ഞാന്‍ ഇരിങ്ങല്‍

Saturday, July 07, 2007

വൈദേശികം - നാല് പൊട്ടക്കവിതകള്‍

ഞാന്‍ - 1

ഞാന്‍
ചവറ്റുകൊട്ടയില്‍
തിരഞ്ഞത്
കുടിച്ചു തീര്‍ത്തതിന്‍റെ ബാക്കി
സ്നേഹ ജലം.

കൂര - 2


പാട്ട പെറുക്കുന്നത്
അരപട്ടിണി മാറ്റാനെന്ന്
പറയുമ്പോഴും
ഭൂമിയിലെ ഒഴിഞ്ഞ പാട്ടകളൊക്കെയും
ചേര്‍ത്ത് വച്ചൊരു
കൂര നിര്‍മ്മിക്കുകയാ ഞാന്‍

കുഞ്ഞ്- 3


ഇരുട്ടില്‍ തിളങ്ങുന്നത്
ഒരു കുഞ്ഞു കണ്ണാവാം
പ്രതീക്ഷയുടെ ഒരു പൊട്ട്
ഇരുട്ടില്‍ നിഴലുകള്‍ക്കായി
ഞാന്‍ കാത്തിരിക്കുന്നു
കുഞ്ഞുങ്ങളുടെ
ചിരിയുടെ ങ്ങേഹ്
ശബ്ദവും

വെളിച്ചം


അടക്കുന്ന കണ്ണില്‍
തുറക്കുന്ന
വെളിച്ചം അകക്കണ്ണിലേത്

വൈദേശികത്വത്തിന്‍റെ
തടവറയില്‍
നഷ്ടപ്പെടുന്നത്
എന്‍റെ കണ്ണിലെ വെളിച്ചമാണെന്ന്
ഞാനെന്നാണ് തിരിച്ചറിയുക
?

Labels:

21 Comments:

At 12:18 PM, Blogger രാജു ഇരിങ്ങല്‍ said...

ഞാന്‍
ചവറ്റുകൊട്ടയില്‍
തിരഞ്ഞത്
കുടിച്ചു തീര്‍ത്തതിന്‍റെ ബാക്കി
സ്നേഹ ജലം.

 
At 2:13 PM, Blogger അഗ്രജന്‍ said...

പോസ്റ്റിന്‍റെ പേര് തന്നെ എന്‍റെ കമന്‍റ് :)

ഇരിങ്ങല്‍, തമാശയാണ് :)

 
At 2:23 PM, Blogger വല്യമ്മായി said...

എല്ലാം ഇഷ്ടമായി ,വെളിച്ചം പ്രത്യേകിച്ചും.

എന്തിനാണ് അങ്ങനെയൊരു പേര്,തന്‍ കുഞ്ഞ് തനിക്ക് പൊങ്കുഞ്ഞായില്ലെങ്കില്‍ അന്യര്‍ക്കാരാകും?

 
At 2:27 PM, Blogger തറവാടി said...

ഇരിങ്ങല്‍‌ ,

സ്വന്തം രചനകളെ കുറച്ചുകാണിക്കല്‍ ഒരു തരത്തിലുള്ള രക്ഷപ്പെടലായാണ് ഞാന്‍‌ കാണുന്നത്.

താങ്കള്‍‌ ഇതേവരെ എഴുതിയ കവിതകളില്‍‌ കുറച്ചെങ്കിലും‌ നന്നായി എന്നെനിക്കു തോന്നിയവ ,

അതല്ല ഇവിടത്തെ പ്രശ്നം ,
താങ്കളുടെ ആ തരം‌ തിരിവിലൂടെ വായനക്കാരെ കളിയാക്കുനതായെനിക്കു തോന്നുന്നു.

തുറന്നെഴുതിയല്‍ കെറുവ് വേണ്ട,

നല്ല കവിതകളെന്നിനിപറയുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍‌ പറയുന്നു , പൊട്ടക്കവിതകള്‍‌.

കച്ചവടക്കാരന്‍ നല്ലതല്ലെന്നു തോന്നുന്നവ വില്‍ക്കാന്‍ വെക്കുന്നത് വളരെ മോശം‌ പണിയാണെന്നെനിക്കു തൊന്നുന്നു.

സ്നേഹത്തോടെ

തറവാടി

 
At 2:32 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വായനക്കാരില്‍ ചിലരെങ്കിലും ‘പൊട്ടക്കവിതകള്‍’ എന്ന് എഴുതിയത് തെറ്റിദ്ധരിച്ചെന്ന് മനസ്സിലായി.

പൊട്ടക്കവിതകള്‍ എന്നുള്ളത് മറ്റൊരു അര്‍ത്ഥത്തിലാണ് പറഞ്ഞത്.

 
At 2:47 PM, Blogger ദ്രൗപതി said...

അഞ്ചു കവിതകളും ഇഷ്ടമായി...എല്ലാം ബിംബങ്ങള്‍ കൊണ്ട്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ അതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നത്‌.....
അഭിനന്ദനങ്ങള്‍

 
At 3:01 PM, Blogger sandoz said...

ഒരു എഴുത്തുകാരന്റെ കുരൂ/കുലൂ/കുതൂഹലതകള്‍ ആണ്‌ ഇരിങ്ങലാന്‍ നമ്മളുമായി പങ്ക്‌ വയ്ക്കുന്നത്‌...
അദ്ദേഹം തന്റെ കവിതകളെ പൊട്ടക്കവിതകള്‍ എന്നു വിശേഷിപിക്കുന്നു.പൊട്ടക്കവിത എന്നാല്‍ അര്‍ഥം വേറെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പൊട്ടക്കിണറ്റില്‍ ഇരുന്ന് എഴുതിയ കവിത..
അല്ലേല്‍ പൊട്ടിപ്പോയ കവിത..
അല്ലേല്‍ ഒരു പൊട്ടന്‍ എഴുതിയ കവിത......
ഇങ്ങനെ പല ചിന്താസരണികളും..ഭരണികളും വായനക്കാരുടെ നെഞ്ചില്‍ ബാക്കിവച്ചിട്ടാണ്‌ അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്‌...
ഒന്നാം കണ്ടിക/ഖണ്ടിക/ഗണ്ടികയില്‍ അദ്ദേഹം

എന്തോ ചവറ്റുകൂനയില്‍ തിരയുന്നു.
ജലം ആണെന്നാണ്‌ പറയുന്നത്‌.കാലിയായി എന്നു കരുതി വലിച്ചെറിഞ്ഞു കളഞ്ഞ ഒരു പയിന്റ്‌ കുപ്പി തപ്പുന്നവന്റെ വേദനാജനകമായ ചിത്രം അദ്ദേഹം വരച്ചു കാണിക്കുന്നു ഇവിടെ....

രണ്ടാം 'നേരത്തേ പറഞ്ഞ സാധനത്തില്‍' കവി ഒരു പെറുക്കിയുടെ ചിത്രം നമുക്ക്‌ കാണിച്ച്‌ തരുന്നു.കണ്ണാടി എങ്ങനെ അതിവിദഗ്ദമായി ഉപയോഗിക്കാം എന്ന് പ്രിയ കവി നമ്മളെ മനസ്സിലാക്കുന്നു.

മൂന്നാം 'നേരത്തേ പറഞ്ഞ സാധനത്തില്‍' ഇരുട്ടില്‍ എന്തോ തിളങ്ങുന്നു എന്നാണ്‌ കവി പറയുന്നത്‌.അവിടെ ഒരു തേങ്ങേം ഇല്ലെന്നും കള്ള്‌ കൂടുതല്‍ കുടിച്ചാല്‍ ആര്‍ക്കും അങ്ങനെയൊക്കെ തോന്നുമെന്നും ദയവായി കവിയെ ആരെങ്കിലും പറഞ്ഞ്‌ മനസ്സിലാക്കുക.

നാലാം അങ്കത്തില്‍ താളിയൊടിക്കുന്നതിന്‌ മുന്‍പ്‌ കവിയോട്‌ ഒരു ചോദ്യം....
ജയിലില്‍ ആയിരുന്നല്ലെ.....

[കുറച്ച്‌ നാളായി ഒരു കവിത പഠിക്കണം...നിരീക്ഷണങ്ങളും വിശകലനങ്ങളും എഴുതണം എന്നു വിചാരിക്കുന്നു...ഇന്നാ ഒരെണ്ണം ഒത്ത്‌ കിട്ടീത്‌...]

 
At 3:21 PM, Blogger രാജു ഇരിങ്ങല്‍ said...

സന്‍ഡോസ്.. നമിച്ചു.
എങ്ങിനെ കൃത്യമായിട്ട് മനസ്സിലായി ഇതൊക്കെ.
എന്തായാലും എനിക്കിഷ്ടായി.

ജയിലിലായിരുന്നെന്ന് എങ്ങിനെ മനസ്സിലായി? അതൊക്കെ ഒളിപ്പിച്ചു വച്ചല്ലേ കവിത എഴുതിയത്.

എന്തായാലും ഞാന്‍ എഴുതിയത് ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലൊ. ഇനി ചത്താ‍ാലും വേണ്ടില്ല.

 
At 4:15 PM, Blogger chithrakaran ചിത്രകാരന്‍ said...

നമുക്കു നഷ്ടപ്പെട്ടതെല്ലാം ചവറ്റുകൂനയില്‍തന്നെ തിരയണം. ആത്മാഭിമാനമില്ലാത്ത നാം വിലകൊടുത്തു വാങ്ങുന്ന ഇരുട്ടില്‍ അഭിമാനിയായി ഇരിക്കുമായിരിക്കും.
ബിംബങ്ങള്‍ക്ക്‌ അപരിചിതത്വം കൂടുംബോള്‍ ചിത്രകാരന്‍ കാടുകയറും.
ഇരിങ്ങലേ..., ചിത്രകാരന്‌ കവിതയുടെ ആദ്യ ഭാഗവും അവസാന ഭാഗവും രസമായി തോന്നി . ഇടക്കുള്ള ഭാഗത്തില്‍ കയ്യറാന്‍ താക്കോല്‍ വേണം.
ക്ഷേമാശംസകളോടെ..... :)

 
At 4:20 PM, Blogger പൊതുവാള് said...

നന്നായിരിക്കുന്നു ഇരിങ്ങലേ,

ഇഷ്ടപ്പെട്ടു.

ഇഷ്ടം പോലെ ലഭ്യമാകുമ്പോള്‍ ആ സ്‌നേഹജലത്തേക്കാള്‍ വര്‍ണ്ണശബളമായ കുപ്പിയിലടച്ച വിഷത്തിനെ നമ്മള്‍ സ്‌നേഹിക്കുന്നു.
അപകടം മനസ്സിലാകുമ്പോഴെക്കും തിരയാന്‍ കുറേ ചവറ്റു കൊട്ടകള്‍ മാത്രമാകും ബാക്കിയാവുക.

 
At 4:48 PM, Blogger തറവാടി said...

ഇരിങ്ങലേ,

“പൊട്ട”

എന്നുപറഞ്ഞാല്‍ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ മോശം എന്നാണര്‍ത്ഥമാക്കുന്നത്.

ഈ വക്കിന് ,

ഇതില്‍ക്കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ കവി

ഉദ്ദേശിച്ചിരുന്നെങ്കില്‍ വെക്തമാക്കുക

 
At 10:02 PM, Blogger Muhammed Sageer Pandarathil said...

പൊട്ടക്കവിതകള്‍ എന്നുള്ളത് മറ്റൊരു അര്‍ത്ഥത്തിലാണ് പറഞ്ഞത്.
tell me what you mean

 
At 7:08 AM, Blogger സപ്ന അനു ബി. ജോര്‍ജ്ജ് said...

വെളിച്ചം തിരയുന്ന കണ്ണുകള്‍... വളരെമനോഹരം. പൊട്ടക്കവിതകള്‍ ഒരു നല്ല മനസ്സില്‍ നിന്നുമല്ലെ വരുന്നത്, അതാണ് വെളിച്ചം

 
At 7:31 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പൊട്ടക്കാര്യങ്ങളാണ് പറഞ്ഞത് അതു കൊണ്ടാണ് പൊട്ടക്കവിതകള്‍ എന്നു പറയുന്നത്. അല്ലാതെ കവിത പൊട്ടയാണ് എന്നല്ല അതിനര്‍ത്ഥം. എന്താ ചെയ്യുക എന്‍ റെ ദൈവമേ...

 
At 8:41 AM, Blogger മൂര്‍ത്തി said...

നല്ല കാര്യങ്ങല്‍ എഴുതുന്ന പൊട്ടക്കവിതയേയും പൊട്ടക്കാര്യങ്ങള്‍ എഴുതുന്ന നല്ല കവിതയേയും പൊട്ടക്കവിത എന്നു വിളിക്കാം അല്ലേ? :)
qw_er_ty

 
At 9:32 AM, Blogger ശെഫി said...

എല്ലാം ഇഷ്ടമായി

 
At 5:25 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വൈദേശികം വായിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ‘നിരൂപണ’വും അതു പോലെ മനസ്സിലായില്ലെന്ന് പറഞ്ഞവര്‍ക്കും
ഒന്നും പറയാതെ വായിച്ച് തിരിച്ച് പോയവര്‍ക്കും
പല്ലിളിച്ചവര്‍ക്കും
സ്നേഹത്തോടെ ഒരു നല്ല നമസ്കാരം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 4:15 PM, Blogger അജിത്ത് പോളക്കുളത്ത് said...

ഞാന്‍
ചവറ്റുകൊട്ടയില്‍
തിരഞ്ഞത്
കുടിച്ചു തീര്‍ത്തതിന്‍റെ ബാക്കി
സ്നേഹ ജലം.

ഇത് നന്നായി.. ഇഷ്ടായി..

 
At 7:56 PM, Blogger Payyans said...

സ്നേഹിതാ,
കുഞ്ഞുണ്ണിക്കവിതെയുടെ ഒരു സുഖം കിട്ടുന്നുണ്ട്..
ഇയാള്‍ പേരെടുക്കും...കവിതയില്‍ ഇച്ചിരി കൂടി “തിരിപ്പ്” വേണം....

 
At 8:47 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

അജിത്ത് ഇവിടെ വന്നതിലും
കമന്‍ റിയതിലും അതിയായ സന്തോഷം

പയ്യന്‍സ്..:) എന്താ മാഷെ ഒരു പേര് തന്നൂടെ..
കവിത വായിച്ചതില്‍ സന്തോഷം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 12:32 PM, Blogger അനുരാജ്.കെ.ആര്‍ said...

കൂര ഇഷ്ടമായി

 

Post a Comment

Links to this post:

Create a Link

<< Home