ഞാന്‍ ഇരിങ്ങല്‍

Friday, June 08, 2007

ഹവ്വയുടെ ചിന്തകള്‍ ആദത്തിന്‍റെയും (കവിത)


ഏദന്‍തോട്ടത്തിലെ ആപ്പിള്‍മരം

കന്യകയുടെ ഉടല്‍ചൂടു പോലെ

പൊള്ളി നീലിച്ചു.

ജ്വര ബാധിതയാല്‍

അവളവന്‍റെ കണ്ണീല്‍ തീ നിറച്ചു.


ശാഖകളിലൊന്നില്‍ മൂത്ത് പഴുത്ത

വിലക്കപ്പെട്ട കനി

കൈതച്ചൂരുള്ള മാര്‍വ്വിടം

മഞ്ഞാകാരത്തില്‍

തലകീഴായ് പുളയ്ക്കുന്ന ഉടല്‍

അയാള്‍ ചോദനകളെ

ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.


ജലക്രീഡയില്‍ തിളക്കുന്ന ശബ്ദം

അവള്‍ക്ക് നാണം വന്നു

അയാള്‍ക്കും.


മതിഭ്രമങ്ങള്‍ക്ക് മറ തീര്‍ക്കുന്നത്

കൈയ്യും കാലും

ഉടലും ചുണ്ടും.

എന്നിട്ടും മതിയാവുന്നില്ല

കാരണം

ഇതൊരു നാടകമല്ല.


കനി

പറിച്ചെടുക്കുക തന്നെ.

അവനും അവളും നിരീച്ചത് അങ്ങിനെ ആയിരുന്നു

വിലയെത്രയെന്നറിയില്ല.


ആകാശത്തില്‍ ‍നഷ്ടപ്പെട്ടു പോയ

വിമാനങ്ങളുടെ എണ്ണങ്ങള്‍ക്ക് കണക്കു കൂട്ടുമ്പോള്‍

കൂടുതലുമല്ല കുറവുമല്ല.

പാതിയുമല്ല മുഴുവനുമല്ല.


വിശുദ്ധി

വീഞ്ഞിനും അപ്പത്തിനും.

വിഭ്രമം

വിശപ്പിനും

കാമത്തിനും

ഭോഗത്തിനും.

ഭോഗരാശിയില്‍ ‍ഗ്രഹങ്ങളുടെ അക്ഷൌഹിണികള്‍

തെളിക്കുന്നത് തമ്പുരാന്‍റെ രഥം തന്നെയൊ?


ഇണയെ പകുത്ത് നല്കുമ്പോള് ദൈവം

ഒരുപക്ഷെ മറന്നു പോയതായിരിക്കാം.

ഈചിത്രിത പൂട്ടിട്ട മുദ്രകള്.


കിതപ്പുകളില്‍

അവള്‍ ചിന്തിക്കുകയായിരുന്നു

ഒരു ആദം കൂടി ഉണ്ടായിരുന്നെങ്കില്…..


9 Comments:

At 3:27 PM, Blogger രാജു ഇരിങ്ങല്‍ said...

ഇണയെ പകുത്ത് നല്കുമ്പോള് ദൈവം
ഒരുപക്ഷെ മറന്നു പോയതായിരിക്കാം.
ഈചിത്രിത പൂട്ടിട്ട മുദ്രകള്.

കിതപ്പുകളില്‍
അവള്‍ ചിന്തിക്കുകയായിരുന്നു
ഒരു ആദം കൂടി ഉണ്ടായിരുന്നെങ്കില്…..

 
At 5:36 PM, Blogger draupathivarma said...

രാജു..
ഒരുപാടിഷ്ടമായി
ചിന്തകള്‍കള്‍ തീക്കാറ്റായി
പറന്നുപോകുന്നത്‌ ഞാന്‍ കാണുന്നു...എഴുതിയ പുസ്തകതാള്‍ വാക്കുകളുടെ താപം കൊണ്ട്‌ കത്തിയില്ലാതാകുന്നത്‌ ഞാനറിയുന്നു...
കവിത ചിലപ്പോഴെല്ലാം അഗ്നിയാണ്‌...പറയാനുള്ളത്‌ തുറന്നു പറയാറുള്ള ആമിയെ പോലെ അത്‌ സുന്ദരവുമാകാറുണ്ട്‌...
മെഴുകുതിരി പോലെ ഉരുകിയുറ്റാന്‍ ആഗ്രഹിക്കുന്ന....
ചിത്രശലഭത്തെ പോലെ അലയാന്‍ ആഗ്രഹിക്കുന്ന...
വര്‍ത്തമാനകാല പെണ്‍കുട്ടിയുടെ കത്തുന്ന മോഹങ്ങള്‍ക്കുള്ള മറുപടിയായി തോന്നി ഈ സുന്ദര കവിത...
അഭിനന്ദനങ്ങള്‍....

 
At 2:53 PM, Blogger nazar said...

This comment has been removed by the author.

 
At 3:02 PM, Anonymous koodaliyan said...

raaju...
delivery kazhinnu
naanum neeyum praarthichadhu pole
aankunnine kitti
alhamdulillah.santhosham.

 
At 3:13 PM, Blogger രാജു ഇരിങ്ങല്‍ said...

നാസര്‍. അഭിനന്ദനങ്ങള്‍ സുഹൃത്തേ..
ആഗ്രഹങ്ങള്‍ വൈകിയെങ്കിലും സാധിച്ചു തരും എന്നുള്ളത് തെളിഞ്ഞുവല്ലൊ.
എന്നിട്ടും നീ വിളിച്ചില്ല. ഞാന്‍ പ്രതീക്ഷിച്ചെങ്കിലും
എന്നിട്ടും നീ എഴുതിയില്ല ഞാന്‍ കൊതിച്ചെങ്കിലും
എന്നിട്ടും നിന്നെ കണ്ടില്ല ഞാന്‍ ഒരു പാട് തിരഞ്ഞെങ്കിലും

കുഞ്ഞു നാസര്‍ സുഖമായിരിക്കുന്നുവല്ലൊ.
കവിത വായിച്ചതിനും വന്നതിനും സ്നേഹം മാത്രം
സ്നേഹത്തോടെ
ഇരിങ്ങല്‍

 
At 8:17 AM, Blogger തറവാടി said...

vaayichchu :)

 
At 10:14 AM, Blogger chithrakaran ചിത്രകാരന്‍ said...

ആദം ഹവ്വയുടെ നിഴലായിരിക്കുമോ ??
ഇരിങ്ങലെ ..., ചിത്രകാരന്റെ സ്നേഹാന്വേഷണങ്ങള്‍ !!

 
At 10:37 AM, Blogger രാജു ഇരിങ്ങല്‍ said...

ചിത്രകാരാ.. ഇവിടെ വന്നതിന് നന്ദി

ആദവും ഹവ്വയും ഒരു നാണയത്തിന്‍ റെ രണ്ടു വശങ്ങളാണ്. അവരുടേ വികാരവും അവരുടെ ആകാശവും ഒന്നാണ്. അങ്ങിനെയല്ലേ..

 
At 12:19 PM, Blogger anuraj said...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

 

Post a Comment

Links to this post:

Create a Link

<< Home