ഞാന്‍ ഇരിങ്ങല്‍

Monday, February 12, 2007

പത്രാധിപരുടെ കത്ത് - കവിത

പ്രത്രാധിപര്‍
‍കവിത ചോദിച്ച് കത്തകളയച്ചുകൊണ്ടിരിന്നു
ഇല്ലെന്ന് പറയാന്‍ മടിയായതിനാ‍ല്‍
കുപ്പിയില്‍ രക്തം അയച്ചു കൊടുത്തു.

പത്രാധിപര്‍
കഥ വേണമെന്ന് പറഞ്ഞപ്പോള്

‍ഇല്ലെന്ന് പറയാന്‍ മടിച്ച്
മനസ്സില്‍ നിന്ന് ഭാര്യയെ അയച്ചു കൊടുത്തു.

പത്രാധിപര്‍
‍കടങ്കഥയും ഉണ്ണിക്കവിതകളും വേണമെന്ന് പറഞ്ഞു
ഇല്ലെന്ന് പറയാന്‍ മടിച്ച്
ബാക്കിയായ മകനെയും മകളെയും കൊടുത്തു.

ജീവിതം വേണമെന്ന് ചോദിക്കുവാന്‍
ഞാനുണ്ടായിരുന്നില്ല

ചോദിക്കാതെ തന്നെ
അടുത്ത ദിവസത്തെ പത്രത്തില്

‍വെണ്ടയ്ക്കാ വലിപ്പത്തില്‍
പത്രാധിപര്‍ അച്ചു നിരത്തി.
അന്തരിച്ചു.

Labels:

14 Comments:

At 4:09 PM, Blogger രാജു ഇരിങ്ങല്‍ said...

പത്രാധിപരുടെ കത്ത്
പുതിയ പോസ്റ്റ്.

 
At 4:18 PM, Blogger പൊതുവാള് said...

ഇരിങ്ങലേ :)
നന്നായിട്ടുണ്ട്,
തേങ്ങ കാഞ്ഞിരോട്ടു നിന്ന് എന്റെ വക
ഠേ...

 
At 9:12 PM, Blogger തറവാടി said...

:)

 
At 6:42 AM, Blogger ഹേമ said...

പത്രാധിപരുടെ കത്ത് ശരിക്കും ഒരു നീറ്റലായി
കരള്‍ പറിച്ചു കൊടുത്താലും മതിയാവില്ലല്ലൊ വായനക്കാരന്.

 
At 8:14 AM, Blogger -സു- എന്നാല്‍ സുനില്‍|Sunil said...

ഇരിങലച്ചന്‍ കലക്ക്ണ്ട് ട്ടോ.-സു-

 
At 8:17 AM, Blogger ഇത്തിരിവെട്ടം|Ithiri said...

:)

 
At 8:57 AM, Blogger ittimalu said...

ഇരിങ്ങലെ .. ഇതു കലക്കി.. നന്നായിട്ടുണ്ട് കേട്ടോ...നല്ല ആശയം അവതരണവും ...ബ്ലോഗില്‍ ചോരയില്‍ മുക്കി കവിതയെഴുതല്ലെ..

 
At 9:13 AM, Blogger അഗ്രജന്‍ said...

ഇരിങ്ങല്‍,

താങ്കളുടെ ഒരു നല്ല കവിത

നല്ല ആശയം, വരികളും വളരെ നന്നായിരിക്കുന്നു.

 
At 12:46 PM, Blogger അനിലന്‍ said...

good poem iringal
cheers

 
At 2:52 PM, Blogger രാജു ഇരിങ്ങല്‍ said...

പത്രാധിപരുടെ കത്ത് വായിച്ചവര്‍ക്കൊക്കെ നന്ദി.
ആദ്യ ‘തേങ്ങ’ കാഞ്ഞിരോട്ടു നിന്നും പൊതുവാളന് പ്രത്യേക നന്ദിയും കടപ്പാടും.

തറവാടി,
സിമി,
സുനില്‍ (സു)
ഇത്തിരിവെട്ടം,
ഇട്ടിമാളൂ : താങ്കളുടെ കഥ വായിക്കാന്‍ പ്രിന്‍റ് എടുത്തു വച്ചിട്ടുണ്ട് വായിച്ച് കഴിഞ്ഞാല്‍ അഭിപ്രായം പറയും.
അഗ്രജന്‍
അനിലന്‍ എല്ലാവര്‍ക്കും നന്ദി.

 
At 2:57 PM, Blogger അഡ്വ.സക്കീന said...

തേങ്ങയുടക്കുന്നില്ല. പൊട്ടിച്ചിതറി കണ്ണില്‍ പോക്വേന്നൊരു പേടി. കവിത നന്നായിരിക്കുന്നു. എന്തായാലും ക്ഷമയുള്ള പത്രാധിപര്‍.

 
At 6:10 AM, Blogger Siji said...

മൂന്ന് കവിതകള്‍, ഞാനിന്നാണ്‌ വായിക്കുന്നത്‌. ഏറ്റവും ഇഷ്ടപ്പെട്ടത്‌ 'പത്രാധിപരുടെ കത്താണ്‌' .ബിംബങ്ങളുടെ മനോഹരമായ ഇടപെടലുകള്‍ എല്ലാ കവിതയിലും ഉണ്ട്‌. ഈയിടെയായി വായന എനിക്ക്‌ വളരെ കുറവാണ്‌ അതുകൊണ്ട്‌ കവിതയുടെ ഭംഗിമാത്രം ആസ്വദിക്കാനെ അറിയു.

 
At 6:15 AM, Blogger യാത്രാമൊഴി said...

ഇരിങ്ങല്‍,

ചില കവിതകള്‍ വായിച്ചു. വായിച്ചത്‌ ഇഷ്ടമായി. എന്നിരുന്നാലും എനിക്ക്‌ തോന്നിയ ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ.

ലാളിത്യത്തിനു വേണ്ടിയാവാം,പല കാര്യങ്ങളും വല്ലാതെ പരത്തി പറയാനുള്ള ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള പ്രവണത കാണുന്നുണ്ട്‌. പലപ്പോഴും ഇത്‌ പ്രമേയത്തെയും ബിംബങ്ങളെയും ദുര്‍ബ്ബലമാക്കുന്നു. കുറച്ചു കൂടി ശ്രദ്ധിച്ച്‌, ചെത്തി മിനുക്കിയാല്‍ കവിതയ്ക്ക്‌ കരുത്ത്‌ കൂടുമെന്നാണു എന്റെ അഭിപ്രായം.

താങ്കളെ മുഷിപ്പിച്ചില്ല എന്ന് കരുതുന്നു!

 
At 3:39 PM, Blogger രാജു ഇരിങ്ങല്‍ said...

സക്കീന വ്ക്കീല്‍ കവിത വായിച്ചതിന് നന്ദി.

സിജി ചേച്ചീ.. വായന വളരെ വളരെ കുറവ് തന്നെ ഇവിടെയും. ചിലപ്പോഴൊന്നും തീരെ വായിക്കാറില്ലെന്ന് പറയാം. കവിതകളൊക്കെ വായിച്ചുവെന്നറിയുമ്പോള്‍ സന്തോഷം.

യാത്രാമൊഴി ഒരു പാട് നന്ദി.
താങ്കളുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ശ്രദ്ധിക്കാം. ചിലപ്പോള്‍ (പലപ്പോഴും) എഴുതുന്നത് ആളുകള്‍ക്ക് മനസ്സിലാവുന്നില്ലെന്ന് പറയുമ്പോള്‍ വാചാലമാകുന്നുവോ എന്ന് ഞാന്‍ തന്നെ സംശയ്ക്കാറുണ്ട്. എന്തായാലും കഴിയും പോലെ ശ്രമിക്കാം. കൈക്കുറവുകള്‍ പരിഹരിക്കാന്‍ നല്ല വായനക്കാരുണ്ട് എന്നുള്ളത് ആശാസ്യമാണ്.
ഒരു പാട് സ്നേഹത്തോടെ
രാജു

 

Post a Comment

Links to this post:

Create a Link

<< Home