ഞാന്‍ ഇരിങ്ങല്‍

Wednesday, November 28, 2007

മൂന്നാം പിറന്നാള്‍ - ഇത്തവണയും ഞാനും ബൂലോകവും നിന്നോടൊപ്പം


ദേ.........മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ആരുഷ്. എന്റെ മകന്‍....
നോക്കൂ.. . എന്താ ചെയ്യുന്നേ.... ....ഈ ഭൂമിക്ക് നീ താങ്ങായിരിക്കണം......

ഈ പിറന്നാളും ഞാന്‍ മനസ്സില്‍ മാത്രം നിന്നോടൊപ്പം.
ഓരോ പ്രോമിസ്സിലും നാളെ നാളെ..
അടുത്ത പിറന്നാള്‍ നിന്നോടൊപ്പം.....
നീ എന്നും എന്നോടൊപ്പവും ഞാന്‍ നിന്നോടൊപ്പവും....തീര്‍ച്ചയായും....
മൂന്നാം പിറന്നാളില്‍ ബൂലോകം നിനക്കായ് ആശംസകള്‍ നേരുന്നു.
ഐശ്വര്യവും സന്തോഷവും സമാധനവും ഒപ്പം ലോകത്തിന്‍റെ നന്മയുടെ ചിരിയായ് തീരായ് സര്‍വ്വശക്തന്‍ കരുത്തായ് തിരട്ടേ.....
പിറന്നാള്‍ സമ്മാനമായി മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍വന്ന കവിത കുഞ്ഞന്‍, കുഞ്ഞന്റെ ബ്ലോഗില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. http://kunjantelokam.blogspot.com/

Wednesday, November 14, 2007

ഓട്ടുവിളക്ക് കത്തുന്നു

പടിഞ്ഞാറ്റയിലെ
ഓട്ടുവിളക്കിലൊഴിക്കാന്‍
എണ്ണയും, തിരിയും
കത്തിക്കാന്‍
തീപ്പെട്ടിയും കോലും
എന്നിട്ടും
കോലുരക്കാന്‍ ആരുമുണ്ടായില്ല

ഇറകള്‍ക്കിടയിലൂടെ
ഒളിച്ചിറങ്ങുന്ന സൂര്യനൊ
പുഴക്കരികില്‍ പുക വലിക്കുന്ന
രാമനൊ
അടുക്കളക്കോലായില്‍
വിറകു മരത്തില്‍ മാന്തുന്ന പൂച്ചയോ
നോക്കിയതേ ഇല്ല തീപ്പിടിപ്പിക്കാന്‍.

വിളക്കിനോടുള്ള ബഹുമാനമാകാം
കയ്യില്‍ പുരണ്ട അശുദ്ധിയകാം
ഓട്ടുവിളക്ക്
താഴെ വീണ് പൊട്ടിയാലോന്ന് പേടിയാകാം
ഇഷ്ടമായില്ലെങ്കിലോന്ന്
കരുതിയുമാകാം.

കാത്തിരിപ്പിന് അറുതിയാകട്ടേന്ന്
കരുതിയാവണം
തീപ്പെട്ടിക്കുള്ളിലെ രസമുകുളം ഉരുകിപ്പോയാലോന്ന്
തോന്നിയാ‍വണം
എണ്ണ വറ്റിപ്പോയാല്‍ കാര്യമില്ലല്ലോന്ന്
മനസ്സിലാക്കിയാവണം
ഓട്ടുവിളക്ക് സ്വയം കത്താന്‍
തീരുമാനിച്ചത്

Labels:

Wednesday, November 07, 2007

ഒരു കാറ്റിന്‍റെ കഥ

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്

ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.


കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ


ഏതോ രാക്ഷസന്‍റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ

നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളംകണ്ടെത്തിയ പോലെ

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു

തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍ പറ്റൂ..!


നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്‍റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതൊ തിരിച്ചു പോകാന്‍ വഴിയറിയുമോ??


ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....