ഞാന്‍ ഇരിങ്ങല്‍

Sunday, January 28, 2007

അഹങ്കാരം

അഹങ്കാരം ജനിച്ച് വീണപ്പോള്‍
കരഞ്ഞൊന്നുമില്ല
മുഖംമുയര്‍ത്താതെ
മുരളുകയും
കൈ ഉയര്‍ത്താതെ
ആജ്ഞാപിക്കുകയും ചെയ്യ്തു.

അഹങ്കാരം മുട്ടിലിഴയുമ്പോള്‍
കരഞ്ഞൊന്നുമില്ല
കൈമുട്ട് ഉരയുകയും
കാല് മുട്ട് പൊട്ടുകയും
ഭിത്തിയില്‍ പിടിച്ച് നില്ക്കാതെ
തല ഉയര്ത്തുകയും കണ്ണ് വെട്ടിക്കുകയും ചെയ്തു.


വാക്കുകളുറച്ചപ്പോള്‍
ഉമിക്കരിയില് ഉപ്പ് ചേര്‍ത്ത്
തേച്ച് മിനുക്കുന്നതിന്പകരം
വലിയ വായില്‍ വിഴുങ്ങി.

വിരലുകളുറച്ചപ്പോള്‍
പേന പിടിച്ച് എഴുതുന്നതിന്പകരം
അടിച്ചൊടിച്ചു.
കയ്യും കാലും വച്ചപ്പോള്
കഥയെഴുത്താരംഭിച്ചു.


അമ്മയെ കുറിച്ച് പറഞ്ഞപ്പോള്‍
സഹതാപം പൂണ്ടു.
അച്ഛനെ കുറ്ച്ച് പറഞ്ഞപ്പോള്‍
ചേര്‍ത്തു നിര്‍ത്തി.

കമന്റുകള്അമ്പത് കവിഞ്ഞു.
അഹങ്കാരം പത്തി വിരിച്ച്

ശ്ശ്.....ശ്ശ്...ശ്ശ്.. തുപ്പാന്‍ തുടങ്ങി.

ഈശ്വരാ..
ഞാനുമൊരു ബ്ലോഗറായെങ്കില്‍..

47 Comments:

At 1:47 PM, Blogger രാജു ഇരിങ്ങല്‍ said...

ഒരു പുതിയ പരീക്ഷണം.
വായിച്ച് അഭിപ്രായം പറയുമല്ലോ..

 
At 1:58 PM, Blogger കുറുമാന്‍ said...

ഇത് കൊള്ളാലോ, ഇരിങ്ങല്‍ മാഷെ :)

 
At 2:02 PM, Blogger കുറുമാന്‍ said...

ഇത് കൊള്ളാലോ, ഇരിങ്ങല്‍ മാഷെ :)

 
At 2:37 PM, Blogger തറവാടി said...

ഇരിങ്ങല്‍

വൃത്തത്തെ കുറിച്ചും മറ്റും ഞാന്‍ പറയനാളല്ല,
കവിത എനിക്കിഷ്ടായി,

( ഈ കവിതയെക്കുറിച്ച് കൂടുതല്‍ എഴുതണമെന്നുണ്ട് ,സമയമനുവദിക്കുന്നില്ല)

 
At 3:22 PM, Blogger അഡ്വ.സക്കീന said...

പാചകോം, തേങ്ങ ഉടയ്ക്കലും കമന്റും എല്ലാം കണ്ടപ്പോള്‍ ഞാനാണോ അഹങ്കാരീന്നൊരു ശങ്ക.
തോന്നലായിരിക്കുമല്ലേ. ആണെങ്കിലും ഇതൊക്കെ തന്നെയാടേ ജീവിതം.

 
At 3:27 PM, Anonymous നന്ദു said...

രാജൂ‍,കവിത നന്നയി.
(അതിലെ ആക്ഷേപഹാസ്യം എനിക്കിഷ്ടായി!!)
കൊള്ളേണ്ടവര്‍ക്കു കുറിക്കു തന്നെ കൊണ്ടു.!!!
തൃപ്തിയായില്ലേ. ശിക്ഷ ഇത്രേം വേണമായിരുന്നോ?

 
At 3:30 PM, Blogger ദില്‍ബാസുരന്‍ said...

രസകരം!

ഓടോ: കഡപഡധീം.. തേങ്ങയില്ല പകരം തെങ്ങ് തന്നെ വെട്ടിയിട്ടതാ. തെങ്ങിന്റെ എല്ലാ ഭാഗവും ഉപയോഗപ്രദം എന്ന് പഠിച്ചിട്ടില്ലേ. :-)

 
At 4:01 PM, Blogger രാജു ഇരിങ്ങല്‍ said...

അയ്യോ.. ഞാന്‍ സക്കീന വക്കീലിനെ അല്ല ഞാന്‍ ഉദ്ദേശിച്ചത്. പൊതുവായും പിന്നെ ചിലരെയും ആണ്. ആരൊക്കെ എന്ന് അവര്‍ക്കും വായനക്കാര്‍ക്കും മനസ്സിലാകും. എന്തായാലും താങ്കള്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

 
At 4:12 PM, Blogger അത്തിക്കുര്‍ശി said...

ഇരിങ്ങലേ!..............

 
At 4:15 PM, Blogger കുട്ടന്മേനൊന്‍::KM said...

വരികള്‍ കൊള്ളാം. ഇപ്പൊ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയതെന്തിനാണാവോ ..

 
At 4:59 PM, Anonymous ഒരു വായനക്കാരന്‍ said...

രാജൂ....പാചകക്കുറിപ്പെഴുതുന്ന, മിക്കവാറും എല്ലാ പൊസ്റ്റുകള്‍ക്കും തേങ്ങയുടക്കുന്ന ബ്ലോഗര്‍മാര്‍ വളരെയൊന്നുമില്ലല്ലോ ചങ്ങാതീ....എന്തിനാ വെറുതെ നല്ല തെളിവെള്ളത്തില്‍ നഞ്ചു കലക്കാന്‍ നിക്കണെ? ഒരു ഗ്ലാസ് പാലില്‍ ഒരുതുള്ളി വിഷം മതി, ആ പാല്‍ മുഴുവന്‍ ചീത്തയാകാന്‍...ആ വിഷത്തുള്ളി താങ്കളാകുന്നതില്‍ വിഷമമുണ്ട്....!!

 
At 5:01 PM, Blogger ഏറനാടന്‍ said...

ചിലര്‍ക്കെങ്കിലും ചങ്കില്‍ തറച്ചു കയറുന്ന കുന്തമുനയാവാം രാജു ഇരിങ്ങലിന്റെ ഈ അക്ഷേപഹാസ്യപദ്യം.

 
At 5:06 PM, Blogger അരവിന്ദ് :: aravind said...

കൊന്നത്തെങ്ങാണല്ലോ എന്ന് സംശയീപ്പിക്കുന്ന കവിത,ഇടി വെട്ടി മണ്ടപോയതാണെന്ന് അവസാനമേ മനസ്സിലായുള്ളൂ...

കുഴപ്പമില്ലാത്ത ഒരു കവിത അവസാനത്തെ എട്ട് പത്തുവരികള്‍ കൊണ്ട് കുളം തോണ്ടി.

എല്ലാം കവിയുടെ സ്വാതന്ത്ര്യം. പറഞ്ഞൂന്നേ ള്ളൂ.

:-)

 
At 5:06 PM, Blogger രാജു ഇരിങ്ങല്‍ said...

വായനക്കാരാ (കമന്‍ റ് എഴുതിയ വായനക്കാരന്‍) .. താങ്കളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ വായനക്കാരെ (അല്ലല്ലൊ സുഹൃത്തേ ഉദ്ദേശിച്ചത്. ഞാന്‍ എഴുത്തുകാരനെ/ കാരിയെ അല്ലേ ഉദ്ദേശിച്ചത്.
അപ്പോള്‍ ഞാന്‍ എങ്ങിനെ വിഷമാകും?

അതോ ഞാന്‍ വിഷമാണെന്ന് താങ്കള്‍ക്ക് തോന്നിയോ.. എങ്കില്‍ ഞാന്‍ എഴുതിയത് ഒന്നുകൂടെ വാ‍യിക്കൂ.

പിന്നെ തേങ്ങ എന്നുള്ളത് ആരെയും ഉദ്ദേശിച്ചല്ല പറഞ്ഞത്. മൊത്തത്തില്‍ ഒരു വായനയുടെ അഭിപ്രായം എന്ന് മാത്രമേ അതിനര്‍ത്ഥമുള്ളൂ എന്ന് ആര്‍ക്കും മനസ്സിലാകും.

പാചക കുറിപ്പെഴുതുന്നു എന്നുള്ളത് എന്തു വേണമെങ്കിലും താങ്കള്‍ക്ക് അര്‍ത്ഥം കൊടുക്കാം.
വായനയെ വഴിതിരിച്ചു വിടാതെ കൂട്ടുകാരാ..

 
At 6:07 PM, Anonymous ഒരു വായനക്കാരന്‍ said...

എഴുത്തു കാരാ, വായനയെ വഴി തെറ്റിച്ചത് ഞാനല്ല താങ്കള്‍ തന്നെയാണ്...

“അയ്യോ.. ഞാന്‍ സക്കീന വക്കീലിനെ അല്ല ഞാന്‍ ഉദ്ദേശിച്ചത്. പൊതുവായും പിന്നെ ചിലരെയും ആണ്. ആരൊക്കെ എന്ന് അവര്‍ക്കും വായനക്കാര്‍ക്കും മനസ്സിലാകും. എന്തായാലും താങ്കള്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.“

പൊതുവായും പിന്നെ ചിലരെയും, പിന്നെ അവരെ വായനക്കാര്‍ക്ക് മനസ്സിലാവും എന്ന വാചകവും...അതു മാത്രം പോരെ വായനക്കരെ വഴി തെറ്റിക്കാന്‍? അങ്ങിനെ വഴി തെറ്റിയാണ് അതാര് എന്ന് ഞാനൊന്ന് ഊഹിച്ചു നോക്കിയത്! സുഹൃത്തെ, താങ്കള്‍ക്ക് കവിതയെഴുതാനുള്ള ഒരു നല്ല മനസ്സുണ്ടെന്നാണ് എന്റെ വിശ്വാസം... അതിമ്മാതിരി പൊട്ടക്കവിതകള്‍ (അതെ പൊട്ട മാത്രമല്ല, ദുരുദ്ദേശപരaവും!)എഴുതി എന്തിനാ വെറുതെ നശിപ്പിക്കുന്നത്? താങ്കളുടെ “ഞാന്‍” എന്ന കവിത വായിച്ച ആവേശത്തിലാണ് ഇതും വായിച്ചത്....പക്ഷേ ഇതൊരു കവിതയായി അംഗീകരിക്കാനോ, ഇതീല്‍ അടങ്ങിയിരിക്കുന്ന ആ ഒരു കുത്സിത ചിന്തയേ അംഗീകരിക്കാനോ വിഷമമുള്ളത് കൊണ്ട് പറഞ്ഞതാണ്...ക്ഷമിക്കുക!

 
At 6:17 PM, Blogger ഇടങ്ങള്‍|idangal said...

വായനക്കാരന്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്ക്. വ്യക്തിഹത്യ (അത് താങ്കള്‍ തന്നെ പറഞ്ഞതാണ്) പോലെ ഒരു തരംതാണ പണിക്ക് കവിതയെ ഉപയോഗിക്കാന്‍ മാത്രം കഴിവില്ലാത്തവനാണ് താങ്കള്‍ എന്ന് ഞാന്‍ കരുതുന്നില്ല. ദയവായി സ്വയം തരംതാഴാതിരിക്കുക.

 
At 6:42 PM, Blogger കരീം മാഷ്‌ said...

എനിക്കിപ്പോ ബ്ലോഗുകവിതകള്‍ വായിക്കുന്നതു പോയിട്ടു ആ ലിങ്കില്‍ ക്ലിക്കുന്നതു തന്നെ പേടിയായിരിക്കുകയാ..!
വേറെ എതെല്ലാം കാല്‍പ്പനിക ഭാവങ്ങളുണ്ടായിട്ടും ഈ ആക്ഷേപവും അപഹാസ്യവും മാത്രം കൈകാര്യം ചെയ്തു കവിതയെന്ന ഒരു നല്ല ഒരു ആവിഷ്കാര രീതിയെ സഹൃദയരില്‍ നിന്നകറ്റണോ?
പ്രണയം,വിഷാദം,സ്നേഹം, വാത്സല്യം, രാജ്യസ്നേഹം,അര്‍പ്പണം.ഉയര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെ കവിതകളാണ് ഞാനിഷ്ടപ്പെടുന്നത്
അല്ലാതെ നിന്റെ പുഞ്ചിരിക്കു പിന്നിലില്ലാത്ത പല്ലിരുമ്പല്‍ സങ്കല്‍പ്പിച്ചെടുത്തു അതിനെക്കുറിച്ചെഴുതി ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുള്ള മുറിയില്‍ തപ്പുന്ന അന്ധനായ ഒരു വിഡ്ഡിയുടേ ഭാവം കവിക്കുണ്ടാവരുതെ എന്നൌ സത്യസന്ധമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

അവസാന വരികള്‍ വെട്ടിമാറ്റിയപ്പോള്‍ രാജുവിന്റെ കവിത വളരെ നന്നായി.

 
At 8:17 PM, Anonymous നന്ദു said...

വിയോജനക്കുറിപ്പെഴുതിയവരോട്,
കവിതയില്‍ ആക്ഷേപം പാദില്ല എന്നാണൊ?. രാജു ഒരിക്കലും വ്യക്തിഹത്യ ചെയ്യുകയോ, സഭ്യതയുടെ വരമ്പുകള്‍ ലംഘിക്കുകയോ ചെയ്യാത്തിടത്തോളം ഈ കവിതയില്‍ തെറ്റൊന്നും കാണുന്നില്ല.
ആക്ഷേപഹാസ്യം ശരിയല്ല എങ്കില്‍ ചെമ്മനം ചാക്കോ സാറിന്‍റെ കവിതകള്‍ വായിച്ചു അദ്ദേഹത്തെ തല്ലാന്‍ ആള്‍ക്കാര്‍ കൂട്ടമായെത്തുമായ്രിരുന്നല്ലോ? (ഈ കവിതയെ അദ്ദേഹത്തിനെ കവിതകളുമായി തുലനം ചെയ്യുകയല്ല മറിച്ച് കവിതയുടെ ആക്ഷേപഹാസ്യമെന്ന വശം നല്ലതാണെന്നു സമര്‍ത്ഥിച്ചു എന്നേയുള്ളൂ). ഒരു വ്യക്തിയെ കറക്റ്റ് ചെയ്യാന്‍ പലപ്പോഴും ആക്ഷേപഹാസ്യത്തിനു കഴിയും. വ്യക്തി അതു തിരിച്ചറിഞ്ഞാല്‍. ഇവിടെ ആരാണോ ആരോപണ “വിധേയ‌‌“ ആയിട്ടുള്ളതു അവര്‍ അതു തിരിച്ചറിഞ്ഞിട്ടുമിണ്ടാവും!

ഇതില്‍ ളിഞ്ഞോ തെളിഞ്ഞോ കവി വരച്ചിടുന്ന വ്യക്തി താങ്കളല്ലെങ്കില്‍ “ഒരു വായനക്കാരാ‌“ മറ നീക്കി പുറത്തുവരൂ.!‍‌

 
At 8:36 PM, Anonymous ഒരു വായനക്കാരന്‍ said...

നന്ദു...സത്യങ്ങള്‍ പലപ്പൊഴും നാം കരുതുന്ന പോലെയല്ല...ഇതു ചിലരെ ഉദ്ദേശിച്ചാണെന്നു കവി പറഞ്ഞിരിക്കുന്നത് കൊണ്ട് ഇതു വ്യക്തി ഹത്യയുടെ ഗണത്തില്‍ തന്നെ പെടുത്താം. സര്‍ഗാത്മകത ഇങ്ങനെ നശിപ്പിച്ചു കളയണോ എന്നേ ചോദിച്ചുള്ളൂ. പിന്നെ രാജു ഉദ്ദേശിച്ച ഈ ചിലര്‍ ആരെന്ന് വളരെ എളുപ്പം മനസിലാക്കാവുന്നതേ ഉള്ളൂ....അതു പോട്ടെ.

ഞാന്‍ ഒരു വായനക്കാരന്‍ ആയത്...അതു ചില മുന്‍‌കാല അനുഭവം വെച്ചാണ്. പിന്നെ രാജുവിനെ എനിക്കും എന്നെ രാജുവിനും നന്നായറിയാം..അതും ഒരു കാരണം. എനിക്കു സൌഹൃദങ്ങള്‍ ബ്ലോഗിനേക്കാള്‍ വിലപ്പെട്ടതാകുന്നു.

 
At 9:13 PM, Blogger പച്ചാളം : pachalam said...

രാജു അണ്ണാ ഒരോഫടിച്ചോട്ടെ;
കുറുമാന്‍ ചേട്ടന്‍റെ ഡയലോഗിന് രണ്ട് എക്കോ!

 
At 10:25 PM, Anonymous നന്ദു said...

ഇപ്പോള്‍ കാര്യങ്ങള്‍ക്കു കുറേശ്ശേ വ്യക്തത വന്നു. ‌“വായനക്കാരനെ“ മനസ്സിലായതു കൊണ്ടും, സൌഹൃദങ്ങള്‍ എനിക്കും വിലപ്പെട്ടതായതു കൊണ്ടും ഇനി യുദ്ധത്തിനില്ല!!!!!.

 
At 4:12 AM, Blogger saptavarnangal said...

രാജൂ,
‘കവിത‘ വായിക്കാറില്ല, അതു വായിച്ചാല്‍ മനസ്സിലാകാറൂമില്ല, അതു കൊണ്ട് അഭിപ്രായം പറയാറുമില്ല.

കവിതയുടെ എഡിറ്റ് ചെയ്യാത്താ വേര്‍ഷന്‍ വായിച്ചിരുന്നു, അതു ആരേ ഉദ്ദേശിച്ച് എഴുതിയതാണ് എന്ന് സുവ്യക്തം.

കവിത എന്നതിനേക്കാള്‍ വ്യക്തിഹത്യ എന്ന ലേബലിടൂ സുഹൃത്തേ ഇതിനു, സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തൂ.(പ്രത്യ്യേകിച്ചും കമന്റുകളില്‍ കൂടി നിങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നു, ഇതു ഒരാളെ ഉദ്ദേശിച്ച് തന്നെയാണെന്ന്)


പ്രഭാഷണം നടത്തുന്നവരും മനുഷ്യര്‍ തന്നെ, തെറ്റുകള്‍ മനുഷ്യസഹജം!


ഞാന്‍ ഒരു വായനക്കാരന്‍ ആയത്...അതു ചില മുന്‍‌കാല അനുഭവം വെച്ചാണ്. പിന്നെ രാജുവിനെ എനിക്കും എന്നെ രാജുവിനും നന്നായറിയാം..അതും ഒരു കാരണം. എനിക്കു സൌഹൃദങ്ങള്‍ ബ്ലോഗിനേക്കാള്‍ വിലപ്പെട്ടതാകുന്നു.


വായനക്കാരോ,
എന്തോന്ന് വിലയുള്ള സൌഹൃദം ഹേ? നേര് പറയാന്‍ മുഖം മൂടിയണിയേണ്ടി വരുന്ന സഹൃദത്തിന്റെ വില മനസ്സിലാകുന്നില്ല:(

 
At 10:11 AM, Anonymous ഒരു വായനക്കാരന്‍ said...

സപ്തവര്‍ണ്ണങ്ങള്‍, മുഖം മൂടി ധരിച്ചത് എന്നെ ഓര്‍ത്തല്ല....രാജു ഉദ്ദേശിച്ചു എന്നെനിക്കു തോന്നിയ ബ്ലോഗറെ കുറിച്ച് പറയേണ്ടിവന്നാല്‍ പിന്നെ അത്hഉം കൂട്ടിച്ചേര്‍ത്തായിരിക്കും അടുത്ത അനോണി കമന്റ് എഴുതുക (ദേ ഇപ്പൊ തന്നെ കരീം മാഷെ കുറിച്ച് എഴുതി വെച്ചത് കണ്ടില്ലേ) പെരിങ്ങോടനും സൂ എന്ന വനിതാ ബ്ലോഗറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അനോണി ഇടപെട്ട വിധം നമ്മളെല്ലാം കണ്ടതല്ലേ....അതു കൊണ്ട് രാജുവിനോടുള്ളവിയോജനക്കുറിപ്പിനോടൊപ്പം എന്റെ കമന്റ് കൊണ്ട് മറ്റൊരാള്‍ക്ക് ബുധിമുട്ടുണ്ടാവണ്ട എന്നേ കരുതിയുള്ളൂ....പൊതുവേ ബ്ലോഗില്‍ നിന്നും കുറച്ചു ദിവസമായി മാറ്Rഇ നില്‍ക്കുന്നത് കൊണ്ട് ഒരു വിവാദം ഒഴിവാക്കാം എന്നും കരുതി. ചുമ്മാ‍ നട്ടെല്ലു കാണിക്കാം...പക്ഷേ അതു വെറുതെ വെള്ളം കലക്കാന്‍ വേണ്ടിയാവരുതല്ലോ....!

രാജു..കവിത എഡിറ്റ് ചെയ്തതിനു നന്ദി...ഒരപേക്ഷ കൂടെ...ആ കരീം മാഷെ കുറിച്ചു വന്ന കമന്റ് ഒന്നു എടുത്തു കളയാമോ?

 
At 12:09 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ കവിത നന്നായി.തുടക്കം ഗംഭീരം.പിന്നെ,എല്ലാരും പറഞ്ഞതിനോട് യോജിക്കുന്നു.ചെറിയ നീരസങ്ങള്‍ ഇങ്ങനെ കവിതയിലൂടെ വലുതാക്കണ്ട.കവിത നന്മയ്ക്കാവട്ടെ.

പിന്നെ ഒരു സ്വകാര്യം:‘ഒരു വായനക്കാരനെ എനിക്ക് പിടികിട്ടി.

 
At 12:11 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ കവിത നന്നായി.തുടക്കം ഗംഭീരം.പിന്നെ,എല്ലാരും പറഞ്ഞതിനോട് യോജിക്കുന്നു.ചെറിയ നീരസങ്ങള്‍ ഇങ്ങനെ കവിതയിലൂടെ വലുതാക്കണ്ട.കവിത നന്മയ്ക്കാവട്ടെ.

പിന്നെ ഒരു സ്വകാര്യം:'ഒരു വായനക്കാരനെ' എനിക്ക് പിടികിട്ടി.

 
At 12:13 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ കവിത നന്നായി.തുടക്കം ഗംഭീരം.പിന്നെ,എല്ലാരും പറഞ്ഞതിനോട് യോജിക്കുന്നു.ചെറിയ നീരസങ്ങള്‍ ഇങ്ങനെ കവിതയിലൂടെ വലുതാക്കണ്ട.കവിത നന്മയ്ക്കാവട്ടെ.

പിന്നെ ഒരു സ്വകാര്യം:‘ഒരു വായനക്കാരനെ എനിക്ക് പിടികിട്ടി.

 
At 12:15 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ കവിത നന്നായി.തുടക്കം ഗംഭീരം.പിന്നെ,എല്ലാരും പറഞ്ഞതിനോട് യോജിക്കുന്നു.ചെറിയ നീരസങ്ങള്‍ ഇങ്ങനെ കവിതയിലൂടെ വലുതാക്കണ്ട.കവിത നന്മയ്ക്കാവട്ടെ.

പിന്നെ ഒരു സ്വകാര്യം:‘ഒരു വായനക്കാരനെ എനിക്ക് പിടികിട്ടി.

 
At 12:16 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ കവിത നന്നായി.തുടക്കം ഗംഭീരം.പിന്നെ,എല്ലാരും പറഞ്ഞതിനോട് യോജിക്കുന്നു.ചെറിയ നീരസങ്ങള്‍ ഇങ്ങനെ കവിതയിലൂടെ വലുതാക്കണ്ട.കവിത നന്മയ്ക്കാവട്ടെ.

പിന്നെ ഒരു സ്വകാര്യം:'ഒരു വായനക്കാരനെ' എനിക്ക് പിടികിട്ടി.

 
At 12:46 PM, Anonymous ഒരു വായനക്കാരന്‍ said...

വിഷ്ണു മാഷേ ബ്ലൊഗ്ഗര്‍ ബീറ്റ വല്ലാതെ ഉപദ്രവിക്കുന്നുണ്ടല്ലേ....കുറുമാന്‍ വരെ പെട്ടു കിടക്കുകയാണെന്നു തോന്നുന്നു....

എന്തായാലും രാജുവിനൊരോഫ്......കവിത രാജു തിരുത്തി, അപ്പോ എനിക്കിനി മറഞ്ഞിരിക്കണ്ട..എന്നാ വിഷ്ണു മാഷ് പറ ഞാനാരാ..മാഷിന്റെ ഊഹം എത്രത്തോളം ശരിയാന്നറിയാനാ കേട്ടോ. അതു നോoക്കീട്ട് ഞാന്‍ തന്നെ പറയാം ഞാനാരാന്ന്!

 
At 1:20 PM, Blogger കരീം മാഷ്‌ said...

നൗഷരേ!
നീയാണോടാ ശിഷ്യാ ഈ അനോണി.

പണ്ടു നിന്നെ തല്ലിപഠിപ്പിച്ചതിനു പകരം വീട്ടുകയാണോ?

ഞാന്‍ ഇവിടെ ഇട്ട കമണ്ടിലാരുടെയെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത്‌ ഒന്നു പറഞ്ഞു തരൂ.
വായിക്കാനാണ്‌.

ഈയിടെ കമണ്ടില്‍ ഉപമകള്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റാതായിരിക്കുന്നു. അതൊക്കെ ആരെങ്കിലും പോസ്റ്റിലോ കമണ്ടിലോ പറഞ്ഞതാവും.
രാജൂ ഈ അഹങ്കാരത്തിന്റെ കവിത എന്നെക്കുറിച്ചായിരുന്നോ?
എന്നാല്‍ ഞാന്‍ ഒന്നു കൂടി വിനയവിനീതനാവാം.
ഭൂമിയോളം.

qw_er_ty

 
At 2:36 PM, Blogger വിഷ്ണു പ്രസാദ് said...

OT:
ഇടപെട്ടളയും ഞാന്‍ എന്നു പറയുന്ന VKN .ആദ്യത്തെ അക്ഷരം ഉറപ്പ്.ഇടയ്ക്കിടയ്ക്ക് റേഷന്‍ വാങ്ങാന്‍ മുങ്ങുന്ന...

 
At 2:51 PM, Anonymous ഒരു വായനക്കാരന്‍ said...

അയ്യോ വിഷ്ണു മാഷേ...ഇത്രേം വലിയ ഒരു പുലിയെ സങ്കല്പിച്ചുകളയും എന്നു ഞാനോര്‍ത്തോ? ഇനി ഞാന്‍ ആ പുലിയല്ല വെരുമൊരു എലി മാത്രമാണ് എന്നു വെളിപ്പെടുത്തിയാല്‍ സങ്കടം കൊണ്ട് മാഷ് ബ്ലോഗ് തന്നെ വിട്ടു പോയ്ക്കളയില്ലേ....!! (ഞാന്‍ ഏതായാലും മാഷിന്റെ ഓര്‍മ്മയില്‍ വരാന്‍ ഒരു സാധ്യതയുമില്ല എന്നെനിക്കുറപ്പല്ലേ..അതല്ലേ ഞാന്‍ ധൈര്യത്തില്‍ ചോദിച്ചേ) രാജു വടി ചെത്തിവെച്ചു കാത്തിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്......!!

 
At 3:12 PM, Blogger ::സിയ↔Ziya said...

സാമൂഹ്യനവോത്ഥാനം കവിതയിലൂടെ നിര്‍വ്വഹിച്ചിരുന്നൊരു കാലമുണ്ടായിരുന്നു പണ്ട്.
കരീം മാഷ് പറഞ്ഞപോലെ കവിതാ ബ്ലോഗില്‍ ക്ലിക്കാന്‍ തന്നെ ഭയം.
എന്തായാലും ഇരിങ്ങല്‍ച്ചേട്ടന്റെ കവിത കുറിക്കു കൊള്ളണമെന്ന് ആശിക്കുന്നു. ‘ചിലര്‍’ എന്തെങ്കിലുമൊന്ന് എഴുതി പോസ്റ്റ് ചെയ്യുന്നതിനായി തേങ്ങേം മാങ്ങേം ചക്കേമൊക്കെയായി ക്യൂ നില്‍ക്കുകയാണ് ബ്ലോഗേഴ്സ്. അവര്‍ അര്‍ത്ഥമില്ലാ പ്രശംസ കൊണ്ട് സര്‍ഗ്ഗാത്മകതയുടെ കൂമ്പടപ്പിക്കും.
നമ്മടെ പിണറായി വിജയന്‍ പറയുന്നത് പോലെ ഒരു ‘സിണ്ടിക്കേറ്റ്’ തന്നെ ബൂലോഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ന്യായമായും സംശയിക്കുന്നു. ഒരു സുഹിപ്പിക്കല്‍ ക്ലിക്ക്!

 
At 3:45 PM, Blogger വിശാല മനസ്കന്‍ said...

എന്നാലും എന്റെ ഇരിങ്ങലേ.. അടയും ചക്കരയുമായി ഇരുന്നിട്ടും എന്നോടീ കൊലച്ചതി ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല.

സംഗതി കവിതയായി പറഞ്ഞതുകൊണ്ട് എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. പക്ഷെ, എന്നെത്തന്നെയാണുദ്ദേശിച്ചേന്ന് ഏത് പച്ചാളത്തിനു പോലും മനസ്സിലാവും.

പക്ഷെ, ഒരു കണ്‍ഫ്യൂഷന്‍. എനിക്ക് പാചകബ്ലോഗ് ഉള്ള കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ? പിന്നെ എങ്ങിനെ അത് മനസ്സിലായി!

നരകത്തില്‍ ഇപ്പോള്‍ മലേഷ്യന്‍ മയിലെള്ളല്ല, നാടന്‍ പുളിവിറകാണ് മോനേ കത്തിക്കുന്നത്. അത് മറക്കണ്ട!

 
At 4:15 PM, Blogger Physel said...

പടച്ചോനെ, ഇതാണു പറഞ്ഞത്......ഇടിവെട്ട് പാര എന്ന്. ഇരിങല്‍, ആ വായനക്കാരന്‍ ഞാനല്ല കേട്ടോ...ഈ വായനക്കാരന്‍ ഫൈസല്‍ ആയിരുന്നു....ഇനി ഈ പോസ്റ്റില്‍ എന്റെ കമന്റില്ല ....ഈ വായനക്കാരനെ ഞാന്‍ പ്രതീക്ഷിച്ചതല്ല ക്ഷമിക്കുക....(ദൈവമേ ലോകത്ത് എത്ര പേരെ ഇടിവെട്ടിപ്പോകുന്നു, ഇവരെയൊന്നും അങ്ങേര്‍ കാണുന്നില്ലേ ആവോ?)

പറ്റുമെങ്കില്‍ ആ കമന്റ് ഡിലീറ്റ് ചെയ്യുക...കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു

 
At 5:38 PM, Blogger വിഷ്ണു പ്രസാദ് said...

ഫൈസലേ...മുഖം മൂടിയിട്ടാലും രക്ഷയില്ലെന്ന് മനസ്സിലായില്ലേ...?രാജൂ,ഇത് നിങ്ങളുടെ ദുര്‍വിധിയാണ്.

 
At 5:45 PM, Blogger രാജു ഇരിങ്ങല്‍ said...

ദാ ഇന്ന്ലെ മുതല്‍ ഓഫിസില്‍ ലീവായിരുന്നു അതുകൊണ്ടു കമന്‍റ്സ് ഒന്നും കാണാന്‍ പറ്റിയില്ല. വായിച്ച എല്ലാവര്‍ക്കും നന്ദി.
ഇനി ചില കമന്‍ റുകള്‍ക്ക് മറുപടി ആവശ്യമാണെന്നു കരുതുന്നു.

വായനക്കാരന്‍ ആ പേരില്‍ കമന്‍ റ് ഇട്ട ആള്‍ ആരെന്ന് ഇപ്പോഴും എനിക്കറിയില്ല)എന്തായാലും എന്‍ റെ സുഹൃത്ത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സന്തോഷം.

എങ്കില്‍ ആദ്യം വായന താങ്കള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ബ്ലൊഗില്‍ മാത്രമല്ല പല ഇടങ്ങലിലും ആവശ്യത്തിനും അസ്ഥാനത്തും കമന്‍ ട് ഇട്ട് എഴുത്തുക്കാരനെ നമ്മളില്‍ പലരും തെങ്ങ്ങില്‍ കയറ്റാറുണ്ട്. അത്തരന്‍ തെങ്ങുകയറ്റം എഴുത്തുക്കരന്‍ റെ / കാരിയുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കുന്നു.
(ഇത് എഴുത്തിനെ അടുക്കള പുരാണവും കൊച്ചു വര്‍ത്തമാനവും ആക്കി മാറ്റുന്ന ചിലരെ മാത്രമേ ഉദ്ദേശിചിട്ടുള്ളൂ.

കരീം മാഷേ ഇത് ഒരു വ്യക്തിയേയും പ്രത്യേകിച്ച് ഹത്യചെയ്യണമെന്ന് ഉദ്ദേശിച്ചല്ല എഴുതിയത്. അനോണിക്ക് പലതും പറയാം. താങ്കള്‍ക്ക് എന്നെ അറിയുമെന്ന് തന്നെ ഞാന്‍ കരുതുന്നു. താങ്കള്‍ എഴുത്തിനെ വളരെ സീരിയസ്സായി സമീപിക്കുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. അപ്പോള്‍ അനോണിക്കെന്തു കാര്യം. ഇത് താങ്കളെയും എന്നെയും തെറ്റിദ്ധരിപ്പിക്കാന്‍ അനോണി കാട്ടിക്കൂട്ടുന്ന ഒരു പരാക്രമണം മാത്രം. കൈപ്പിള്ളി അദ്ദേഹത്തിന്‍രെ ബ്ലോഗില് പറഞ്ഞതു പോലെ നമുക്ക് അവരെ വായിച്ച് മിണ്ടാതിരിക്കാം. കുറേ പറയുമ്പോള്‍ മടുത്ത് മടങ്ങിപ്പോകും എന്ന് പ്രത്യാശിക്കാം.
തീര്‍ച്ചയായും താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ അഹങ്കാരം ഉണ്ടെന്ന് ഈ നിമിഷം പോലും തോന്നിയിട്ടില്ല. ഇനി തൊന്നുമെന്ന് തോന്നുന്നുമില്ല. ആരെന്തു പറഞ്ഞാലും ഞാന്‍ എന്നെ കുറിച്ച് പറയുന്നത് താങ്കള്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു. വ്യക്തി ഹത്യ നമ്മള്‍ തമ്മില്‍? ഒര്‍ക്കലുമില്ല മാഷേ..ബ്ലോഗില്‍ തുടക്കം കുറിക്കാന്‍ കാരണഭുതനായ ഞാന്‍ ഗൂരുനിന്ദ ചെയ്യോ മാഷേ...

വിഷ്ണു മാഷേ എനിക് ആരോട് നീരസം ഉണ്ടെന്ന് പറയുവാനാണ് . സത്യത്തില്‍ എനിക്ക് ആരോടും നീരസം ഇല്ല എന്നെ വിമര്‍ശിക്കുന്നവരോട് പ്രത്യേകച്ച്. ജീവിതത്തിലും അങ്ങിനെ തന്നെ. കവിത വായിച്ചതിന്‍ ഒരു പാട് നന്ദി.

സപ്തന്‍ താങ്കള്‍ പറഞ്ഞത് തീര്‍ച്ചയായും എനിക്ക് മനസ്സിയാലില്ല . അത് എന്‍റെ അറിവു കേടായിരിക്കാം.

വിശാലേട്ടാ‍.. എന്തായിത് അനോണി പലതു പറയും അത് കേട്ട് താങ്കള്‍...
എഴുത്ത് സീരിയസ്സാക്കിയ മനോഹരമായി എഴുതാന്‍ കഴിയുന്ന താങ്കള്‍ക്ക് അഹങ്കാരം എന്ന് ഞാന്‍ ഉദ്ദേശിച്ചെങ്കില്‍ .. ഒരിക്കലുമില്ല വിശാലേട്ടാ. പിന്നെ താങ്കള്‍ക്ക് പാചക ബ്ലോഗ് ഉണ്ടെങ്കില്‍ ഞാന്‍ കണ്ടിട്ടില്ല ഉണ്ടെങ്കില്‍ അത് സൂപ്പര്‍ ഹിറ്റ് ആയ്രിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

അവസാനം എഴുതിയ ‘വായനക്കരാ’ ഞാന്‍ എന്താണ് താങ്കളോട് മറു പടി പറയേണ്ടത്? ആവശ്യമുണ്ടൊ... താങ്കള്‍ ആരെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി ആയതിനാല്‍ തികഞ്ഞ ബഹുമാനത്തോടെ പറയുന്നു താങ്കള്‍ വെളിച്ചത്തു വരൂ ഞാന്‍ കേസിനൊന്നും പോകില്ല. ആ നട്ടെല്ല് എല്ലാവരും കാണട്ടെ..
നമ്മല്‍ ഒരിക്കല്‍ ശക്തമായി ഏറ്റു മുട്ടിയിട്ടുണ്ട് അല്ലേ... അന്നതെ മുറിവ് മാറിയിട്ടില്ലെന്ന് അറിയാം. ഭീഷണി മുഴക്കാന്‍ എനിക്ക് ബ്ലോഗ് ചരിത്രം പറയാനൊന്നും അറിയില്ല. ദൈവം താങ്കളെയും
കുടുംബത്തെയും രക്ഷിക്കട്ടേ...

ഫൈസലേ.. ആ കമന്‍ റ് അവിടേ കിടക്കട്ടെ എന്തിനാ ഡിലീറ്റുന്നത്. ഒടുക്കം ഞാന്‍ പറയാം ആരെന്ന് അപ്പോള്‍ ഞെട്ടാന്‍ കാത്തിരിക്കൂ..

ഓഫീസ് നാളെ കൂടി ലീവ് ആണ് വിശദമായ മറു പടി തിരക്കുക്കുകള് കഴിഞ്ഞ് എഴുതാം.

നന്ദു, സിയ, കുറുമന്‍ ചേട്ടന്‍,പച്ചളം, ദില്‍ബൂ,കുട്ടാന്‍ മേനോണ്‍ ചേട്ടാ, കൂടാതെ വായിച്ച എല്ലാവര്‍ക്കും ഒരു പാട് നന്ദി, സ്നേഹം

 
At 5:51 PM, Blogger രാജു ഇരിങ്ങല്‍ said...

ഇത് എന്ത് വിധി മാഷേ..എന്‍ റെ കവിത കൊള്ളേണ്ടവര്‍ക്ക് കൊണെന്നുള്ള തിന്‍ റെ പ്രതികരണമല്ലേ... അതില്‍ ഇത്തിരി തെറിയൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഇറങ്ങി പുറപ്പെട്ടത്.

എങ്കിലും എന്‍റെ പേനയൊടിക്കാനൊന്നും ആര്‍ക്കും പറ്റില്ല. ഞാന്‍ ചെയ്യേണ്ടത് സമയത്ത് തന്നെ ചെയ്യും. ആരൊക്കെ തെറി വിളിച്ചാലും.
അല്ലേ മാഷേ...
അതു കൊണ്ടൊന്നും ഉരുകി പോകുന്നനനല്ല ഞാനെന്ന് ഉരുക്കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കട്ടെ മാഷെ...

വിഷ്ണുമാഷേ.. സുഖമാണല്ലൊ അല്ലേ...

 
At 6:02 PM, Blogger വിശാല മനസ്കന്‍ said...

ഹലോ ഇരിങ്ങലേ...

:) ഞാന്‍ ചുമ്മാ തമാശിച്ചതല്ലേ! സത്തിയം. ഞാന്‍ പാചക ബ്ലോഗുണ്ടാക്കേ?? ബെസ്റ്റ്.

ഓമ്പ്ലൈറ്റ് ഉണ്ടാക്കണമെങ്കില്‍ കുറുമാന് ഫോണ്‍ ചെയ്യുന്ന ഈ ഞാന്‍ പാചകബ്ലോഗ് തുടങ്ങാന്‍ പോണതിലും നല്ലത്, ഉമേഷ് മാഷിന്റെ സംസ്കൃത ശ്ലോകം മലയാളത്തില് വിവര്‍ത്തനം ചെയ്യാന്‍ പോകുന്നതല്ലേ?

:)

നമുക്ക് എല്ലാവര്‍ക്കും സന്തോഷായി ഇവിടെ ഇരിക്കാം ചുള്ളന്മാരേ. എല്ലാവര്‍ക്കും സ്വന്തമായി ഇഷ്ടമ്പോലെ ടെന്‍ഷനുകള്‍ ഉണ്ടല്ലോ? അതിന്റെ ഇടേല് ബ്ലോഗില്‍ നിന്നും വേണോ?

എന്റെ കാര്യം തന്നെ എടുക്കൂക.

ഇപ്പോള്‍ സമയം 7 മണി. ഇന്ന് ഉച്ചക്ക് ശേഷം ഒരു പണി ഞാന്‍ ചെയ്തിട്ടില്ല. നാളെ 8:30 ഉള്ളില്‍ കമ്പ്ലീറ്റ് ചെയ്യേണ്ട ഒരു ലോഡ് പണികള്‍. അതിന്റെ ടെന്‍ഷന്‍.

ഈ നേരത്ത് ഇവിടെ നിന്നിറങ്ങിയാല്‍ 9 മണിയാവും വീട്ടിലെത്താല്‍. രണ്ടു ദിവസായിട്ട് എനിക്ക് വണ്ടിയോടിക്കുമ്പോള്‍ ഭയങ്കരായിട്ട് ഉറക്കം വരണ് എന്താണാവൊ? അതിന്റെ ടെന്‍ഷന്‍.

വീട്ടിലെത്തിയാല്‍ കുളിക്കണം, അലക്കണം, ചപ്പാത്തി പരത്തണം, കറി ചൂടാക്കണം, കൈ കഴുകണം,(അതിനിടയിലുള്ളത് പണിയേ അല്ല) പിന്നെ വീണ്ടും ബ്ലോഗിങ്ങ്.. ന്നിട്ട് പുലര്‍ച്ചെ 5 മണീക്കെണീക്കണം.. (പിന്നേ എന്റെ പട്ടി എണീക്കും ഈ തണുപ്പത്ത്!)

അങ്ങിനെ എത്രയെത്ര ടെന്‍ഷനുകള്‍!

 
At 6:23 PM, Blogger കിനാവ്‌ said...

പെരുത്ത് സന്തോഷായീ....കവിത വ്‍ായിച്ചും, കമന്റു വായിച്ചും. ഇതാണ് ബ്ലോഗ്ഗ്....
തെറി വിളിക്കാന്‍ കവിക്ക് ഭാഷ കവിത തന്നെ. ഞാന്‍ ഇവിടെ ഒരു കൊച്ച് ‘കണ്ണാടി‘ പ്രതിഷ്ടിച്ച് പതുക്കെ മുങ്ങുന്നു. വിധീണ്ടെങ്കെ വീണ്ടും കാണാ....

 
At 6:28 PM, Blogger കിനാവ്‌ said...

ഇദ്ദാണ് ബ്ലോഗ്ഗ്....സന്തോഷായി, കവിത വായിച്ചും കമന്റ് വായിച്ചും. കവിക്കു ഭാഷ കവിത തന്നെ- അത് തെറിവിളിക്കാനാണെങ്കിലും. ഞാനൊരു കൊച്ചു ‘കണ്ണാടി’ പ്രതിഷ്ടിച്ച് ഇവ്ടെന്ന് രക്ഷപ്പെടുന്നു. വിധീണ്ടെങ്കില് വീണ്ടും കാണാ....

 
At 5:55 PM, Blogger chithrakaranചിത്രകാരന്‍ said...

പ്രിയ ഇരിങ്ങലെ,
ചിത്രകാരന്റെ നമൊവാകം. ഇവിടെ ഒപ്പുവച്ച്‌ സ്ഥലംവിടുന്നു.

 
At 7:45 AM, Blogger രാജു ഇരിങ്ങല്‍ said...

ഈ കവിതാ വായനയില്‍ പലപ്പോഴും യഥാ സമയം പ്രതികരിക്കാന്‍ പറ്റിയിട്ടില്ല. അതിന്‍റെ ആവശ്യമില്ലെങ്കില്‍ പോലും.
എന്നാല്‍ കവിത വായിച്ചവരില്‍ ചിലര്‍ പറയുന്നു ഞാന്‍ ഏതോ വ്യക്തിയെ ഹത്യ ചെയ്തുവെന്ന്. ആരെയാണെന്ന് മനസ്സിലാക്കിതന്നാല്‍ ഉപകാരമായിരിന്നു. കാരണം ഒരു വ്യക്തിയെയും ഞാന്‍ പ്രത്യേകം ഉദ്ദേശിച്ചിട്ടില്ലായിരുന്നു.

എന്തു കൊണ്ട് കവിത എഴുതി എന്ന് കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ല. ഒരിക്കല്‍ കൂടി പറയുന്നു ഇവിടെ ഒരു വ്യക്തിയെയും ഹത്യ ചെയ്യുക എന്‍റെ ഉദ്ദേശ്യമല്ല.

എന്നാല്‍ അപ്രിയ മായ ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഞാന്‍ ഈ മാധ്യമം തിരഞ്ഞെടുത്തു എന്നു മാത്രം.
അതില്‍ ആരെങ്കിലും എന്നെ തെറി പറഞ്ഞാല്‍ എനിക്ക് അതൊന്നും കൊള്ളില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

നല്ല വരായ ചില സുഹൃത്തുക്കള്‍ പറയുന്നു ‘എനിക്കു സൌഹൃദങ്ങള്‍ ബ്ലോഗിനേക്കാള്‍ വിലപ്പെട്ടതാകുന്നു‘ വെന്ന്.

എന്താ സുഹൃത്തേ.. എല്ലാവര്‍ക്കും സൌഹൃദങ്ങള്‍ വിലപ്പെട്ടതല്ലേ.. ഞാനെന്താ അതിനൊക്കെ എതിരാണൊ..

അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ ഇത്തിരി സമയമെടുക്കും എന്നാല്‍ മനസ്സിലാക്കി കഴിയുമ്പോള്‍ പിന്നെ പ്രശനമില്ല.
അതിനാല്‍ ഞാന്‍ വിളിച്ചു പറയുന്നു എനിക്ക് ബ്ലോഗിനേക്കാന്‍ വലുത് ജീവിതം തന്നെയാണ്.
ബ്ലോഗ് എനിക്ക് ചോറൊന്നുംതരുന്നില്ല.

പാചക കുറിപ്പ്, അസ്സല്‍ തേങ്ങ ഈ വാക്കുകളിലെവിടെയെങ്കിലും വ്യക്തി ഹത്യ ഉണ്ടോ.. അറിയില്ല.
എങ്കിലും ഇനിയും അപ്രിയസത്യങ്ങള്‍ വിളിച്ച് പറയുവാന്‍ ബ്ലോഗ് അല്ലെങ്കില്‍ വേറെ മാധ്യമം ഉപയോഗിക്കുന്നതില്‍ എന്നെ തടയുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

കവിത വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.

 
At 8:48 PM, Blogger പരമു said...

രാജൂ, കവിതകളെല്ലാം കണ്ടു. പറയുന്ന കാര്യങ്ങളുടെ തീവ്രത കൊണ്ട് വ്യത്യസ്തമാണ് അവ. എങ്കിലും രൂപപരമായ പരിമിതി വിനിമയത്തിന് തടസ്സമാവുന്നുണ്ട് മിക്കപ്പോഴും. പഴയ കവിതകളില്‍ നിന്നും പുതിയവയിലേക്ക് വരുമ്പോള്‍ അതിനെ മറി കടക്കാനുള്ള ശ്രമം വലിയൊരളവോളം വിജയം വരിക്കുന്നുമുണ്ട്. ആശംസകള്‍..

 
At 3:51 PM, Blogger chithrakaranചിത്രകാരന്‍ said...

പ്രിയ രാജു,
രണ്ടാമത്‌ ഒന്നുകൂടിവന്ന് വായിച്ചതാണ്‌.
നമ്മള്‍ ഈ അഹംങ്കാരമെന്ന പദത്തിനെ വളരെ തെറ്റായാണോ മനസ്സിലാക്കുന്നത്‌ എന്നൊരു സന്ദേഹം ! അതു വളരെ മോശമായതാണെന്നാണ്‌ പൊതുജനാഭിപ്രായം. എന്നാല്‍, പൊതുജനം അഹംങ്കാരികളെന്നു മുദ്രയടിക്കുന്നവരേറെയും നല്ല കരുത്തുള്ള മനുഷ്യസ്നേഹികളെയാണ്‌. അധികാരത്തിന്റെ കസേരയില്‍ വെരുറപ്പിച്ച്‌ ഉപജീവിച്ചുപോകുന്ന സ്ത്രൈണതകൂടിയ ആണുങ്ങള്‍ക്ക്‌ തന്റേടിയായ മനുഷ്യരെ കാണുംബോള്‍ ഉണ്ടാകുന്ന അപകര്‍ഷതയും , ഭയവും കാരണം ഒട്ടിക്കുന്ന ലേബലല്ലെ യഥാര്‍ത്ഥത്തില്‍ അഹങ്കാരിയെന്ന വാക്ക്‌ ?
പുരാണങ്ങളായിരിക്കണം അഹംങ്കാരമെന്ന വാക്കിനെ വളരെ വൃത്തികെട്ട അര്‍ഥമുള്ള വാക്കാക്കിയത്‌. നമ്മുടെ രാക്ഷസരെല്ലാം അഹങ്കാരികളും, ദുര്‍വൃത്തരുമായിരുന്നെന്ന് പറഞ്ഞു പറഞ്ഞ്‌ ഒരുപാട്‌ വാക്കുകളുടെ അര്‍ഥം വികലമാക്കിയതാകാം.
രാജുവിന്റെ കവിതയിലെ അഹങ്കാരത്തിന്റെ അര്‍ത്ഥം കേവലം ബലൂണുപോലെ വീര്‍പ്പിച്ച പൊള്ളയായ ആത്മാഭിമാനമാണ്‌. അതായത്‌ അപകടകരമായ പൊങ്ങച്ചം.
റൊട്ടറി ക്ലബ്ബിലെയും, ലയണ്‍സ്‌ ക്ലബിബിലെയും പൊങ്ങച്ചമാണ്‌ ഭയങ്കരം എന്നായിരുന്നു ചിത്രകാരന്റെ ധാരണ .... എന്നാല്‍, ബൂലൊകത്തെ ഞാഞ്ഞൂലുപൊലും രാജവെബാലയായി വിഷം ചീറ്റുന്നതുകണ്ടാല്‍ ഏത്‌ അഹങ്കാരിയും ഒരു വേള ഭയന്നുപോകും.

 
At 4:29 PM, Blogger രാജു ഇരിങ്ങല്‍ said...

പരമു താങ്കള്‍ കവിത വായിച്ചുവെന്നറിയുന്നതില്‍ സന്തോഷം. താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ അടുത്ത കവിതയില്‍ ശ്രദ്ധിക്കാം എന്ന് തോന്നുന്നു.

ചിത്രകാരാ..,
സത്യത്തില്‍ താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
അത് താങ്കളുടെ കുറ്റമല്ല. എന്‍ റെ ബുദ്ധിവച്ച് അത്രയൊക്കെയേ മനസ്സിലാകൂ.

എന്തായാലും അഹങ്കാരം അത്ര മോശം കാര്യമൊന്നുമല്ല. പക്ഷെ അതിനുമാത്രം കോപ്പ് കൈയ്യിലുണ്ടായിരിക്കണമെന്ന് മാത്രം.
ആത്മാഭിമാനം എന്ന് താങ്കളുപയോഗിച്ച സ്ഥലത്ത് ദുരഭിമാനം എന്നല്ലേ നല്ലതെന്ന് ഒരു ചെറിയ സന്ദേഹം.

 
At 9:22 AM, Blogger chithrakaranചിത്രകാരന്‍ said...

രാജു ദുരഭിമാനം തന്നെയാണ്‍ ശരി. രജുവിന്റെ കവിതയെക്കുറിച്ചല്ല ചിത്രകാരന്‍ മുകളില്‍ എഴുതിയത്‌. ചിത്രകാരന്റെ മനസില്‍ വന്ന മറ്റൊരു ചിന്ത പങ്കുവച്ചെന്നു മാത്രം. തെറ്റിദ്ധരിക്കല്ലെ ....
സസ്നേഹം,
ചിത്രകാരന്‍

 

Post a Comment

Links to this post:

Create a Link

<< Home