ഞാന്‍ ഇരിങ്ങല്‍

Thursday, September 27, 2007

കണ്ണുപൊത്തിക്കളി

സൌന്ദര്യ മത്സരം കാണാന്‍ പോയി
മാനംകെട്ടുപോയ ഒരു മകളെ
കാത്തിരിക്കുന്ന അമ്മയുടെ
മനസ്സിലെന്തായിരിക്കും?


മകളുടെ അഴിച്ചു മാറ്റപ്പെട്ട ജമ്പറുകള്‍
കണ്ണകിയുടെ ഒറ്റമുലച്ചൂടില്‍
ഒരുകിപോകണേ എന്ന് ശപിക്കുമായിരിക്കും.


കരിന്തിരികത്തുന്ന മേഘച്ചൂടില്‍
വിറകു കൊള്ളിപോലെ കറുത്ത ശരീരം
ഇരുള്‍ചൂടില്‍ വെന്ത് പൊങ്ങി
കാറ്റിലലയിയുന്നു.


ചുട്ട മീനിന്‍റെ പുറന്തോല്‍
പൊളിക്കുന്നതിനിടയില്‍
പച്ചമാംസത്തിന്‍റെ ശീതക്കാറ്റ്
കാട്ടുപന്നിയുടെ തേറ്റയായി
കുത്തിക്കേറുമായിരിക്കും

ചായം തേച്ച നഗരത്തില്‍
ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍
പ്രശസ്തിയുടെ തണലില്‍
പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.


കര്‍ട്ടനുയരുന്നതും
മാനം കെടുന്നതും കാത്ത്
മന:മടുത്ത അമ്മ
മാര്‍ക്കിടുന്നതിനു മുമ്പേ
അണിയറയിലേക്ക് നടന്നു
മറയുമായിരിക്കും

Labels:

11 Comments:

At 12:00 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സൌന്ദര്യ മത്സരം കാണാന്‍ പോയി
മാനംകെട്ടുപോയ ഒരു മകളെ
കാത്തിരിക്കുന്ന അമ്മയുടെ
മനസ്സിലെന്തായിരിക്കും?

 
At 12:06 PM, Blogger കുഞ്ഞന്‍ said...

അമ്മയുടെ മനസ്സില്‍,
ഹാ ദൈവമേ എനിയുമെനിക്കു പെറ്റിടുവാന്‍ പറ്റിയെങ്കില്‍,ഞാനവറ്റകളെ സൌന്ദര്യ റാണിമാരാക്കും എന്നിട്ടു ഞാനൊരു റാണിമാതാവാകും!അങ്ങിനെ ഞാന്‍ പതിവൃതകളെ സൃഷ്ടിക്കും..!

വരികള്‍ക്കു ചൂടു പിടിക്കുന്നു,പൊള്ളിക്കുന്നു

 
At 12:33 PM, Blogger കിനാവ് said...

പ്രിയ ഇരിങ്ങല്‍,
കവിത എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അര്‍ഥ ക്ലിഷ്ടതയില്ലാത്തതുപോലെ.
സൊന്ദര്യമത്സരം ‘കാണാന്‍ പോയതിനാല്‍’ മകളുടെ മാനം പോയി എന്നാണ് ആദ്യവരിയില്‍ നിന്ന് മനസിലാക്കുന്നത്. താങ്കള്‍ ഉദ്ദേശിച്ച അര്‍ഥം വരുന്നില്ല എന്ന് തോന്നുന്നു.

മാനംകെട്ടുപോയ ഒരു മകളെ
കാത്തിരിക്കുന്ന അമ്മയുടെ
മനസ്സിലെന്തായിരിക്കും?എന്ന് ചോദിക്കുന്നു. ശപിക്കുമായിരിക്കും എന്ന് മറുപടിയുമുണ്ട്.

അടുത്ത സ്റ്റാന്‍സ വൈകുന്നേരവും കഴിഞ്ഞു രാത്രിയായി എന്നായിരിക്കണം അര്‍ഥമാക്കുന്നത്. മേഘച്ചൂടീനെന്തോ പോരായ്മയുണ്ട്. അടുത്തവരിയിലെ കുത്തികയറ്റം എങ്ങോട്ടാണെന്നും മനസിലായില്ല.
അമ്മയുടെ
മനസ്സിലെന്തായിരിക്കും? എന്ന് ചോദിച്ച് തുടങ്ങിയ കവിത
മന:മടുത്ത അമ്മ
മാര്‍ക്കിടുന്നതിനു മുമ്പേ
അണിയറയിലേക്ക് നടന്നു
മറയുമായിരിക്കും എന്ന് അവസാനിച്ചപ്പോള്‍ എന്തോ ഒര് ഇത്...
ഇതേയ്...ഇത്.
ഞാന്‍ ഓടി.
ഓടൊ. അച്ചരപിശാച് നിരവധി.

 
At 1:06 PM, Blogger ബാജി ഓടംവേലി said...

ഞാന്‍ ഇന്നലേ വായിച്ചിരുന്നു.
മനസ്സിലുണ്ടായിരുന്നത് മുഴുവന്‍ കവിതയുടെ വരികളില്‍ കണ്ടില്ല.
നിങ്ങള്‍ ഓരോ ആഴ്‌ചയും വരുന്ന നല്ല കവിത കളേപ്പറ്റിയും കഥകളേപ്പറ്റിയും പഠനം നടത്തി പോസ്‌റ്റു ചെയ്യുന്നത് നന്നായിരിക്കും. ഒരു നിരൂപകന്റെ കുപ്പായമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നത്. മരംകൊത്തിയുടെ അലയൊലികള്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ആശംസകള്‍

 
At 11:17 AM, Blogger ശെഫി said...

നന്നായിട്ടുണ്ട്.

 
At 9:47 PM, Blogger യാത്രികന്‍ said...

രാജു ഇരിങ്ങല്‍,
ചില സംശയങ്ങള്‍
1.സൌന്ദര്യ മത്സരം വെറുതെ ‘കാണാന്‍ പോയ‘ മകള്‍ക്ക് എവിടെ വെച്ചാണ് മാനം നഷ്ട്പ്പെട്ടത്.
2.ഒരുകിപോകണേ = ഉരുകിപ്പോകണേ
3.കരിന്തിരി = കരിഞ്ഞു തീര്‍ന്ന തിരി ( അതു വീണ്ടും കത്തുമോ?)
4.ഇരുളിന് ചൂടുണ്ടോ ?
5. കാറ്റിലലയിയുന്നു = കാറ്റിലലയുന്നു / കാറ്റിലലിയുന്നു ?
6.ചുട്ട മീനിന് പച്ച മാംസത്തിന്റെ മണമുണ്ടോ?
7.പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.?
8.അമ്മ, മകളുടെ മാനം കെടാനാണോ കാത്തിരിക്കുന്നത് ? അതിനാണോ മാര്‍ക്കിടുന്നത് ?
9.മകളുടെ മാനം കെടാന്‍ താമസിച്ചതിനാണോ അമ്മയ്ക്ക് മനം മടുത്തത്.
10. നിങ്ങള്‍ കവിതയില്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മനസ്സിലാക്കാന്‍ എന്താണ് വഴി.
11. കണ്ണുപൊത്തിക്കളിയും കവിതയുമായി എന്താണ് ബന്ധം ?

 
At 12:16 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പ്രീയ്പ്പെട്ട യാത്രികാ,
കവിത താങ്കളോട് സംവദിക്കാത്തതില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നോട് പൊറുക്കുക. അതുപോലെ വായിച്ച് സംവേദനം നടന്നു കിട്ടാത്ത മറ്റുവായനക്കാരും.
കവിതയ്ക്ക് വിശദീകരണം കവി നല്‍കുമ്പോള്‍ കവിതയില്‍ കാര്യമില്ലാതാവുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. എങ്കിലും താങ്കളുടേ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാം.

1.സൌന്ദര്യ മത്സരം വെറുതെ ‘കാണാന്‍ പോയ‘ മകള്‍ക്ക് എവിടെ വെച്ചാണ് മാനം നഷ്ട്പ്പെട്ടത്.

സൌന്ദര്യമത്സരം എന്നുള്ളത് വെറുമൊരു കാഴ്ച മാത്രമായിരുന്നെന്നും അതിനിടയില്‍ മറ്റു പലതും നടക്കുന്നുവെന്ന് നമുക്ക് പലര്‍ക്കുമറിയാം.
അപ്പോള്‍ സൌന്ദര്യമത്സരം കാണാന്‍ മകള്‍ പോയെങ്കില്‍ അതില്‍ ആകൃഷ്ടരാവുകയും മകളെ സൌന്ദര്യമത്സരം കാണുവാന്‍ അയച്ച അമ്മയ്ക്ക് മകളെ മറ്റൊരു റാണിയാക്കുവാനുമാണ് ആഗ്രഹമെന്ന് വ്യക്തമല്ലേ? അവിടെ മാനം എന്ന നമ്മുടെ ധാ‍രണ നഷ്ടമാവുകയും കളങ്കം സംഭവിക്കുകയും ചെയ്തു. എന്തെന്നാല്‍ സമൂഹത്തിന്‍ റെ മാനത്തിന് ചിന്തകളില്‍ മാനം കെട്ടുപോയെന്ന് സാരം.

2.ഒരുകിപോകണേ = ഉരുകിപ്പോകണേ
അക്ഷര പ്പിശാച് തന്നെ ക്ഷമിക്കുക

3.കരിന്തിരി = കരിഞ്ഞു തീര്‍ന്ന തിരി ( അതു വീണ്ടും കത്തുമോ?)
കരിഞ്ഞു തീര്‍ന്ന തിരി അല്ല. കരിഞ്ഞു കൊണ്ടിരിക്കുന്ന തിരിയാണ്. അത് കത്തിക്കൊണ്ടേയിരിക്കും

4.ഇരുളിന് ചൂടുണ്ടോ ?
ഇരുളിന് ചൂടുണ്ടകും. അതെങ്ങിനെയെന്ന് ചോദിച്ചാല്‍ ഇരുണ്ടു പോയ മനസ്സിന്‍ റെ ചൂടാണെന്ന് പറയാം.


5. കാറ്റിലലയിയുന്നു = കാറ്റിലലയുന്നു / കാറ്റിലലിയുന്നു ?
കാറ്റിലലിയുന്നു എന്നതാണ് ശരി.

6.ചുട്ട മീനിന് പച്ച മാംസത്തിന്റെ മണമുണ്ടോ?
യാത്രികന്‍ മീന്‍ ചുട്ടിട്ടില്ലെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കൂ
അപ്പോള്‍ മനസ്സിലാകും ചുട്ട മീനിന് പച്ചമാസത്തിന്‍റെ ഗന്ധ മുണ്ടാകുമോ എന്ന്.
ഹൃദയം കത്തുന്ന അമ്മയുടെ മാസം കത്തുന്ന മണം നമുക്ക് കാണുവാനും കഴിയും.

7.പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.?
ഇവിടെ എന്താ സംശയം? പതിവ്രത എന്നൊരു സങ്കല്‍പ്പമാണെങ്കിലും അതൊരു സത്യമാകാം. മനസ്സ് നഷ്ടപ്പെടാത്ത അവസ്ഥ എന്നു വേണമെങ്കില്‍ പറയാം.
ഒരമ്മയുടെ മനസ്സിലെ ചൂട് മകളിലേക്കല്ലാതെ വെറുതെ എവിടെയാണ് തിളച്ച് തൂവേണ്ടത്?

8.അമ്മ, മകളുടെ മാനം കെടാനാണോ കാത്തിരിക്കുന്നത് ? അതിനാണോ മാര്‍ക്കിടുന്നത് ?

കെട്ടു പോയ മകളുടെ മനസ്സിലേ മാനം കെട്ടു പോയിരുന്നുള്ളൂ. മറ്റൊരു മത്സരത്തിന് മാര്‍ക്കിടുമ്പോള്‍ ഒരമ്മയുടെ മനസ്സിലെന്തായിരിക്കും?

ഇതൊക്കെ തന്നെയാണ് ഇതില്‍ പറയാന്‍ ശ്രമിച്ചത്.
വീണ്ടും സംശയം വന്നെങ്കില്‍ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
മറ്റു വായനക്കാരുടെ വായനയില്‍ കൈകടത്തരുതെന്ന് നിര്‍ബന്ധമുള്ളതു കൊണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 12:48 PM, Blogger Pramod.KM said...

കവിതയിലെ നിരീക്ഷണങ്ങള്‍ ഇഷ്ടമായി.:)

 
At 3:52 PM, Blogger പുതു കവിത said...

rajoo...
nazarkoodali.blogspot.com
nokkukaka.

 
At 6:35 PM, Blogger വാല്‍മീകി said...

എന്തോ ഒരു കുറവ് പോലെ.

 
At 5:17 AM, Anonymous വിനു said...

ഇപ്പൊ അമ്മയും മകളും ഒന്നിചാ സൌന്ദര്യ മത്സരം കളിക്കുന്നെ

 

Post a Comment

Links to this post:

Create a Link

<< Home