ഞാന്‍ ഇരിങ്ങല്‍

Friday, April 13, 2007

പൊട്ടാത്ത പട്ടം

അതൊരു തുടക്കമായിരുന്നു
കാവുകളുടെ പുനരുദ്ധാരണവും
ആട്ടവിളിക്കിലെ തിരിയും
ബാങ്കുവിളിയും കിന്നാരം പറച്ചിലും
സന്ധ്യയിലെ നിലവിളിയും.

സുഹൃത്തുക്കാളായ
ഞാനും അബ്ദുള്ളയും
അമ്പലത്തിലേക്കും
പള്ളിയിലേക്കും
കയറുമ്പോള്‍
മൈന്‍ വിതറിയിരിക്കുന്നത് കണ്ടതേയില്ല.
ദൈവമേ
അവനൊന്നും പറ്റരുതേ..

Labels:

6 Comments:

At 7:11 AM, Blogger രാജു ഇരിങ്ങല്‍ said...

‘പൊട്ടാത്ത പട്ടം’ ഒരു കവിത.

 
At 9:11 AM, Blogger Pramod.KM said...

പ്രാര്‍ത്ഥനകള്‍ വിഫലമാകില്ല എന്നു സമാധാനിക്കാം അല്ലേ?.നല്ല വരികള്‍

 
At 9:29 AM, Blogger വേണു venu said...

അവനൊന്നും പറ്റരുതേ..
രണ്ടു പേരും മനസ്സില്‍‍ വെവ്വേറെ പറഞ്ഞു കാണും അല്ലേ..:)

 
At 10:47 AM, Blogger ittimalu said...

നാട്ടിലെകാറ്റ് കവിതയെഴുത്തിന്‍പറ്റിയതാണെന്ന് തോന്നുന്നല്ലോ .........നല്ല ചിന്ത

 
At 11:36 AM, Blogger രാജു ഇരിങ്ങല്‍ said...

എന്‍റെയും നിങ്ങളുടേയും മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ കണൂ.. ആര്‍ക്കും ഒന്നും സംഭവിക്കരുതേ എന്ന്.
അത് മതമേതായാലും.
അതു കൊണ്ടു തന്നെയാണ് വേണുവേട്ടന്‍ പറഞ്ഞതു പോലെ രണ്ടുപേരും വെവ്വേറെ പറയുന്നത്
“ അവനൊന്നും പതരുതേ’ എന്ന്.

പ്രമോദ് :) നന്ദി. പെരുമഴയും പൊട്ടാത്ത പട്ടവും താങ്കല്‍ വായിച്ചുവല്ലൊ. സന്തോഷം.

വേണുവേട്ടാ...നന്ദി.
ഇട്ടിമാളൂ...പുതിയ കവിത എന്ന് പറയാന്‍ പറ്റില്ല. രണ്ട് മാസം മുമ്പ് എഴുതി വച്ചതാണിതൊക്കെ.
പുതിയതൊന്നും എഴുതാനുള്ള മാനസീകാവസ്ഥയിലല്ല. അതു കൊണ്ടു തന്നെയാണ് കവിതകളെയൊ കഥകളെയോ വിമര്‍ശനാത്മകമായി സമീപിച്ചുതുടങ്ങാത്തത്. കുറച്ചു കൂടി സമയമെടുക്കും മനസ്സൊക്കെ ഒന്ന് നേരെയായി വരാന്‍.

 
At 7:41 AM, Anonymous Anonymous said...

ഉള്ള പണം ഇരട്ടിപ്പിച്ചു കിട്ടുമെന്നുകരുതി കാര്യങ്ങള്‍
തിരക്കാതെ അതില്‍ പണം നിക്ഷേപിക്കുന്നവന് ഉള്ള പണം കൂടി പോകുമെന്നു സാരം.

നമ്മള്‍ വെറുതെ കവിതകള്‍ വായിക്കും യാതൊരര്‍ത്ഥവുമില്ലെന്നു പറയും ഇവിടെ രാജു ഇരിങ്ങല്‍ പറഞ്ഞ പോലെ. അര്‍ത്ഥം മനസ്സിലാക്കാന്‍
കയ്യില്‍ അര്‍ത്ഥം ഉണ്ടായിട്ടു മാത്രം കാര്യമില്ല.

 

Post a Comment

Links to this post:

Create a Link

<< Home