ഞാന്‍ ഇരിങ്ങല്‍

Thursday, August 16, 2007

മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത

ടി.പി അനില്‍കുമറിന്‍റെ കവിതയെ കുറിച്ച്: മരങ്കൊത്തി

അനിലിന്‍ റെ കവിതകള്‍ കവിതകള്‍ ഒരു സിനിമ കാണും പോലെ ചിത്രങ്ങളാല്‍ അലംകൃതമാണ്. അതു പോലെ ചലനാത്മകതയുമുണ്ട്. വായനക്കാരന്‍ റെ കണ്ണിലേക്കും മനസ്സിലേക്കും ഒരോ ചിത്രങ്ങളിലൂടെ കവിതയുടെ വ്യാകരണം നിര്‍വ്വഹിക്കുകയാണ് പുതിയ കാലത്തിന്‍ റെ കവി ശ്രീ. ടി. പി. അനില്‍ കുമാര്‍.

വായനക്കാരന് കവിതയുടെ ഓരോ ഷോട്ടും വ്യക്തമായ കഥ പറയുന്നൊരു കാവ്യാനുഭവമായി മാറുന്നു. വായനയെ തിരിച്ചറിയലിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരു സുഖം മറ്റു കവിതകളിലെന്ന പോലെ ‘മരം കൊത്തി’ എന്ന കവിതയും നമുക്ക് കാ‍ണാം.

ഉണങ്ങിയതും കേടുവന്നതുമായ മരങ്ങളില്‍ പൊത്തുകളുണ്ടാക്കി കൂടൊരുക്കുന്ന ഒരു പക്ഷിയാണ് മരംങ്കൊത്തി. ചെറുപ്രാണികളാണ് മരംകൊത്തികളുടെ പ്രധാന ആഹാരം. ഉഷ്ണകാലങ്ങളില്‍ മരങ്ങളുടെ പുറംകവചങ്ങളിലുള്ള ചെറുജീവികളെ ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് മരങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ പൊത്തുകളുണ്ടാക്കിയാണ് ഇരപിടുത്തം. മരങ്ങളുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലുള്ള വ്യാസം കുറഞ്ഞ ശിഖരങ്ങളിലാണ് സാധാരണയായി ആണ്‍‌കിളികള്‍ ഇരതേടുന്നത്. പെണ്‍‌കിളികളാകട്ടെ മധ്യഭാഗങ്ങളിലും താഴെയുമുള്ള വ്യാസം‌കൂടിയ ഭാഗങ്ങളിലും. മറ്റുപക്ഷികളെ തുരത്തിയോടിക്കാനാണ് ആണ്‍‌കിളികള്‍ ഉയര്‍ന്ന ശിഖരങ്ങളില്‍ ഇരതേടുന്നതെന്നു കരുതപ്പെടുന്നു. ഇത്രയും പറഞ്ഞത് മരം കൊത്തിയുടെ ജീവിത പശ്ചാത്തലം വ്യക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.

അനില്‍ കൈകാര്യം ചെയ്യുന്നതും ഇതു തന്നെ. ഉണങ്ങിയ മരങ്ങളില്‍ കവിത രചിക്കുന്ന മൂത്താശ്ശാരി. അതില്‍ നിന്ന് വിശപ്പടക്കുന്ന കുടുംബം. എല്ലാം പറയുമ്പോഴും ആട്ടിയോടിക്കപ്പെടുന്ന പക്ഷിയുടെ മാനസീകവസ്ഥയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. മനുഷ്യന്‍റെ ചോതനകളെ ആഗ്രഹങ്ങളെ എത്ര മത്രം ഉദ്ധീകരിക്കുന്നതാണ് വികാരങ്ങളും വികാരമില്ലായ്മയുമെന്ന് കവി നമുക്ക് കാട്ടിത്തരുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് മരം കൊത്തി എന്ന കവിത.

‘നിന്‍റെ ആശാരി ഏതാ‘ എന്ന് ചിലപ്പോള്‍ കളിയായും മറ്റു ചിലപ്പോള്‍ തെറിയായും പലയിടങ്ങളിലും ഉപയോഗിക്കുന്ന ഒരു വാക്കാണ്. അങ്ങിനെ മൂത്താശാരിയെന്ന് ബിംബം നല്‍കികൊണ്ട് വായനയുടെ തുടക്കത്തില്‍ ഒരു നല്ല ‘പണി’ക്കാരനെ വായനക്കാരിലേക്ക് ഏല്പിക്കുന്നു.

ചിന്തകളൊക്കെയും അടിച്ചമര്‍ത്തപ്പെട്ട വികാര പര്‍വ്വങ്ങളിലേക്ക് ഒരു സ്ത്രീ പക്ഷ സന്നിവേശത്തിലൂടെ സഹാനുഭൂതിയായ് തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയിലേക്ക് ചിന്തേരിടുകയാണ് കവി ചെയ്യുന്നത്.

പല കവിതകളിലുമെന്ന പോലെ ‘മരം കൊത്തി’ എന്ന കവിത വായനക്കാരനോട് സംവദിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ കെട്ടൊരുക്കങ്ങളിലൂടെയാണ്.

ഒരു നല്ലപണിക്കാരനെ കാണുമ്പോള്‍ ശില്പത്തിനുണ്ടാവുന്ന അനുഭൂതി, നല്ല മഴ വരുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന അനുഭുതി, അത് കവിതയിലെ ശില്പവും അനുഭവിക്കുന്നു. വാത്സ്യായനനും, ഓഷോയും ഫ്രോയ്ഡും പറയുന്നത് പുരുഷന്‍റെ കരസ്പര്‍ശത്തില്‍ വികാരവിവശയാവാത്ത ഒരു സ്ത്രീയും കാണില്ലെന്നാണ്. അതൊരു നല്ല് ‘പണി’ക്കാരനാവുമ്പോള്‍ പ്രത്യേകിച്ചും.

“ഉണക്കമരങ്ങള്‍പോലുംഎണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും”

എന്ന് അനില്‍ എഴുതുമ്പോള്‍ പണിക്കാരന്‍റെ വൈഭവം മലര്‍ന്നു കിടക്കുന്ന ഒരു പെണ്ണീനെ പോലെ വായനക്കാരന്‍റെ മുന്നില്‍ ചിത്രപ്പെടുത്തുന്നു. ഒപ്പം മലര്‍ന്നു കിടക്കുന്ന പെണ്ണ് നമുക്ക് അശ്ലീലമല്ല തരുന്നത് മറിച്ച് സൌന്ദര്യമാണെന്ന് അനില്‍ പറയാതെ പറയുന്നു.

ഒരു സ്പര്‍ശം, ഒരു തലോടല്‍ അതു മതി അവളെ അല്ലെങ്കില്‍ ശിലയെ ഉന്മത്തമാക്കാന്‍ എന്ന് അനില്‍ അനുഭവിപ്പിക്കുന്നത് വായനക്കാരനെ തന്നെയാണ്. അവിടെ ഒരു തലോടലിനു പോലുമാകാന്‍ കഴിയാതെ ഉണങ്ങിപ്പോകുന്ന മരങ്ങളിലേക്ക് മരംകൊത്തിയുടെ കൊക്കിന്‍റെ സുഖമറിയുവാന്‍ പോലും വിധി അനുവദിക്കുന്നില്ല.

മരപ്രതിമകളെകുറിച്ച് പറയുമ്പോഴും വാതിലില്‍ കൊത്തിയ മുന്തിരിക്കുലകളെ കുറിച്ചും അതിന്‍റെ മധുരത്തെക്കുറിച്ചും കവി ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ ഓര്‍മ്മ വരുന്നത് ‘ശലമോന്‍ രാജാവിന്‍റെ അരമന്പ്പണിയാണ്. മോടി കൂട്ടുന്നതിനായ് ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി കൊത്തു പണികള്‍ ചെയ്യിക്കുന്നു. അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പന്‍ സോര്‍യ്യനായ ഒരു മൂശാരിയത്രേ: അവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്യാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു.

ഭൌതീക ജീവിതത്തില്‍ പുറം മോടികള്‍ക്കുള്ള പ്രത്യേകതയും സുഖവും ആകര്‍ഷണ വ്യതിയാനങ്ങളും ഈ പ്രയോഗത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നു. മുന്തിരിക്കുലകള്‍ മാത്രമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ മുന്തിരിക്കുലകളാല്ലാത്ത എത്രയോ നല്ല പഴങ്ങളുണ്ടായിട്ടും നമുക്ക് മുന്തിരി വീഞ്ഞു തന്നെ മതി. ബാക്കിയാ‍വുന്ന പഴങ്ങളൊക്കെയും ചീഞ്ഞു പോവുന്നുവെന്ന് കവി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ജീവിതത്തില്‍ ഒറ്റയായി പോകുന്ന തരുണികളെ ; അത് സമൂഹത്തിന്‍റെ പൊതു സൌന്ദര്യ വീക്ഷണത്തിന്‍റെ വൈകല്യമാകാം അതുമല്ലെങ്കില്‍ പട്ടിണിയെന്നൊ അവശതയെന്നോ വിളിക്കാവുന്ന അതിഭൌതീകവാദമാകാം അവരെയൊക്കെയും കവി വളരെ സാകൂതം നോക്കി ചിത്രപ്പണികള്‍ കൊത്തിവരയാനും മിനുസമുള്ളവയാക്കുവാനും ഒരു ആശാരി ആയാലെന്താ എന്ന് സ്വപ്നം കാണുകയും സ്വപ്നം അവസാനിക്കും മുമ്പ് കവിയിലെ മനുഷ്യന്‍ ഉണരുന്നതായും നമുക്ക് കാണുവാന്‍ സാധിക്കുന്നു.

ഒന്നും സാധ്യമാകില്ലെന്ന് മനസ്സു പറയുമ്പോഴും അണ്ണാരക്കണ്ണനും തന്നാലായത് എന്ന നിഷ്കപടമായ തോന്നലുകളാണ് കവിയെ നയിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ശക്ത്മായ സ്ത്രീ പക്ഷ നിലപാടുകള്‍ എടുത്തണിയുന്ന കവിതയാണ് അനിലിന്‍റെ ‘മരം കൊത്തി’ എന്ന കവിത.

വിശപ്പാണ് എവിടേയും പ്രശ്നം. ഈ വിശപ്പിന്‍റെ ശാസ്ത്രപ്രകാരം തന്‍റെ പെണ്മക്കള്‍ എങ്ങിനെയെങ്കിലും ജീവിച്ചുകൊള്ളുമെന്ന ഒരു ചിന്തയായിരിക്കണം രാഘവനെ ഒറ്റയ്ക്ക് തൂങ്ങി മരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം ഒന്നുമില്ലെങ്കിലും അവരെയൊക്കെ പോറ്റി വളര്‍ത്തേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വിശപ്പിന്‍റെ വേവലാതികളില്‍, പനിച്ചൂടില്‍ വിങ്ങുന്ന മകള്‍ക്ക് മധുരമുള്ള മരുന്ന് വാങ്ങാനാണ് അച്ഛന്‍ പോകുന്നത്. സാധാരണ എല്ലാ മരുന്നുകളും കയ്പെന്നാണ് പറയാറ്. കാരണം കയ്പ്പ് കുടിച്ച മധുരമുണ്ടാക്കുന്ന വിദ്യയാണ് നാമൊക്കെയും അഭ്യസിച്ചുപോരുന്നത്.

ഉണങ്ങിയ മരത്തെ ശില്പമാക്കുമ്പോഴുണ്ടാകുന്ന സൌന്ദര്യത്തിന്‍റെ മാറ്റ് എത്ര തന്നെ കുറച്ചാലും ഉയര്‍ന്നു തന്നെ നില്‍ക്കും. അതു കൊണ്ടു തന്നെയാണ് മൂത്താശാരി മധുരമുള്ള മരുന്ന് വാങ്ങാന്‍ പോകുന്നത്.

“മോന്തിയോളം മേടിയിട്ടെന്തിനാമരങ്കൊത്തീ...“

പൊള്ള മരത്തില്‍ തന്‍റെ കൊക്കിട്ടുരുട്ടിയാല്‍ തടയുന്നത് ഒരു വയര്‍ നിറയ്ക്കാന്‍‍ പറ്റുമോ എന്ന ചോദ്യം വിശപ്പിന്‍റേതാണെങ്കില്‍ അവിടെ ആഗ്രഹഭംഗത്തിന്‍റെ തേനീച്ച കുത്തിനെ ഓര്‍മ്മപ്പെടുത്തുന്നു കവി.

ഭൌതീക ജീവിതത്തിന്‍റെ നിറപ്പകിട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ്

“തിടമ്പേറ്റി നില്‍ക്കുമാനയുടെ ചന്തം കണ്ടു നിന്നു മൂത്താശാരി“

എന്ന വരികളിലൂടെ. ഇക്കണ്ടതൊന്നും കളിയല്ല മന്നവാ.. എന്ന് പണ്ട് കവി പാടിയതു പോലെ വരാനിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അതിഭൌതീക വാദത്തിന് നേരെ പിടിച്ച കണ്ണാടിയായി നമുക്ക് മരംകൊത്തി യെന്ന കവിതയെ കാണാവുന്നതാണ്.

കവിതയിലെ ചില വാക്കുകള്‍ വരികള്‍ വായനക്കാരന് സംശയങ്ങളുണ്ടാക്കുന്നുവെന്നത് നേരു തന്നെ. അതു പോലെ ഘടനാപരതയിലും കവി ഒന്ന് മനസ്സു വച്ചിരുന്നെങ്കില്‍ എന്നു ചിലപ്പോള്‍ കാവ്യാസ്വാദകര്‍ക്ക് തോന്നിയേക്കാം.

എല്ലാവര്‍ക്കും അവരുടെതായ രീതികളായതു കൊണ്ടു തന്നെ ഒന്നിനും കടും പിടുത്തം പാടില്ലല്ലൊ.

കവിതയിലെ പുതു തലമുറയില്‍ തിളക്കമുള്ള കവിതകളുമായി ഇനിയും പ്രതീക്ഷിക്കുന്നു.

56 Comments:

At 10:56 AM, Blogger വേണു venu said...

രാജൂ,
നല്ല ആസ്വാദനമാണു്. അനിലിന്‍റെ മരം കൊത്തി വായിച്ചിരുന്നു. ഇഷ്ടപ്പെടുകയും ചെയ്തു. ഈ അസ്വാദന കുറിപ്പു് വായിച്ചതിനു ശേഷം കവിത എന്നോടു് കൂടുതല്‍‍ മാനങ്ങളില്‍‍ സം‌വേദിക്കുന്നതായി തോന്നി. താങ്കള്‍‍ നല്ല ഒരു ശ്രമമാണു് കാഴ്ച വച്ചിരിക്കുന്നതു്. തീര്‍ച്ചയായും ബ്ലോഗുകളില്‍‍ ഇതു പോലുള്ള ശ്രമങ്ങള്‍‍ ശ്ലാഘനീയമാണു്. “മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍ “ എന്ന പുതിയ കവിത എഴുതിയ ശ്രീ.അനില്‍‍കുമാറില്‍‍ നിന്നും ഇനിയും നല്ല കവിതകളുണ്ടാകട്ടെ. രാജുവിനും അനിലിനും എന്‍റെ ആശംസകള്‍.:)

 
At 11:16 AM, Blogger ആരോ ഒരാള്‍ said...

ഇരിങ്ങല്‍ മാഷേ,

കവിയുമായി, ആസ്വാദകന്‍ നേര്‍ രേഖയില്‍ സംവദിക്കുന്നു. നല്ല അനുഭവം. വേണു പറഞ്ഞ പോലെ ബ്ലോഗുകളില്‍‍ ഇതു പോലുള്ള ശ്രമങ്ങള്‍‍ ശ്ലാഘനീയമാണു്. നല്ല കവിതകള്‍ വായിക്കുന്നതിന് പ്രേരകമാവട്ടെ താങ്കളുടെ വാക്കുകള്‍.

നന്ദി

 
At 11:27 AM, Blogger കണ്ണൂസ്‌ said...

തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നിന്നാണ്‌ രാജുവിന്റെ ഈ വായന.

വ്യത്യസ്തമായ സം‌വേദനമാനങ്ങളുണ്ടാവുമ്പോഴാണല്ലോ കവിത ശക്തമാവുന്നത്.

നല്ല ഉദ്യമം.

 
At 12:12 PM, Blogger സനാതനന്‍ said...

രാജു അഭിനന്ദനങ്ങള്‍,
നല്ലകവിതകള്‍ക്കും നല്ല കവികള്‍ക്കും നല്ല വായന എന്നത് നല്ല പൂച്ചെടികള്‍ക്ക് പുതുമഴപോലെയാണ്.പക്ഷേ ബ്ലോഗില്‍ നല്ലവായനകളും ആസ്വാദനങ്ങളും വളരെ ചുരുക്കം.ആകെ ഞാന്‍ വായിച്ചത് പി.പി.രാമചന്ദ്രന്‍ എഴുതിയ കാക്കയായിരുന്നതിന്‍ ബാക്കിയും,രാജിചന്ദ്രശേഖര്‍ ലാപുടയുടെ കവിതയെ വായിക്കാന്‍ നടത്തിയ ശ്രമവുമാണ്.പക്ഷേ രണ്ടിലും കാര്യമായ ശ്രദ്ധ കിട്ടിയില്ല.ഒരിക്കല്‍ ജി.മനുവിന്റെ “ആസ്നക്ക്” എന്ന കവിതക്ക് ഞാനും ഒരു വായന നടത്തിയിരുന്നു.വായന എന്ന ആ ബ്ലോഗ് കവിപോലും വായിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു.എങ്കിലും നിരൂപണങ്ങളും വിലയിരുത്തലുകളും സാധാരണ മുഖസ്തുതികള്‍ക്കും പുറംചൊറിയലുകള്‍ക്കും അപ്പുറം‌പോകാതിരുന്നാല്‍ അത് ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയും ചെയ്യും.

 
At 1:14 PM, Anonymous kannus said...

paramuvintelokam spamaran kontu pOyallo!!!:-)

vishnu maashuTe kavithakaLe pati niroopanam unTaayirunnu athil.

 
At 2:08 PM, Blogger parajithan said...

രാജു, നല്ല ഉദ്യമം. (അനിലിന്റേത് വല്ലാത്ത ശക്തിയുള്ള എഴുത്തു തന്നെ.) ആശംസകള്‍.

ഓഫ്: കണ്ണൂസെ, പരമുവിന്റെ ബ്ലോഗ് ഇപ്പോഴും ഇവിടെ ഉണ്ടല്ലോ.

 
At 3:30 PM, Blogger ദ്രൗപതി said...

This comment has been removed by the author.

 
At 3:38 PM, Blogger Pramod.KM said...

ലേഖനം നന്നായിരിക്കുന്നു.:)ഒരു വിയോജിപ്പ് ഉള്ളത്:ഇരിങ്ങല്‍ മാഷ് പറഞ്ഞപോലെ ഇവിടെ വരികളിലൊന്നും സംശയമുള്ളതായി എനിക്കു തോന്നിയില്ല,മാത്രമല്ല ഘടനാപരമായി നല്ല ശ്രദ്ധ ചെലുത്തിയിട്ടുമുണ്ട് കവി,ഈ കവിതയില്‍ എന്നാണ്‍ എന്റെ അഭിപ്രായം.
കലാകാരനും ആസ്വാദകനുമായ ഒരു മൂത്താശാരി ജീവിതത്തിന്റെ പണിത്തരത്തില്‍ എങ്ങനെ പരാജയപ്പെടുന്നു എന്ന് വളരെ ശക്തമായി വരച്ചുവെച്ചിരിക്കുന്നു, ഈ കവിതയില്‍.

 
At 4:14 PM, Blogger ദ്രൗപതി said...

ആസ്വാദനം വായിച്ചു..
ഞാന്‍ തിരിച്ചറിഞ്ഞ കവിതയില്‍ നിന്നും ഒരുപാട്‌ മാറ്റം തോന്നി വീണ്ടുമൊരിക്കല്‍ കൂടി മരംകൊത്തി വായിച്ചപ്പോള്‍ എന്ന്‌ പറയാതെ വയ്യ...
അനിലിന്റെ കവിത വളരെ വേഗം സംവദിക്കുന്നുണ്ട്‌ എനിക്ക്‌ പറയാന്‍ കഴിയില്ല. കാരണം..മരംകൊത്തി എന്ന കവിത ഒറ്റവായനയില്‍ മനസിലാക്കിയെടുക്കാന്‍ പ്രയാസമുണ്ട്‌ എന്നത്‌ ഒരു വാസ്തവമാണ്‌..

ഇരിങ്ങല്‍,
നന്നായി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍

 
At 5:30 PM, Blogger chithrakaran ചിത്രകാരന്‍ said...

ഇരിങ്ങല്‍ മനോഹരമായ പഠനം. പക്ഷേ ക്ഷമിക്കുക ... ഇനി അനിലിന്റെ മരം കൊത്തി വായിക്കണം. തലകുത്തനെയാണെങ്കിലും മരം കൊത്തി വായിക്കാന്‍ അന്വേഷിക്കാന്‍ ഇരിങ്ങലിന്റെ പഠനം ചിത്രകാരനെ പ്രേരിപ്പിക്കുന്നു.
നന്ദി ഇരിങ്ങല്‍.

 
At 9:55 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വേണുവേട്ടാ..,
ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം. സാധാരണ വായനയില്‍ നിന്ന് വ്യത്യസ്തമായി വായിക്കുവാന്‍ പറ്റുന്ന ഒരു കവിത ആയതിനാലാണ് മരങ്കൊത്തി തിരഞ്ഞെടുത്തത്.

ആരോ ഒരാള്‍: ) താങ്കള്‍ വന്നതില്‍ സന്തോഷം. ആദ്യമായിട്ടാണ് എന്‍ റെ ബ്ലോഗില്‍ അല്ലേ..താങ്കള്‍ പറഞ്ഞതു പോലെ ഇത്തരം സംരംഭങ്ങള്‍ വായനയെ സഹായിക്കുമെങ്കില്‍ കൃതാ‍ര്‍ത്ഥനായി.

കണ്ണൂസ്..,
ഏറെ നാളായി താങ്കളെ ഒന്ന് സംബോധന ചെയ്തിട്ട്. ഓഫീസില്‍ ബ്ലോഗ് അനുവദനീയമല്ലാത്തതിനാല്‍ കാര്യമായ ഇടപെടലുകള്‍ ബ്ലോഗില്‍ സാധ്യമാകുന്നില്ല. ഇവിടെ വന്നതില്‍ സന്തോഷം.

സനാതനന്‍: )
എനിക്ക് തോന്നുന്നു എന്‍ റേ ബ്ലൊഗില്‍ താങ്കല്‍ ആദ്യമായാണെന്ന്. വന്നതില്‍ സന്തോഷം.
ബ്ലോഗില്‍ കവിത പി. പി രാമചന്ദ്രനില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് തന്നെ ഞാ‍ന്‍ കരുതുന്നു. രാമചന്ദ്രന്‍ മാഷ് വളരെ നന്നായി എഴുതുന്നു മുഖ്യധാരാ മാധ്യമങ്ങളിലും. എന്നാല്‍
കുഴൂര്‍ വിത്സനും, വിഷ്ണു പ്രസാദ് മാഷു, അതു പോലെ കെ. എം. പ്രമോദും, വിനോദ് കുമാറും ബ്ലൊഗിന്‍ റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അവരെയൊന്നും ഒരിക്കലും ഒഴിച്ചു നിര്‍ത്തി ബ്ലോഗ് കവിതയെ കുറിച്ച് പറയാന്‍ തന്നെ പറ്റില്ല. ശക്തമായ സ്ത്രീ സാന്നിദ്ധ്യം എന്ന നിലയില്‍ ദേവസേനയുടെ കവിതകളും എടുത്തുപറയത്തക്കതു തന്നെ. അതു കൊണ്ട് ബ്ലോഗില്‍ നല്ല കവിതകള്‍ ഇല്ലെന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇനിയും എടുത്തു പറയാന്‍ നിരവധി പേരുകളുണ്ട്.
പിന്നെ പുറം ചൊറിയലാണ് എന്‍ റെ ഉദ്ദേശ്യമെങ്കില്‍ അനിലിനെ പോലെ ഒരാളുടെ കവിത എടുക്കേണ്ട കാര്യമില്ല. നാളെയുടെ കവി എന്ന നിലയില്‍ തന്നെയാണ് ടി. പി അനില്‍ കുമാറിന്‍ റെ കവിത യെ ഞാ തിരഞ്ഞെടുക്കുന്നതും.

പരാജിതന്‍ മാഷേ... നന്ദി.. സന്തോഷം.

പ്രമോദേ.. കാണാനേ കിട്ട്ന്നില്ലല്ലോ..
വിയോജിപ്പ് നല്ലതു തന്നെ.. :)
പുതിയതൊന്നും കാണുന്നില്ല ശക്തമായിട്ട്.

ദ്രൌപതി ചേച്ചീ..സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.

ചിത്രകാ‍രന്‍ ചേട്ടാ...മരംങ്കൊത്തിയുടെ ലിങ്ക് ഞാന്‍ എഡിറ്റ് ചെയ്റ്റ് കൊടുത്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.

ഇനിയും ചര്‍ച്ചകള്‍ നടക്കട്ടേ എന്ന് ആശിക്കുന്നു.
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 6:34 AM, Blogger പുള്ളി said...

ഇരിങ്ങലേ ഈ കവിതയിലൂടെ കൈപിടിച്ച് നടത്തിച്ചതിന് നന്ദി !

 
At 8:52 PM, Blogger കിനാവ്‌ said...

ഒരാള്‍ കവിതയുടെ ആശാരി മറ്റേയാള്‍ നിരൂപണത്തിന്റെ ആശാരി. ശില്പങ്ങള്‍ തകൃതിയായുണ്ടാകട്ടെ. അത് കഴിഞ്ഞിട്ടുവേണം ഒരു എക്സിബിഷന്‍ സംഘടിപ്പിക്കാന്‍. ചില്ലറ തുട്ടു തടയുന്നതല്ലേ. എന്തായാലും നന്നായി രാജുവേട്ടാ. ഇനിയുന്മുണ്ടാകട്ടെ ഇത്തരം നല്ല വായനാനുഭവങ്ങള്‍.
സ്വന്തം കിനാവ്

 
At 6:31 AM, Blogger Pramod.KM said...

ചിത്രകാരന്റെ കമന്റ് 5-10 ദിവസങ്ങള്‍ക്കുമുമ്പേ മരങ്കൊത്തിക്ക് കണ്ടല്ലോ?വായിക്കാതെ ആണോ കമന്റിയത്?:)

 
At 8:50 AM, Blogger Manu said...

ആ സംശയം എനിക്കും തോന്നി പ്രാമോദേ: ചോദിച്ചതു നന്നായി.

ഇരിങ്ങല്‍ മാഷേ ഒരു പ്രത്യേക വഴിയില്‍ - കവിതയുടെ ഒരു സംക്ഷിപ്തം പ്രമോദ് ഇട്ടില്ലെ ആ ലൈനില്‍- കവിത മനസ്സിലാക്കി വായനനിറുത്തിപോയതാണ് ഞാന്‍. മരംകൊത്തി എന്ന പ്രതീകത്തിന്റെ രതിപരതയുള്‍പടെ ശ്ശ്രദ്ധിക്കാത്ത കുറെകാര്യങ്ങള്‍ ആ കവിതയിലുണ്ടെന്ന് കാണിച്ചുതരുന്നു ഈ പഠനം.

ചിത്രകാരന്‍പറഞ്ഞതുപോലെ തലതിരിഞ്ഞിരുന്ന് ഞാനും വായിച്ചുതുടങ്ങുന്നു.

 
At 10:11 AM, Blogger സനാതനന്‍ said...

ശ്രീമാന്‍ രാജു ഇരിങ്ങല്‍,
ഞാന്‍ പറഞ്ഞതിനെ താങ്കള്‍ തെറ്റിവയിച്ചതില്‍ അത്ഭുതമില്ല,മരംകൊത്തി എന്ന കവിതയെത്തന്നെ തെറ്റിവായിച്ച് തങ്കളുടെ തെറ്റിവായനയുടെ പ്രാണവൈഭവം തന്നെ താങ്കള്‍ വെളിപ്പെടുത്തിയിരിക്കുകയാണല്ലോ.നല്ല ഒരുകവിതയെ തെറ്റായ മാനങ്ങളുടേ മുലക്കച്ച കെട്ടി ആണുമ്പെണ്ണും കെട്ടതാക്കുന്നതെങ്ങിനെയെന്ന് താങ്കള്‍ തെളിയിച്ചിരിക്കുകയാണ്.അത് താങ്കളുടെ വായനയുടെ കുഴപ്പമായിട്ടോ നേട്ടമായിട്ടോ ഞാന്‍ കാണുന്നില്ല.കാരണം ഓരോരുത്തര്‍ക്കും അവരവരുടെതായ മാനങ്ങളില്‍ മാനകങ്ങളില്‍ വായിക്കാനുള്ള സ്വാത്ന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.പുറംചൊറിയലിനെക്കുറിച്ചുപറഞ്ഞത് താങ്കളുടെ ഈ ഉദ്യമത്തെക്കുറിച്ചുദ്ദേശിച്ചല്ല പൊതുവേ ബ്ലോഗുകളില്‍ കാണുന്ന ഒരു പ്രതിഭാസമാണത്.

അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് മരം കൊത്തി എന്ന കവിത.

ഈ വരിമാത്രം എടുത്താല്‍ മതി കവിതയെ എത്രമാത്രം തെറ്റായ മാര്‍ഗത്തിലൂടെ ആണ് താങ്കള്‍ വായിച്ചിട്ടുള്ളതെന്ന് മനസിലാക്കാന്‍.
അനിലന്റെ കവിതകളിലെ ഏറ്റവും വലിയ പോരായ്മയായി എനിക്കു തോന്നിയിട്ടുള്ളത് അതിന്റെ പ്രതിലോമാത്മകമായ സ്ത്രീത്വാവിഷ്കരണങ്ങളാണ്.അനിലന്റെ കവിതകളിലെ സ്ത്രീ ബിംബങ്ങള്‍ മലര്‍ന്നല്ലാതെ കിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.ഇത്‌ ഫ്രോയ്‌ഡ് സൂചിപ്പിച്ച കാരണംകൊണ്ടാവാം എന്നു ഞാന്‍ കരുതുന്നു. നിവര്‍ന്നു നില്‍ക്കുന്ന സ്ത്രീത്വത്തെ കാണിച്ചുതരുന്ന ഒരു വരിയെങ്കിലും എടുത്തു തന്നാല്‍ താങ്കളുടെ വാദത്തെ ഞാന്‍ അങ്ങീകരിക്കാം.
ഇത്രയും പറഞ്ഞതില്‍ വച്ച് അനിലന്റെ കവിത മോശമാണെന്ന് എനിക്കഭിപ്രായമില്ല.അദ്ദേഹത്തിന്റെ കവിതകളിലെ രാജ ശില്‍പ്പം മരംകൊത്തിയും അല്ല.മരം കൊത്തിയെന്ന ബിമ്പം പോലും എത്രയോ പഴയതാണ്.

 
At 12:29 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സനാതനന്‍,
‘തെറ്റിവായനയുടെ പ്രാണവൈഭവം‘
ഈ പദ പ്രയോഗത്തെ കുറിച്ച് പറയുമ്പോള്‍ പുറം ചൊറിയലില്‍ പ്രയോഗത്തിനു പകരം വ്യക്തി പരയതയിലേക്ക് ഞാന്‍ ന്ണ്ടും പോയെങ്കില്‍ അത് താങ്കളോടുള വെറുപ്പ് അല്ല തങ്കളുടെ മനസ്സിലെ ചില മാലിന്യത്തെ കണ്ടെടുക്കലായി കണക്കു കൂട്ടാം. കവിതയെ വായിക്കേണ്ടത് ആ കവിതയിലെ പദ പ്രയോഗങ്ങളുടേയും ആശയത്തിന്‍ റെയും അടിസ്ഥാനത്തില്‍ വായനക്കാരന് തോന്നുന്ന രീതിയില്‍ ആണെന്ന് ഞാന്‍ വിശ്വസി ക്കുന്നു.

മരംങ്കൊത്തി എന്ന ബിംബം പഴയതു എന്ന് താങ്കള്‍ പറയുമ്പോള്‍ താങ്കളുടെ പേരു പോലും എത്രയോ പഴയതാണെന്ന് എനിക്ക് പറയേണ്ടി വരും.

അല്ലാതെ ശില്പം ഇത്രയും കാലം ഉണ്ടാക്കിയത് ശില്പിയാണെങ്കില്‍ നാളെ മുതല്‍ ബസ്കണ്ടക്ടര്‍ ചെയ്യുന്ന പണിക്ക് അങ്ങിനെ വിളിക്കാന്‍ കഴിയില്ലല്ലോ.

 
At 3:32 PM, Blogger സനാതനന്‍ said...

പ്രിയപ്പെട്ട ഇരിങ്ങല്‍ നമ്മളാരും വിശുദ്ധിയുടെ പരമപദം പ്രാപിച്ചവരല്ലല്ലോ.അതുകൊണ്ടാണ് നാമൊക്കെ എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരിക്കുന്നത്,മുതല കരയുമ്പോലെ.അതുകൊണ്ട് എന്റെ മനസില്‍ മാലിന്യമുണ്ടെന്ന ആക്ഷേപത്തെ അംഗീകരിക്കുന്നു.
പിന്നെ നമ്മള്‍ തമ്മില്‍ ബഹളം വച്ച് നല്ലൊരു സം‌വാദത്തെ നശിപ്പിക്കണ്ട.മരംകൊത്തി പഴഞ്ചന്‍ പ്രയോഗമാണെന്നു പറഞ്ഞത് അതിന്റെ ശരിയായ ഗുണത്തില്‍ എടുക്കുക.മരംകൊത്തിയേയും എരുക്കുമരത്തേയ്മൊക്കെ കൂട്ടിത്തേച്ച് സ്ത്രീപക്ഷ കവിത എന്ന നിലയില്‍ ഈയിടെ കവിതകള്‍ ധാരാളം വരുന്നു(ജൂണ്‍ ലക്കം മാധ്യമം-പക്ഷി ഒരാകാശം).പക്ഷേ മരംകൊത്തിവായിച്ചപ്പോള്‍ അത്തരം പക്ഷം പിടിക്കലുകളൊന്നും തോന്നിയില്ല,താങ്കളുടെ വിലയിരുത്തല്‍ കവിതയെ കണ്ണുകെട്ടി കയത്തിലേക്ക് നടത്തിക്കുകയാണെന്നു തോന്നി അത്ര മാത്രം.അതല്ല ഈ കവിതയില്‍ അടിച്ചമര്‍ത്തപ്പെട്ട എന്തിനെങ്കിലും നേരെ ഒരു കണ്ണാടിയുണ്ടെങ്കില്‍ അതിലേക്കൊരല്‍പ്പം വെളിച്ചം വീഴിത്തിയാല്‍ നന്നായിരുന്നു.
(നമ്മള്‍ തമ്മില്‍ വെറുപ്പെന്തിനാണ് സുഹൃത്തേ നമ്മളാരാണ് വെറുതേ വെറുക്കാന്‍?)

 
At 3:42 PM, Blogger അനിലന്‍ said...

മരംകൊത്തിയേയും എരുക്കുമരത്തേയ്മൊക്കെ കൂട്ടിത്തേച്ച് സ്ത്രീപക്ഷ കവിത എന്ന നിലയില്‍ ഈയിടെ കവിതകള്‍ ധാരാളം വരുന്നു(ജൂണ്‍ ലക്കം മാധ്യമം-പക്ഷി ഒരാകാശം).....


ജൂണ്‍ ഒന്നാം തിയ്യതിയിലെ മാധ്യമത്തിലാണ് എന്റെ കവിത ‘മരങ്കൊത്തി’ പ്രസിദ്ധീകരിച്ചിരുന്നത്.

 
At 4:39 PM, Blogger വിഷ്ണു പ്രസാദ് said...

അനിലിന്റെ ഈ കവിത വായിച്ചു നോക്കൂ സനാതനാ. അനില്‍ എന്ന കവി സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതില്‍ക്കവിഞ്ഞ് കാണാന്‍ കെല്പില്ലാത്ത ആളാണെന്ന(കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ കവിതകളെങ്കിലും അത്തരം നിലപാടുള്ളവയാണെന്ന)ആരോപണം മുഖവിലയ്ക്കെടുക്കേണ്ടതാണ്.
അനില്‍ക്കവിതകള്‍ സ്ത്രീ വിരുദ്ധമല്ല,മറിച്ച് സ്ത്രീയോടുള്ള അഗാധമായ അനുകമ്പയുടെ ആ‍രാധനയുടെ അടയാളങ്ങളായേ എനിക്ക് വായിക്കാന്‍ പറ്റിയിട്ടുള്ളൂ.കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത് സനാതനന്‍.താങ്കള്‍ ഇതിനു മുന്‍പും ഇത്തരം ഒരു ആരോപണം ഉന്നയിച്ചുവല്ലോ?അന്നും താങ്കള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.

രാജൂ,പഠനം നല്ല ഒരു ശ്രമം എന്ന നിലയിലേ കാണാനാവുന്നുള്ളൂ.അഭിനന്ദനങ്ങള്‍.

 
At 4:53 PM, Blogger സനാതനന്‍ said...

അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍
എന്ന് സംശയിക്കുമോ?

ശ്രീ വിഷ്ണുപ്രസാദ്-എനിക്ക് അനിലന്റെ കവിതകളോട് യതൊരു വിരോധവുമില്ല,നല്ല കവിതാചാരുതയുള്ള കവിയാണദ്ദേഹം എന്നകാര്യത്തില്‍ തര്‍ക്കമില്ല.പക്ഷേ സ്ത്രീശരീരവുമായി നേരിട്ട് ബന്ധം വരുന്ന വരികളിലേക്കെത്തുമ്പോള്‍ അദ്ദേഹം ചേമ്പിലയില്‍ നിന്നും ഓടിയൊഴിയുന്ന മഴവെള്ളം‌പോലെ ലൈംഗീകതയുടെ ആസക്തമായ കരങളിലേക്ക് ചെന്നു പതിക്കുന്നത് അദ്ദേഹത്തിന്റെ പലകവിതകളിലും കാണാം.
മുകളിലെ വരികള്‍ തന്നെ നോക്കു.

അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍...
ഈ തൊടല്‍ പ്രൈവറ്റ് ബസില്‍ കണ്ടക്ട്ര്മാരും തയ്യല്‍ക്കടയിലെ മുതുക്കന്മാരും തിരക്കുള്ള അമ്പലങ്ങളില്‍ പൂവലന്‍ മാരും നിര്‍ലോഭം ചെയ്യുന്നതാണ്.ഇതാണ് പ്രണയമെന്ന് എനിക്കഭിപ്രായമില്ല ..പ്രണയം വേറെയാണ് അത് അറിഞ്ഞുകൊണ്ടും അറിയിച്ചും കൊണ്ടുള്ള അലിഞ്ഞുചേരലാണ്.ലൈം‌ഗീകതയിലേക്ക് ഒരുകാരണവുമില്ലാതെ അനിലന്റെ കവിതകള്‍ ഒലിച്ചുപോകാതിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു പലകവിതകളും!

 
At 7:15 PM, Blogger parajithan said...

സനാതനാ,
താഴെ എഴുതിയിരിക്കുന്നത്‌ എന്റെ അഭിപ്രായം. (ഇതേ അഭിപ്രായമുള്ള പല കവിതാവായനക്കാരും ഇവിടെയുണ്ടെന്നും ഞാന്‍ കരുതുന്നു.)

ഈ കാലയളവില്‍ മുഖ്യധാരാമാധ്യമങ്ങളിലെഴുതുന്ന മറ്റു പലരേക്കാളും കാവ്യപ്രചോദനത്താല്‍ സമ്പന്നമാണ്‌ അനിലിന്റെ രചനകള്‍. മൗലികതയും ഉള്‍ക്കാഴ്ചയും നിറഞ്ഞ ആ കവിതകള്‍ ഒരു വായനക്കാരനെന്ന നിലയ്ക്ക്‌ അടുത്ത കാലത്ത്‌ എനിക്കു ലഭിച്ച ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഉള്‍പ്പെടുന്നു. അയല്‍മരം, സ്റ്റാലിനുമായി ഒരഭിമുഖം, ഭൂമിയിലെ അടയാളങ്ങള്‍, മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാഷയില്‍, കുഞ്ഞുബൈദാപ്ല തുടങ്ങിയ കവിതകളോട്‌ കിട പിടിക്കുന്ന രചനകള്‍ മറ്റെവിടെയും കണ്ടു പിടിക്കുക പ്രയാസം. കവി അയ്യപ്പനെക്കുറിച്ച്‌ അനില്‍ എഴുതിയ കവിത വായിച്ചിട്ടുണ്ടാവുമല്ലോ. അയ്യപ്പനെക്കുറിച്ചു തന്നെ അന്‍വര്‍ അലിയുമെഴുതിയിട്ടുണ്ട്‌. ഒരു താരതമ്യം നടത്തി നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ അനിലിന്റെ പ്രതിഭയുടെ ഉയരം.

ദുര്‍ബലമായ വാദങ്ങള്‍ കൊണ്ടും കഴമ്പില്ലാത്ത പരോക്ഷാരോപണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ രചനകളുടെ വില കുറച്ചു കാണിക്കാന്‍ കഴിയില്ല, ആര്‍ക്കും.

 
At 9:33 PM, Blogger പെരിങ്ങോടന്‍ said...

പക്ഷേ സ്ത്രീശരീരവുമായി നേരിട്ട് ബന്ധം വരുന്ന വരികളിലേക്കെത്തുമ്പോള്‍ അദ്ദേഹം ചേമ്പിലയില്‍ നിന്നും ഓടിയൊഴിയുന്ന മഴവെള്ളം‌പോലെ ലൈംഗീകതയുടെ ആസക്തമായ കരങളിലേക്ക് ചെന്നു പതിക്കുന്നത് അദ്ദേഹത്തിന്റെ പലകവിതകളിലും കാണാം.

ലൈംഗികത എന്താ പാപമാണോ? പിന്നെ അനിലിന്റെ കവിത വായിച്ചിട്ട് തയ്യല്‍‌ക്കാരിയുടെ സ്പര്‍ശത്തെ പൂവാലന്റെ സ്പര്‍ശത്തോട് ഉപമിക്കുവാന്‍ തോന്നുന്നതിനു കാരണം, അശ്ലീലവും ലൈംഗികതയും വേര്‍‌തിരിച്ചറിയുവാന്‍ കഴിയാത്ത തരത്തില്‍ ബാധിച്ചിരിക്കുന്ന അശ്ലീലത്തിനെ കുറിച്ചുള്ള ഹൈപ്പര്‍‌കോണ്‍ഷ്യസാവും.

 
At 10:41 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സനാതനന്‍,
അനിലിന്‍ റെ മിക്ക കവിതകളും സ്ത്രീ പക്ഷമോ അല്ലെങ്കില്‍ സ്ത്രീകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതോ തന്നെയാണ്. സ്ത്രീകളേ അതിന്‍ റെ എല്ലാ അര്‍ത്ഥത്തിലും നോക്കിക്കാണുന്ന കവിത തന്നെയാണ് അനിലിന്‍ റെ കവിതകള്‍.
ഇനി കണ്ണൂ കെട്ടിയുള്ള നടത്തം അതിനു ഞാന്‍ തന്നെ താങ്കളോട് ഉത്തരം പറഞ്ഞുകഴിഞ്ഞു.
താങ്കളൂടെ സംശയം ‘അളവെടുക്കുമ്പോള്‍...’
സെക്സില്ല്ലാ‍ത്ത ജീവിതമില്ല മാഷേ..സ്വപ്നങ്ങളും. അപ്പോള്‍ സെക്സ് പാപമാണെന്ന താങ്കളുടേ അശ്ലീല മനസ്സിന്‍ റെ തോന്നലുകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ആരാണ് സെക്സ് പാപമെന്ന് താങ്കളെ പറഞ്ഞുപഠിപ്പിക്കുന്നത്? അത് ദിവ്യമാണ്. ഉപയോഗിക്കും പോലെ ഇരിക്കും അതിന്‍ ടെ അശ്ലീലത.

സെക്സ് മാത്രമല്ല. എല്ലാം ഉപയോഗിക്കണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കില്‍ അത് അശ്ലീലമായിരിക്കും താങ്കളുടേ ചില കമന്‍ റുപോലും അശ്ലീലമയി തോന്നുന്നു
ഇവിടെ നമ്മള്‍ സംസാരിക്കുന്നത് കവിതയെകുറിച്ചാണ് പിന്നെ അവിടേയാണ് മാഷേ വെറുപ്പ്? അങ്ങിനെയൊന്ന് ഇല്ല.

ചര്‍ച്ച സജീവമാകട്ടെ. പുതിയ കവിതകളും ചര്‍ച്ച സജീവമാകട്ടെ.
ഓരോ വരികളും താങ്കളും മറ്റു വായനക്കാരും കീറി മുറിച്ച് പരിശോധിക്കൂ. ഞാന്‍ എന്‍ റേ വായന മാത്രമാണെഴുതിയത്.
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 7:02 AM, Blogger ബാജി ഓടംവേലി said...

നല്ല ചൂടുപിടിച്ച ചര്‍ച്ച , നടക്കട്ടെ
ഇത്‌ ബ്ലോഗ്ഗിന്റെ ശക്‌തിയാണ്

 
At 8:50 AM, Blogger ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

കവിത എങ്ങനെയാണ് ലൈംഗികതയുടെ കരങ്ങളിലേക്ക് ഓടിയൊളിയ്ക്കുക? കവിതയില്‍ ലൈംഗികത പാടില്ലേ? (എങ്കില്‍ ഞാന്‍ കവിത വായന നിര്‍ത്തും)
അനിലേട്ടന്റെ കവിതയിലെ ലൈംഗികത അശ്ലീലമായി ഒരിക്കലും തോന്നിയിട്ടില്ല. (നിനക്കത് തോന്നില്ലെടാ എന്ന് പറയരുത് പ്ലീസ്):-)

 
At 9:01 AM, Blogger സനാതനന്‍ said...

പ്രിയ സുഹൃത്തുക്കളെ,
പക്ഷപാതിത്വവും മുന്വിധികളും ഉള്ള വായനകള്‍
പ്രതിഭയുള്ള ഒരെഴുത്തുകാരനെ കൊല്ലുകയേ ഉള്ളു.ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന അപ്രമാദിത്തത്തില്‍ അയാള്‍ സ്വപ്നാടനം ചെയ്തുകൊണ്ടിരിക്കും.കുഞുബൈദാപ്ല എഴുതാന്‍ കഴിഞ്ഞ അനിലന് കവിത്വമില്ല എന്നു പറഞ്ഞാല്‍ ഞാന്‍ മണ്ടനാണ്.സമ്മതിച്ചു.പക്ഷേ മുന്‍പെഴുതിയ കവിതകളുടെ പേരില്‍ എഴുതുന്ന എല്ലാ ചപ്പു ചവറുകളെയും എഴുന്നള്ളിച്ച് പുഷ്പാര്‍ച്ചന നടത്തുന്ന നമ്മുടേ തനിമലയാളി വായനയുണ്ടല്ലോ അതാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ കവിത എന്നപേരില്‍ അച്ചടിച്ചു വരുന്ന ജുഗുപ്സകള്‍ക്കു കാരണം.പ്രതിഭയുള്ള ഒരെഴുത്തുകാരനെ വായിക്കുമ്പോള്‍ നാമയാളോട് പറയേണ്ടത് നിങ്ങള്‍ മുന്‍പെഴുതിയതില്‍ വച്ച് ഇത് മികച്ചതാണ് അല്ലെങ്കില്‍ പോരായ്മകളുണ്ട് എന്നാണ് എന്നെനിക്കു തോന്നുന്നു.പ്രശംസയുടെ കൊടുമുടിയില്‍ പിടിച്ചുകയറ്റി ഒറ്റത്തള്ളിന് താഴെയിട്ടു കൊല്ലുക എന്ന വിമര്‍ശന കലയാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ ഞാനില്ല.
പിന്നെ
ലൈ‌ഗീകത അശ്ലീലമാണെന്ന് എനിക്ക് ഒട്ടും അഭിപ്രായമില്ല.എല്ലാസൃഷ്ടിയുടേയും ആത്യന്തികധാര ലൈം‌ഗീകത എന്ന സൃഷ്ട്യുന്മുഖത തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ ഞാന്‍ പറഞ്ഞത് അളവെടുക്കുന്നു എന്നു ഭാവിച്ചും സ്റ്റെതസ്കോപ്പുവൈക്കുന്നു എന്നുഭാവിച്ചുമൊക്കെ കൊണ്ടുള്ള തൊട്ടുനോക്കലുണ്ടല്ലോ അതിനെ ക്കുറിച്ചാണ് ,ഹൃദയമില്ലാത്ത അത്തരം തൊട്ടുനോക്കലുകളാണ് ലൈം‌ഗീകത എന്നു വിചാരിക്കുന്നു നിങ്ങളെങ്കില്‍ ഞാന്‍ ആയുധം വച്ചു കീഴടങ്ങുന്നു.അത്തരം തൊട്ടുനോക്കലുകളെ പീഢനങ്ങള്‍ എന്നാണ് പച്ചമലയാളത്തില്‍ പറയുക.ഇനി അനിലന്റെ കവിതകളില്‍ മലര്‍ന്നുകിടക്കുന്ന സ്ത്രീബിം‌ബങ്ങളെക്കുറിച്ചു പറഞ്ഞതാണ് തെറ്റെങ്കില്‍ വ്യാത്സ്യായന മഹര്‍ഷിയുടെ പരീക്ഷണങ്ങള്‍ കാണുന്നില്ലല്ലോ എന്ന ഒരു ശരാശരി വായനക്കാരന്റെ ആകുലതയായിട്ടു കണ്ടാല്‍മതി

ചര്‍ച്ചകളെ നേരായരീതിയില്‍ കാണണമെന്നും,വ്യക്തിപരമായ ശത്രുതയായി വ്യാഖ്യാനിച്ച് കല്ലെറിയെരുതെന്നും അഭ്യര്‍ഥിക്കുന്നു.

 
At 9:45 AM, Blogger Pramod.KM said...

ഇക്കണക്കിന്‍ മുള്ളെടുക്കാനെന്ന വ്യാജേന നോക്കിയ ശകുന്തളക്കും കിട്ടുമോ പഴി?:)

 
At 10:36 AM, Blogger സനാതനന്‍ said...

http://prathibhasha.blogspot.com/2007/08/blog-post_18.html

ഈ കവിതയൊന്നു വായിക്കു
മണ്ഠരികളായാലും കാലടികളില്‍ പറ്റി നടന്നുകൊള്ളാമെന്നും,ഉറങ്ങുമ്പോള്‍ പുറത്തു നനഞ്ഞിരുന്നു കൊള്ളാമെന്നും പറയുന്ന ഭാവനയെവിടെ തയ്യല്‍ക്കാരിയായി പുനര്‍ജ്ജനിച്ച്
നിന്റെ സ്വകാര്യതകളില്‍ അനുവാദമില്ലാതെ തൊട്ടുകൊള്ളാമെന്നു ചിന്തിക്കുന്ന കുടിലതയെവിടെ,കവിത്വത്തിന്റെ പൊട്ടെന്‍‌ഷ്യലുകള്‍ മറന്നുപോകാതിരിക്കട്ടെ ഈ നല്ല കവി.
pramodinte coment kandu.randum thammil vyathyasam ottumille pramOd?

 
At 11:05 AM, Blogger Pramod.KM said...

സ്പറ്ശനവും ദറ്ശനവുമൊക്കെ പ്രണയത്തിന്റെ രീതികളാണ്‍.സുപരിചിതമായ ഒരു എക്സ്ട്രീം സൂചിപ്പിച്ചു എന്നുമാത്രം.
മാംസനിബദ്ധവും അല്ലാത്തതുമായ രാഗങ്ങളെ ഒറ്റ നിറ്വ്വചനത്തിലൊതുക്കുക അസാധ്യം.:)

 
At 11:47 AM, Blogger അനിലന്‍ said...

സനാതനന്‍ ആ കവിത ഒന്നുകൂടി വായിക്കുമോ?
പെണ്ണിന് ഇഷ്ടമല്ലാതെ അവളുടെ മുലകളില്‍ തൊടുന്ന പുരുഷനേയാണോ അതോ പെണ്ണിനൊപ്പം ജീവിക്കാന്‍ പെണ്ണാവേണ്ടി വന്നാലും തയ്യാറാവുന്ന കാമുകനേയാണോ ഞാന്‍ ആ കവിതയില്‍ കൊണ്ടുവരൂവാന്‍ ഉദ്ദേശിച്ചതെന്ന്. ആകെ ആശയക്കുഴപ്പമാകുന്നു. ഈ ചര്‍ച്ചയില്‍ ഇടപെടേണ്ടെന്നു കരുതിയതാണ്. എന്തെങ്കീലും പറഞ്ഞാല്‍ കവിതയെ വിമര്‍ശിച്ചതിനു കലികൊണ്ട കവിയായി ദ്ദുര്‍വ്യാഖ്യാനം ചെയ്യുകയും അത് പലയിടത്തായി ആത്മഗതം പോലെ പറയുകയും ചെയ്യും എന്നതുകൊണ്ട് മാത്രം.
കവിതകളില്‍ സ്ത്രീലിംഗത്തില്‍ പുല്ലിംഗം ഒളിച്ചു കയറുന്നുണ്ടോ എന്നു മാത്രം നോക്കി നടക്കുന്നവരോട് എന്തു പറയാന്‍.
മരങ്കൊത്തിയിലും സനാതനന്‍ ഇരട്ടപ്പെണ്മക്കളെ (ആണ്മക്കളെയല്ല) സുരക്ഷിതമായി വളര്‍ത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താവ് തൂങ്ങിച്ചത്ത അമ്മയെ കണ്ടില്ല. മലര്‍ന്നു കിടക്കുന്ന ഉണക്കമരം മാത്രമേ കണ്ടുള്ളൂ.
എന്തു പറയാന്‍. ചര്‍ച്ചയെ വളരെ നന്നായി വഴിതെറ്റിച്ചു വിട്ടു സനാതനന്‍. ഇടയ്ക്കിടയ്ക്ക് നല്ല കവി നല്ല കവി എന്നു പറഞ്ഞതുകൊണ്ട് ‘ കുടിലത’ തുടങ്ങിയ കുടിലപ്രയോഗങ്ങള്‍ മാഞ്ഞുപോകില്ല സര്‍.
സനാതനെതിരെ ആളെക്കൂട്ടി എന്ന് ഭ്രമിക്കരുത്.
രണ്ടായിരത്തിലധികം‍ കവികള്‍ എഴുതുന്ന മലയാളത്തില്‍ നാലുപേര്‍ നല്ലതു പറഞ്ഞാല്‍ സ്വപ്നലോകത്തിലെത്തുന്ന പ്രായം എനിയ്ക്കു കഴിഞ്ഞുപോയി.

 
At 3:53 PM, Blogger സനാതനന്‍ said...

പ്രിയപ്പെട്ട അനിലന്‍ താങ്കളുടെ മഹത്തായ കവിതയാണ് നമ്മള്‍ എന്നോ മരംകൊത്തിയെന്നോ തെറ്റിദ്ധരിക്കരുത്.അങ്ങനെ ഒരുധാരണ ഒരുപക്ഷേ ഈ കമന്റുകള്‍വരുന്നതുവരേയും താങ്കള്‍ക്കുണ്ടായിരുന്നു എന്നു തോന്നുന്നില്ല.തങ്കളുടെ തന്നെ വാക്യങ്ങളിലൂടെ ഒന്നു കടന്നുപോയാല്‍ മതി അതു മനസിലാക്കാന്‍.ഈ ചര്‍ച്ചയില്‍ ഇനി ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല.സത്യമായിട്ടും പറഞ്ഞുകൊള്ളട്ടെ താങ്കളോട് യാതൊരു വ്യക്തിവൈരാഗ്യവും എനിക്കില്ല.
തങ്കളുടെ വാക്കുകള്‍ മാത്രംഓര്‍മ്മിച്ചുകൊണ്ട് നിര്‍ത്തുന്നു.

****ഇനിയൊരു പുരുഷനെ വിശ്വസിക്കില്ല എന്നു പറഞ്ഞ് കൂട്ടുകാരി കരയുന്നതു കേട്ടപ്പോള്‍ തോന്നിയിരുന്നു, വരും ജന്മത്തില്‍ ഒരു പെണ്ണായ് ജനിച്ച് അവളുടെ അടുത്ത് ജീവിക്കണമെന്ന്. ****ദൈവം അതു കാര്യമായെടുക്കാതിരുന്നാല്‍ മതിയായിരുന്നു.****

****ഓരോരോ തമാശകളേ!*****
ദേവസേനയുടെ കമന്റിനും താങ്കള്‍ മറുപടിയായി ഇതുതന്നെ പറഞ്ഞിരുന്നു...താങ്കള്‍ തന്നെയല്ലേ അതു പറഞ്ഞത്.

"അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍"

ദേവസേന പറയുന്നു...
അങ്ങനെയൊരു തൊടല്‍ പോലും ആവശ്യമുണ്ടാവില്ല അനിലാ മിന്നലോടാന്‍ ‍..
ജനിക്കരുതു നീ പെണ്ണായി, പ്ലീസ്.


താങ്കളുടെ മറുപടി
ഇല്ല ദേവസേനാ.. അതല്ലേ പറഞ്ഞേ ദൈവം അത് കാര്യമായെടുക്കാതിരുന്നാല്‍ മതിയായിരുന്നെന്ന്

കിനാവേ.. കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)... :):)
എന്നിട്ടും താങ്കള്‍ ഈ തമാശയെച്ചൊല്ലി സീരിയസ്സകുന്നു.
താങ്കളുടെ നല്ലതാകുമായിരുന്ന പലകവിതകളേയും താങ്കളുടെ ഈ തമാശ അപ്രോച്ച് നശിപ്പിച്ചിട്ടുണ്ട്.ഇത് എന്റെ വായന.ചിലപ്പോള്‍ തെറ്റാകാം.

 
At 4:03 PM, Blogger അനിലന്‍ said...

ദേ കെട്ക്ക്ണ്...

കവിതയോട് എനിയ്ക്ക് തമാശ അപ്പ്രോച്ചാണെന്ന് എന്റെ കവിതകള്‍ വായിച്ച് സനാതനനു തോന്നിയെങ്കില്‍ എന്തു പറയാന്‍?
എന്റെ കവിത മഹത്തരമാണെന്ന് ഞാന്‍ ധരിച്ചു വെച്ചിരിക്കുന്നു എന്ന് സനാതനന്‍ കരുതുന്നതിന് എന്തു പറയാന്‍.
ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല
ആരെഴുതുന്നു സര്‍ മഹദ്കവിതകള്‍?

അഹം ബ്രഹ്മാസ്മി!
( അര്‍ഥം അറിഞ്ഞിട്ടല്ലാട്ടോ.. ഈ സനാതനം എന്നൊക്കെ പറയുന്നതുപോലെ ഒരു തമാശയ്ക്ക് തട്ടിയതാ.)

 
At 6:02 PM, Blogger കിനാവ്‌ said...

സനാതനന്‍ ചേട്ടന്‍ എന്നെ വിളിച്ചോ? ഓ, എക്കോ ആയിരുന്നു അല്ലേ സോറി.എന്തായാലും ഞാന്‍ ആകെ കണ്‍ഫ്യൂഷനിലാണ്, വിളിച്ചതുകൊണ്ടല്ല, വായിച്ചതുകൊണ്ട്.
ടി. പി അനില്‍കുമാര്‍ മരം കൊത്തി എന്ന കവിത പോസ്റ്റു ചെയ്തു. ഇരിങ്ങല് അതിന് അദ്ദേഹത്തിന്റേതായ രീതിയിലുള്ള ആസ്വാദനം തയ്യാറാക്കി പോസ്റ്റു ചെയ്തു. ഇരിങ്ങലു പോസ്റ്റിടുന്നതിനു മുന്‍പേ സനാതനന്‍ മരൊകൊത്തി എന്ന കവിത വായിച്ചിട്ടുണ്ടായിരിക്കാം ഇല്ലെങ്കില്‍ പോസ്റ്റിട്ടതിനുശേഷം വായിച്ചിട്ടുണ്ട്. അവിടെ നന്നെന്നോ മോശമെന്നോ കുറിച്ചു വച്ചു കണ്ടില്ല. ഇത്രയും പറയാനുണ്ടായിട്ടും നിങ്ങള്‍ പറഞ്ഞില്ല എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്‌. എന്നാല്‍ മരങ്കൊത്തിയ്ക്ക് ഒരു ആസ്വാദനമുണ്ടായപ്പോള്‍ ഇത്രയധികംവികാരാധീനനായത് എന്തുകൊണ്ടെന്നറിയില്ല. അച്ചടിമാധ്യമങ്ങളില്‍ അടിച്ചുവന്ന സൃഷ്ടികള്‍ക്കൊക്കെ ആസ്വാദനങ്ങളുണ്ടാകുന്നത് കണ്ടിട്ടുണ്ട്.
ബ്ലോഗില്‍ അത്തരത്തിലൊന്ന് പാടില്ലെന്നാണോ? താങ്കള്‍ തന്നെ എഴുതി കണ്ടു അസ്നക്ക് ആസ്വാദനമെഴുതിയിട്ട് ആരും വായിച്ചില്ലെന്ന്. താങ്കള്‍ പറയുന്നു :‘പ്രതിഭയുള്ള ഒരെഴുത്തുകാരനെ വായിക്കുമ്പോള്‍ നാമയാളോട് പറയേണ്ടത് നിങ്ങള്‍ മുന്‍പെഴുതിയതില്‍ വച്ച് ഇത് മികച്ചതാണ് അല്ലെങ്കില്‍ പോരായ്മകളുണ്ട് എന്നാണ് എന്നെനിക്കു തോന്നുന്നു’. അങ്ങിനെയെങ്കില്‍ മനു എഴുത്തു നിര്‍ത്തുവാന്‍ വേണ്ട്യായിരുന്നോ താങ്കളുടെ ഉദ്ദ്യമം.
സ്നേഹപൂര്‍വ്വം കിനാവ്

ഓ.ടോ
“കിനാവേ.. കവിതയിലൂടെ പ്രമോട്ട് ചെയ്യേണ്ട ആവശ്യമൊന്നും ലെസ്ബിയനിസത്തിനുണ്ടാവില്ല. ( ഹോമിയോപ്പതിക്കും!!)... :):)
എന്നിട്ടും താങ്കള്‍ ഈ തമാശയെച്ചൊല്ലി സീരിയസ്സകുന്നു.
താങ്കളുടെ നല്ലതാകുമായിരുന്ന പലകവിതകളേയും താങ്കളുടെ ഈ തമാശ അപ്രോച്ച് നശിപ്പിച്ചിട്ടുണ്ട്.”

കുറച്ച് ഹാസ്യമുണ്ടായാല്‍ നശിച്ചു പോകുന്നതാണോ കവി വംശം.

 
At 8:14 AM, Blogger ആരോ ഒരാള്‍ said...

ഒരു കാര്യം മനസിലായില്ല.സനാതനന്‍ പറഞ്ഞുവന്നത് അനിലന്റെ കവിതകളിലെ സ്ത്രീകളുടെ പ്രതിലോമ സ്വഭാവത്തെപ്പറ്റിയോ അതോ സ്വന്തം കവിത മഹത്തരമാണെന്നു പറയുന്ന കവിയെക്കുറിച്ചോ അതോ കവിതയെ തമാശമട്ടില്‍ അപ്പ്രോച്ച് ചെയ്യുന്ന കവിയെക്കുറിച്ചോ അതോ ഇനി വേറെ വല്ല അജണ്ടയും വച്ചോ.

ഇരിങ്ങല്‍ ഒരു കവിത വായിച്ചു. അയാള്‍ക്ക് ഇഷ്ടമായി. ഒരു കമന്റ്റിനു പകരം ഒരു വായനയാക്കി പോസ്റ്റ് ചെയ്തു.

അതു കൊണ്ടാണല്ലൊ നിങ്ങള്‍ ഈ കവിത കണ്ടത്.
ഇനി നിങ്ങള്‍ വായിക്ക്. അവിടെ പോയി കമന്റിട്.
അല്ലെങ്കില്‍ വായനയില്‍ പോസ്റ്റ് ചെയ്യ്. താങ്കളുടെ നിരൂപണങ്ങളും വിലയിരുത്തലുകളും സാധാരണ മുഖസ്തുതികള്‍ക്കും പുറംചൊറിയലുകള്‍ക്കും അപ്പുറം‌ പോകട്ടെ.
ഞങ്ങള്‍ വന്ന് വായിക്കാം.

അല്ലാതെ സനാതനാ ഈ കുശുമ്പ് കാട്ടുന്ന കുട്ടികളെ പോലെ അയ്യേ..


ഓ. ടോ - കവിത ഒന്നിനെക്കുറിച്ചു പറഞ്ഞ് തികച്ചും വ്യത്യസ്തമായ മറ്റൊന്നിനെ വെളിച്ചപ്പെടുത്തുന്നു.ഇതാണ് കവിതയുടെ മാജിക്

( സനാതനന്‍ തന്നെ എഴുതിയാതാണ് )

 
At 9:12 AM, Blogger സനാതനന്‍ said...

സുഹൃത്തേ,
ഞാന്‍ ഈ പൊസ്റ്റ്‌ വായിച്ചിട്ടല്ല മരംകൊത്തിയും
നമ്മളും വായിക്കുന്നത്.കമന്റിടാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ട്(ഒരിക്കലും അത് വ്യക്തിവൈരാഗ്യമാണെന്നോ വിലകുറഞ്ഞ അസൂയയാണെന്നോ വ്യാഖ്യാനിച്ച് എന്റെ ആത്മാര്‍ഥതയെ കൊല്ലാക്കൊലചെയ്യരുത്).
ഞാന്‍ പറഞ്ഞത് ഈ കവിത(മരംകൊത്തി)ചീത്തയാണെന്നല്ല.ഈ കവിതയെ വായിച്ചിരിക്കുന്ന വിധം തെറ്റാണെന്നാണ്.ഞാന്‍ സത്യത്തില്‍ അതും പറഞ്ഞില്ല.ശ്രീമാന്‍ രാജുവിനോട് അഭിനന്ദനങ്ങള്‍ അറിയിക്കുകയും വായന കുറച്ചുകൂടി തുറന്നതാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ആയിരുന്നു.എന്നെ ഇതിലേക്ക് വലിച്ചിടുകയായിരുന്നു.ഞാന്‍ അനിലന്റെ പേര് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് എന്നെക്കുറിച്ചുണ്ടായിരിക്കുന്ന,ഞാന്‍ തെറ്റിദ്ധാരണയെന്നും അദ്ദേഹം ശരിയായതെന്നും വിശ്വസിക്കുന്ന ധാരണ കൂടുതല്‍ വഷളാക്കണ്ട എന്നു കരുതിയാണ്.
ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വെറും വ്യക്തിപരമായ കുശുമ്പൊക്കെയാക്കിയെടുക്കനുള്ള ശ്രമത്തെ ക്കുറിച്ച് പറയാന്‍ ഒരു പഴഞ്ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍
ഒരു ശംങ്കുവിളിയുടെ കഥ :)

 
At 9:13 AM, Blogger സനാതനന്‍ said...

സുഹൃത്തേ,
ഞാന്‍ ഈ പൊസ്റ്റ്‌ വായിച്ചിട്ടല്ല മരംകൊത്തിയും
നമ്മളും വായിക്കുന്നത്.കമന്റിടാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ട്(ഒരിക്കലും അത് വ്യക്തിവൈരാഗ്യമാണെന്നോ വിലകുറഞ്ഞ അസൂയയാണെന്നോ വ്യാഖ്യാനിച്ച് എന്റെ ആത്മാര്‍ഥതയെ കൊല്ലാക്കൊലചെയ്യരുത്).
ഞാന്‍ പറഞ്ഞത് ഈ കവിത(മരംകൊത്തി)ചീത്തയാണെന്നല്ല.ഈ കവിതയെ വായിച്ചിരിക്കുന്ന വിധം തെറ്റാണെന്നാണ്.ഞാന്‍ സത്യത്തില്‍ അതും പറഞ്ഞില്ല.ശ്രീമാന്‍ രാജുവിനോട് അഭിനന്ദനങ്ങള്‍ അറിയിക്കുകയും വായന കുറച്ചുകൂടി തുറന്നതാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ആയിരുന്നു.എന്നെ ഇതിലേക്ക് വലിച്ചിടുകയായിരുന്നു.ഞാന്‍ അനിലന്റെ പേര് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് എന്നെക്കുറിച്ചുണ്ടായിരിക്കുന്ന,ഞാന്‍ തെറ്റിദ്ധാരണയെന്നും അദ്ദേഹം ശരിയായതെന്നും വിശ്വസിക്കുന്ന ധാരണ കൂടുതല്‍ വഷളാക്കണ്ട എന്നു കരുതിയാണ്.
ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വെറും വ്യക്തിപരമായ കുശുമ്പൊക്കെയാക്കിയെടുക്കനുള്ള ശ്രമത്തെ ക്കുറിച്ച് പറയാന്‍ ഒരു പഴഞ്ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍
ഒരു ശംഖു വിളിയുടെ കഥ :)

 
At 10:20 AM, Blogger ആരോ ഒരാള്‍ said...

സനാതനന്‍,

എല്ലാം വിടുന്നു. ഇരിങ്ങല്‍ കവിത തെറ്റായി വായിച്ച് എന്ന് പറഞ്ഞത് എത് അളവുകോല്‍ വച്ചാണ് ?
മറുപടി പ്രതീക്ഷിക്കുന്നു

 
At 12:00 PM, Blogger കുഞ്ഞന്‍ said...

കൂട്ടുകാരെ,

ചുമ്മാ ഇതിലെ പോയപ്പോള്‍ ഒന്നു എത്തി നോക്കിയതാണ്, അപ്പോള്‍ കാണാറായി ഉഗ്രന്‍ സംവാദങ്ങള്‍..

ആദ്യമായി ശ്രീ ഇരിങ്ങലിനു ഒരു കിടിലന്‍ അഭിനന്ദനമര്‍പ്പിക്കട്ടെ...

കവിതകളെപ്പറ്റി കൂടുതലറിയാത്ത എന്നേപ്പോലുള്ളവര്‍ അല്ലെങ്കില്‍ എനിക്ക് മരങ്കൊത്തി വായിച്ചിട്ട് കൂടുതലൊന്നും തോന്നിയില്ല പക്ഷെ, രാജുവിന്റെ ഈ കവിതയെക്കുറിച്ചുള്ള ആസ്വാദന വിവരണം വായിച്ചപ്പോള്‍, വീണ്ടും വീണ്ടും മരം കൊത്തി വായിക്കുകയും, ആ കവിത ഞാനുമായി സംവദിക്കുന്നതുമായി തോന്നി. അങ്ങിനെയൊരു തോന്നുലുണ്ടാക്കാന്‍ മത്രം ശക്തി രാജുവിന്റെ ഈ കാഴ്ചപ്പാടിനുണ്ട്.

എന്നെപ്പോലെയുള്ള അജ്ഞാനികള്‍‍ കവിത വായിച്ചാല്‍, അതു പണ്ട് നാല് അന്ധന്മാര്‍ ആനയെക്കുറിച്ചു വിവരിച്ചതുപോലെയാകും.ഇവിടെയാണു ലേഖകന്‍ തന്റെ മഹത്വം അല്ലെങ്കില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നത്.കവിതയുടെ മാസ്മരികതയിലേക്കു രാജുവിനു എന്നെയെത്തിക്കാന്‍ പറ്റി. എത്ര മനോഹരമായിട്ടാണ് മുന്തരിക്കുലകളെ അദ്ദേഹം അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നത്.

ലളിതമായതും എന്നാല്‍ ശക്തിമത്തായ വരികളെഴുതുന്ന ശ്രീ അനിലനും എന്റ്റെ അഭിനന്ദനള്‍ അറിയിക്കുന്നു.

 
At 12:49 PM, Blogger കണ്ണൂസ്‌ said...

സനാതനാ, ഇരിങ്ങല്‍ കവിത വായിച്ച രീതിയില്‍ എനിക്കും അഭിപ്രായ വ്യത്യാസമുണ്ട്. ഞാന്‍ വായിച്ചത് അങ്ങിനെയല്ല. പക്ഷേ, ഇരിങ്ങലിന്‌ ഇങ്ങനെ വായിക്കാന്‍ പാടില്ല എന്ന് പറയാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടോ?

ഇനി വ്യാഖ്യാനം തെറ്റായ രീതിയിലാണെന്ന് സനാതനന്‌ തോന്നുന്നുവെങ്കില്‍, ആരോ ഒരാള്‍ പറഞ്ഞ പോലെ, ഇരിങ്ങലിന്‌ പിഴച്ചതെവിടെയാണെന്ന് വ്യക്തമായി എഴുതൂ. അങ്ങിനെയല്ലേ വ്യത്യസ്ത കാഴ്ച്ചപ്പടുകള്‍ തമ്മിലുള്ള സമ്വാദത്തിന്‌ മുന്നോട്ട് പോവാന്‍ പറ്റൂ.

പ്രണയം പ്രകടിപ്പിക്കുന്നത് എപ്പോഴും ഹൃദയത്തില്‍ നിന്നാവണം എന്ന് പറഞ്ഞാല്‍ യോജിക്കാന്‍ ബുദ്ധിമുട്ട്. ശരീരം കൊണ്ടും അത് പ്രകടിപ്പിച്ചു കൂടേ? ബസ്സിലെ കിളി അങ്ങിനെ ചെയ്യുന്നുവെന്ന് വെച്ച് പരസ്പരസമ്മതത്തോടെയുള്ള പങ്കു വെക്കല്‍ കുടിലത ആവുന്നില്ലല്ലോ.

 
At 1:31 PM, Blogger G.manu said...

ബ്ളോഗുകള്‍ കുട്ടിക്കളിയാണെന്ന് ആരാ പറഞ്ഞെ.. ഈ കവിതയേയും ഈ നിരൂപണത്തെയും കാട്ടിക്കൊട്‌ ബൂലോകരെ ഈ ലോകത്തിനു..

ഇരിങ്ങലെ എങ്ങനെ നന്ദി പറയണം എന്നറിയില്ല താങ്കളുടെ ഈ സാന്നിധ്യത്തിനു

 
At 2:30 PM, Anonymous ബസ്കണ്ടക്റ്റേഴ്സ് അസോസിയേഷന്‍ said...

ബസ് കണ്ടക്ടര്‍മാരെ അധിക്ഷേപിച്ചതിന് മാപ്പുപറയാതെ ബൂലോകാം റൂട്ടില്‍ ബസ്സുകള്‍ ഓടേണ്ടതില്ലെന്ന് ബസ്കണ്ടക്ടേഴ്സ് അസോസിയേഷന്‍ ബൂലോകം യൂനിറ്റ് പ്രസിഡന്റ് കുഞ്ഞാക്ക യുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചിരിക്കുന്നു.

 
At 2:48 PM, Blogger സനാതനന്‍ said...

ഞാന്‍ വായിച്ചതെന്തെന്ന ചോദ്യം ഇവിടെ ഒട്ടും പ്രസക്തമല്ല.കാരണം ഓരോരുത്തര്‍ക്കും അവരവരുടെ അറിവും അനുഭവവും അഭിരുചിയും വെച്ച് വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

എങ്കിലും ഇരിങ്ങല്‍ കാണാതെ പോയതും ഈ കവിതയില്‍ ഏറ്റവും അഴകുറ്റതുമായി തോന്നിയതുമായ വീക്ഷണങ്ങള്‍ ഇതാണ്
“കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍“

എന്റെ വായനയില്‍ എനിക്ക് ഏറ്റവും ഉചിതമെന്നു തോന്നിയത് ഈ സൂര്യനെയാണ്.പകലന്തിയോളം തച്ചുപണിഞ്ഞിട്ടും കുറതീരാത്തപണിയുടെ ഭാരവുമായി താഴുന്ന സൂര്യന്‍.ഈ സൂര്യനെ ഞാന്‍ കണ്ടത് പുരുഷത്വത്തിന്റെ എല്ലാ ദൌര്‍ബല്യങ്ങളും ഉള്ള ഒരു മൂത്താശാരിയായാണ്.

“മോന്തിയോളം മേടിയിട്ടെന്തിനാ
മരങ്കൊത്തീ...
ഇപ്പൊപ്പുറപ്പെട്ടാലെത്താം
ചെണ്ടയില്‍ കോലുവെയ്ക്കും മുന്‍പ്
വിളിച്ചു ചങ്ങാതി...“

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നും കാലുറക്കാതെ പ്രലോഭനങ്ങളുടെ വിളിപ്പുറത്ത് ചെണ്ടയില്‍ കോലുവൈക്കും മുന്‍പ് ആഘോഷങ്ങളുടെ പൂരപ്പറമ്പില്‍ സ്വാര്‍ത്ഥതയുടെ
പുരുഷത്വം ആഘോഷിക്കാന്‍ പോകുന്ന സൂര്യന്‍.

“വെയിലേറ്റു മുതുകു വളഞ്ഞ
മാമ്പലകകള്‍ മഞ്ഞു കൊണ്ടു
ഓലവാതില്‍ കയറിട്ടു കെട്ടി
പ്രാകിക്കിടന്നു
തൂങ്ങിച്ചത്തവന്റെ പെണ്ണ്“

അയാള്‍ അറിയുന്നുണ്ടെങ്കിലും കാലുകളെ നിലത്തുറപ്പിച്ച് സ്ത്രീയുടെ ആശയോടെയുള്ള കാത്തിരുപ്പിലേക്ക് ,അവള്‍ ഏല്‍പ്പിച്ച് പോയ ഉത്തരവാദിത്തങ്ങളിലേക്ക് തിരി‍ച്ചു നടത്താന്‍ അയാള്‍ക്കാവുന്നില്ല.അത് തികച്ചും വ്യക്തിപരമായ ഒരു ദുരന്തമല്ല.പുരുഷവര്‍ഗ്ഗം ആകമാനം നേടിയെടുത്തിട്ടുള്ള ശാപമാകണം.എത്ര കൊതിച്ചാലും കാത്തിരിക്കുന്ന ഭാര്യയേയും പറഞ്ഞേല്‍പ്പിച്ച മരുന്നുകളേയും കണ്ണുതുറന്ന് കാണാതെ മേളങ്ങളുടെ പൂരപ്പറമ്പിലേക്ക് സ്വയം മറന്നുപോകുന്ന എന്നെയാണ് ഞാന്‍ മൂത്താശാരിയില്‍ കണ്ടത്..

“പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ“
ഇത്രയും വേദനാഭരിതമായ ഒരു കാഴ്ച്കയെ ശ്രീ രാജു ഇരിങ്ങല്‍ മലര്‍ത്തിക്കിടത്തി പൂജിക്കുന്നത് കണ്ടപ്പോള്‍ ദുഃഖം തോന്നി.അത്രയേ ഉള്ളു.‍

 
At 3:02 PM, Blogger മുസിരിസ് said...

വളരെ ഹൃദ്യമായ രീതിയില്‍ ആസ്വാദനം എഴുതിയ രാജു ഇരിങ്ങലിന് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തുടങ്ങട്ടെ,

കേരളത്തിന്റെ അവസ്ഥയും ഇതാണ്.. കൊച്ചു കൊച്ചു കാര്യങ്ങളില്‍ സംവാദം, വ്യക്തിഹത്യ പിന്നെ
വിവാദമായി പരിണമിക്കുന്നു.

രണ്ട് കൈകള്‍ കൂട്ടി അടിച്ചാലെ ശബ്ദമുണ്ടാകൂ.. അതു കൊണ്ട സ്വല്‍പ്പം കലാഹൃദയമുള്ളവര്‍ ഈ ചര്‍ച്ച നല്ലവഴിക്ക് നയിക്കുക.

ഇരിങ്ങല്‍ മാഷ് ഇത്ര നല്ല ആസ്വാദനം എഴുതി കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി, മറ്റ് പ്രിന്റഡ് മാധ്യമങ്ങളെ പോലെ നിരൂ‍പണങ്ങല്‍ക്കുള്ള
ഒരു വേദിയായ് ബ്ലോഗുകള്‍ മാറുന്നത് നല്ല കാര്യം തന്നെ.

ഇത് നല്ല ഒരു അനലൈസ്ഡ് റിപ്പോറ്ട്ട് ആയി തോന്നി
രാജുമാഷിന്റെ ഈ കാഴ്ചകള്‍ കവിത എഴുതിയ അനിലിന്റെ വീക്ഷണങ്ങളോട് യോജിക്കണം എന്നില്ല, പക്ഷെ ആ കവിത നല്ലപോലെ ഗ്രഹിച്ച് സാദരണക്കാര്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിച്ച കഴിവിനെ ഹിംസിക്കുകയല്ല മറിച്ച് പ്രശംസിക്കുകയാണ് വേണ്ടത്.

ടി പി അനില്‍കുമാര്‍ ഒരിക്കലും വലിച്ച് വാരി എഴുതുന്ന കവിയല്ല, അദ്ധേഹത്തിനെ കവിതകളില്‍ കൂടി ഒരു യാത്ര ശ്രി സ്നാതനന്‍ നടത്തേണ്ടതാണ്. അത് അനിവാര്യവുമാണ്..

‘സര്‍പ്പശാപം’ എന്ന അനിലിന്റെ കവിതയില്‍ പ്രവാസത്തിന്റെ വിതുമ്പലുകള്‍ കാണാം.. മറ്റ് ചിലര്‍ ശ്രദ്ധിക്കാതെ മറികടന്നുപോകുന്ന തൂവലുകളേയും അനില്‍ ശ്രദ്ധിക്കുന്നു, പിന്നെ അത് ഒരു നല്ല കവിയുടെ ക്വാളിറ്റിയായി എനിക്ക് തോന്നിയിട്ടുണ്ട്. “രണ്ട് അദ്ധ്യായങ്ങളുള്ള നഗരം” എന്ന അനിലിന്റെ കവിതാ സമാഹാരം വായിച്ചപ്പോള്‍ പ്രവാസത്തിന്റെ നിനവുകള്‍, വിയര്‍പ്പുകള്‍, വകഭേദങ്ങള്‍, കാഴ്ചകള്‍ എന്നിവ കാണാന്‍ സാധിക്കും. കാലികപ്രസക്തിയോടെ എമ്പടഡ് ചെയ്തെഴുതുന്ന അനിലിന്റെ കവിതയില്‍ എവിടെയും ഒരു ‘കാഴ്ച’ ഉണ്ടാകും (ഇവിടെ ഒരു സിനിമ കാണും പോലെ എന്ന് ഇരിങ്ങല്‍ പറഞ്ഞത് ശരിയാണ്)

ക്രീക്ക് സൈഡില്‍ കൂടി നടന്നപ്പോള്‍ കണ്ട തൂവല്‍, ശേഖരേട്ടന്‍ തായമ്പക പഠിപ്പിക്കുന്നത് കാണാന്‍ പോയപ്പോള്‍ കണ്ട ഇണചേരുന്ന സര്‍പ്പങ്ങള്‍, ഷാര്‍ജയില്‍ ഫിലിം ഫെസ്റ്റിവലിന് കണ്ട റഷ്യന്‍ സിനിമയിലെ കാഴ്ചകള്‍. നമ്മള്‍ കാണാതെ പോകുന്ന ചില കാര്യങ്ങള്‍ അനില്‍ കാണുന്നതും കേള്‍ക്കുന്നതും കൊണ്ടാവും അനില്‍ മറ്റുള്ള കവികളില്‍ നിന്നും തികച്ചും വ്യത്യസ്തനായി നിലനില്‍ക്കുന്നത്.

അദ്ധേഹത്തിന്റെ കവിത സമാഹാരം തന്നെ കാഴ്ചകളുടെ ആവലികള്‍ ആണ്, അത് ഉള്‍ക്കൊണ്ട് എനിക്ക് തന്നെ കവിത എഴുതാന്‍ തൊന്നി, അങ്ങനെ എഴുതിയ കവിതയാണ് ‘ജാലകകാഴ്ചകള്‍’ അത് പിന്നീട് ജൂണ്‍ 1 ലെ മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചു വന്നു. അവിടെയാണ് അനിലിന്റെ കവിതാസമാഹാരം വായിച്ചുമനസ്സിലാക്കുന്നതിനൊപ്പം തന്നെ ആത്മാര്‍ത്ഥമായ പ്രചോദനവും നല്‍കുന്നതെന്ന് മനസ്സിലായത്.

സര്‍പ്പ ശാപം എന്ന അനിലിന്റെ കവിത ചുവടെ ചേര്‍ക്കുന്നു.

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?

****
ഈ വരികളില്‍ ജീവിതം ഇല്ലേ? ഇത്തരത്തില്‍ ജീവിതം വായിച്ചതില്‍ ശ്രീ അനില്‍ വിജയിച്ചില്ലേ?

താന്‍ മൂലം ചുറ്റിയഴിയപ്പെട്ട സര്‍പ്പങ്ങളെ, അവയുടെ പൂര്‍ത്തിയാക്കാതെ പോയ രതി സുഖങ്ങളെ ഓര്‍ത്ത്
വിലപിക്കുന്ന കവി, തന്റെ ഇണയെ പിരിഞ്ഞുള്ള പ്രവാസജീവിതത്തെ, അത് സര്‍പ്പശാപമായി വ്യാഖ്യാനിച്ചുകോണ്ട് വളരെ വ്യക്തവും,ലളിതവുമായ ഭാഷയില്‍ നമ്മെ ധരിപ്പിച്ചിരിക്കുന്നു.

ഇവിടെ നാമില്‍ ചിലര്‍ ‘ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ് എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്‘ എന്ന രീതിയില്‍ ശാപം കിട്ടിയവര്‍ അല്ലേ?

അതെ അനിലിന്റെ എല്ലാ കവിതക്കും പച്ചപ്പും ജീവനും രതിയും ഉണ്ട്

കവികളില്‍ ടി.പി അനിലും , പി പി രാമചന്ദ്രനും എനിക്ക് മുന്നില്‍ തുല്യതട്ടിലാണ് വിരാചിക്കുന്നത്.

അത് പോലെ തന്നെ ശ്രീ.വിത്സന്‍ കുഴൂര്‍, ശ്രീമതി. ദേവസേന തുടങ്ങിയ എഴുത്തുകാരുടെ കവിതകള്‍ കൂടി ശ്രി രാജു ഇരിങ്ങല്‍ പഠിച്ച് ആസ്വാദനവിശകലങ്ങള്‍ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ശ്രി ഇരിങ്ങല്‍ അതിന് പ്രാപ്തനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു.

(ഇത്രയെഴുതിയത് കണ്ട് ഇനി ഞാന്‍ അനിലിനെയും ഇരിങ്ങലിനെയും പൊക്കി പറഞ്ഞു എന്ന് പറഞ്ഞ് വിവാദത്തിലേക്ക് വലിച്ചഴിക്കില്ല എന്റെ മാന്യ സുഹൃത്തുക്കള്‍ എന്ന് വിശ്വസിക്കുന്നു - ഇതെല്ലാം എന്റെ വീക്ഷണങ്ങള്‍ മാത്രം - ഞാന്‍ ആസ്വദിച്ചനുഭവിച്ചതിന്റെ ഉത്തരങ്ങള്‍ മാത്രം)

എല്ലാബ്ലോഗ്ഗേഴ്സിനും ഓണാ‍ശംസകള്‍ നേര്‍ന്നുകോണ്ട്

അജിത്ത് പോളക്കുളത്ത്

 
At 3:10 PM, Anonymous berly said...

മുകളിലുള്ള, സനാതനന്റെ കമന്റ്‌ വായിച്ചുനോക്കടാ, ഇണ്ണാമന്‍ പോളക്കുളമേ വിവരം വേണം വിവരം മനസ്സിലായാ?

 
At 4:34 PM, Blogger മുസിരിസ് said...

നട്ടെല്ലുവളയുന്നവരാ അനോണിമസ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവര്‍, കൊഴ കൊഴാ വഴ വഴാ സംസ്കാരശൂന്യതയില്‍ മുക്കിപ്പിടിച്ച് തൂലിക ചലിപ്പിക്കുന്നതില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുന്നതാ ആരായാലും, അയാളെ മുകളിലെ കമന്റിടാന്‍ പ്രേരിപ്പിച്ചത്.. ഒരു ബെര്‍ലിയുടെ പേരില്‍.. അതും റ്റെറ്റിദ്ധരിപ്പിക്കും വിധത്തില്‍!

അനോണിയായ് വന്ന് ആക്രമിക്കുന്നവന്‍ ആണോ അതോ പെണ്ണോ? അതോ നമുംസകമോ?

ഭീഷ്മരെ വധിക്കാന്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയ കഥ
ഓര്‍മ്മവന്നു.

 
At 4:50 PM, Blogger സാല്‍ജോҐsaljo said...

ഇരിങ്ങല്‍ മാഷെ,

ഈ കവിത നേരത്തെ വായിച്ചിരുന്നു. ആസ്വാദനവും ഭംഗിയായി. ആശംസകള്‍. നല്ല വായനകളാണ് ബ്ലോഗിന്റെ നിലനില്പ്.


ഓ. ടോ.: അനോണികുഞ്ഞേ, മോനേ... എന്തിനാ ആ ബെര്‍ളിയെ ഇതിലേ വലിച്ചിഴക്കുന്നേ. യ്യേ... അങ്ങയുടെ വിവരത്തെ എങ്ങനെ കാണണം അനോണീ... ഈ മുഖമില്ലായ്മയാണോ വിവരം. മറ്റുള്ളവരുടെ പേര് വച്ചെഴുതുന്നതാണൊ വിവരം.. അല്ല.. അറിയമേലാഞ്ഞിട്ടാ... തല്ലല്ല്.. ഞാന്‍ പൊക്കോളാം...

ഇരിങ്ങലേ അനോണികമന്റ് പൂട്ടിക്കോ! :) തെറി ഇപ്പ വണ്ടിപിടിച്ചുവരും..!!!!!

 
At 5:51 PM, Blogger ആരോ ഒരാള്‍ said...

ഇത് ഓഫ് ടോപിക് ആണ്. ഇരിങ്ങല്‍ മാഷ് ക്ഷമിക്കുക.

@ സനാതനന്‍.

അരിയെത്ര - പയറഞ്ഞാഴി.കൊള്ളാം സനാതനന്‍ മാഷേ ഇനി ഒന്നും പറയണ്ടല്ലോ അല്ലേ ?

രാഷ്ടീയത്തില്‍ ആയിരുന്നു പണ്ട് അല്ലേ

സ്നേഹത്തോടെ

:ആരോ ഒരാള്‍

 
At 8:06 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സനാതന്‍ മാഷേ...,
ഞാനൊരിക്കലും ഒരാളെ ടാര്‍ഗറ്റ് ചെയ്ത് കമന്‍ റ് ചെയ്യാത്ത ഒരാളാണ്. ഒരു പാട് വാക്വാദങ്ങളില്‍ പലപ്പോഴായി ബ്ലൊഗില്‍ പങ്കെടുത്തിട്ടുള്ളതു മാണ്. അതിനൊന്നും ഇപ്പോഴും മടിയും ഇല്ല. പിന്നെ ഏറ്റുമുട്ടുമ്പോള്‍ അത് തനിക്കൊപ്പം ചേര്‍ന്നവരാവണമെന്ന് നിര്‍ബന്ധമുണ്ട്. അത് എന്‍ റെ തെറ്റാകാം.
ശരി ഇനി
' ഇരിങ്ങല്‍ കാണാതെ പോയതും ഈ കവിതയില്‍ ഏറ്റവും അഴകുറ്റതുമായി തോന്നിയതുമായ വീക്ഷണങ്ങള്‍ “

ഈ അഴകുറ്റത് എന്നു പറയുന്നത് താങ്കളുടെ വീക്ഷണത്തെയാണൊ..? അങ്ങിനെ ഒട്ടനവധി അഴകുറ്റ കമന്‍റുകള്‍ ഞാന്‍ കാണുന്നു ചില ദിവസങ്ങളാ‍യി അതു കൊണ്ട് ഇനിയും തുടരട്ടെ താങ്കളുടെ ‘അഴകുറ്റ വീക്ഷണങ്ങള്‍’.

ഇനി കവിതയില്‍ ഞാന്‍ കാണാതെ പോയ വഴികള്‍ താങ്കള്‍ക്ക് മുഴിമിപ്പിക്കാവുന്നതാണ് അതിനാണല്ലോ ഈ സംവാദം ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യമേ ഒന്നു പറയാം.
താങ്കള്‍ അനോണിയാണ്. എനിക്ക് തീരെ താല്പര്യമില്ലാത്തതും മറുപടി കൊടുക്കാന്‍ ഇഷപ്പെടാത്തതുമായ വര്‍ഗത്തില്‍ പെട്ടതാണ്. എങ്കിലും അനോണിറ്റി കളഞ്ഞ് പുറത്തു വരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഞാന്‍ എങ്ങിനെ വായിക്കണം എന്ന് ഞാന്‍ തീരുമാനിക്കും അത് കവിത എഴുതിയ കവിക്ക് പോലും അര്‍ഹതയില്ല ഞാന്‍ ഇങ്ങനെ വായിക്കണമെന്ന് പറയുവാന്‍. പിന്നെ
‘തെറ്റിവായനയുടെ പ്രാണഭയം’
എനിക്ക് പറയാനുള്ളത് എത് കൊമ്പന്‍ റെ മുമ്പിലും തലയുയര്‍ത്തി തന്നെ പറയുന്ന ശീലം ഇന്നും നിര്‍ത്തിയിട്ടില്ല. അങ്ങിനെ ഒരു കാലം വരുമ്പോള്‍ ശിഷ്യപ്പെടാം.
ഇതൊക്കെ പറയുമ്പോള്‍ ഞാനിത് എഴുതിയത് മഹത്തായ ഒരു പഠനമാണെന്ന് ധാരണയൊന്നും എനിക്കില്ല. ഒരു കമന്‍ റ് ഇടാം എന്നു കരുതി എഴുതിയപ്പൊള്‍ ഇത്തിരി വലുപ്പം കൂടീ അപ്പോള്‍ പിന്നെ പോസ്റ്റാക്കി എന്നുമാത്രം.
താങ്കള്‍ വായിച്ച് വിസ്തരിച്ചത് ഞാനും വായിച്ചു. എന്നാല്‍ ആ ഭാഗം എനിക്ക് മനസ്സിലാകാതെ പോയതാണെന്ന് താങ്കള്‍ ധരിച്ചു വശായെങ്കില്‍ അതിനെ താങ്കളുടെ അല്പത്തം എന്നെ പറയാനുള്ളൂ.
എന്നാല്‍ ഞാനിവിടെ ശ്രമിച്ചത് സാധാരണ വായനയില്‍ നിന്ന് വ്യത്യസ്തമായി ഈ കവിതയ്ക്ക് മറ്റൊരു വായനാ സുഖം പകരുക എന്നുള്ളതാ‍ണ് അത് പലര്‍ക്കും പരിചിതമല്ലാത്തതിനാല്‍ ചിലപ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം അതിനെ ‘തെറ്റിവായനയുടെ പ്രാണഭയം എന്നു വിളിക്കുന്ന താങ്കളുടെ രീതി പതിവ് വായനയില്‍ നിന്ന് ഭിന്നമല്ലല്ലോ ന്ന് കാണുമ്പോള്‍ സഹതാപം മാത്രമെ ഉള്ളൂ
എല്ലാവരും വായിക്കുന്ന രീതിയില്‍ വായിക്കാ‍തെ മാറി നടക്കുവനാണ് എനിക്കിഷ്ടം അതു തന്നെ ചെയ്യുകയും ചെയ്യും.

താങ്കള്‍ക്ക് അത്തരം വായനകാണുമ്പോ ള്‍ ദു;ഖം തോന്നീ എന്നാണല്ലോ എഴുതിയത്. അത്ഭുദമില്ല. കാരണം അത്തരം ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടെന്ന് താങ്കളെ പോലുള്ളവരെ ബോധ്യപ്പെടുത്തുക കൂടിയാണീ കുറിപ്പ്

ചര്‍ച്ച തുടരട്ടേ..
ഓരോ വരിയും വായനക്കാരന്‍ കീറി കീറി നോക്കി പറയൂ അത് വായനാ സ്വാതന്ത്ര്യം ആണ്.

ഇങ്ങനയേ വായിക്കാവൂ എന്ന് ആരെങ്കിലും നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ അക്കാദമിക്ക് പാപ്പരത്തമാണെന്നേ പറയാനുള്ളൂ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 9:03 AM, Blogger സനാതനന്‍ said...

പ്രിയപ്പെട്ട ഇരിങ്ങലെ,
ഞാന്‍ അനോണിയാണോ?കൊള്ളാം.മാനഭം‌ഗം അനോണിയായിട്ടും വരുമോ ദൈവമേ!എനിക്ക് പറയാനുള്ളത് പറയാന്‍ ഞാനെന്തിന് അനോണിയാകണം?ഞാന്‍ പറയുമ്പോള്‍ പറഞ്ഞത് ഞാന്‍ തന്നെയെന്ന് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഞാന്‍ പറയണം.ഛേ.
പിന്നെ “തെറ്റി വായനയുടെ പ്രാണവൈഭവം”എന്നാണ് ഞാന്‍ പറഞ്ഞത് “പ്രാണഭയം”എന്നല്ല.അതുകൂടി തെറ്റി വായിച്ച് ചരിത്രം സൃഷ്ടിക്കരുത് താങ്കള്‍.
ചര്‍ച്ചയെ പടിയടച്ചു പിണ്ഡം വച്ചിട്ടും പറയുന്നോ ചര്‍ച്ചതുടരട്ടെ എന്ന്...കഷ്ടം.
അനോണീ മോശമായിപ്പോയി.

 
At 8:32 AM, Blogger ബാജി ഓടംവേലി said...

രാജു ഇരിങ്ങല്‍,
കവിതയും ,
ആസ്വാതനവും ,
ചര്‍ച്ചയും നന്നായി
ബോഗ്ഗിലുള്ള മറ്റുകവിതകളും ഇതേപോലെ ചര്‍ച്ച ചെയ്യുവാനായി എടുക്കുമല്ലോ?

ഈ കമന്റെല്ലാം കൂടി ചേര്‍ത്ത് ഒരു പോസ്റ്റിടുന്നതും നല്ലതാണ്

 
At 2:25 PM, Blogger പുതു കവിത said...

നിരൂപകന്റെ വേഷം നന്നായിട്ടുണ്ടടാ...തുടരുക...

 
At 7:48 PM, Blogger ധ്വനി said...

നല്ല നിരൂപണ ശൈലി! അഭിനന്ദനങ്ങള്‍! നന്ദി!

(നന്ദി, ആദ്യമായി ടി പി യുടെ ബ്ളോഗില്‍ എത്തിച്ചതിനും!)

 
At 2:52 PM, Blogger Raji Chandrasekhar said...

ഇരിങ്ങല്‍,
വായന നന്നായി. മരംകൊത്തി വായിക്കാനൊരു പ്രേരണയും.

കമന്റുകള്‍ കണ്ടു.

കവിയും നിരൂപകനും ചര്‍ച്ചകളില്‍ മറുപടിയുമായി എത്തരുത്. മറ്റുള്ളവര്‍ക്ക് വായിക്കാനും മനസ്സിലായത് പ്രകടിപ്പിക്കാനുമുള്ള അവസരമൊരുക്കി മാറി നില്ക്കുക.

സനാതനന്‍ മാഷ്, മരംകൊത്തിയെക്കുറിച്ച് ഒരു ആസ്വാദനം സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍
കൂടുതല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.

 
At 2:30 AM, Blogger നിഷ്ക്കളങ്കന്‍ said...

ഇതിന്നാണ് കണ്ടത്. അതിലൂടെ അനിലന്റെ കവിതയും വായിയ്ക്കാന്‍ സാധിച്ചു. വ‌‌ളരെ നന്ദി രാജു ഇരിങ്ങ‌ല്‍. ആധുനികകവിത എങ്ങിനെ വായിയ്ക്കണ‌ം എന്നുള്ളതിന് ഉള്ള ഒരു സൂചിക കൂടിയായി ഇരിങ്ങലിന്റെ പഠനത്തെ കാണുന്നു (കുറഞ്ഞപക്ഷം എന്റെ ട്യൂബ് ലൈറ്റ് ബുദ്ധിയ്ക്കെങ്കിലും).

 
At 4:16 PM, Blogger ഭൂമിപുത്രി said...

ഇവിടെനടന്ന സംഭവങ്ങളൊക്കെ ഞാനറിയാതെപോയി!
‘വാരഫല’ത്തിൽ നിന്നാണിവിടെയെത്തിയത്.
അനിലിന്റെ കവിത വായിയ്ക്കാൻ ചെന്നപ്പോൾ നോഎന്റ്റി! :(
എന്നാല്‍പ്പിന്നെയങ്ങിനെയാകട്ടെ!

 

Post a Comment

Links to this post:

Create a Link

<< Home