ഞാന്‍ ഇരിങ്ങല്‍

Thursday, May 24, 2007

ഭയങ്ങള്‍ - ഒരു ബൂലോക കവിത

ആരോ ഒരു കവിത എഴുതി
ബൂലോകര്‍ പറഞ്ഞു
“മനോഹരം'.


ആരോ ഒരു വിമര്‍ശനം എഴുതി
ബൂലോകര്‍ പറഞ്ഞു
‘കൊല്ലവനെ’.


ആരോ ഒരു ബ്ലോഗ് തുടങ്ങി
ബൂലോകര്‍ പറഞ്ഞു
ഏത് ഗ്രൂപ്പില്‍ പെടുത്തുമിവനെ
കുറച്ച് നാള്‍ പുറത്ത് നിക്കട്ടെ.


ആരോ ഒരാള്‍ ബ്ലോഗ് പൂട്ടി സീലുവച്ചെന്ന് കേട്ടപ്പോള്‍
ബൂലോകര്‍ പറഞ്ഞു
അയാള്‍ പോയത് നന്നായി
അല്ലെങ്കില്‍ ‘ഞങ്ങളു’ടെയൊക്കെ ‘സ്ഥാനം’ പോയേനെ.


നിരൂപണം എഴുതി
ബൂലോകര്‍ പറഞ്ഞു
വായിച്ച് നോക്കട്ടെ.


പഠനം എഴുതി
ബൂലോകര്‍ പറഞ്ഞു
പഠിക്കട്ടെ.


മെയിലയച്ചു നോക്കി
ബൂലോകര്‍ പറഞ്ഞു
അങ്ങിനെ വഴിക്ക് വാ.
താന്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെ.
നന്നായില്ലെങ്കിലും
പിഴയ്ക്കാനറിയാം.


കടപ്പാട്: കെ. സി. ഉമേഷ് ബാബു വിന്‍ റെ ‘ഭയങ്ങള്‍ എന്ന കവിത

Labels:

27 Comments:

At 9:22 AM, Blogger രാജു ഇരിങ്ങല്‍ said...

ആരോ ഒരു കവിത എഴുതി
ബൂലോകര്‍ പറഞ്ഞു
“മനോഹരം'.

ആരോ ഒരു വിമര്‍ശനം എഴുതി
ബൂലോകര്‍ പറഞ്ഞു
‘കൊല്ലവനെ’.

ആരോ ഒരു ബ്ലോഗ് തുടങ്ങി
ബൂലോകര്‍ പറഞ്ഞു
ഏത് ഗ്രൂപ്പില്‍ പെടുത്തുമിവനെ
കുറച്ച് നാള്‍ പുറത്ത് നിക്കട്ടെ.

ആരോ ഒരാള്‍ ബ്ലോഗ് പൂട്ടി സീലുവച്ചെന്ന് കേട്ടപ്പോള്‍
ബൂലോകര്‍ പറഞ്ഞു
അയാള്‍ പോയത് നന്നായി
അല്ലെങ്കില്‍ ‘ഞങ്ങളു’ടെയൊക്കെ ‘സ്ഥാനം’ പോയേനെ.

 
At 9:44 AM, Blogger ബീരാന്‍ കുട്ടി said...

ഹ ഹ ഹ....

കലക്കി,
എറിയാന്‍ അറിയുന്നവന്റെ കൈയില്‍ വടി കിട്ടിയാല്‍ ഇങ്ങനെയാണ്‌.

സന്തോഷമായി, ഞാന്‍ പറയാന്‍ അഗ്രഹിച്ചതും, പറഞ്ഞതുമായ കാര്യങ്ങള്‍...

 
At 9:48 AM, Blogger അഗ്രജന്‍ said...

ഹഹഹ രാജു ഇത് നന്നായി :)


ബീരാന്‍ കുട്ടിയുടെ വരികള്‍കളോട് ചേര്‍ത്തു വെക്കാന്‍:
‘ഇത്തവണ രാജുവിന്‍റെ അടി ഉന്നം പിഴച്ചില്ല’ :)

 
At 10:50 AM, Blogger Sul | സുല്‍ said...

ഇരിങ്ങലേ
വയറു നിറഞ്ഞു.
ഇന്നിത്രേം മതി
-സുല്‍

 
At 11:00 AM, Blogger രാജു ഇരിങ്ങല്‍ said...

ബീരാന്‍ കുട്ടി... നന്ദി:) എങ്കിലും എനിക്ക് ഭയമുണ്ട് :)
അഗ്രജന്‍:) ഒരു പാട് നന്ദി. പിന്തുണ അറിയിച്ചതിന് :)) (ചുമ്മാ)

സുല്‍ :)(തമാശ പറയാന്‍ തീരെ അറിയാത്ത ഒരാളാ ഞാന്‍. ഒന്ന് ശ്രമിച്ച് നോക്കിയതാ....:):)

 
At 11:10 AM, Blogger വല്യമ്മായി said...

ഇപ്പോ മനസ്സിലായി ആരൊക്കെയാണ് ഇരിങ്ങലിന്റെ ഗ്രൂപ്പിലെന്ന് :)

 
At 11:23 AM, Blogger ഇടിവാള്‍ said...

ഇരിങ്ങലെ..
കവിത കലക്കി ;9

ബൂമറാങ്ങെടുത്തു കളിക്കുമ്പോ സൂക്ഷിക്കണേ !

 
At 11:28 AM, Blogger രാജു ഇരിങ്ങല്‍ said...

വല്യമ്മായിയുടെ ഗ്രൂപ്പും മനസ്സിലായി കെട്ടാ.....

ഇടിവാള്‍....:)
(ആരും പുറത്താക്കാതിരിന്നാല്‍ മതിയായിരുന്നു) പുറത്താക്കിയാല്‍ പിന്നെ ഈ നികേഷ് കുമാറിനെ കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല.

 
At 11:32 AM, Blogger തറവാടി said...

അങ്ങനെ ഇരിങ്ങലച്ചനും കവിത എനിക്കു മനസിലാവുന്ന രീതിയില്‍ എഴുതാന്‍ തുടങ്ങി , :)

എറിയാന്‍ അറിയുമെങ്കില്‍ ബൂമറാങ്ങും നല്ല ആയുധം തന്നെ!

മറന്നു , ഇരിങ്ങലേ , ഭയമുണ്ടെങ്കില്‍ ഈ പണി ഇപ്പോഴെ നിര്‍ത്തിയേക്കണം !

:)

 
At 11:51 AM, Blogger രാജു ഇരിങ്ങല്‍ said...

ശ്രീകൃഷ്ണന്‍ റെ കൈയ്യിലുള്ള ആ ‘ ആയുധം’ അല്ലേ ഈ ബൂമാറാങ്ങ്. :)
ഞാനൊന്ന് ആലോചിക്കുകയായിരുന്നു അതു പിടിച്ചുള്ള ഒരു നില്‍പ്പ്:)

ധര്മ്മ സംസ്ഥാപനാര്ത്ഥായ:
സംഭവാമി യുഗേ യുഗേ ...“

അങ്ങിനെ എന്‍ റെ ജന്മം സംഭവിച്ചു :):)

 
At 12:11 PM, Blogger sandoz said...

'ആരോ പറഞ്ഞു...ഇരിങ്ങല്‍ വരുന്നു'

'ബൂലോഗം പറഞ്ഞു.....എസ്കേപ്‌...'

 
At 12:19 PM, Blogger KANNURAN - കണ്ണൂരാന്‍ said...

അല്ല മാഷെ ഇതെന്തിനുള്ള പുറപ്പാടാ... പറയാനുള്ളത് ഇരിങ്ങലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പോരെ... ഉമേഷ്ബാബുവിനെ കടമെടുക്കേണ്ടായിരുന്നു...

 
At 1:14 PM, Blogger നന്ദു said...

രാജൂ.....!?. :)
1) കവിത “മനോഹരം” “കൊല്ലപ്പെടാന്‍” എനിക്കു
പേടിയാണ്‍.

2) ശ്രീകൃഷ്ണന്‍ എന്നാ ആ “ബൂമറാങ്”
കൈയിലെടുത്തതെന്നു മനസ്സിലായില്ല!.
മഹാവിഷ്ണുവല്ലേ സാധാരണ ആ സാധനം
കൈയില്‍ കൊണ്ടു നടക്കാറ്?. ശ്രികൃഷ്ണന്റെ
കൈയിലുള്ളത് ഓടക്കുഴലല്ലേ?.

 
At 3:25 PM, Blogger chithrakaranചിത്രകാരന്‍ said...

ഇരിങ്ങലെ,
വിമര്‍ശനത്തിനു കാരണങ്ങള്‍ നിലനില്‍ക്കുന്നെങ്കില്‍ വിമര്‍ശനം തുടരുകതന്നെ വേണം.(ഞാന്‍ ഇപ്പോള്‍ പരക്കെ വായിക്കാറും,കമന്റാറുമില്ലാത്തതിനാല്‍ ബ്ലൊഗിലെ കാലാവസ്ഥയക്കുറിച്ച്‌ അജ്ഞനാണ്‌)
ബൂലൊകത്ത്‌ ചാറ്റാനും, മെയിലാനും ആര്‍ക്കും അവകാശമുണ്ടെങ്കിലും ചാറ്റും,മെയിലും തീര്‍ക്കുന്ന ഗ്രൂപ്പുകള്‍ ബൂലൊകത്തിന്റെ നട്ടെല്ലാകാന്‍ ശ്രമിക്കുന്നെങ്കില്‍ ബൂലൊകത്തെ ആശയ വൈവിദ്ധ്യത്തിലൂടെ ആ ശ്രമത്തെ തകര്‍ക്കുക തന്നെവേണം. അത്തരം ശ്രമത്തെ പച്ചയായി ബ്ലൊഗില്‍ പബ്ലിഷ്‌ ചെയ്താല്‍ മാത്രം മതിയാകും.

ബൂലൊകത്ത്‌ കൂട്ടായ്മക്കും സൌഹൃദങ്ങള്‍ക്കും നില്‍ക്കാതെ പുതുമയെ അതിന്റെ പുല്‍ത്തൊട്ടിലില്‍ വച്ചുതന്നെ കാണാനും, അറിയാനും,ബഹുമാനിക്കാനും കഴിയുന്ന ഒരു സംസ്കാരം വളരട്ടെ എന്നാണ്‌ എന്റെ ആഗ്രഹം. അതില്‍ അരുതായ്മകളോ,അതിരുകളോ, വ്യക്തികളൊ ഇല്ല..., അറിവുമാത്രം.

ഭാവുകങ്ങള്‍!!!!

 
At 3:34 PM, Blogger Sumesh Chandran said...

ഞാന്‍ ബ്ലോഗില്‍ വന്നിട്ട്‌ കഷ്ടി ഒരുമാസം മാത്രം... പക്ഷേ, ഇതിനകം ഇവിടെ പറഞ്ഞത്‌, പരമയാഥാര്‍ത്‌ഥ്യാന്ന് ബോധ്യായിരിക്കണു... :)...
ഇതൊക്കെ പറയാനും ആരെങ്കിലൊക്കെ വേണ്ടേ.. ല്ലെ!! :)

 
At 6:54 PM, Blogger തറവാടി said...

ചിത്രകാരാ,

ഇവിടേയും , പെരിങ്ങോടന്‍റെ കവിതക്കുമിട്ട അഭിപ്രായങ്ങള്‍ നന്നായി,

തുറന്നുപറയാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് അഭിനന്ദനങ്ങള്‍‍
:)

 
At 7:10 PM, Blogger വിഷ്ണു പ്രസാദ് said...

രാജൂ,ബൂലോകം ലോകത്തിന്റെ ഒരു മിനിയേച്ചറാണ്. എങ്കിലും താരതമ്യേന നന്മ നിറഞ്ഞതാണ്.
താങ്കളുടെ കവിതയില്‍ ആദ്യത്തെ ഖണ്ഡത്തില്‍ മാത്രമേ പോസിറ്റീവ് വശം കാണുന്നുള്ളൂ...ബാക്കിയെല്ലാം ബൂലോകത്തിന്റെ തലയില്‍ കെട്ടിവെക്കുന്ന കുറ്റങ്ങളാണ്.

ഞാന്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ള രാജുവല്ല ഇന്നത്തെ രാജു. ഒരല്പം മാറ്റം എഴുത്തില്‍ വന്നിട്ടുണ്ട്.അത് ബൂലോകത്തിന്റെ സംഭാവനയാണെന്ന് ഞാന്‍ കരുതുന്നു.
ഗ്രൂപ്പുകളും മറ്റും ഉണ്ടെന്നതു നേരുതന്നെ.സമാന മനസ്കര്‍ എവിടെയാണ് ഒത്തുകൂടാത്തത്?അങ്ങനെ ചെയ്തില്ലെങ്കിലാണ് അതില്‍ തകരാറ്...

 
At 9:56 PM, Blogger Sapna Anu B. George said...

ഇരിങ്ങലെ കവിത കലക്കി മോനെ

 
At 3:42 PM, Blogger കിനാവ്‌ said...

ഈ ഗ്രൂ‍പ്പില് ഞാനും കൂടട്ടേ മാഷേ, ഓ അല്ലെങ്കില്‍ വേണ്ട മെയിലയക്കാം, പിഴച്ചു പോണ്ടേ....

 
At 5:12 PM, Blogger Sul | സുല്‍ said...

iringalinum groupo.
ithano ippo style :)

 
At 8:02 AM, Blogger രാജു ഇരിങ്ങല്‍ said...

'ഭയങ്ങള്‍’ വായിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. ആരെയും വേദനിപ്പിക്കാന്‍ ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. കൂട്ടായ്മകളെ എന്നും ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയാണ് ഞാന്‍. കൂട്ടായ്മയെ അല്ല ഇവിടെ പറഞ്ഞതും.

സന്‍ഡോസ് :) നന്ദി

കണ്ണൂരാന്‍:) ചിലകാര്യങ്ങള്‍ പറയാന്‍ ചിലരെ കടമെടുക്കേണ്ടതായി വരുമല്ലൊ. അത്രേ ഉദ്ദേശിച്ചുള്ളൂ.

നന്ദു:)അങ്ങിനെയൊക്കെയാണ്. കൃഷ്ണനും അവകാസപ്പെട്ടതാ ‘സുദര്‍ശനചക്രം’.

ചിത്രകാരാ :):)നന്ദി.

സുമേഷ് ചന്ദ്രന്‍:) നന്ദി. താങ്കളെ പോലുള്ളവര്‍ വരുന്നു വായിക്കുന്നു എന്നുള്ളത് എന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യം തന്നെ. എപ്പോള്‍ വന്നു എന്നതിലല്ല കാര്യം. എന്തു ചെയ്യുന്നു എന്നതിലാണല്ലൊ. :)

തറവാടി:) നന്ദി

വിഷ്ണുമാഷേ..:) വന്നപ്പോള്‍ ഉണ്ടായ ആളുതന്നെയാണ് ഞാന്‍. പിന്നെ എഴുത്തിലെ മാറ്റം. അത് നിങ്ങളെ പോലുള്ള വരല്ലേ തീരുമാനിക്കുക. എന്തായാലും വന്നതില്‍ സന്തോഷം :)

സപ്ന ചേച്ചീ:) താങ്കളെ പോലുള്ളവര്‍ എന്‍ റെ ബ്ലോഗ് സന്ദര്‍ശിക്കുക എന്നത് തന്നെ ഏറെ സന്തോഷമുള്ള കാര്യം. പിന്നെ ഒരു അഭിനന്ദനം കൂടെ ആകുമ്പോള്‍...ഒരു പാട് നന്ദി ചേച്ചി.

കിനാവ് : നന്ദി

സുല്‍: ഇങ്ങനെയൊക്കെ തന്നെ കാര്യങ്ങള്‍. ചിലപ്പോഴൊന്നും ഇങ്ങനെ അല്ല താനും.

ഒരിക്കല്‍കൂടി നന്ദി.

 
At 10:34 AM, Blogger കെ.മാധവിക്കുട്ടി. said...

സുഹൃത്തേ, കൊള്ളാം.സഹികെട്ടു അല്ലെ.

 
At 11:54 AM, Blogger Sha : said...

കലക്കി............

 
At 6:15 PM, Blogger രാജു ഇരിങ്ങല്‍ said...

മാധവിക്കുട്ടി ചേച്ചി ഇവിടെ വന്നതിനും കവിതയുമായി സംവദിച്ചതിനും നന്ദി

ഷാ:) നന്ദി വീണ്ടും വരിക

 
At 10:56 PM, Blogger ..വീണ.. said...

ഹ ഹ...
കൊള്ളാം...അസ്സല്‍ ബൂലോക കവിത തന്നെ!

qw_er_ty

 
At 10:11 AM, Blogger കുഴൂര്‍ വില്‍‌സണ്‍ said...

ഉമേഷ് ബാബു കെ.സിയുടെ വിവാദകവിതയാണ്‍ ഈ വരികളുടെ അടിസ്ഥാനം എന്ന പരാമര്‍ശം കൊടുക്കാമായിരുന്നു എന്നു തോന്നുന്നു.

 
At 10:20 AM, Blogger രാജു ഇരിങ്ങല്‍ said...

വീണ : നന്ദി
വിത്സന്‍ : വന്നതില്‍ നന്ദി.
താങ്കള്‍ പറഞ്ഞ ‘കടപ്പാട്’ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Post a Comment

Links to this post:

Create a Link

<< Home