ഞാന്‍ ഇരിങ്ങല്‍

Saturday, April 14, 2007

നടത്തം : കവിത

നടക്കാനിറങ്ങിയപ്പോള്‍
ചെരുപ്പ് മണ്ണിനെ നോക്കി.
കണ്ണുകളില്‍
നനവ് പടരുന്നുണ്ടായിരുന്നു.

നടന്നു തുടങ്ങിയപ്പോള്‍
മണ്ണ് എന്നെ നോക്കി.
എങ്ങോട്ടേക്കെന്നോ
എന്തിനെന്നോ ഞാന്‍ പറഞ്ഞില്ല.

ഞാന്‍ ചിരിച്ചു
വഴിയിലൊക്കെയും
ഞാന്‍ കരഞ്ഞു
ചിരിക്കിടയിലും.

കാലുകള്‍ക്ക്
നല്ല ബലമായിരുന്നു.

കുന്നുകള്‍ കയറി
ആകാശത്തിന്‍റെ പൂര്‍ണ്ണത കണ്ടു
കുന്നിറങ്ങി
അരുവികളില്‍ മുഖം നനച്ചു,
കവിള്‍ നിറച്ചു

ഇളം കാറ്റില്‍
ഇലച്ചാര്‍ത്തുകളൊക്കെയും

നൃത്തം വയ്ക്കുകയും
ഉറക്കാനെന്ന പോലെ
താരാട്ടുപാടുന്നതും
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു
മാവിന്‍ കൊമ്പത്ത്
അണ്ണാറക്കണ്ണന്‍
വാലിട്ട് തലതല്ലി
ഒച്ചവച്ചു കൊണ്ടേയിരുന്നു
എന്നെ കണ്ടാവണം
മൂത്തൊരു മാമ്പഴം അടര്‍ത്തി നല്‍കി

തോട്ടിലപ്പോള്‍
മീന്‍ മുള്ളുകള്‍ പുളയ്ക്കുന്നതും
ഞണ്ടുകള്‍ കൈനീട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.


സമയമേറെ ആയല്ലോ...

നടത്തം നിര്‍ത്തി
പിന്‍ തിരിഞ്ഞു.


മൂവാണ്ടന്‍ മാവില്‍ നിന്ന്
മഞ്ഞ ഇല വന്നു വീണത്
എന്‍റെ കാല്‍ ചുവട്ടില്‍.

വീടിനു മുമ്പിലപ്പോള്‍
ആറടിക്ക് സമമായി
ഒരു കുഴി രൂപപെട്ടു കഴിഞ്ഞിരുന്നു.

Labels:

7 Comments:

At 5:40 PM, Blogger രാജു ഇരിങ്ങല്‍ said...

നടക്കാനിറങ്ങിയപ്പോള്‍
ചെരുപ്പ് മണ്ണിനെ നോക്കി.
കണ്ണുകളില്‍
നനവ് പടരുന്നുണ്ടായിരുന്നു.

നടന്നു തുടങ്ങിയപ്പോള്‍
മണ്ണ് എന്നെ നോക്കി.
എങ്ങോട്ടേക്കെന്നോ
എന്തിനെന്നോ ഞാന്‍ പറഞ്ഞില്ല.

ഞാന്‍ ചിരിച്ചു
വഴിയിലൊക്കെയും
ഞാന്‍ കരഞ്ഞു
ചിരിക്കിടയിലും.
കാലുകള്‍ക്ക്
നല്ല ബലമായിരുന്നു.

കുന്നുകള്‍ കയറി
ആകാശത്തിന്‍റെ പൂര്‍ണ്ണത കണ്ടു
കുന്നിറങ്ങി
അരുവികളില്‍ മുഖം നനച്ചു,
കവിള്‍ നിറച്ചു

 
At 12:05 PM, Blogger വല്യമ്മായി said...

ജീവിതം മുഴുവനും കുറച്ച് വരികളില്‍ ചിരിച്ചും കരഞ്ഞും പരിഭവിച്ചും അല്ലെ.

 
At 3:59 PM, Anonymous കൂടാളിയന്‍ said...

രാജു...
കവിത
വളരെ നന്നായി.

 
At 11:03 AM, Anonymous Anonymous said...

valare nannayi.njan chirichu vazhiyilokkeyum .... kollam.aaradi manninte janmi...

 
At 10:19 PM, Blogger ധ്വനി said...

''.....സമയമേറെ ആയല്ലോ,നടത്തം നിര്‍ത്തി പിന്‍ തിരിഞ്ഞു.''


അതെ, ആരോ നല്‍കുന്ന കുറച്ചു നിമിഷങ്ങള്‍കാവസാനം ആറടി !!

 
At 2:53 PM, Blogger ജയകൃഷ്ണന്‍ said...

നടത്തം....ഒരു നല്ല കവിത,എല്ലാ വക ആശംസകളും.

 
At 3:09 PM, Blogger സനാതനന്‍ said...

:)

 

Post a Comment

Links to this post:

Create a Link

<< Home