ഞാന്‍ ഇരിങ്ങല്‍

Sunday, January 28, 2007

അഹങ്കാരം

അഹങ്കാരം ജനിച്ച് വീണപ്പോള്‍
കരഞ്ഞൊന്നുമില്ല
മുഖംമുയര്‍ത്താതെ
മുരളുകയും
കൈ ഉയര്‍ത്താതെ
ആജ്ഞാപിക്കുകയും ചെയ്യ്തു.

അഹങ്കാരം മുട്ടിലിഴയുമ്പോള്‍
കരഞ്ഞൊന്നുമില്ല
കൈമുട്ട് ഉരയുകയും
കാല് മുട്ട് പൊട്ടുകയും
ഭിത്തിയില്‍ പിടിച്ച് നില്ക്കാതെ
തല ഉയര്ത്തുകയും കണ്ണ് വെട്ടിക്കുകയും ചെയ്തു.


വാക്കുകളുറച്ചപ്പോള്‍
ഉമിക്കരിയില് ഉപ്പ് ചേര്‍ത്ത്
തേച്ച് മിനുക്കുന്നതിന്പകരം
വലിയ വായില്‍ വിഴുങ്ങി.

വിരലുകളുറച്ചപ്പോള്‍
പേന പിടിച്ച് എഴുതുന്നതിന്പകരം
അടിച്ചൊടിച്ചു.
കയ്യും കാലും വച്ചപ്പോള്
കഥയെഴുത്താരംഭിച്ചു.


അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍
സഹതാപം പൂണ്ടു.
അച്ഛനെ കുറ്ച്ച് പറഞ്ഞപ്പോള്‍
ചേര്‍ത്തു നിര്‍ത്തി.

കമന്റുകള്അമ്പത് കവിഞ്ഞു.
അഹങ്കാരം പത്തി വിരിച്ച്

ശ്ശ്.....ശ്ശ്...ശ്ശ്.. തുപ്പാന്‍ തുടങ്ങി.

ഈശ്വരാ..
ഞാനുമൊരു ബ്ലോഗറായെങ്കില്‍..

Monday, January 15, 2007

ഞാന്‍ : കവിത

ഇന്നലെ കണ്ണാടിയില്‍ നോക്കി
ചിരിക്കാന്‍ ശ്രമിച്ചു.
കരയാന്‍ ശ്രമിച്ചു.
ചട്ടുകം പഴുപ്പിച്ച്
ഇടതും വലതും അമര്‍ത്തി നോക്കി.


വിശന്നപ്പോള്‍
വീട്ടു മുറ്റത്ത്
ഞാനൊരു അടുപ്പ് കൂട്ടി
തീ കത്തിച്ചു.
അടുപ്പിനകത്തൊരു കലം വച്ചു.


ചൂടു പോരാഞ്ഞ്
ഞാന്‍
കൈമടക്കി
കാല്‍ മടക്കി
അടുപ്പിനകത്തേക്ക് കയറിയിരുന്നു
കനല്‍ കൂടിയപ്പോള്‍
അരി വേവാന്‍ ആരംഭിച്ചിരുന്നു.