ഞാന്‍ ഇരിങ്ങല്‍

Friday, June 08, 2007

ഹവ്വയുടെ ചിന്തകള്‍ ആദത്തിന്‍റെയും (കവിത)


ഏദന്‍തോട്ടത്തിലെ ആപ്പിള്‍മരം

കന്യകയുടെ ഉടല്‍ചൂടു പോലെ

പൊള്ളി നീലിച്ചു.

ജ്വര ബാധിതയാല്‍

അവളവന്‍റെ കണ്ണീല്‍ തീ നിറച്ചു.


ശാഖകളിലൊന്നില്‍ മൂത്ത് പഴുത്ത

വിലക്കപ്പെട്ട കനി

കൈതച്ചൂരുള്ള മാര്‍വ്വിടം

മഞ്ഞാകാരത്തില്‍

തലകീഴായ് പുളയ്ക്കുന്ന ഉടല്‍

അയാള്‍ ചോദനകളെ

ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.


ജലക്രീഡയില്‍ തിളക്കുന്ന ശബ്ദം

അവള്‍ക്ക് നാണം വന്നു

അയാള്‍ക്കും.


മതിഭ്രമങ്ങള്‍ക്ക് മറ തീര്‍ക്കുന്നത്

കൈയ്യും കാലും

ഉടലും ചുണ്ടും.

എന്നിട്ടും മതിയാവുന്നില്ല

കാരണം

ഇതൊരു നാടകമല്ല.


കനി

പറിച്ചെടുക്കുക തന്നെ.

അവനും അവളും നിരീച്ചത് അങ്ങിനെ ആയിരുന്നു

വിലയെത്രയെന്നറിയില്ല.


ആകാശത്തില്‍ ‍നഷ്ടപ്പെട്ടു പോയ

വിമാനങ്ങളുടെ എണ്ണങ്ങള്‍ക്ക് കണക്കു കൂട്ടുമ്പോള്‍

കൂടുതലുമല്ല കുറവുമല്ല.

പാതിയുമല്ല മുഴുവനുമല്ല.


വിശുദ്ധി

വീഞ്ഞിനും അപ്പത്തിനും.

വിഭ്രമം

വിശപ്പിനും

കാമത്തിനും

ഭോഗത്തിനും.

ഭോഗരാശിയില്‍ ‍ഗ്രഹങ്ങളുടെ അക്ഷൌഹിണികള്‍

തെളിക്കുന്നത് തമ്പുരാന്‍റെ രഥം തന്നെയൊ?


ഇണയെ പകുത്ത് നല്കുമ്പോള് ദൈവം

ഒരുപക്ഷെ മറന്നു പോയതായിരിക്കാം.

ഈചിത്രിത പൂട്ടിട്ട മുദ്രകള്.


കിതപ്പുകളില്‍

അവള്‍ ചിന്തിക്കുകയായിരുന്നു

ഒരു ആദം കൂടി ഉണ്ടായിരുന്നെങ്കില്…..


Thursday, June 07, 2007

കാഴ്ച - കവിത (ഒ. എം രാമകൃഷ്ണന്‍)

സഖീ...
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
മനസ്സ് കാറ്റാവണം.
ആലിലപോലെ ചിരിക്കണം.

നാം രണ്ടെന്ന തിരിച്ചറിവില്‍
കൌമാര സ്വപ്നങ്ങളുടെ അന്ധത
വെറും തോന്നലായി ലയിച്ചു തീരണം.

പടവുകള്‍ കയറിയിറങ്ങുമ്പോള്‍
കാല്‍പാടുകള്‍
വേറെത്തന്നെ വീഴണം.
‌‌‌‌‌‌‌‌‌‌‌
കവിയും സുഹൃത്തുമായ ഒ. എം രാമകൃഷ്ണന്‍റെ ‘തലക്കാവേരി’ എന്ന കവിതാസമാഹാരത്തില്‍ നിന്ന്

Labels: