ഞാന്‍ ഇരിങ്ങല്‍

Tuesday, July 17, 2007

കാ..കാ...കാ... (ഒരു രാഷ്ട്രീയ കവിത)

ഒരു കല്ലെറിഞ്ഞു
മാമ്പഴത്തോടൊപ്പം
കാക്കക്കൂട്ടില്‍ നിലവിളി ഉയര്‍ന്നു.

ഒരു കോഴ എറിഞ്ഞു
ഇടത്തും
വലത്തും
ഏറു കൊണ്ട്
കണ്ണുപൊത്തിക്കൊണ്ട്
കോടി കോടി എന്ന് നിലവിളിച്ചു.

കുളക്കടവിലപ്പോള്‍
ചത്തുപോയ കാക്കകുഞ്ഞിന്‍റെ
തര്‍പ്പണം.
അവര്‍ കൈകൊട്ടിവിളിച്ചു
കാക്കേ.. വാ...

കാക്കേ വാ...
തിരഞ്ഞെടുപ്പു വരും
കാക്കേ വാ..
നമുക്കധികാരം വേണം
കാക്കേ വാ..
നാളെയുടെ പൊന്‍പുലരി
നിങ്ങളുടേതാണ്.
(സ്വാകാര്യം: ഇന്ന് കഴിഞ്ഞല്ലേ നാളെ!!)
കാക്കേ.. വാ. വാ ..
നനഞ്ഞ കൈ അവര്‍ കൊട്ടികൊണ്ടേയിരുന്നു.

ബുദ്ധിയില്ലാത്ത കാക്കകള്‍ തലകുലുക്കി
പേടിയില്ലാതെ വന്ന്
എള്ളും പൂവും
അരിയും കൊത്തി തിന്നു.
പ്രാണന്‍ പോയ കാക്കകുഞ്ഞിനെ
ഒരു കോടി പുതപ്പിക്കാന്‍ പോലും
തോന്നിയില്ലവര്‍ക്ക് .

അപ്പോഴും
അവര്‍ സിന്ദാബാദ് വിളിച്ചു കൊണ്ടേയിരുന്നു
കാ.. കാ‍.. കാ


Labels:

15 Comments:

At 5:08 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഒരു കോഴ എറിഞ്ഞു
ഇടത്തും
വലത്തും
ഏറു കൊണ്ട്
കണ്ണുപൊത്തിക്കൊണ്ട്
കോടി കോടി എന്ന് നിലവിളിച്ചു.

 
At 1:12 AM, Blogger സുനീഷ് തോമസ് / SUNISH THOMAS said...

:-)

 
At 6:59 AM, Blogger അനാഗതശ്മശ്രു said...

കാ കാ
കോഴ
കോടി
കോടിയേരി
കൊടുത്താല്‍
കൈലാസത്തും ( ഹിമാലയ)
കിട്ടും

 
At 9:39 AM, Blogger സനാതനന്‍ said...

:)
നാറുന്ന കാക്കക്കൂട്ടം

 
At 10:00 AM, Blogger പുതു കവിത said...

കവിതകല്‍ എഴുതാന്‍ ഇത്രയും സമയം എവിടെ മൊനെ...
എനിക്കു ഒരു വരി പൊലും വരുന്നില്ല.

 
At 4:08 PM, Blogger chithrakaran ചിത്രകാരന്‍ said...

പ്രിയ ഇരിങ്ങല്‍..,
നന്നായിരിക്കുന്നു കവിതയിലെ ആക്ഷേപഹാസ്യം.
സസ്നേഹം. :)

 
At 4:40 PM, Blogger ദ്രൗപതി said...

കവിതയില്‍ രാഷ്ട്രീയമാകാം..
പക്ഷേ..
രാഷ്ട്രീയ കവിത എന്ന ലേബല്‍ അരോജകമായി തോന്നി..
കോഴ എറിഞ്ഞു
ഇടത്തും
വലത്തും
ഏറുകൊണ്ട്‌
കണ്ണുപൊത്തിക്കൊണ്ട്‌
കോടി കോടി എന്നു നിലവിളിച്ചു...
ഈ വരികള്‍ കൂടി പ്രതീകാത്മകമാക്കാമായിരുന്നുവെന്ന്‌ തോന്നി...

ബുദ്ധിയില്ലാത്ത കാക്കകള്‍
തലകുലുക്കി....
ഈ വരി ജനങ്ങളെ അധിഷേപിക്കുന്നത്‌ പോലെ തോന്നി...തെറ്റു ചെയ്തവര്‍ക്ക്‌ തക്കശിക്ഷ നല്‍കുന്ന ഒരു സമൂഹത്തെ വല്ലാതെ തരംതാഴ്ത്തുന്നത്‌ പോലെ അനുഭവപ്പെട്ടു...

മൊത്തത്തില്‍ കവിത കൊള്ളാം..വര്‍ത്തമാനകാലസംഭവങ്ങള്‍ക്ക്‌ അനുയോജ്യം..പക്ഷേ എഴതാനിത്തിരി വൈകിയോ എന്നൊരു സംശയം..
അഭിനന്ദനങ്ങള്‍

 
At 8:43 PM, Blogger വേണു venu said...

:)

 
At 9:10 PM, Blogger രാജു ഇരിങ്ങല്‍ said...

സുനീഷ് ..:) വന്നതില്‍ സന്തോഷം.

അനാഗാത സ്മ്രശു :) സന്തോഷം.
കവിതയിലെ കവിത കണ്ടെത്തിയതില്‍ സന്തോഷം

സനാതന്‍: :) കാക്കക്കൂട്ടത്തിലെ നേതാവിനെ തിരഞ്ഞെടുക്കുകയാണ് നാളെ? അതും പെണ്ട് നേതാവിനെ !!!

നാസര്‍..:) ഇത്രയുംനാള്‍ ഓഫീസിലിരുന്നായിരുന്നു പരിപാടികളൊക്കെ. ഇനിയിപ്പോള്‍ അതു പറ്റില്ല.അവിടെ അത് ബ്ലോക്ക് ആയി. എന്താ‍യാലും വീട്ടില്‍ കണക്ഷന്‍ എടുക്കുന്നതിനയി അപ്ലിക്കേഷന്‍ കൊടുത്തു. ഈ ആഴ്ച തന്നെ ശരിയാകും എന്നുകരുതുന്നു.

ചിത്രകാരന്‍ ചേട്ടാ.. അണ്ണാരക്കണ്ണനും തന്നാലായതു എന്നു പറയാറില്ലെ അതു പോലെ ഒന്നു ശ്രമിച്ചുനോക്കുന്നു എന്നുമാത്രം.

 
At 9:41 PM, Blogger രാജു ഇരിങ്ങല്‍ said...

ദ്രൌപതി ചേച്ചീ..
ജനത്തിലൊരുവനായ എനിക്ക് എന്നെയല്ലേ കളിയാക്കുവാന്‍ ഏറ്റവും അധികം ധൈര്യം.. അതുകൊണ്ട് വോട്ട് ചെയ്യുമ്പോള്‍ നാലുവട്ടം ചിന്തിക്കണം. കൂടാതെ തിരിച്ചുവിളിക്കാന്‍ പുതിയ നിയമം കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കൂ

 
At 8:00 AM, Blogger സൂര്യോദയം said...

രാജു ഇരിങ്ങന്‍... നല്ല വിമര്‍ശനം.. :-)

 
At 3:17 AM, Blogger മുക്കുവന്‍ said...

manichan is free now. might have got another few crores for it.

kollam.... ezhuthi marikkooo... there wont be any use though!!! :) and if you do it regularly, they might say you too "paikily writter"!!!

 
At 9:17 PM, Blogger കിനാവ്‌ said...

കൊള്ളാം ഈ കാക്കപുരാണം.

 
At 5:55 PM, Blogger സപ്ന അനു ബി. ജോര്‍ജ്ജ് said...

ഹാസ്യത്തിന്റെ വിരോധാഭാസം നന്നായിരിക്കുന്നു ‍

 
At 8:20 AM, Blogger Sumesh Chandran said...

kaa...kaa...kaa...!
wah...wah...wah...!
:)

 

Post a Comment

Links to this post:

Create a Link

<< Home