിറകരിയപ്പെട്ട ജഡായു

സ്വപ്നങ്ങളെ
പിടിച്ചു നിര്‍ത്തൂ
അല്ലെങ്കില്‍
മാഞ്ഞു പോയാലൊ

ജീവിതം
തുറന്ന പുസ്തകം
വെളുത്തുറഞ്ഞ മഞ്ഞുപോലെ

16 Comments:

At 11:11 AM, Blogger രാജു ഇരിങ്ങല്‍ said...

സ്വപനങ്ങള്‍ : ഒരു പുതിയ കവിത (പഴയതാണൊ?? എഴുതിയത് ഇന്നാണ്).

 
At 11:16 AM, Blogger കുട്ടന്മേനൊന്‍::KM said...

സ്വപ്നങ്ങള്‍ക്കു മരണമില്ല.

 
At 11:50 AM, Blogger അഗ്രജന്‍ said...

സ്വപ്നങ്ങളില്ലെങ്കില്‍ നാം മരിച്ചു പോകും എന്നോണോ ഉദ്ദേശിക്കുന്നത്.

 
At 11:50 AM, Blogger ഹേമ said...

നല്ല വരികള്‍
സ്വപങ്ങള്‍ക്ക് മരണം ഉണ്ടൊ?? അതൊ ഉറക്കം എഴുന്നേറ്റാലുള്ള കഥയാണൊ ??എങ്കില്‍ സത്യമാണ്.
എത്രയോ സ്വപ്നങ്ങള്‍ കാണുന്നു. എല്ലാം ഓര്‍ത്തിരുന്നുവെങ്കില്‍...

 
At 1:16 PM, Blogger വേണു venu said...

സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങള്‍ സ്വര്ഗ്ഗ കുമാരിക‍ള്‍ അല്ലോ.??

 
At 2:30 PM, Blogger ittimalu said...

സ്വപ്നങ്ങള്‍ ഉണ്ടെങ്കില്‍ ജീവിതം എങ്ങിനെ തണുത്തുറയും .. വെളുത്ത മഞ്ഞുപോലെ?

 
At 2:38 PM, Blogger Sul | സുല്‍ said...

വെളുത്തുറഞ്ഞമഞ്ഞിനടിയിലെ കാണാ കയങ്ങളില്‍ പെട്ട്, ജീവിതമെന്ന സ്വപ്നം പോലും ഉറഞ്ഞുപോകാറില്ലെ? പിന്നെയും ജീവിതം മഞ്ഞുപോലെയൊ? വരികള്‍ക്കിടയില്‍ എന്തൊ എവിടെയൊ പോലെ.

സ്വപ്നങ്ങളും ആശകളുമില്ലെങ്കില്‍ ജീവിതം നിലച്ചുപോകുമെന്നതു യാഥാര്‍ത്ഥ്യം.

-സുല്‍

 
At 3:15 PM, Anonymous Anonymous said...

ഹാ ഇവിടെയുണ്ടായിരുന്നോ?

 
At 3:55 PM, Blogger രാജു ഇരിങ്ങല്‍ said...

എഴുതിയ ആള്‍ എന്ന രീതിയില്‍ ചില ഇടപെടല്‍ ആവശ്യമെങ്കില്‍ ആവാം എന്ന് ആരോ പണ്ഡിതന്‍ മാര്‍ പറഞ്ഞിട്ടുണ്ടല്ലൊ. ആയതിനാല്

കുട്ടന്‍ മേനോന്‍ : സ്വപ്നങ്ങളെ പിടിച്ചു നിര്‍ത്താനല്ലേ ഞാന്‍ പറഞ്ഞത്? ഒരാള്‍ ഉറക്കത്തില്‍ 7 സ്വപ്നങ്ങള്‍ കാണുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും നമുക്ക് ഓര്‍ത്തെടുക്കാന്‍ പറ്റാറുണ്ടൊ? അപ്പോള്‍ അതൊക്കെ എവിടെ പോകുന്നു?

അഗ്രജന്‍:സത്യമല്ലേ സ്വപ്നങ്ങളല്ലെ നമ്മെ ജീവിപ്പിക്കുന്നത്? ജീവിതം ചിറകൊടിഞ്ഞ പക്ഷിയല്ലേ..മരണത്തിനു വേണ്ടി കാത്തിരിക്കുകയല്ലേ ജീവിതം??

സിമി: ഉറക്കത്തിലെ സ്വപ്നം തന്നെ.

വേണു: സ്വര്‍ഗ്ഗ കുമാരികളില്ലെങ്കില്‍ പിന്നെന്ത് ജീവിതം അല്ലേ..

ഇട്ടിമാളു: ഇത് രണ്ട് കാഴചയില്‍ കാണണം. ജീവിതത്തിലെ സ്വപനങ്ങളും ഉറക്കതിലെ സ്വപനങ്ങളും. അപ്പോള്‍ ജീവിതമെന്താ.സ്വപ്നമെന്താ... ഒന്നുകൂടെ വായിച്ചാല്‍ മനസ്സിലാകുമെന്നുതന്നെ എന്‍ റെ വിശ്വാസം,

സുല്‍: അതു തന്നെ യാണ് ഞാനും പറഞ്ഞതു കേട്ടോ..ജീവിതത്തില്‍ ചില സ്വപ്നങ്ങള്‍ ഉറഞ്ഞുപോകും.ഉറയുക എന്നുള്ളത് രണ്ട് അര്‍ത്ഥത്തില്‍ വായിക്കാം.
ഒന്ന് : ഉറഞ്ഞു തുള്ളുക എന്നുപറയുന്ന അര്‍ത്ഥത്തില്‍ പിന്നെ മരവിക്കുക എന്ന അര്‍ത്ഥത്തില്‍

ഫൈസല്‍: ഇവിടെ ഉണ്ടായിരുന്നു. 5 ദിവസം ലീവായിരുന്നു. ഓടി ഒളിച്ചതൊന്നുമല്ല കേട്ടോ..അടികൂടാന്‍ റെഡിയാണ്. പക്ഷെ അതിന് തക്ക ചര്‍ച്ചകളൊന്നും നടക്കുന്നില്ല.

ഒരു കീറി മുറിക്കാന്‍ കവിത തന്നിട്ട് എന്താ ആരും കീറാതെ മുറിക്കതെ ഇരിക്കുന്നത്?

 
At 6:09 PM, Blogger Physel said...

അതുശരി, രാജു 5 ദിവസം ഇല്ലാരുന്നു. ഞാനൊരു 15 ദിവസവും...അതാ ഒരു 20 ദിവസത്തെ ഗാപ് ഫീല്‍ ചെയ്തെ. പിന്നെ അടിയുണ്ടാക്കാന്‍...നമ്മളുതമ്മില്‍ മുന്നേ അടിയുണ്ടാരുന്നോ? ഞാനൊന്നു റീവൈന്‍ഡ് ചെയ്യട്ടെ ട്ടോ.

 
At 6:16 PM, Blogger അനംഗാരി said...

സ്വപ്നങ്ങള്‍ ബെല്ലും ബ്രേക്കുമുള്ള വണ്ടിയല്ല പിടിച്ചോ, ചവിട്ടിയോ നിര്‍ത്താന്‍.അവ ഉറക്കത്തില്‍ സ്വയം വരുന്നു, പോകുന്നു. ഉറങ്ങാതിരിക്കുന്ന മനുഷ്യന്‍ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്നു. അതിന് അന്തവും കുന്തവുമില്ല...

അതുകൊണ്ട് സ്വപ്നങ്ങളെ പിടിച്ച് നിര്‍ത്താന്‍ മാത്രം പറയരുത്!
വരികള്‍ നന്നായിട്ടുണ്ട്;മരിച്ച് പോയാലോ എന്ന വരിമാറ്റി മറ്റേതെങ്കിലും ഒരു വാക്ക് ചേര്‍ത്തിരുന്നുവെങ്കില്‍ എന്ന് ഒരാശ!

 
At 7:29 PM, Blogger കരീം മാഷ്‌ said...

ഇതു എനിക്കു മനസ്സിലായി.
ഇതു തന്നെയല്ലെ നമ്മുടെ കലാമണ്ണനും പറഞ്ഞത്. സ്വപ്നം കാണാന്‍.
കഴിഞ്ഞ അറുപതോളം കൊല്ലമായി ഭാരതീയന്‍ അതു തന്നെ കാണുന്നു.
വെളുപ്പാന്‍ കാലത്തു കാണുന്ന സ്വപ്‌നങള്‍ ഫലിക്കുമെത്രേ!
അതിനു വെളുക്കാന്‍ ഇപ്പോള്‍ ഫെയര്‍ ആണ്ട് ലവ്‌ലി തേച്ചു മടുത്തു.

 
At 8:14 AM, Blogger രാജു ഇരിങ്ങല്‍ said...

ഫൈസലേ നമ്മള്‍ തമ്മില്‍ അടിയൊന്നുമില്ല. ഞാന്‍ ബൂലോകത്തെ അടിയാണ് പറഞ്ഞത്. 15 ദിവസം നാട്ടില്‍ പോയൊ??

അനംഗാരി: താങ്കളുടെ വാക്കുകള്‍ക്ക് നന്ദി. ‘മരിച്ചു പോയാലൊ” എന്ന് വാക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ഞാന്‍ ഒരു പാട് ആലോചിച്ച് നോക്കി. ഇപ്പോഴും ആലോചിക്കുന്നു. നല്ലതെന്ന് തോന്നിയാല്‍ ഉടന്‍ മാറ്റും. പക്ഷെ ഒരു കാര്യമുണ്ട്. പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ കവിത വായനക്കാരുടേതാണ്. കവിക്ക് അതില്‍ വല്യ റോളില്ലാന്നാണ് പലരും പറയാറ്. എന്നാലും നമുക്കൊന്ന് ശ്രമിക്കാം

കരീമഷേ... എവിടെയാ നാട്ടില്‍ നിന്ന് ഇതു വരെ വന്നില്ലേ...
വാക്കുകള്‍ക്ക് നന്ദി. നമ്മള്‍ക്കൊക്കൊ (എല്ലാവര്‍ക്കും എന്നു തന്നെ പറയാം)വെളുപ്പാണ് നല്ലതെന്ന്. അതിനാണ് സൌന്ദര്യം കൂടുതലെന്ന്.
ഒക്കെയും കണ്ണിന്‍റെ ഒരു കാഴചയല്ലെ മാഷേ...വെളുപ്പാന്‍ കാലത്തുള്ള സ്വപനം ഫലിക്കുമെന്ന് പഴമക്കാര്‍ എന്നാല്‍ ഇന്ന് നാം കാണുന്ന സ്വപ്നങ്ങളൊക്കെ ഫലിച്ചാല്‍ നമ്മുടെ ബുഷ് അണ്ണന്‍ എവിടെ പോയൊളിക്കുമെന്ന് ഞാന്‍ ആലോചിക്കുകയാണ്.

 
At 8:33 AM, Blogger തറവാടി said...

ഇരിങ്ങല്‍,

സ്വപനങ്ങളെ പിടിച്ചു നിര്‍ത്താന്‍ പറ്റുക എന്നത് ഒരു വലിയ കാര്യമാണ്‌.

നല്ല സ്വപനങ്ങളാണെങ്കില്‍ അത് കുറെ നേരം കണാലോ!

പിന്നെ എന്തോ

ഞാന്‍ സ്വപനങ്ങള്‍ ഉറങ്ങുമ്പൊള്‍ തീരെ കാണാറില്ല

എന്നാല്‍ ദിവാസ്വപനങ്ങള്‍ വളരെ കാണാറുമുണ്ട് , പിന്നെ കാണുന്ന സ്വപ്നങ്ങളോട് കഴിയുന്നത്ര

" റിയലിസം" വെച്ചുപുലര്‍ത്താറുമുന്ട്

" സ്വപ്നം കാണുമ്പോള്‍  ആകാശം മുട്ടെ കാണണം"

എന്ന ചിന്താകതിയോട് എനിക്ക് തീരെ യോജിപ്പില്ല

കവിത കവിതാരൂപത്തിലല്ലാതെ
കഥാരൂപത്തില്‍ വായിക്കാനെണെനിക്കിഷ്ടം ,

കവിത അല്ല കഥ എനിക്കിഷ്ടായി ( കവിതയെ കഥയായി കണ്ടതിനെ , എന്നെ തല്ലല്ലെ!!)

 
At 11:35 AM, Blogger രാജു ഇരിങ്ങല്‍ said...

കവിത കഥയായൊ കവിതയായൊ വായിക്കുക എന്നുള്ളത് വായനക്കാരന്‍റെ അവകാശമാണ്. തറവാടീ താങ്കള്‍ക്ക് ഞാന്‍ എഴുതിയത് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെട്ടോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ. മനസ്സിലായി ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം.

താങ്കള്‍ സ്വപ്നങ്ങല്‍ കാണാറില്ല എന്നുപറയുന്നതിലും നല്ലത് താങ്കള്‍ അത് അറിയാറില്ലെന്നാണ്. സ്വപ്നം കാണുന്നുണ്ടാ‍കാം. ഡോക്ടര്‍മാരായ ബ്ലോഗേഴ്സ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ പണ്ഡിതന്‍ മാര്‍ കൂടുതല്‍ വിശദീകരിക്കുമല്ലൊ.

 
At 10:30 AM, Blogger വിചാരം said...

raajuvinum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

 

Post a Comment

Links to this post:

Create a Link

<< Home