ഞാന്‍ ഇരിങ്ങല്‍

Thursday, February 15, 2007

യേശു, ഞാന്‍ പിന്നെ സമരവും

തലമുടി വെട്ടാന്‍ സലൂണില്‍ പോയപ്പോള്‍
കണ്ണാടിയിലൂടെ ഞാന്‍ കണ്ടു
വെള്ളിയാഴചകളിലെ തിരക്കില്‍
കുഴിവീണ ബഞ്ചിന്‍റെ അറ്റത്ത്
തുരുമ്പാണിയില്‍ കൈവയ്ക്കാതെ
ഊഴം കാത്തിരിക്കുന്ന യേശുവിനെ.

നരിബാധിച്ച തലമുടിക്കെട്ട്
ജഡപിടിച്ച താടിരോമങ്ങള്‍
കത്രിക ചിഹ്നത്തിനായ് ദാഹിച്ച്
തിടുക്കത്തില്‍ കസേരയിലേക്ക്
എനിക്കരികില്‍
അക്ഷമനായി യേശു.

ശ്ശീ ശ്ശീ..ശ്ശീ....
കല്ലിന്മേല്‍ കത്തിയുരയുന്ന ശബ്ദം
ദൈവമേ കത്തികൊണ്ട് തലവെട്ടുമൊ അയാളിപ്പോള്‍

എന്‍റെ പേടിയില്‍
മുടിവെട്ടുകാരന്‍ ചിരിച്ചു
സ്വാഭാവികവും ക്രിത്രിമമില്ലാത്തതുമായ ചിരി.

കത്രികയുടെ ഇടവും വലവും
കൈവഴികള്‍
യേശുവിന്‍റെ തലയും മുഖവും
കയറി ഇറങ്ങി

ചോരവാര്‍ന്ന് ഉണങ്ങിയ
കുരിശു ചുമന്ന ചുമലില്‍,
ചങ്കില്‍ മുടിവെട്ടുകാരന്‍ ഇക്കിളിയിട്ടു.

ചുക്കി ചുരുങ്ങി കരുവാളിച്ച
ഉണങ്ങിയ ശരീരത്തില്‍
മുടിവെട്ടുകാരന്‍ തഴുകിയപ്പോള്‍
രകതക്കുഴലുകളില്‍
ഹി ഹി ..ശബ്ദം മുറുകിയുണര്‍ന്നു.

കാലവും ദേശവും കടന്ന്
യേശുവിന് മുമ്പും ശേഷവും
മഴ പെയ്യിച്ചു.

കറുത്ത പിഞ്ഞിയ കോട്ടില്‍ നിന്ന്
വിഗ്ഗ് തലയിലുറപ്പിച്ച്
പോക്കറ്റില്‍ നിന്ന് മീശ ഇളകതെ ഒട്ടിച്ച്
എന്നെ നോക്കി ചിരിച്ച്
തിരക്കുകള്‍ നിറഞ്ഞ
സമര പാതയിലേക്കിറങ്ങി നടന്നു.

Labels:

22 Comments:

At 3:38 PM, Blogger രാജു ഇരിങ്ങല്‍ said...

യേശു, ഞാന്‍ പിന്നെ സമരവും പുതിയ പോസ്റ്റ്.

 
At 4:26 PM, Blogger കുറുമാന്‍ said...

ആഹാ, കവിത ഇഷ്ടമായി ഇരിങ്ങല്‍. അക്ഷരതെറ്റുകള്‍ ഇത്തവണ കൂടുതലാണല്ലോ?

(നരിബാധിച്ച - പുലിയെന്നാണോ?
ക്രിത്രിമമില്ലാത്തതുമായ ചിരി,
ചുരിങ്ങിയ,
രകതക്കുഴലുകല്‍
ഇളകതെ ) ഇത്രയും തെറ്റ് ഒറ്റയടിക്ക് കണ്ടു പിടിച്ച്. ഞാന്‍ പറഞ്ഞു എന്നു കരുതി എന്റെ ബ്ലോഗിലെ തെറ്റു കണ്ടുപിടിക്കാന്‍ പോയാല്‍ വളരെ “ അതികം “ വിഷമിക്കും

 
At 4:40 PM, Blogger അഡ്വ.സക്കീന said...

രാജൂ, നര ബാധിക്കുന്നത് വരെയും തൊലി ചുക്കി ചുളിയുന്നത് വരെയൊന്നും യേശു ജീവിച്ചിട്ടില്ല
സഖാവേ. അല്ലെങ്കി വേണ്ട, ഞാനൊന്നും പറയണില്ല.എന്റെ ബ്ലോഗിപ്പ ബ്ലോക്ക് ചെയ്യും.
ഇതൊന്നും ഞമ്മക്ക് വിധിച്ചിട്ടില്ലാന്ന് കരുതി സമാധാനിക്ക, അല്ലെ.

 
At 4:54 PM, Blogger തറവാടി said...

:)

 
At 4:57 PM, Anonymous Anonymous said...

ഇങ്ങനെയും കവിതയൊ? വന്ന് വന്ന് യേശുവിനെയും വെറുതെ വിടത്തില്ലെന്നായൊ? ഈ ‘കപി’തയും കൊണ്ട് എന്താണു ഇരിങ്ങലെ ഉദ്ദെശിച്ചത്?

 
At 5:11 PM, Anonymous ലോനപ്പന്‍ said...

കവിത കൊള്ളാം

ഓ.ടോ.
സക്കീന പെങ്ങളേ ഇവിടെയും വന്ന് കുത്തിത്തിരുപ്പുണ്ടാക്കാന്‍ തുടങ്ങിയോ?
യേശു കുരിശുമരണത്തില്‍ നിന്ന് പിലാത്തോസിന്റെ ഭാര്യയുടെ സഹായത്തോടെ രക്ഷപ്പെട്ടെന്നും, സിറിയ,ലെബനാന്‍,പേഷവാര്‍ വഴി കാശ്മീരില്‍ എത്തി 100-110 വയസ്സുവരെ ജീവിച്ചെന്നും നിങ്ങടെ മതത്തിലെ തന്നെ ഒരു വിഭാഗമായ ‘അഹമ്മദീയ’ സഭയുടെ ഒരു കാര്‍ന്നോര്‍ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ‘ജീസസ്/മിശിഹാ ഇന്‍ ഇന്‍ഡ്യ” എന്ന പേരില്‍ കേട്ടോ. ഒഴിവുണ്ടെങ്കില്‍ ഒന്നു വാങ്ങി വായീര്. ഹുറൈറ, ഭഗ്‌വത്മിത്യ, സഞ്ചരിക്കുന്ന മിശിഹ എന്നീ പേരുകളില്‍ പുള്ളികരങ്ങിത്തിരിഞ്ഞ് ഒരു ഡാവിഞ്ചി കോഡ് ശൈലിയില്‍ കാശ്മീരില്‍ എത്തി ബുദ്ധമതത്തില്‍ ചേരുന്ന ഒരു കഥ. ബുദ്ധന്‍ ശിഷ്യരോട് പറഞ്ഞ ആ ‘ഭഗ്‌വത് മിത്യ” അഥവാ ‘വെളുത്ത മിശിഹ’ യേശു ആണെന്നും അതില്‍ പറയുന്നു. ശ്രീനഗര്‍(സിരിനഗരം)- ഗോല്‍ക്കോത്താ എന്നീ പേരുകള്‍ക്ക് തയോട്ടികളുടെ നഗരം എന്ന സാമ്യമുള്ള‍ലതും അതില്‍ പരാമര്‍ശിക്കുന്നു.

 
At 5:23 PM, Blogger Inji Pennu said...

ശരിയാ, ഹിറ്റ്ലറും സുബാഷ് ചന്ദ്ര ബോസും ഒക്കെ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്നും ഹോളോകോസ്റ്റ് നടന്നിട്ടേയില്ലാന്നും ഒക്കെ പുസ്തകവും സിനിമായും ഉണ്ട്...

ഞാന്‍ മനസ്സിലാക്കിയതെ, ആ മനുഷ്യനില്‍ യേശുവിനെ കണ്ടുവെന്നാണ്. എനിക്ക് കവിത വായിച്ചാല്‍ അധികം മനസ്സിലാവാറില്ല. അതാവാം!

 
At 5:31 PM, Anonymous ലോനപ്പന്‍ said...

ശരിയാണ് ഇഞ്ചി ആ കവിതയില്‍ മനുഷ്യനില്‍ മിശിഹാപുത്രനെ കാണുന്ന്. അതു തന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍ ഇവിടെയും വന്ന് ഒരു അര്‍ദ്ധ-വര്‍ഗീയം വിളമ്പി മുങ്ങിയ സക്കീനപ്പെങ്ങളോടായിരുന്നു ആ ഓ.ടോ.
ഇനി ഇതിനെക്കുറിച്ച് തര്‍ക്കിക്കണമെങ്കില്‍ ഇവിടെ വേണ്ടാ vm.devadas@gmail.com മെയില്‍ അയക്കാം.
2 ഓ.ടോ അടിച്ചതില്‍ ഇരിങ്ങലിനോട് ‘ക്ഷമാപണം’

 
At 5:35 PM, Blogger പൊതുവാള് said...

ഇരിങ്ങലേ,
ഇതേത് യേശു സോനാപൂര് ലേബര്‍ ക്യാമ്പില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും സബ്കയിലെ കാദറിക്കാന്റെ കഫ്റ്റീരിയയില്‍ വന്ന് ചായയും പരിപ്പുവടയും കഴിച്ച് ,കൂട്ടുകാരോടൊക്കെ ലോഹ്യം പറഞ്ഞ് ലാസ്റ്റ് ബസ്സിന് മടങ്ങിപ്പോകുന്ന...,പുള്ളി ഏതു കമ്പനീലാ പണിയുന്നേന്ന് മറന്നും പോയല്ലോ. ശമ്പളം കിട്ടീട്ട് കുറച്ച് മാസമായീന്ന് പറഞ്ഞിരുന്നു ,ഇപ്പോ വിഗ്ഗും വെപ്പുമീശയുമൊക്കെയായി സമരം ചെയ്യാന്‍ പോണത് ഇരിങ്ങല്‍ കണ്ടോ?:)

എന്തായാലും ഇവിടെ കൊറേ മഴ കിട്ടീട്ടുണ്ട്.

[ഇരിങ്ങലേ അടുത്ത പ്ലേറ്റിന് ഞാന്‍ സ്ഥലം വിട്വാണ്]

 
At 5:47 PM, Blogger ദില്‍ബാസുരന്‍ said...

ഞാനും കണ്ടു ബാര്‍ബര്‍ ഷോപ്പില്‍. ഒരു മാതിരി അനോണി ലുക്ക്. ആദ്യം ഒരെണ്ണം പെടച്ചാലോ എന്ന് കരുതി. പിന്നെ വിരട്ടി വിട്ടു. :-)

 
At 6:00 PM, Blogger അഡ്വ.സക്കീന said...

എവിടെയാ ലോനപ്പാ ഞാന്‍ വര്‍ഗ്ഗീയം വിളമ്പിയത്. ക്രിസ്തുമതവിശ്വാസത്തില്‍ ഞാന്‍ വായിച്ചത് എഴുതിയെന്ന്
മാത്രം. മുസ്ലിം മത വിശ്വാസപ്രകാരം യേശു ഇപ്പോഴും മരിച്ചിട്ടില്ല.
എന്നില്‍ വര്‍ഗീയതയും പ്രശ്നങ്ങളും ഉന്നയിക്കാന്‍ മാത്രം ഇറങ്ങിത്തിരിച്ചവര്‍ ഒരുപാട് കാര്യങ്ങള്‍ കാണാതെ പോയിട്ടുണ്ടെന്ന്
മാത്രം ഓര്‍ക്കുക.

 
At 6:06 PM, Anonymous ലോനപ്പന്‍ said...

വെല്ലുവിളിക്കാര്‍ക്ക് ദേ മുകളില്‍ ഒരു മെയില്‍ ഐഡി വെച്ചിട്ടുണ്ട് ഒന്ന് നോക്കൂ സക്കിനാ. അതിലാവാം കേട്ടോ?
“..സഖാവേ. അല്ലെങ്കി വേണ്ട, ഞാനൊന്നും പറയണില്ല.എന്റെ ബ്ലോഗിപ്പ ബ്ലോക്ക് ചെയ്യും..“
ഇതിനെയാണ് പറഞ്ഞത്.

 
At 6:42 AM, Blogger അനംഗാരി said...

ഇരിങ്ങല്‍: നിറയെ അക്ഷരതെറ്റുകളാണ്.ദയവായി തിരുത്തി എഴുതൂ.ഇല്ലെങ്കില്‍ അര്‍ത്ഥം വരെ മാറിപ്പോകും.

ഓ:ടോ: ലോനപ്പാ...യേശു കുരിശില്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞ ആദ്യത്തെ ആളല്ല അഹമ്മദീയക്കാരനായ ആ സൂഫി വര്യന്‍.അതിനു മുന്‍‌പ് ഉദ്ദേശം പറഞ്ഞാല്‍ 1917 മുതല്‍ക്ക് തന്നെ പലരും (അമേരിക്കനും, ബ്രിട്ടീഷ് കാരനും ഉള്‍പ്പടെ)പറഞ്ഞിട്ടുണ്ട്.ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു.ലോനപ്പന്‍ പറഞ്ഞ സൂഫി വര്യന്‍ ഇന്‍ഡ്യാ സര്‍ക്കാരിന്റെ കീഴില്‍ ചരിത്ര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു വലിയ മനുഷ്യനാണ്.അദ്ദേഹം മറ്റുള്ളവര്‍ പറഞ്ഞതിനെ പിന്തുടര്‍ന്ന് താന്‍ കണ്ടതായ കാര്യങ്ങള്‍ പറയുകയും വ്യാഖാനിക്കുകയും മാത്രമെ ചെയ്തിട്ടുള്ളൂ.അതിനേക്കാള്‍ വളരെ നല്ല പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ അതിനു മുന്‍‌പ് ഇറങ്ങിയിട്ടുണ്ട്.
സക്കീനയെ ലോനപ്പന്‍ വല്ലതെ തെറ്റിധരിച്ചുവെന്ന് തോന്നുന്നു.സക്കീന കവിതയേയും...

 
At 7:03 AM, Blogger രാജു ഇരിങ്ങല്‍ said...

രണ്ടു ദിവസം ലീവായതിനാല്‍ കമന്‍ റുകള്‍ക്ക് മറുകുറീയെഴുതാന്‍ വൈകി. ക്ഷമിക്കുക. തിടുക്കത്തില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ശ്രദ്ധിച്ച് എഡിറ്റ് ചെയ്യാന്‍ പറ്റിയില്ല. അക്ഷരതെറ്റുകള്‍ വന്നതില്‍ ഖേദിക്കുന്നു.

പിന്നെ വായനക്കാരില്‍ ചില വാക്കുകള്‍ ഞാന്‍ തെറ്റിദ്ധാരണ ഉളവാക്കിയോ എന്ന് കമന്‍റുകളില്‍ നിന്ന് മനസ്സിലാക്കുന്നു.

‘നരിബാധിച്ച’ എന്നു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് (നരബാധിച്ച എന്നല്ല). എന്നാല്‍ ലോനപ്പനും ഇഞ്ചിപ്പെണ്ണും പറഞ്ഞത് ശ്രദ്ധിക്കൂ അപ്പോള്‍ നരിബാധിച്ച എന്ന് ഞാന്‍ പറഞ്ഞത് കുറേ കൂടി ശക്ത്മാകുന്നു.

തലയില്‍ ഈ ലോകത്തിന്‍റെ തന്നെ മുഴുവന്‍ വേദനകളും ഏറ്റുവാങ്ങുമ്പോള്‍ എനിക്ക് ‘നരിബാധിച്ച‘ എന്നു പറയുവാന്‍ തോന്നി അത്രമാത്രം.
എല്ലാ നല്ല മനുഷ്യരിലും ഒരു യേശുവുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. വേദനകണ്ടാല്‍ ഒരു നിമിഷമെങ്കിലും വേദനിച്ചു പോകുന്ന മനസ്സ്.

(സക്കീന വക്കീല്‍ ക്രീയാത്മകമായ അഭിപ്രായം സഭ്യതയുടെ ഭാഷയില്‍ പറയുമ്പോള്‍ താങ്കളോട് എന്നും വായനക്കാര്‍ക്ക് ബഹുമാനം മാത്രമേ ഉണ്ടാകൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു.)

കവിത വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും
കുറുമന്‍ ചേട്ടാ
സക്കീന വക്കീല്‍
തറവാടി
ഇഞ്ചിപ്പെണ്ണ്
പൊതുവാള് (താങ്കള്‍ എന്താണ് പറഞ്ഞതെന്ന് ഈ യുള്ളവന് മനസ്സിലായില്ല)
അനംഗാരീ
എല്ലാവര്‍ക്കും നന്ദി.

 
At 4:09 PM, Blogger കൊച്ചുഗുപ്തന്‍ said...

രാജൂ...തെറ്റില്ല..

പിന്നെ,അക്ഷരപ്പിശാചിനെപ്പറ്റി ഇഞ്ചി പറഞ്ഞതിനുള്ള മറുപടി...നരിബാധിച്ച ...അത്രയക്കങ്ക്‌ട്‌ ബോധിച്ചില്ല....തോന്നലാവാം അല്ലേ?

 
At 9:15 AM, Blogger ittimalu said...

ഇരിങ്ങലെ... എനിക്കൊന്നും മനസ്സിലായില്ലാന്നാ തോന്നണെ..ഞാന്‍ ആ നാട്ടുകാരി ആവാത്തോണ്ടാവും ... എന്താ ചെയ്യാ.. ഇനി അവസാനം യേശു സമരത്തിനാണ്` പോയതെങ്കില്‍ ...ഇങ്ക്വിലാബ് സിന്ദാബാദ്..

 
At 11:53 AM, Blogger രാജു ഇരിങ്ങല്‍ said...

കൊച്ചുഗുപ്തന്‍, (തങ്കള്‍ എന്‍ റെ ബ്ലോഗില്‍ ആദ്യമാണെന്ന് തോന്നുന്നു അല്ലേ...) നന്ദി
എന്തോ വീണ്ടും തെറ്റിദ്ധരിച്ചോന്ന് ഞാന്‍ സംശയിക്കുന്നു.
ഇഞ്ചി പറഞ്ഞതിനെ ഞാന്‍ എതിര്‍ത്തില്ല. അംഗീകരിക്കുകയാണ് ചെയ്തത് ഒപ്പം ലോനപ്പനേയും. ഞാന്‍ എന്താണൊ ഉദ്ദേശിച്ചത് അത് വരെങ്കിലും മനസ്സിലാക്കിയതില്‍ എനിക്ക് അതിയായ സന്തോഷവുമുണ്ട്.

അക്ഷരപിശാചിനെ കുറിച്ച് പറഞ്ഞത് കുറുമനും അനംഗാരിയും മാണ്.
ചില തെറ്റുകള്‍ ഞാന്‍ പിന്നീട് തിരുത്തി എന്നു തന്നെ വിശ്വസിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കണിക്കുമ്പോള്‍ സന്തോഷവും അടുപ്പവും കൂടുന്നു എന്നതാണ് എന്‍റെ അനുഭവം.

നരിബാധിച്ച എന്ന് ഞാന്‍ എഴുതുമ്പോള്‍ ഉദ്ദേശിച്ചു എന്നു മാത്രമേ പറഞ്ഞുള്ളൂ. വായനക്കാരന് നരബാധിച്ച എന്ന് വായിച്ചാല്‍ വായനക്കാരന്‍റെ താല്പര്യം എന്നേ ഞാന്‍ പറയൂ. അതില്‍ തെറ്റില്ല.

എന്താ ഇട്ടിമാളൂ ഒന്നും മനസ്സിലായില്ലെന്ന് പറയുന്നത്? എന്തായാലും ഒന്ന് കൂടെ വായിച്ചു നോക്കൂ എനിക്കു വേണ്ടിയെങ്കിലും.
പിന്നെ അത്ര കൂടുതല്‍ മനസ്സിലാ‍ക്കാന്‍ ഒന്നുമില്ല കേട്ടോ....

 
At 12:57 PM, Blogger chithrakaranചിത്രകാരന്‍ said...

രാജു,
സമരപാതയില്‍ മറ്റൊരു ചരിത്രപുരുഷനും എത്തിപ്പിടിക്കാനാകാത്ത നിറഞ്ഞ സാന്നിദ്ധ്യമാണ്‌ ക്രിസ്തു.
മഹത്മാഗാന്ധിയെപ്പൊലും ക്രിസ്തുവിന്റെ പ്രകാശമായാണ്‌ ചിത്രകാരന്‍ കാണുന്നത്‌.
നല്ല കവിത.

 
At 3:31 PM, Blogger രാജു ഇരിങ്ങല്‍ said...

ചിത്രകാരന് ഞാന്‍ ഉദ്ദേശിച്ചത് വളരെ പെട്ടെന്ന് മനസ്സിലായെന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും വളരെ സന്തോഷമുണ്ട്.

ഞാനും കരുതുന്നത് ചരിത്രത്തിലെ
ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളാണ് ക്രിസ്തു എന്നു തന്നെയാണ്.

 
At 12:41 AM, Blogger കൊച്ചുഗുപ്തന്‍ said...

എന്റെ മുകളിലത്തെ കമന്റില്‍ അസ്ഥാനത്ത്‌ "അക്ഷരപിശാച്‌" വന്നതില്‍ ഖേദിയ്ക്കുന്നു...

..രാജുവും മറ്റുവായനക്കാരും ക്ഷമിയ്ക്കുമല്ലൊ...

 
At 6:50 PM, Blogger കിനാവ്‌ said...

ആസ്വാദ്യമായ നല്ലകവിത.
ആ നരിബാധ കുറച്ചു കടന്നകയ്യായി.
ഇടയിലെന്തിനാണാവോ മഴപെയ്യിച്ചയാള് കടന്നുവന്നത്.
ഒടുവിലെവരികളാണ് കവിതയുടെ ഉദ്ഭവത്തിന് നിദാനമെന്നറിയാം എന്കിലും ആ വരികള്‍ (ഗള്‍ഫ് ഗേറ്റ്)പുതിയ കവിതയിലാക്കാമായിരുന്നില്ലേ.
വീണ്ടും നല്ല വരികളുമായി സന്ധിക്കുംവരെ വണക്കം.

 
At 12:26 PM, Blogger രാജു ഇരിങ്ങല്‍ said...

കിനാവേ ആ ‘ഗള്‍ഫ് ഗേറ്റ്’ പ്രയോഗം എനിക്ക് മനസ്സിലായില്ല കേട്ടോ..
വന്നതിലും കണ്ടതിലും സന്തോഷം
വീണ്ടും സന്ധിക്കും വരെ വണക്കം.

 

Post a Comment

Links to this post:

Create a Link

<< Home