ഞാന്‍ ഇരിങ്ങല്‍

Monday, May 07, 2007

എസ്സ് എ. ടി - മൂന്ന് കവിതകള്‍


കുട്ടി
കുട്ടി മരിച്ചപ്പോള്‍ പറഞ്ഞത്
അമ്മയുടെ കുഴപ്പം
അമ്മ മരിച്ചപ്പോള്‍ പറഞ്ഞത്
അച്ഛ‍ന്‍റെ കുഴപ്പം
അച്ഛന്‍ മരിച്ചപ്പോള്‍
ആരെ പറയും
സര്‍ക്കാരിന്‍റെ കുഴപ്പെമെന്ന്
ആരോഗ്യ പരിപാലകര്‍.


അച്ഛന്‍

അമ്മ
ചുമന്നത് സ്വപ്നങ്ങളെ
അച്ഛ്ന്‍ ഊട്ടിയത്
ഉണക്കലരിയുടെ ചോറും.

പിണ്ഡം വയ്ക്കാന്‍
മകനില്ലാതെ പോയ
ഒരച്ഛ‍ന്‍റെ വേദന
അതു പറഞ്ഞാല്‍
സര്‍ക്കാരിന്‍ മനസ്സിലാകുമൊ?


കുഴപ്പം

കുഴപ്പം
സര്‍വ്വത്ര കുഴപ്പം
കാരണം
അണുക്കാളാത്രേ
സയന്‍സ് ക്ലാസില്‍
അദ്ധ്യാപകന്‍ റെ ഒറ്റച്ചോദ്യം
അമീബ ഇരപിടിക്കുന്നതെങ്ങിനെ?

പ്രസവമുറിയില്‍ നിന്ന് അമീബ
ഇറങ്ങി വരുന്നത്
കുട്ടികള്‍ മാത്രം കണ്ടു,
കാരണം
കുട്ടികള്‍
ദൈവത്തിന് സമമത്രേ..

Labels:

11 Comments:

At 10:55 AM, Blogger രാജു ഇരിങ്ങല്‍ said...

പിണ്ഡം വയ്ക്കാന്‍
മകനില്ലാതെ പോയ
ഒരച്ഛ‍ന്‍റെ വേദന
അതു പറഞ്ഞാല്‍
സര്‍ക്കാരിന്‍ മനസ്സിലാകുമൊ?

 
At 11:10 AM, Blogger പൊതുവാള് said...

രാജു,
കവിതകള്‍ നന്നായിട്ടുണ്ട്,ഉള്ളില്‍ മുഴങ്ങുന്നതും.
ഒടുവിലൊരു ചോദ്യം കൂടിയുണ്ട് എനിക്ക്
ആരാണീ സര്‍ക്കാര്?

 
At 11:42 AM, Blogger ശെഫി said...

രാജൂ നന്നായിരിക്കുന്നു.

 
At 12:29 PM, Blogger രാജു ഇരിങ്ങല്‍ said...

പൊതുവാള്‍..
താങ്കളുടെ ചോദ്യം മനസ്സിലായില്ല
ആരാണീ ‘സര്‍ക്കാര്‍’?
ഇഷ്ടപ്പെട്ടെന്നറിയുന്നതില്‍ സന്തോഷം

ശെഫി: ചുമ്മാ നന്നായിരിക്കുന്നൂന്ന് പറയാതെ. അങ്ങിനെ ആകുമ്പോള്‍ മറ്റ് “തേങ്ങ’ കളില്‍ നിന്ന് താങ്കളെ എങ്ങിനെ വേറിട്ട് നിര്‍ത്തും? എന്താണ് താങ്കളെ ആകര്‍ഷിച്ചതെന്നും കൂടെ എഴുതൂ. (എങ്കിലല്ലേ ഭാ‍വം വരൂ..)

“എന്നുടെ ഒച്ച വേറിട്ടു കേട്ടു വോ’ എന്ന് തിരിച്ചറിയണമല്ലോ.. അല്ലേ...

 
At 12:34 PM, Blogger വല്യമ്മായി said...

കവിതകള്‍ മൂന്നും കൊള്ളാം.താങ്കളുടെ മറ്റു കവിതകളുടെ അത്ര തീവ്രമായില്ല വരികള്‍ എന്നൊരു തോന്നല്‍.

 
At 12:42 PM, Blogger chithrakaranചിത്രകാരന്‍ said...

ഒരു തമാശയായി ചുരുങ്ങിയോ ഇരിങ്ങല്‍...? തമാശയാണെങ്കിലും അവസാന ഭാഗമാണ്‌ നന്നായി തോന്നിയത്‌.

 
At 1:35 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വല്യമ്മായീ നന്ദി..

സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും ജീവിതം ഒരു വലീയ തമാശയായ് തോന്നുന്നു ചിത്രകാരന്‍.

 
At 2:04 PM, Blogger ദൃശ്യന്‍ said...

:-)

 
At 10:03 AM, Blogger Sha said...

നന്നായിരിക്കുന്നു

 
At 1:05 PM, Blogger കുട്ടു | kuttu said...

ഉള്ളില്‍ തട്ടുന്ന രചന. വീണ്ടും എഴുതൂ...

 
At 2:16 PM, Blogger അപ്പു said...

രാജുഏട്ടാ...ആ അവസാന കവിത എനിക്കു നന്നേപിടിച്ചു.

 

Post a Comment

Links to this post:

Create a Link

<< Home