ഞാന്‍ ഇരിങ്ങല്‍

Wednesday, April 11, 2007

പെരുമഴ: കവിത

രാത്രികാലങ്ങളില്‍
ഇരുട്ടില്‍
കാണാതാവുന്ന
ചിത്രം പോലെ
അത്
ചില സത്യങ്ങളെ വരയ്ക്കുകയും
ഏറ്റു പറയുകയും ചെയ്യുന്നു.


വെളിച്ചത്തില്‍ നിന്നും
ഗുഹാമുഖത്തേക്ക് തെറിച്ചു വീണ
കൂടുതല്‍ വെളിച്ചമുള്ള
മിന്നലുകള്‍ പോലെ മിന്നാ‍മിന്നുകള്‍.


ഇരതേടിയിറങ്ങിയ
കുറുക്കന്‍റെ വായടച്ച മൌനം


കൊടി
കറുത്തതും
വെളുത്തതെന്നും
വിഭജിക്കുന്ന
രാഷ്ട്രീയ കൊടുങ്കാറ്റ്


പിന്നെ
വിശുദ്ധിയുടെ മേഘങ്ങളെ
തടവറയിലാക്കുന്ന
സന്യാസത്തിന്‍റെ
ചിരിക്കുന്ന കൈകൂപ്പല്‍.


എന്നിട്ടും
എണ്ണിയെണ്ണി
അളന്ന് അളന്ന്
കളയുന്നത് കടലിലേക്ക്

Labels:

13 Comments:

At 12:41 PM, Blogger രാജു ഇരിങ്ങല്‍ said...

‘പെരുമഴ’ ഒരു കവിത.

 
At 12:55 PM, Blogger മിടുക്കന്‍ said...

ഇതെവിടാരുന്നു..?
എന്തായാലും ഇപ്പൊഴെങ്കിലും വന്നത് നന്നായി..

താങ്കള്‍ പൊയ തക്കത്തിന് ഇവിടെ പല ഞാഞ്ഞൂലുകളും കവിത എഴുതി.. ( ഈ ഞാനടക്കം..)

‘ഇരതേടിയിറങ്ങിയ
കുറുക്കന്‍റെ വായടച്ച മൌനം‘.

അതു തകര്‍ത്തു
ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിനു മേല്‍ പകച്ചു നിന്നു പോകുന്ന കുറുക്കന്‍....

പ്രാക്റ്റിക്കല്‍ പാരഡൊസിസം... പ്രണയത്തിന്റെ മൂര്‍ദ്ധാവില്‍ ചുമ്പിക്കുന്നു...

 
At 1:26 PM, Blogger അഗ്രജന്‍ said...

ആഴിയില്‍ കളഞ്ഞാലും അളന്നു കളയണമെന്നല്ലേ... :)


അല്ല, എന്നാണ് ദുബായ് വഴി... വരുന്നതെന്നാന്ന് അറിയിക്കണം... മറക്കരുത്.

 
At 2:05 PM, Blogger രാജു ഇരിങ്ങല്‍ said...

മിടുക്കാ.. ഞാന്‍ അവധിയില്‍ ആയിരുന്നു. നാട്ടിലും മുംബയിലുമായി.
അഭിപ്രായത്തിനും കവിത വായിച്ചതിനും നന്ദി.

അഗ്രജന്‍: എല്ലാമെങ്ങ്ങിനെയാ അളന്ന് കൊടുക്കാന്‍ പറ്റുന്നത്?

മെയില്‍ കിട്ടിക്കാണുമല്ലൊ. നന്ദി.

 
At 2:14 PM, Blogger ittimalu said...

ഇരിങ്ങലെ ... വന്നല്ലെ .... :)അല്ല നാട്ടില്‍ നിന്ന് പോയത് മഴയും കൊണ്ടാണോ?

 
At 2:21 PM, Blogger രാജു ഇരിങ്ങല്‍ said...

ഞാന്‍ വന്നു ഇട്ടി മാളൂ.
ബൂലോകത്തെ വിശേഷങ്ങളൊന്നും കഴിഞ്ഞ 40 ദിവസമായി അറിഞ്ഞിട്ടില്ല. വഴിയെ സമയം പോലെ അറിയാം എന്നുകരുതുന്നു. പിന്നെ പുതിയ കുറേ കൂട്ടുകാര്‍ വന്നിട്ടുണ്ടല്ലൊ. അവരെയൊക്കെ പരിചയപ്പെടണം

തലയൊന്ന് തണുപ്പിക്കാന്‍ ഒരു മഴ കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതി തോന്നിയ നിമിഷങ്ങളായിരുന്നു.

 
At 7:34 AM, Blogger anomani said...

ഇരിങ്ങല്‍സെ....
ഞാന്‍ കുറച്ച് കാലം മുന്‍പ് വായിച്ച ഒരു കവിത ഇവിടെ കൊടുക്കുന്നു. വായിക്കും എന്നു കരുതട്ടെ !!

http://www.chintha.com/node/2634

 
At 8:08 AM, Blogger അത്തിക്കുര്‍ശി said...

ഇരിങ്ങലേ,

അവധിയെല്ലാം കഴിഞ്ഞുവല്ലേ!
വീണ്ടും സ്വാഗതം!

 
At 8:44 AM, Blogger രാജു ഇരിങ്ങല്‍ said...

പ്രീയപ്പെട്ട അനോമണി,
ടി. പി വിനോദിന്‍ റെ കവിത ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത്. അദ്ദേഹത്തിന്‍ റേ പദ ഘടനയുമായി ചില അസാമാന്യ സാമ്യതകള്‍ കാണുന്നു എന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.
നെഞ്ചില്‍ കൈവച്ചു പറയാം വിനോദിന്‍ റെ കവിത കാണുന്നത് താങ്കളുടെ കമന്‍ റ് വന്നതിനു ശേഷമാണ്. നാട്ടില്‍ പോകുന്നതിനു മുമ്പ് ഇവിടെ നിന്ന് തന്നെ എഴുതി വച്ച കവിത യാണ് ‘പെരുമഴ’.

അവധികഴിഞ്ഞു വന്നു അത്തി. പറയാനൊരുപാടുണ്ട്. സുഖമാണല്ലൊ അല്ലേ...

 
At 12:57 PM, Blogger ചില നേരത്ത്.. said...

ഇരിങ്ങലേ ,
ഞാനും ആശ്ചര്യപ്പെടുന്നു.

 
At 12:58 PM, Blogger Pramod.KM said...

അനോമണിയുടെ കമന്റും താങ്കളുടെ റിപ്ലൈയും വായിച്ച്അതിനു ശേഷം ആണു ഞാന്‍ 3-4 മാസങ്ങള്‍ക്കു മുന്‍പുള്ള ചിന്തയിലെ വിനോദിന്റെ കവിത വായിക്കുന്നത്.താങ്കളെ പൊലെ തന്നെ,പെരുമഴ എന്ന താങ്കളുടെ കവിതക്ക് ഏകാന്തത എന്ന വിനോദിന്റെ കവിതയുമായുള്ള അനന്യമായ സാദ്ര്ശ്യം കണ്ട് ഞാനും അന്തം വിട്ടുപോയി.
മുന്നേ വായിച്ച ഒരു കവിതയുടെ അബോധപൂറ്വ്വമായ സന്നിവേശം സാധാരണമാണ്.അത്തരത്തിലൊന്നാവണം ഇവിടെയും സംഭവിച്ചത്.

 
At 6:08 PM, Blogger തറവാടി said...

ഞാനൊരു കവിത ആസ്വാദകനല്ല.

ഒരാരോപണമുന്നയിക്കുന്നത് യഥാര്‍ത്ഥപേരിലാവണന്മെന്നാണെന്‍റെ അഭിപ്രായം.

ആരോപിക്കപ്പെട്ടപ്പോള്‍‍ , താനതു ചെയ്തില്ല എന്ന് ഒരു രചയിതാവ് ആണയിടുമ്പോള്‍‍ ,

ആ വാക്കിനെ വിശ്വസിക്കണമെന്നുതന്നെയാണെന്‍റെ മതം.

 
At 1:13 PM, Blogger വല്യമ്മായി said...

രണ്ടു കവിതയും വായിച്ചു,പെയ്തൊഴിഞ്ഞ് കടലില്‍ കളയുന്നതിനെ പറ്റി താങ്കളുടെ കവിത പറയുമ്പോള്‍ ഊഹാപോഹങ്ങളെ തോല്പ്പിക്കുന്ന ഏകാന്തതയുടെ ഒളിച്ചു കളിയെ പറ്റിയല്ലെ ലാപുടയുടെ കവിത.

ഇനി ഞാന്‍ കാണാത്ത എന്തെങ്കിലും സാമ്യം?

 

Post a Comment

Links to this post:

Create a Link

<< Home