ഞാന്‍ ഇരിങ്ങല്‍

Thursday, May 24, 2007

ഭയങ്ങള്‍ - ഒരു ബൂലോക കവിത

ആരോ ഒരു കവിത എഴുതി
ബൂലോകര്‍ പറഞ്ഞു
“മനോഹരം'.


ആരോ ഒരു വിമര്‍ശനം എഴുതി
ബൂലോകര്‍ പറഞ്ഞു
‘കൊല്ലവനെ’.


ആരോ ഒരു ബ്ലോഗ് തുടങ്ങി
ബൂലോകര്‍ പറഞ്ഞു
ഏത് ഗ്രൂപ്പില്‍ പെടുത്തുമിവനെ
കുറച്ച് നാള്‍ പുറത്ത് നിക്കട്ടെ.


ആരോ ഒരാള്‍ ബ്ലോഗ് പൂട്ടി സീലുവച്ചെന്ന് കേട്ടപ്പോള്‍
ബൂലോകര്‍ പറഞ്ഞു
അയാള്‍ പോയത് നന്നായി
അല്ലെങ്കില്‍ ‘ഞങ്ങളു’ടെയൊക്കെ ‘സ്ഥാനം’ പോയേനെ.


നിരൂപണം എഴുതി
ബൂലോകര്‍ പറഞ്ഞു
വായിച്ച് നോക്കട്ടെ.


പഠനം എഴുതി
ബൂലോകര്‍ പറഞ്ഞു
പഠിക്കട്ടെ.


മെയിലയച്ചു നോക്കി
ബൂലോകര്‍ പറഞ്ഞു
അങ്ങിനെ വഴിക്ക് വാ.
താന്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെ.
നന്നായില്ലെങ്കിലും
പിഴയ്ക്കാനറിയാം.


കടപ്പാട്: കെ. സി. ഉമേഷ് ബാബു വിന്‍ റെ ‘ഭയങ്ങള്‍ എന്ന കവിത

Labels:

Monday, May 07, 2007

എസ്സ് എ. ടി - മൂന്ന് കവിതകള്‍


കുട്ടി
കുട്ടി മരിച്ചപ്പോള്‍ പറഞ്ഞത്
അമ്മയുടെ കുഴപ്പം
അമ്മ മരിച്ചപ്പോള്‍ പറഞ്ഞത്
അച്ഛ‍ന്‍റെ കുഴപ്പം
അച്ഛന്‍ മരിച്ചപ്പോള്‍
ആരെ പറയും
സര്‍ക്കാരിന്‍റെ കുഴപ്പെമെന്ന്
ആരോഗ്യ പരിപാലകര്‍.


അച്ഛന്‍

അമ്മ
ചുമന്നത് സ്വപ്നങ്ങളെ
അച്ഛ്ന്‍ ഊട്ടിയത്
ഉണക്കലരിയുടെ ചോറും.

പിണ്ഡം വയ്ക്കാന്‍
മകനില്ലാതെ പോയ
ഒരച്ഛ‍ന്‍റെ വേദന
അതു പറഞ്ഞാല്‍
സര്‍ക്കാരിന്‍ മനസ്സിലാകുമൊ?


കുഴപ്പം

കുഴപ്പം
സര്‍വ്വത്ര കുഴപ്പം
കാരണം
അണുക്കാളാത്രേ
സയന്‍സ് ക്ലാസില്‍
അദ്ധ്യാപകന്‍ റെ ഒറ്റച്ചോദ്യം
അമീബ ഇരപിടിക്കുന്നതെങ്ങിനെ?

പ്രസവമുറിയില്‍ നിന്ന് അമീബ
ഇറങ്ങി വരുന്നത്
കുട്ടികള്‍ മാത്രം കണ്ടു,
കാരണം
കുട്ടികള്‍
ദൈവത്തിന് സമമത്രേ..

Labels: