ഞാന്‍ ഇരിങ്ങല്‍

Wednesday, July 11, 2007

നീ തന്നെയല്ലേ

ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞത്
നീ തന്നെയല്ലേ.
പിന്നെ

എങ്ങിനെയാണ് ഞാന്‍ ചിരിക്കുക?


കണ്ണൂര്‍ കോട്ടയിലെ
ചുവരുകളില്‍
കോറിവരച്ചത്
ഹൃദയങ്ങളുടെ

തുടക്കവും ഒടുക്കവും കീറി മുറിക്കുന്ന
അമ്പുകളുടെ ചിത്രം

ഉറക്കത്തിലും സ്വപനം കണ്ട് ചിരിച്ചത്
നീ തന്നെയല്ലേ


പ്രണയമരത്തിന്‍റെ കടയ്ക്കല്‍
കത്തിവയ്ക്കുമ്പോള്‍
നാളെ
ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്
നീ ഓര്‍ത്തില്ലെങ്കിലും
കാണാതിരിക്കട്ടേയെന്ന് പറഞ്ഞത്
നീ തന്നെയല്ലേ
എന്നിട്ടും
ആലൂക്കാസ് ജ്വല്ലറിയിലെ
പരസ്യത്തൂണുകളെ കടന്നു പോകുമ്പോള്‍
മാഷേ..ന്ന് വിളിച്ചു പോയത് എന്തു കൊണ്ടാണ്?ചിരിച്ചു കൊണ്ട് ഹൃദയം പിളര്‍ന്ന ആ അമ്പ്
ഇത് എന്‍റെതെന്ന് നീ പരിചയപ്പെടുത്തി
വീട്ടിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടാണ്?ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് നീ
ഇപ്പോഴും വിശ്വസിക്കുന്നുവൊ?

22 Comments:

At 9:35 AM, Blogger രാജു ഇരിങ്ങല്‍ said...

പ്രണയമരത്തിന്‍റെ കടയ്ക്കല്‍
കത്തിവയ്ക്കുമ്പോള്‍
നാളെ
ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്
നീ ഓര്‍ത്തില്ലെങ്കിലും
കാണാതിരിക്കട്ടേയെന്ന് പറഞ്ഞത്
നീ തന്നെയല്ലേ

 
At 11:15 AM, Blogger അജിത്ത് പോളക്കുളത്ത് said...

“ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് നീ
ഇപ്പോഴും വിശ്വസിക്കുന്നുവൊ“

വരികള്‍ വളരെ ഗംഭീരമായി മാഷെ, എന്റെ ടോപ്പ് 10 ഇല്‍ ഇതിന് ഒന്നാം സമ്മാനം..

പലചിരികളും പലപ്പോഴും ആപത്തുകള്‍ ക്ഷണിച്ചിട്ടേയുള്ളൂ..

സ്നേഹപൂര്‍വ്വം
അജിത്ത്

 
At 11:20 AM, Blogger തറവാടി said...

കവിത കൊള്ളാം, :)

അരാണ്‌ താങ്കളെ ആ പ്രണയാമ്പ് എയ്തതും , തിരിച്ചെടുതും?

 
At 11:58 AM, Blogger വേണു venu said...

ഒരു ചിരിയിലെന്തെല്ലാം അര്‍ഥങ്ങളും അനര്‍ഥങ്ങളും.:)

 
At 12:13 PM, Blogger Sul | സുല്‍ said...

ഈ ഇരിങ്ങലിന്റെ ഓരോരോ വിഷമങ്ങളേ :)

കവിത നന്നായി മാഷെ.
-സുല്‍

 
At 12:29 PM, Blogger G.manu said...

എണ്റ്റെ പ്രണയത്തെ നഷ്ടപ്പെടുത്തിയത്‌ ചിരിയായിരുന്നില്ല..ചുംബനം..ചുണ്ടില്‍ ചുണ്ടില്‍ കൊളുത്തിയിട്ടപ്പോള്‍ പ്രണയത്തിണ്റ്റെ വാതിലടഞ്ഞു...

"അകന്നിരിക്കാം നമുക്കുടയാതിര്‍ക്കട്ടെ
അകംചുട്ടെടുത്തലക്കിയ കഞ്ചുകം"

 
At 12:39 PM, Blogger വല്യമ്മായി said...

കവിത നന്നായി.എല്ലാ കുറ്റവും പെണ്ണിന്റെ തലയില്‍ തന്നെയല്ലേ !

 
At 2:09 PM, Blogger chithrakaran ചിത്രകാരന്‍ said...

മനസ്സിലിട്ട്‌ താലോലിക്കാന്‍ ചിഹ്നങ്ങള്‍ തിരയുന്ന സ്ത്രീമനസ്സിനോട്‌ ഒരു ചിരികൊണ്ട്‌ ത്രിപ്തയാകണമെന്ന് ആവശ്യപ്പെടുകയാണോ ഇരിങ്ങല്‍ ??!! ഹ.. ഹ...

നന്നായിരിക്കുന്നു കവിത.(അവളല്ല... അവളെ ചിത്രകാരന്‍ കണ്ടിട്ടില്ലല്ലോ!! കണ്ണൂര്‍ കോട്ടയില്‍ കവിയുടെ അസ്ത്ര ചിഹ്നം ഒന്നു തിരയട്ടെ. ബാക്കി എന്നിട്ടു പറയാം.)

 
At 4:09 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ആദ്യ കമന്‍റിട്ട അജിത്ത്.. ഇവിടെ വന്ന് എന്നോടൊപ്പമിരുന്നതിന് നന്ദി, സ്നേഹം. അതു മാത്രമല്ലേ പകുത്ത് നല്‍കുമ്പോള്‍ കൂടിവരുന്നത്.


തറവാടീ..നന്ദി വായിച്ചതിനും അഭിപ്രായമറിയിച്ചതിനും.

ഈ കവിതയിലെ സംഭവം ബര്‍ദുബായിലെ ആലുക്കാസ് ജ്വല്ലറിക്ക് മുമ്പില്‍ വച്ചായിരുന്നു

വീണ്ടും വരാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 4:17 PM, Blogger ദ്രൗപതി said...

കവിത കൊള്ളാം...
ഹൃദയത്തെ കീറിമുറിച്ച ചിത്രവും ആലുക്കാസിന്റെ പരസ്യവുമെല്ലാം കവിതക്ക്‌ ഭാവനക്കപ്പുറം യാഥാര്‍ഥ്യത്തിന്റെ മുഖം നല്‍കി...പിന്നെ ഒരനുഭവത്തിന്റെ ആര്‍ദ്രത അറിയാതെ തോന്നി..
അഭിനന്ദനങ്ങള്‍...

 
At 4:33 PM, Blogger Dinkan-ഡിങ്കന്‍ said...

കൊള്ളാം ഇരിങ്ങലാശാനേ :)

 
At 6:26 PM, Blogger Navan said...

ഇരിങ്ങല്‍ജീ, കവിത കൊള്ളാം.:)
ഒരു ചിരി പ്രണയത്തെ നഷ്ടപ്പെടുത്തുമ്പോള്‍ വേറൊരു ചിരി പ്രണയത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമെന്നു വെറുതേ പ്രതീക്ഷിക്കാം.:)

 
At 6:33 PM, Blogger ശെഫി said...

ഒത്തിരി ഇഷ്ടമായി ഇരിങ്ങലേ...
നഷ്‌ടപ്പെട്ട പ്രണയങ്ങളെ ഓര്‍ത്തിരിക്കുന്നതിലും ഒരു സുഖം ഉണ്ട്‌.

 
At 9:26 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കവിത വായിച്ചവര്‍ക്കും ചിരിസമര്‍പ്പിച്ചവര്‍ക്കും
ശ്രീ വേണു : നന്ദി ഒരു ചിരിയലല്ലേ കിടക്കുന്നത് എല്ലാം. അല്ലേ..:)

ശ്രീ : സുല്‍: നന്ദി:
വിഷമങ്ങള്‍ക്ക് പ്രത്യേക കാരണങ്ങൊളൊന്നും വേണ്ട സുല്ലെ..:)

മനു: ഉം.. ചുംബനം>:) ചുണ്ടില്‍.. നന്ദി
വല്യമ്മായീ: കുറ്റമെല്ലാം പെണ്ണിനാണെന്ന് ആരാ പറഞ്ഞത് ?
അതു കൊണ്ടല്ലേ ചോദിക്കുന്നത് ചിരി പ്രണയത്തെ നഷ്ടപ്പെടുത്തുന്നുവെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോന്ന്”

ചിത്രകാരന്‍:
കേട്ടിട്ടില്ലേ.. “ ഒരു ചിരികണ്ടാല്‍ അതുമതി
ഒരു മൊഴികേട്ടാല്‍ അതു മത്”
എന്ന്

കണ്ണൂര്‍ കോട്ടയില്‍ മാത്രമല്ല.
പയ്യാമ്പലം കടല്‍ തീരത്തെ പാറക്കല്ലിലും പിന്നെ അവിടത്തെ ബീച്ചിലെ ബഞ്ചിലും എല്ലാം.
ഇത്തവണ വെക്കേഷന് പോയപ്പോള്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി അവിടെയൊക്കെ. മാഞ്ഞു പോയ വരകളെല്ലാം ഉറുമ്പെടുത്തിരിക്കുന്നു.

ദ്രൌപതി ചേച്ചീ: ഇവിടെ വന്നതിന് നന്ദി
അനുഭവത്തിന്‍ റെ കാര്യങ്ങള്‍ തന്നെയാണിത്. :)

ഡിങ്കന്‍: :) സത്യത്തില്‍ ഞാന്‍ ആദ്യം വരച്ച് തൃപ്തി തന്നത്, സമ്മാനം കിട്ടിയത് ഡിങ്കന്‍ റേ ചിത്രമാണ് (സ്കൂളില്‍ പഠിക്കുമ്പോള്‍). നന്ദി ഇവിടെ വന്നതിനും കമന്‍ റുകളാല്‍ അനുഗ്രഹിച്ചതിനും.

നവന്‍:) പ്രണയം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം

ശെഫി: :) പ്രണയം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്ന് നമുക്ക് വിശ്വസിക്കാം.

 
At 10:16 AM, Blogger ഇട്ടിമാളു said...

ചിരിക്കുമ്പോള്‍ സൂക്ഷിക്കണം അല്ലെ?എന്തൊരു പൊല്ലാപ്പ്...

 
At 10:45 AM, Blogger അഗ്രജന്‍ said...

ഇത്, ഇരിങ്ങലിന്‍റെ അടുത്ത കാലത്ത് കണ്ട കവിതകളില്‍ ഏറെ ഇഷ്ടമായി തോന്നി.

ഇരിങ്ങലിന്‍റെ മിക്ക കവിതകളും പലവട്ടം വായിച്ചിട്ടുണ്ടെങ്കിലും ഇതൊരൊറ്റ തവണയേ വായിച്ചുള്ളൂ :)

“ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞത്
നീ തന്നെയല്ലേ...”

അവള്‍ പറഞ്ഞത്, വഴിയേ പോകുന്നവളെ നോക്കി ചിരിച്ചാല്‍ താനങ്ങ് പോകും എന്നായിരിക്കും :)

[ഇന്നലെ എഴുതി, പക്ഷെ പബ്ലീഷ് ചെയ്യാന്‍ നെറ്റ് സമ്മതിക്കാതെ പോയ കമന്‍റാണ്‍]

 
At 12:43 PM, Blogger MANOJ KATTAMPALLI said...

raaju
sukhamanennu karuthunnu...
evide ellam pazhayathupole thanne.
kavithakal nannavunnundu.comment cheythillengukum vaayikkunnundu...
trafic review kaathirunnukondu...
sasneham

 
At 2:45 PM, Blogger Manu said...

നന്നായി മാഷേ ഇഷ്ടപ്പെട്ടു...
ചിരി പ്രണയത്തിന്റെ ഓര്‍മകള്‍ മായ്ക്കുന്ന തിരപോലെയാണ് :(

 
At 3:18 PM, Blogger കിനാവ്‌ said...

മാഷേ ഒരുചിരി തല്ലു വിളിച്ചുവരുത്തിയ കഥ പറയട്ടേ. അല്ലെങ്കില്‍ വേണ്ട ഇവരെന്നെ കളിയാക്കും. പ്രണയമരത്തിന്റെ കടയില്‍ അന്ന് കത്തിവെച്ചില്ലായിരുന്നെങ്കില്‍ ‘ചിരിയോ അതെന്താണ്?’ എന്ന് ചോദിക്കുന്ന അവസ്ഥയിലെത്തുമായിരുന്നു ഇപ്പോള്‍. എന്തായാലും സ്വാതന്ത്ര്യം കിട്ടിയല്ലോ, ഞങ്ങള്‍ക്ക് കവിതയും. നന്നായി. രണ്ടും.

 
At 9:46 AM, Blogger പുതു കവിത said...

കവിത പുതു കവിതയില്‍ കൊടുത്തിട്ടുന്ദ്

 
At 4:25 PM, Blogger ദേവസേന said...

പ്രണയത്തെക്കുറിച്ച് ആര് എങ്ങനെ എഴുതിയാലും എനിക്ക് സന്തോഷമാണു.
പക്ഷേ അതിലെവിടെ ചിരിയിരിക്കുന്നു?
അറിയാതെ തലയില്‍ പതിക്കുന്ന ഉല്‍ക്കകള്‍,
ഇരുട്ടിലെ ദംശനങ്ങള്‍,
സര്‍വ്വസംഹാരികളായ അഗ്നിപര്‍വ്വതങ്ങള്‍,
കണ്ണീരു, കണ്ണീരു,
അത്ര തന്നെ.

കവിത നന്നായിട്ടുണ്ട്.

 
At 10:37 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഇട്ടിമാളൂ..:) ചിരിക്കുമ്പോഴുംനമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ.

അഗ്രജന്‍:) കവിത ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.
ഇനിയും ലളിതമാക്കാന്‍ ശ്രമിക്കാം. പറ്റുമോന്നറിയില്ല.

മനോജ്: സമയക്കുറവു കൊണ്ടാണ് ട്രാഫിക്കിന്‍ റെ പണിപ്പുരതീരാത്തത്. കവിത വായിക്കുന്നൂന്ന് അറിയുന്നതില്‍ സന്തോഷം. മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടു. ഇ- മെയില്‍ ചെയ്ത് അറിയിക്കുമല്ലൊ.

മനു : നന്ദി സുഹൃത്തേ..

കിനാവേ.. സ്വാന്തന്ത്ര്യം എന്നുള്ളത് ശരിയല്ലേ ഒരാളല്ലെങ്കില്‍ മറ്റൊരാളില്‍ നമ്മെളെന്നും പ്രണയബദ്ധരാണല്ലൊ. അല്ലേ..

നാസര്‍: :) പുതുകവിതയില്‍ കൊടുത്തു എന്നത് സന്തോഷം തന്നെ. പക്ഷെ അതിന്‍ റെ ഖണ്ഡിക തിരിച്ചത് തികച്ചും തെറ്റായാണ് . തിരുത്തുമല്ലൊ.

ദേവസേന...:)
ഇവിടെ വന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ട്.
അഭിനന്ദനങ്ങള്‍ സ്വീകരിച്ച് സൂക്ഷിച്ചു വയ്ക്കുന്നു

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 

Post a Comment

Links to this post:

Create a Link

<< Home