ഞാന്‍ ഇരിങ്ങല്‍

Sunday, April 22, 2007

വിക്ക് ഇല്ലാതാവുന്നു - കവിത

ജീവിതം വിതച്ച
ജയിലിലാണ് ഞാന്‍
കരഞ്ഞുരഞ്ഞ മടിത്തട്ടില്‍ നിന്ന്
ഒറ്റ ലോകമായ് വളര്‍ന്ന്
വേലികള്‍ കെട്ടി വളച്ച

തുറന്ന ജയിലില്‍

ഓടിളക്കി മാറ്റിയ
തറവാട്ടു മുറ്റത്തെ
മുള്ള് മുരിക്കില്‍
ഒരു ചുവന്നപൂവ്
കൂട്ടിനൊരു മരം കൊത്തിയും.

കയറില്‍ കുടുക്കി
ഞാനീ ജയിലില്‍ നിന്ന് പുറത്തുചാടുമ്പോള്‍
തിരിഞ്ഞു പോയ കഴുത്ത്
ഇടത്തോട്ട് തന്നെയായിരുന്നു.


എന്നിട്ടും
ദൈവമേ...
എന്‍റെ ശബ്ദത്തിനെന്താ
പഴയതു പോലെ വിക്കില്ലാത്തത്..?

Labels:

24 Comments:

At 2:28 PM, Blogger രാജു ഇരിങ്ങല്‍ said...

കയറില്‍ കുടുക്കി
ഞാനീ ജയിലില്‍ നിന്ന് പുറത്തുചാടുമ്പോള്‍
തിരിഞ്ഞു പോയ കഴുത്ത്
ഇടത്തോട്ട് തന്നെയായിരുന്നു.

എന്നിട്ടും
ദൈവമേ...
എന്‍റെ ശബ്ദത്തിനെന്താ
പഴയതു പോലെ വിക്കില്ലാത്തത്..?

 
At 2:55 PM, Blogger അഗ്രജന്‍ said...

ഇരിങ്ങല്‍ കൊള്ളാം... കവിത!

ആദ്യവായനയില്‍ കത്താത്തോണ്ട് ഒന്നും മിണ്ടാതെ പോവാനിറങ്ങിയതാണ്... ഒന്നു കൂടെ വായിച്ചപ്പോള്‍ കത്തി :)

രസം തോന്നി :)

 
At 3:46 PM, Blogger ഹേമ said...

കമ്മ്യൂണിസത്തെ കുറിച്ചാണല്ലൊ ബ്ലോഗില്‍ ഈയിടെയായി കവിതകളെല്ലാം.
കമ്മ്യൂണിസം ഇന്ന് മറ്റെന്തിനെക്കാളും പറ്റിയ വില്പന ചരക്കാണെന്നതിനുള്ള തെളിവുകളാണ് പ്രമോദിന്‍ റെ കവിതകളും ദാ ഇപ്പോള്‍ ഇരിങ്ങലിന്‍ റെ കവിതകളും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധ:പതനം കണ്ട് വിലപിക്കുന്ന കവി സുഹൃത്തുക്കള്‍ക്ക് ചെറിയൊരുപ്രതീക്ഷ ഇനിയും ബാക്കി യുണ്ട് അല്ലേ...
കവിത ഇഷ്ടമായി.

 
At 7:58 AM, Blogger രാജു ഇരിങ്ങല്‍ said...

നന്ദി അഗ്രജന്‍. വായിച്ചതിനും കമന്‍ റിയതിനും.
ഹേമ: ) നന്ദി
കമ്മ്യൂണിസം ഇന്ന് ഏറ്റവുന്‍ നല്ല വില്പനചരക്കാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്:)

 
At 8:03 AM, Blogger Sul | സുല്‍ said...

ഇരിങ്ങലേ കവിത നന്നായി.
പറഞ്ഞതെല്ലാം അക്ഷരം’പ്രതി’....
-സുല്‍

 
At 8:08 AM, Blogger രാജു ഇരിങ്ങല്‍ said...

സുല്‍... എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
വില്പരന ചരക്കിനെ കുറിച്ചാണൊ...അയ്യോ..

 
At 8:10 AM, Blogger വല്യമ്മായി said...

മാറ്റമില്ലാത്തത് "മാറ്റത്തിന്" മാത്രമല്ലേ,അവരും മാറട്ടെ :)

 
At 8:21 AM, Blogger രാജു ഇരിങ്ങല്‍ said...

സത്യത്തില്‍ പ്രമോദിന്‍ റെ കവിതയിലെ അവസാന വരിയാണീ കവിതയ്ക്ക് നിദാനം.
മാറുന്നത് കമ്മ്യൂണിസമല്ലെന്നും പാര്‍ട്ടികളാണെന്നും നാമെന്നാണ് തിരിച്ചറിയുക.. അല്ലേ...

 
At 8:28 AM, Blogger വല്യമ്മായി said...

വ്യക്തികള്‍ പാര്‍ട്ടിയെ, ആദര്‍‌ശങ്ങളെ ആവശ്യാനുസരണം വളച്ചൊടിക്കുന്നു അല്ലേ

 
At 8:32 AM, Blogger വിഷ്ണു പ്രസാദ് said...

തന്റെ പരിമിതികളില്‍ നിന്ന് ഇടയ്ക്കൊക്കെ പുറത്തുവരുന്നുണ്ട് ഇരിങ്ങല്‍ എന്ന കവി.ആദ്യവായനയില്‍ നല്ല കവിത എന്നു തോന്നിച്ചു. വീണ്ടും വായിച്ചപ്പോള്‍ ആദ്യ രണ്ടു ഖണ്ഡങ്ങളിലും കല്ലുകടി...
ഉദാ:-ഓടിളക്കിമാറ്റിയ തറവാട്ടുമുറ്റത്തെ...
(തറവാട്ടു മുറ്റത്തിന്റെ ഓടാണോ ഇളക്കിമാറ്റിയത്...?)

കമ്മ്യൂണിസ്റ്റുകാരനും(ക്ഷമി എക്ക്സ് കമ്മ്യൂണിസ്റ്റാണല്ലോ)ദൈവമേ എന്നു വിളിച്ചു പോവും അല്ലേ ഇരിങ്ങല്‍?

 
At 8:34 AM, Blogger രാജു ഇരിങ്ങല്‍ said...

വളച്ചൊടിക്കുന്നു എന്നുപറയുന്നതിനേക്കാള്‍
‘ആദര്‍ശങ്ങള്‍ കുഴിച്ചു മൂടുന്നു’ എന്നുപറയുന്നതാണ്. ഇന്ന് ആദര്‍ശം ഒരു ലേബല്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്നു.

 
At 8:35 AM, Blogger വല്യമ്മായി said...

ദൈവമേ എന്ന വിളി ഞാനും ശ്രദ്ധിച്ചിരുന്നു,അത് മാറ്റത്തിന്റെ പട്ടികയിലെ ഒരെണ്ണം ആയിക്കൂടെ
qw_er_ty

 
At 8:39 AM, Blogger അഗ്രജന്‍ said...

വിഷ്ണുമാഷെ... ആദ്യവായനയില്‍ താങ്കള്‍ പറഞ്ഞ പോലെ എനിക്കും തോന്നി... പക്ഷെ മുറ്റത്തെ മുള്ള് മുരിക്ക് (വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന) വളര്‍ന്നപ്പോള്‍ അവിടുത്തെ ഒരോടിളക്കി മാറ്റേണ്ടി വന്നു എന്നാണ് രണ്ടാം വായനയില്‍ തോന്നിയത്.

ശരിയല്ലേ ഇരിങ്ങല്‍!

 
At 8:44 AM, Blogger രാജു ഇരിങ്ങല്‍ said...

വിഷ്ണു ജി..നന്ദി.
‘ഓടിളക്കി മാറ്റിയ തറവാട്’ അതിന്‍റെ അതയാത് തറവാട്ട് മുറ്റത്തെ
മുള്ള് മുരിക്കില്‍
ഒരു ചുവന്നപൂവ്
എന്നാണ് ഉദ്ദേശിച്ചതും പറഞ്ഞതും.
‘ദൈവമേ’ എന്ന വിളി മന:പൂര്‍വ്വം തന്നെയാ‍ണ്.
ഏത് മനുഷ്യന്‍ റെ ഉള്ളിലും അറിയാതെ ഒരു ദൈവം കിടപ്പുണ്ടെന്നും അവസാനത്തെ പിടി വള്ളി അതു മാത്രമാണെന്നും ഞാന്‍ കരുതുന്നു. വിക്ക് ഇല്ലാതായപ്പോള്‍ നഷ്ടമായത് തറവാട് തന്നെയെന്ന് തിരിച്ചറിയുന്നില്ലല്ലോ...
എക്സും വൈ ഒന്നും അല്ല മാഷേ...ഹഹഹ

 
At 8:50 AM, Blogger ഏറനാടന്‍ said...

രാജു ഇരിങ്ങലേ.. കഴുത്ത്‌ ഇടത്തോട്ട്‌ തിരിഞ്ഞുതന്നെയിരുന്നത്‌ ഇടതുപക്ഷചിന്താഗതിക്കാരന്‍ ആയതുകൊണ്ടാവാമോ?

 
At 8:55 AM, Blogger രാജു ഇരിങ്ങല്‍ said...

ഏറനാടന്‍ ചേട്ടാ.. അതെന്താ അങ്ങിനെ ചോദിക്കുന്നേ... ആ വിക്കും കേരളത്തിലെ മാര്‍ക്സ്സിറ്റ് പാര്‍ട്ടിക്കാരെയും ചേര്‍ത്തൊന്ന് വായിക്കുന്നേ...

 
At 9:03 AM, Blogger ഏറനാടന്‍ said...

രാജു ഇരിങ്ങലേ.. വിക്കും മാര്‍ക്സിസിസ്‌റ്റും ചേര്‍ത്തുവായിച്ചാല്‍ സഖാവ്‌ EMS! അല്ലേ?

 
At 9:29 AM, Blogger തറവാടി said...

മാറ്റം എന്തിനും വേണം എന്നാണെന്റെ പക്ഷം

 
At 9:35 AM, Blogger രാജു ഇരിങ്ങല്‍ said...

ഏറനാടന്‍ ചേട്ടാ. ഇതില്‍ കൂടുതല്‍ ഞാന്‍ പറഞ്ഞാല്‍ എന്നെ തല്ലി ക്കൊല്ലും ആളുകള്‍...!!!
തറവാടീ നന്ദി.
മാറ്റം നല്ലതു തന്നെ സത്ത ഉള്‍ക്കൊണ്ടുള്ള നല്ല മാറ്റമാണെങ്കില്‍ അല്ലാതെ കര്‍മ്മ പഥം മാറ്റിയുള്ള മാറ്റം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

 
At 9:43 AM, Blogger Pramod.KM said...

ഇരിങ്ങല്‍ ഏട്ടാ..കവിത നന്നായിട്ടുണ്ട്.

 
At 9:52 AM, Blogger തറവാടി said...

എന്‍റ്റെയൊപ്പം നടന്ന് നടന്ന് , കവിതാസ്വാദനവും പഠിച്ചല്ലേ അഗ്രജാ..., :)

 
At 11:48 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഇരിങ്ങല്‍ജീ... നന്നായിരിക്കുന്നു

 
At 6:59 PM, Blogger പ്രിന്‍സി said...

മാറും മാറ്റം ആര്‍ക്കും ആവശ്യമില്ലെങ്കിലും കാലം അതിന്‍റെ കര്‍മ്മം നിര്‍വഹിക്കതിരിക്കുമോ..
നന്നായി ഇരിങ്ങല്‍....


ഓ.ടോ: വെറുതെയല്ല അഗ്രജനെ ഇപ്പൊ കാണാനില്ലാത്തത് അല്ലെ??

 
At 10:17 PM, Blogger ധ്വനി said...

ജീവിതം വിതച്ച
ജയിലിലാണ് ഞാന്‍
കരഞ്ഞുരഞ്ഞ മടിത്തട്ടില്‍ നിന്ന്
ഒറ്റ ലോകമായ് വളര്‍ന്ന്.........
വളരെ ഉയര്‍ന്ന ചിന്ത!! അഭിനന്ദനങ്ങള്‍ :)

 

Post a Comment

Links to this post:

Create a Link

<< Home