ഞാന്‍ ഇരിങ്ങല്‍

Wednesday, November 14, 2007

ഓട്ടുവിളക്ക് കത്തുന്നു

പടിഞ്ഞാറ്റയിലെ
ഓട്ടുവിളക്കിലൊഴിക്കാന്‍
എണ്ണയും, തിരിയും
കത്തിക്കാന്‍
തീപ്പെട്ടിയും കോലും
എന്നിട്ടും
കോലുരക്കാന്‍ ആരുമുണ്ടായില്ല

ഇറകള്‍ക്കിടയിലൂടെ
ഒളിച്ചിറങ്ങുന്ന സൂര്യനൊ
പുഴക്കരികില്‍ പുക വലിക്കുന്ന
രാമനൊ
അടുക്കളക്കോലായില്‍
വിറകു മരത്തില്‍ മാന്തുന്ന പൂച്ചയോ
നോക്കിയതേ ഇല്ല തീപ്പിടിപ്പിക്കാന്‍.

വിളക്കിനോടുള്ള ബഹുമാനമാകാം
കയ്യില്‍ പുരണ്ട അശുദ്ധിയകാം
ഓട്ടുവിളക്ക്
താഴെ വീണ് പൊട്ടിയാലോന്ന് പേടിയാകാം
ഇഷ്ടമായില്ലെങ്കിലോന്ന്
കരുതിയുമാകാം.

കാത്തിരിപ്പിന് അറുതിയാകട്ടേന്ന്
കരുതിയാവണം
തീപ്പെട്ടിക്കുള്ളിലെ രസമുകുളം ഉരുകിപ്പോയാലോന്ന്
തോന്നിയാ‍വണം
എണ്ണ വറ്റിപ്പോയാല്‍ കാര്യമില്ലല്ലോന്ന്
മനസ്സിലാക്കിയാവണം
ഓട്ടുവിളക്ക് സ്വയം കത്താന്‍
തീരുമാനിച്ചത്

Labels:

29 Comments:

At 11:56 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വിളക്കിനോടുള്ള ബഹുമാനമാകാം
കയ്യില്‍ പുരണ്ട അശുദ്ധിയകാം
ഓട്ടുവിളക്ക്
താഴെ വീണ് പൊട്ടിയാലോന്ന് പേടിയാകാം
ഇഷ്ടമായില്ലെങ്കിലോന്ന്
കരുതിയുമാകാം

 
At 3:35 AM, Blogger വെയില് said...

സ്വയം കത്താനുള്ള തീരുമാനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുവാന്‍ പറ്റില്ലല്ലോ ഓട്ടുവിളക്കിന്.കത്തു വാനായി പടയ്ക്കപ്പെട്ടത്.കത്തട്ടെ...

 
At 4:03 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

"ഇറകള്‍ക്കിടയിലൂടെ
ഒളിച്ചിറങ്ങുന്ന സൂര്യനൊ
പുഴക്കരികില്‍ പുക വലിക്കുന്ന
രാമനൊ"

:)

 
At 4:10 AM, Blogger വാല്‍മീകി said...

നല്ല വരികള്‍.

 
At 5:25 AM, Blogger ശ്രീ said...

ഓട്ടു വിളക്കിന്റെ ധര്‍‌മ്മം തന്നെ അതല്ലേ? കത്തട്ടെ... ഒരിക്കലും കെട്ടു പോകാതെ...

:)

 
At 6:32 AM, Blogger അനംഗാരി said...

വരികള്‍ക്കിടയിലൂടെ വായിച്ച് വായിച്ച് പോകൂ..വെയിലേ:)
ഓട്ട് വിളക്കൊന്ന് തേച്ച് മിനുക്കിയാ‍ല്‍ എന്താവും കഥ!

 
At 6:34 AM, Blogger മയൂര said...

ഓട്ടുവിളക്ക് സ്വയം കത്താന്‍ തീരുമാനിച്ചത് നന്നായി :)

 
At 6:59 AM, Blogger വല്യമ്മായി said...

താങ്കളുടെ സമീപകാല രചനകളില്‍‌ ഏറ്റവും ലളിതമായി സം‌വദിച്ച കവിത.അഭിനന്ദനങ്ങള്‍.

 
At 7:14 AM, Blogger ബാജി ഓടംവേലി said...

നല്ല വരികള്‍

 
At 7:57 AM, Blogger കുഞ്ഞന്‍ said...

ഹ ഹ...

ഇത് ആണ്‍ പക്ഷത്തെയും പെണ്‍ പക്ഷത്തെയും കണക്കിനു കളിയാക്കുന്നല്ലൊ...!

വൃദ്ധ കന്യകയുടെ നെടുവീര്‍പ്പിനേക്കാള്‍ വിവാഹിതയായിട്ടും കന്യകയായി തുടരേണ്ടി വരുന്ന, ഒന്നിനും കൊള്ളാത്ത അദ്ദേഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെമ്പുന്ന അവളുടെ മാനസ്സീകാവസ്ഥ ഇരിങ്ങല്‍ മാഷ് ഭംഗിയായി വരഞ്ഞിരിക്കുന്നു..അഭിനന്ദനങ്ങള്‍...!

കവിത ആസ്വാദനം എനിക്കറിയില്ല, പക്ഷെ ഞാന്‍ ഈ കവിതയില്‍ കണ്ടത് അതാണ്, ഞാനെഴുതിയതിനെ ആരെങ്കിലും വിലയിരുത്തുകയാണെങ്കില്‍ അത് എനിക്ക് കവിത എങ്ങിനെ ആസ്വദിക്കാം എന്നുള്ളതിലേക്കുള്ള ഒരു ചവിട്ടു പടിയായിരിക്കും..!

 
At 10:56 AM, Blogger kaithamullu : കൈതമുള്ള് said...

പുഴയരികിലെ തറവാട്ടില്‍ പുക വലിക്കുന്ന രാമന്‍ മാത്രെയുള്ളോ,വിറകുമരം മാന്തുന്ന പൂച്ചയെക്കൂടാതെ?

അവഗണനയുടെ അമര്‍ഷത്തിന് ആക്കം കൂട്ടാന്‍ ഒന്ന് രണ്ട് പേരെക്കൂടി താമസിപ്പിക്കാമായിരുന്നൂ,മാഷേ അവിടെ.

നന്നായി ആസ്വദിച്ചു.

 
At 11:06 AM, Blogger മുരളി മേനോന്‍ (Murali Menon) said...

ഇങ്ങനെ ഓട്ടുവിളക്കുകള്‍ കത്തുമെന്ന പ്രതീക്ഷ തന്നെയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും.

ഒരുപാട് ഇഷ്ടായി... എങ്കിലും കുറച്ച് ദിവസം കൂടി ഈ കവിതയുടെ മുകളില്‍ ഞാന്‍ ഇരിങ്ങല്‍ അടയിരുന്നെങ്കില്‍ എന്നാശിച്ചുപോയി. അപ്പോള്‍ വിരിയുന്നത് കുറേ കൂടി നിറം കലര്‍ന്ന കവിതയായേനെ എന്ന ഒരു തോന്നല്‍.

 
At 11:37 AM, Blogger ദേവസേന said...

ആരും തെളിയിക്കാതെ ഒരു ഓട്ടുവിളക്കു തനിയെ തെളിയുന്നീ കവിതയില്‍!!!

മബ്‌റൂക്ക്.

 
At 1:39 PM, Blogger പിരാന്തന്‍ said...

ഒരു ചെറിയ പ്രശ്നമുണ്ടല്ലൊ ഇരിങ്ങല്‍സ്..
..ഓട്ടുവിളക്കിലൊഴിക്കാന്‍
എണ്ണയും, തിരിയും..

..എണ്ണ വറ്റിപ്പോയാല്‍ കാര്യമില്ലല്ലോന്ന്
മനസ്സിലാക്കിയാവണം
ഓട്ടുവിളക്ക് സ്വയം കത്താന്‍
തീരുമാനിച്ചത്..

അപ്പോ ആരാ എണ്ണ എടുത്ത് വിളക്കിലൊഴിച്ചത് ? എപ്പ ?

എന്നാലും കുഞ്ഞാ, അതൊരു ഒന്നൊന്നര വായന തന്നെ.. സമ്മതിച്ചു.
ഇരിങ്ങലേ, കുഞ്ഞന് വെവരമുണ്ട്,ല്ലേ ?

ഓട്ടുവിളക്ക് പകലു കത്തിച്ചിട്ടും കാര്യമില്ല. രാത്രി വെളിച്ചം വേണ്ടവര്‍ മടിച്ചുനിന്നൂന്നല്ലെ ഇരിങ്ങല്‍ചൊല്ല്. അപ്പൊ രാത്രി ആരെങ്കിലും കത്തിച്ചാലും മതിയായിരുന്നൂല്ലെ, സ്വയം കത്തുന്നതിനു പകരമായി.. ?

 
At 7:09 PM, Blogger സഹയാത്രികന്‍ said...

“പടിഞ്ഞാറ്റയിലെ ഓട്ടുവിളക്കിലൊഴിക്കാന്‍
എണ്ണയും, തിരിയും
കത്തിക്കാന്‍ തീപ്പെട്ടിയും കോലും
എന്നിട്ടും
കോലുരക്കാന്‍ ആരുമുണ്ടായില്ല“
:(

ഈ വരികള്‍ ... ഞാനെന്താ പറയാ...
മാഷേ....
:)

 
At 9:50 PM, Blogger ഏ.ആര്‍. നജീം said...

ആ ഓട്ടുവിളക്ക് ഒരുപാട് സംഭവങ്ങളെ സത്യങ്ങളെ, ഓര്‍മ്മിക്കുന്നു....
നല്ല കവിത

 
At 4:46 PM, Blogger പ്രയാസി said...

നല്ല കവിത..!
മാഷെ കമന്റു മാറിപ്പോയതല്ലാ..:)

 
At 4:59 PM, Blogger പുതുകവിത said...

കവിത വളരെ ഇഷ്ടപ്പെട്ടു...

 
At 5:12 PM, Blogger ധ്വനി said...

എരിയുന്നതിഷ്ടമുള്ള വിളക്ക് ഐശ്വര്യമാ!
കത്തട്ടെ!

നല്ല കവിത!

 
At 9:10 AM, Blogger MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

പൂച്ചക്കാരു മണി കെട്ടും എന്നത് എല്ലാ നിരുത്തരവാദികള്‍ക്കുമൊരു ഭാരമാണ്. എലിപ്പത്തായത്തിലെ (അടൂരിന്റെ സിനിമ)നായകനെപ്പോലെ നിസ്സംഗതയുടെ ആള്‍
രൂപങ്ങളായിത്തീര്‍ന്ന നമുക്ക് ഒന്നും ചെയ്യാനാവില്ല. അപ്പോള്‍പ്പിന്നെ വിളക്കിനെന്താണു ചെയ്യാന്‍ കഴിയുക,സ്വയം കത്തുക എന്ന പരമാധികാരം കയ്യിലെടുക്കുകയല്ലാതെ.

 
At 11:00 PM, Blogger രാജു ഇരിങ്ങല്‍ said...

ഓട്ടുവിളക്ക് സ്വയം കത്തുന്നത് കാണുവാനും അത് അനുഭവിക്കുവാനും എത്തിയ എല്ലാവര്‍ക്കും
പിരാന്തന്‍...
പണ്ടൊരു ഭ്രാന്തനെ അറിയാം അത് നാറാണത്ത് ഭ്രാന്തനാ..ഇതിപ്പോള്‍ പിരാന്തനായതിനാല്‍ ഉത്തരം പറയാതെ പോയാല്‍ അത് ശരിയാവുകയുമില്ല.
ആയതിനാല്‍ കത്താന്‍ തീരുമാനിച്ചാല്‍ പിന്നെ എണ്ണ യൊഴിക്കാനും കത്തിക്കാനും ഒക്കെ സ്വയം തീരുമാനിക്കില്ലേ..

കുഞ്ഞന്‍ റെ വായന നന്നായി. കുഞ്ഞന്‍ ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഒപ്പം നന്ദി.

പ്രീയ ഉണ്ണികൃഷ്ണന്‍. . വന്നതില്‍ സന്തോഷം.
ആരും കത്തിച്ചില്ലെങ്കില്‍ സ്വയം കത്താന്‍ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. നമ്മള്‍ പലപ്പോഴും തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് ഓര്‍മ്മിക്കുന്നതും നല്ലതല്ലേ..

വിഷ്ണുമാഷേ.. വെയില്‍ കൊള്ളാന്‍ സമയമെടുത്തു.. നന്ദി.
പ്രീയ ഉണ്ണികൃഷ്ണന്‍. എന്നെ വായിച്ചതില്‍ സന്തോഷം
വാല്‍മീകി വരികള്‍ കവിതയായി വായിച്ചാല്‍ സന്തോഷം.
വിളക്ക് വെളിച്ചമാണല്ലോ നല്‍കുന്നത് ശ്രീ. അത് കത്തട്ടെ സ്വയം.

അനംഗാരി : നന്ദി

മയൂര അതങ്ങിനെയാണ് ചിലപ്പോള്‍ തീരുമാനം വിളക്കു തന്നെ എടുക്കേണ്ടിവരും നമ്മില്‍ പലരും വൈകുന്നതും അതു തന്നെയാണ്.
വല്യമ്മായി. . നന്ദി
ബാജി..നന്ദി
കുഞ്ഞന്‍ .. നല്ല വായനയ്ക്ക് നന്ദി..

കൈതമുള്ള് : വന്നതില്‍ സന്തോഷം.
മുരളീ മേനോന്‍.. താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരി. ഈ കവിത എഴുതാന്‍ എടുത്ത സമയമേ എടുത്തുള്ളൂ . ഒരു പക്ഷെ ഒന്നൂടെ നന്നാക്കാമായിരുന്നു
ദേവസേന :) ഇവിടേ വന്നതില്‍ സന്തോഷം.
നജീം, പ്രയാസി,ഹയാത്രികന്‍, നാസര്‍ കൂടാളീ, ധ്വനി, മോഹന്‍ ചേട്ടാ.. നന്ദി ഒരുപാട്.

വന്നവര്‍ക്കും വായിച്ചവര്‍ക്കും സ്നേഹപൂര്‍വ്വം
അഭിവാദനങ്ങള്‍
നിങ്ങളുടെ സ്വന്തം
ഇരിങ്ങല്‍

 
At 11:23 AM, Blogger നന്ദു said...

രാജൂ , ചിലപ്പോള്‍ അങ്ങിനെയാണ്‍ കത്തിയ്ക്കാന്‍ ആരും വേണമെന്നില്ല. ആവശ്യം വരുമ്പോള്‍ തനിയെ കത്തിയ്ക്കോളും ; അണയ്ക്കാനും!.
നല്ല കവിത.

 
At 4:44 PM, Blogger പുതുകവിത said...

സ്വയം കത്താന്‍ തീരുമാനിച്ചലാല്‍ രക്ഷയില്ല.

 
At 8:40 AM, Blogger മനോജ് കാട്ടാമ്പള്ളി said...

nalla kavitha...
raju sukhamano?

 
At 8:38 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

നന്ദു..കുറേ ആയല്ലോ വന്നിട്ട്
സുഖമാണെന്ന് കരുതുന്നു.വന്നതില്‍ സന്തോഷം.
നാസര്‍.. നിന്നെ തീരെ അറിയുന്നില്ല ഇപ്പോള്‍... നിനക്കൊന്ന് മിസ്സടിച്ചൂട്രാ..
മനോജ്.. സുഖം എന്നു പറയാം.. വന്നതില്‍ സന്തോഷം..പുതിയ പുസ്തകങ്ങള്‍ എന്തൊക്കെ..
കവിതകള്‍ ഇടയ്ക്ക് ഞാന്‍ കാണാറുണ്ട്..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 4:25 PM, Blogger ദ്രൗപദി said...

കത്തിക്കാതെ കാത്തുനിന്ന ക്രൂരന്മാര്‍ക്കുള്ള മറുപടിയാകാം
ഈ സ്വയം കത്തല്‍

 
At 2:32 PM, Blogger നാടോടി said...

നല്ല വരികള്‍

 
At 8:43 PM, Anonymous Anonymous said...

rajuvetta..........ee kavitha enikkum nannayi ishtapettu. nice
keep it up........

 
At 8:49 PM, Anonymous maya said...

rajuvetta..........ee kavitha enikkum nannayi ishtapettu. nice
keep it up........

 

Post a Comment

Links to this post:

Create a Link

<< Home