ഞാന്‍ ഇരിങ്ങല്‍

Monday, January 15, 2007

ഞാന്‍ : കവിത

ഇന്നലെ കണ്ണാടിയില്‍ നോക്കി
ചിരിക്കാന്‍ ശ്രമിച്ചു.
കരയാന്‍ ശ്രമിച്ചു.
ചട്ടുകം പഴുപ്പിച്ച്
ഇടതും വലതും അമര്‍ത്തി നോക്കി.


വിശന്നപ്പോള്‍
വീട്ടു മുറ്റത്ത്
ഞാനൊരു അടുപ്പ് കൂട്ടി
തീ കത്തിച്ചു.
അടുപ്പിനകത്തൊരു കലം വച്ചു.


ചൂടു പോരാഞ്ഞ്
ഞാന്‍
കൈമടക്കി
കാല്‍ മടക്കി
അടുപ്പിനകത്തേക്ക് കയറിയിരുന്നു
കനല്‍ കൂടിയപ്പോള്‍
അരി വേവാന്‍ ആരംഭിച്ചിരുന്നു.

31 Comments:

At 10:53 AM, Blogger രാജു ഇരിങ്ങല്‍ said...

ഞാന്‍ : ഒരു കവിത. പുതിയ പോസ്റ്റ്. വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

 
At 11:35 AM, Blogger കിനാവ്‌ said...

wah! a good post

 
At 12:51 PM, Blogger ഹേമ said...

ഏറെ നാളുകള്‍ക്ക് ശേഷമാണ് താങ്കളുടെ ശക്തമായ കവിത കാണുന്നത്.
ഹൃദ്യം, സുന്ദരം, ലളിതം.

 
At 1:11 PM, Blogger ikkaas|ഇക്കാസ് said...

കവിതാസ്വാദനത്തില്‍ എന്റെ ലെവെല്‍ ഞാന്‍ ഇരിങ്ങലിന്റെ കഴിഞ്ഞ കവിതയില്‍ വ്യക്തമാക്കിയതാണ്.

എന്നെ സംബന്ധിച്ചിടത്തോളം
‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ സ്റ്റൈല്‍ കവിതകളേ മനസ്സിലാവൂ, അഥവാ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. എന്നിരുന്നാലും ഈ കവിതയില്‍ ജീവിതത്തെ സ്പര്‍ശിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് തോന്നി.
(അതെന്താണെന്ന് എന്നോട് ചോദിക്കരുത്. അങ്ങനെ തോന്നി)

ആസ്വാദകരേ.. ഇതിലേ ഇതിലേ..

 
At 1:22 PM, Blogger കുറുമാന്‍ said...

നന്നായിരിക്കുന്നു (കലം അടുപ്പില്‍ വച്ചു എന്നാണോ പറയുക എന്നൊരു ശങ്ക!, അടുപ്പത്തു വച്ചു എന്നു പറയുന്നതിനും അടുപ്പില്‍ വച്ചു എന്നു പറയുന്നതിലും തമ്മില്‍ എന്തോ ഒരു ഇത് ഇല്ലെ?)

 
At 1:22 PM, Blogger Physel said...

ഇമ്മാതിരി സാധനങ്ങളൊക്കെ ഒളിപ്പിച്ചു വെച്ചിട്ടാണോ രാജുവേ വെറുതെ ആള്‍ക്കാരെയിട്ട് വട്ടു പിടിപ്പിക്കുന്നേ.....വളരെ ഇഷ്ടപ്പെട്ടു ഈ നുറുങ്ങ്.
നന്ദി

 
At 1:23 PM, Blogger തറവാടി said...

അല്ല ഇരിങ്ങലേ ,

സ്വയം എരിഞ്ഞടങ്ങിയാല്‍ കഞ്ഞി പിന്നെ ആരു കുടിക്കും?

( എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല , എനിക്ക് കവിത ഇത്രയൊക്കെയേ മനസ്സിലാവൂ!)

 
At 1:28 PM, Blogger അത്തിക്കുര്‍ശി said...

ചിരിക്കാനറിയാത്ത, കരയാനുമറിയാത്ത, ചട്ടുകം പഴുപ്പിച്ചുപൊള്ളിച്ചിട്ടും പ്രതികരിക്കാത്ത, വെറും വിശപ്പും കാമവും സ്വന്തമായവര്‍ക്ക്‌.. അപ്പത്തിനും അന്നത്തിനും ഒരിക്കല്‍ സ്വയം ചിതയാവാതെ തരമില്ലെന്ന സത്യം..

വരികള്‍ നന്നായ്‌.. ഇഷ്ടപ്പീട്ടു.. ഇരിങ്ങലേ..

 
At 1:37 PM, Blogger പി. ശിവപ്രസാദ് said...

തേങ്ങയും ചക്കയുമൊന്നും അടിക്കാനില്ലെങ്കിലും ഈ കവിതയുടെ ആദ്യത്തെ കമന്റ്‌ എന്റേതായിരിക്കണമെന്നു കരുതി ധൃതിപ്പെട്ട്‌ പോസ്റ്റുമ്പോള്‍.. ദേ കെടക്കുന്നു 'സിസ്റ്റം ഫെയ്‌ലുവര്‍' എന്നൊരു കുഴപ്പം. പിന്നെ 'കോണ്‍ഫെറന്‍സ്‌'! എല്ലാം കഴിഞ്ഞു വന്നപ്പോ... കമന്റുകളുടെ ജാഥ.

ഇനിയിപ്പൊ പോസ്റ്റാം. എന്താ?

രാജു... താങ്കളുടെ സിദ്ധി തെളിയിക്കുന്ന കവിതയാണിത്‌. നന്നായി ആസ്വദിച്ചു,രസിച്ചു,ചിന്തിച്ചു. ഇടയ്ക്കുണ്ടായ മൌനം ഇങ്ങനെയൊരു സമ്മാനമായി മാറിയതില്‍ വളരെ സന്തോഷം.

 
At 2:11 PM, Blogger അതുല്യ said...

അപ്പാടേം ബിംബങ്ങളാണല്ലോ രാജു? വാഗ്ജ്യോതീടെ പോലെ വല്ല ഹിഡന്‍ അജന്‍ഡയും??

 
At 2:34 PM, Blogger ittimalu said...

എഴുതി എഴുതി തെളിഞ്ഞല്ലെ.. (ഞാനൊക്കെ എന്നാണാവോ?)... എനിക് ഇഷ്ടായി ഈ കവിത..

 
At 2:40 PM, Blogger ദില്‍ബാസുരന്‍ said...

രാജുവേട്ടാ,
നല്ല കവിത. ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിയ്ക്കുന്നു. ലാളിത്യമാണ് ഇതിന്റെ ഭംഗിയായി എനിയ്ക്ക് തോന്നിയത്.

 
At 2:54 PM, Blogger Sul | സുല്‍ said...

രാജു,
ഇഷ്ടപ്പെട്ടു ഈ കവിത. ഇനിയും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കവിതയിലെ പോലെ വേറിട്ടൊരവലോകനവും ആവശ്യപ്പെടാമൊ?

-സുല്‍

 
At 3:18 PM, Blogger മുല്ലപ്പൂ || Mullappoo said...

അരിയുടെ വേവ്,
ഉള്ളിലെ വേവിന്
ഒപ്പം എത്തിയൊ?

അവസാനത്തെ ഒരു പാരഗ്രാഫ് കൊണ്ട് കവിതക്കു ഒരു നല്ല അര്‍ത്ഥം.

 
At 3:18 PM, Blogger ശ്രീജിത്ത്‌ കെ said...

ഒന്നും മനസ്സിലായില്ല. അര്‍ത്ഥം പറഞ്ഞു താ.

എന്നാലും ഒരു സംശയം. ഇരിങ്ങള്‍ അത്ഥവാ ഈ കഥാനായകന്‍, സോറി കവിതാനായകന്‍ അരിയാണോ?

 
At 3:41 PM, Blogger Siji said...

ഉഗ്രന്‍ കവിത..നല്ല ബിംബങ്ങള്‍

 
At 3:55 PM, Blogger രാജു ഇരിങ്ങല്‍ said...

ഞാന്‍ എന്ന എന്‍റെ കവിത വായനക്കാര്‍ സ്വീകരിച്ചതില്‍ എനിക്കുള്ള നിസ്സീമമായ നന്ദി അറിയിക്കുന്നു. വായനക്കാരില്‍ എന്തെങ്കിലും ഒരു ചിന്തയ്ക്ക് പാത്രമായെങ്കില്‍ ...

കിനാവ് ആദ്യ വായനക്കാരനൊ അല്ലെങ്കില്‍ അഭിപ്രായമൊ അറിയിച്ചതിന് നന്ദി.

ഇക്കാസ്: ഓരോ വായനയിലും ലെവലിന്‍റെ അളവു കൂടി വരുമല്ലൊ. താങ്കള്‍ നല്ലൊരു വായനക്കാരനാണെന്ന് എനിക്ക് അറിയാം.

കുറുമന്‍ ചേട്ടാ... അടുപ്പത്തു വച്ചു എന്ന് പറയാം. ഇവിടെ സന്ദര്‍ഭത്തിനനുസരിച്ച് ‘അടുപ്പില്‍’ എന്ന് പറയുന്നു.

ഫൈസലേ.. നന്ദി കവിത വായിച്ചു വല്ലൊ.
അത്തിക്കുറശ്ശി: താങ്കള്‍ കവിതയെ നന്നായി മനസ്സിലാക്കിയെന്നറിയുമ്പോള്‍ താങ്കളോട് കൂടുതല്‍ അടുപ്പം തോന്നുന്നു.

തറവാടിക്ക് മനസ്സിലാകായ്കയൊന്നുമില്ല. ഒന്നു കൂടെ വായിച്ച് പറയൂ പ്ലീസ്.

ശിവപ്രസാദ്: കവിതയെ വളരെ സീരിയസ്സായി സമീപിക്കുന്ന താങ്കള്‍ കവിത വായിച്ചതിലും കമന്‍ റിയതിലും ഒരു പാട് നന്ദി.

അതുല്യ ചേച്ചീ...
വാ‍ഗ്ജ്യോതിയുടെ ഹിഡന്‍ അജന്‍ഡ. എനിക്ക് മനസ്സിലായില്ലെ കേട്ടോ... ഇവിടെ മറച്ചുവയ്ക്കാനൊന്നുമില്ല ചേച്ചീ. കവിത ഇഷ്ടപ്പെട്ടോ...??

ഇട്ടിമാളൂ.. താങ്കള്‍ എന്നെ വായിക്കുന്നുവെന്നറിയുമ്പോള്‍ ഒരു വല്ലാത്ത ആശ്വാസം തോന്നുന്നു.

ദില്‍ബൂ...നന്ദി.. അബുദാബി പ്രോഗ്രാം എങ്ങിനെ ഉണ്ടായിരുന്നു.. അവിടെ നിങ്ങളുടെ കൂടെ ഇല്ലാത്തതില്‍ വിഷമിക്കുന്നു.

മുല്ലപ്പൂ ഇവിടെ വന്ന് എന്നില്‍ പ്രകാശവും മണവും പരത്തിയതില്‍ നന്ദിയും സ്നേഹവും അറിയിക്കുന്നു.

സുല്‍ : വേറിട്ടൊരു അവലോകനം ആവശ്യമെങ്കില്‍ ആവാം. പക്ഷെ ഇവിടെ അതു വേണൊ?? ഞാന്‍ ഒളിച്ചൊന്നും വച്ചിട്ടില്ല. പിന്നെ അങ്ങിനെ ചെയ്യുമ്പോള്‍ വായനക്കാരുടെ അവകാശത്തിലും ആസ്വാദനത്തിലും ഞാന്‍ കൈകടത്തലാണ് ചെയ്യുന്നത്. എന്ന് തോന്നുന്നു.

സിജി.. ഇവിടെ എത്തിയതില്‍ സന്തോഷം. കഥ ഞാന്‍ വായിച്ചിരുന്നു.

ശ്രീജിത്തേ.. എന്താ മനസ്സിലാവാത്തത്??
ഞാനല്ലാത്ത ഒരു നായകനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റില്ല.

 
At 4:33 PM, Blogger കെവിന്‍ & സിജി said...

"
ചിരിക്കാനറിയാത്ത, കരയാനുമറിയാത്ത, ചട്ടുകം പഴുപ്പിച്ചുപൊള്ളിച്ചിട്ടും പ്രതികരിക്കാത്ത, വെറും വിശപ്പും കാമവും സ്വന്തമായവര്‍ക്ക്‌.. അപ്പത്തിനും അന്നത്തിനും ഒരിക്കല്‍ സ്വയം ചിതയാവാതെ തരമില്ലെന്ന സത്യം..

വരികള്‍ നന്നായ്‌.. ഇഷ്ടപ്പീട്ടു.. ഇരിങ്ങലേ..
"

ഇതന്നെ എനിക്കും പറയാനുള്ളതു്

 
At 5:03 PM, Blogger പൊതുവാള് said...

ഇരിങ്ങലേ,
കവിത നന്നായിട്ടുണ്ട്.
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

 
At 6:02 PM, Anonymous സാരംഗി said...

ഇരിങ്ങലേ..കവിത ഇഷ്ടമായി. വളരെ നന്നായിട്ടുണ്ട്‌.

 
At 8:49 AM, Blogger ഹേമ said...

വളരെ നല്ല കവിത.
ഈ അടുത്തിടെ ബ്ലോഗില്‍ വായിച്ച മികച്ച കവിതകളിലൊന്ന് താങ്കളുടേതാണെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.
പിന്നെ ഏറ്റവും നല്ല കഥ സിജി ചേച്ചിയുടെ ‘ ദൂരം’ബ്ലോഗിലെ ‘ ഇര’ എന്ന കഥ.

 
At 8:57 AM, Blogger Peelikkutty!!!!! said...

ഞാന്‍ എന്നെ കൈയ്യില്‍ തട്ടി അഭിനന്ദിച്ചു..എന്തിന്?..കവിത മനസ്സിലായതിന്!


നന്നായിട്ടുണ്ട്.

 
At 10:17 PM, Blogger raa said...

ഒരു രക്ഷയുമില്ലാ..
ഇപ്രാവശ്യം വന്നു നോക്കിയതു എന്തെങ്കിലും മനസ്സിലാകും എന്നു വിചാരിച്ചാണ് .. എവിടെ.. പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മ്ത്തന്നെ..

അത്തിക്കുറശ്ശി: താങ്ക്സ് ..
പക്ഷെ സംശയങ്ങളിനിയുമുണ്ടെ..

“വെറും വിശപ്പും കാമവും സ്വന്തമായവര്‍“ ഇതെവിടെ നിന്നു വന്നു എന്നു മനസിലായില്ല :(

 
At 8:18 AM, Blogger രാജു ഇരിങ്ങല്‍ said...

കവിത വായിച്ചവര്‍ക്കും കമന്‍ റിയവര്‍ക്കും നന്ദി.
കെവി,പൊതുവാളന്‍, സാരംഗി, ഹേമ,പീലിക്കുട്ടി, രാജേഷ് എല്ലാവര്‍ക്കും നന്ദി.
രാജേഷ്
വായനക്കാരന് എന്താണൊ മനസ്സിലാകുന്നത് അതു തന്നെയാണ് കവിത. താങ്കള്‍ക്ക് ഒന്നും മനസ്സിലായില്ലെന്ന് എനിക്ക് വിശ്വാസമില്ല. ഒരുപക്ഷെ ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായിക്കാണില്ല. അങ്ങിനെ ആഗ്രഹവുമില്ല. വായനക്കാരനെന്താണൊ തോന്നിയത് അതു തന്നെ. ഒന്നു കൂടെ വായിക്കൂ...
സംശയങ്ങള്‍ മറ്റ് വായനക്കാരോടും എന്നോടും പങ്കുവയ്ക്കൂ..

 
At 10:22 AM, Blogger മഴത്തുള്ളി said...

ഇരിങ്ങല്‍,

കൊള്ളാം, നല്ല കവിത, ലാളിത്യമുള്ള കവിത. സിമ്പിള്‍ കവിതകളാണ് സാധാരണ എനിക്കിഷ്ടം. പക്ഷേ ഇത്തവണ പലരുടേയും കമന്റുകള്‍ വായിച്ച് അര്‍ത്ഥം മനസ്സിലായപ്പോള്‍ ഇഷ്ടപ്പെട്ടു. ഇനിയും എഴുതൂ.

 
At 3:39 PM, Blogger Sona said...

ലളിതമായ വരികള്‍..ഇഷ്ടായി.

 
At 3:42 PM, Blogger കൈപ്പള്ളി said...

അപ്പെള്‍ ചൂടേറ്റ് കൈയും കാലും പൊള്ളൂലെ?

എനിക്ക് മനസിലായില്ല.

സോറി

 
At 8:45 AM, Blogger രാജു ഇരിങ്ങല്‍ said...

കൈപ്പിള്ളി ചേട്ടാ..
അകത്തെ നെരിപ്പോടിന്‍റെ അത്രയും ചൂട് പുറത്തെ നെരിപ്പോടിനില്ലെന്ന് പറയാറില്ലേ..അപ്പോ അരി അങ്ങിനെ വേവട്ട് അല്ലേ...
(കേട്ടിട്ടില്ലേ... ചിലര് ദേഷ്യം വരുമ്പോള്‍ നിന്‍റെ ‘അരി ഞാനെടുക്കും‘ എന്നൊ അല്ലെങ്കില്‍ ‘നിന്‍റെ എണര്‍ ഞാന്‍ എടുക്കും‘ എന്നൊക്കെ പറയുന്നത്!!!!!)

എല്ലാ പഴങ്ങളിലും അകത്ത് ഒര് ‘അരി’ ഉണ്ടാകാറില്ലേ....(അയ്യോ.. കണ്‍ഫ്യൂഷന്‍..കണ്‍ഫ്യൂഷന്‍...)

മഴത്തുള്ളി, സോനാ.. നന്ദി.

 
At 8:55 AM, Blogger അഗ്രജന്‍ said...

ഇരിങ്ങല്‍, താങ്കളില്‍ നിന്നും ലഭിച്ച ഏറ്റവും നല്ല വരികള്‍... നല്ല ആശയം, നന്നായിരിക്കുന്നു.“At 9:57 PM, Peelikkutty!!!!! said...
ഞാന്‍ എന്നെ കൈയ്യില്‍ തട്ടി അഭിനന്ദിച്ചു..എന്തിന്?..കവിത മനസ്സിലായതിന്!“

രസികന്‍ കമന്‍റ് :))

 
At 12:29 PM, Blogger അഡ്വ.സക്കീന said...

Nobody has the right to claim to publicize his posts through pinmozhi since it is a private property. I admit. If it is a privilege and that privilege is granted to utilize in
a public place or group or in a community and when a member is being enforced ban from entering there, some common principles has to be followed. Banning a member
from a group specifically implies that it is a punishment and he has done some wrong against the other members or the group in whole. So he must have given the
chance of being heard the sin he has done. Right of being heard is the fundamental principle of natural justice. Imposing any punishment without trial or declaring the wrong the person has done is a crucial violation of human rights which is also a law of the same land which imposes the law of banning the freedom of a writer. If the ban was for upholding the law of the land where the authority is working, they cannot ignore the fundamental law of the land which is based on human rights and freedom.

Secondly, to have membership in the public group is not the right of an individual. But when a privilege is granted and is withdrawn unreasonably or without notice through banning from entering there in the form of a punishment, it is libel or slander or defamation to the morality of the person concerned. So it is conferring a right to know what wrong he has done or it is even a crime punishable under the law of Tort.

So I humbly request the authority who has conferred the privilege to review the matter and inform in public of the sin which I have done in order to ban me from the group.

 
At 9:29 PM, Blogger Gopikrishnan Vappala said...

kavicku aashamsakal. thudarnnum ezhutham

nalandankrithikal.blogspot.com

 

Post a Comment

Links to this post:

Create a Link

<< Home