ഞാന്‍ ഇരിങ്ങല്‍

Friday, December 28, 2007

പാലം കടക്കുവോളം

സിനിമ കാണാന്‍ പോകുമ്പോള്‍
ആദ്യവസാനം കാണണം എന്ന് പഠിപ്പിച്ചത്
നീതന്നെയാണ്
ജീവിതവും അങ്ങിനെ തന്നെ.

ജീവിതം കഥയില്ലാത്ത
ഒരു ദുഷിച്ച പാലം കടന്നാണ്
നമ്മള്‍ കണ്ടു മുട്ടിയത്.

പേനെടുത്തും മുടിചീ‍കിയും
കവിത എഴുതിയും
ആ മരമീമരം ചൊല്ലി
ഞാന്‍ വീടെന്ന മരച്ചുവട്ടിലെത്തി
കുടിക്കാന്‍ ജലവും
കിടക്കാന്‍ പായയും
എഴുതാന്‍ പേനയും തന്നു നീ.

പുലര്‍ന്നപ്പോള്‍
എന്‍റെ കൈകളില്‍
മണക്കുന്ന ചോര
നീ പറഞ്ഞു
ഇത് എന്‍റെ തന്നെ രക്തം
നീ പാനം ചെയ്തോളൂന്ന്

എനിക്കറിയില്ലായിരുന്നു
കൈകള്‍ക്കിടയില്‍ വച്ച്
പേനിനു പകരം ഞെരിച്ചത്
നിന്‍റെ കഴുത്തായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
മുടിചീകുന്നതിനു പകരം
ഞാന്‍
വടിവാളുകൊണ്ട് വെട്ടുകായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
ഞാനെഴുതുന്നത്
നിന്‍റെ കവിതയായിരുന്നെന്ന്

ഞാനിപ്പോള്‍ നിന്‍റെ വീട്ടിലാണ്
നിനാക്കായ് ഒരു അവാര്‍ഡ് പ്രഖ്യാപിക്കാന്‍
നിനക്കായ് ഒരു സ്മാരകം പണിയുവാന്‍
നിനക്കായ് ഒരു ശതാബ്ദി ആഘോഷിക്കാന്‍.


എന്നിട്ടും തീരുന്നില്ലല്ലോ ദൈവമേ എന്‍റെ
കയ്യിലെ ഈ രക്തക്കറ!!!

Labels:

7 Comments:

At 11:52 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഞാനിപ്പോള്‍ നിന്‍റെ വീട്ടിലാണ്
നിനാക്കായ് ഒരു അവാര്‍ഡ് പ്രഖ്യാപിക്കാന്‍
നിനക്കായ് ഒരു സ്മാരകം പണിയുവാന്‍
നിനക്കായ് ഒരു ശതാബ്ദി ആഘോഷിക്കാന്‍.

എന്നിട്ടും തീരുന്നില്ലല്ലോ ദൈവമേ എന്‍റെ
കയ്യിലെ ഈ രക്തക്കറ!!!

 
At 7:29 AM, Blogger G.manu said...

ജീവിതം കഥയില്ലാത്ത
ഒരു ദുഷിച്ച പാലം കടന്നാണ്
നമ്മള്‍ കണ്ടു മുട്ടിയത്.

mashe.. :)

 
At 7:56 AM, Blogger Pramod.KM said...

നന്നായിട്ടുണ്ട്:)
‘പാനം ചെയ്യലിനെ’ക്കാള്‍ അഭികാമ്യം ‘കുടി’ അല്ലേ?

 
At 9:59 AM, Blogger സനാതനന്‍ said...

അറിയാതെ അങ്ങനെ എന്തൊക്കെ പാതകങ്ങള്‍ അല്ലേ

 
At 3:40 PM, Blogger kaithamullu : കൈതമുള്ള് said...

.....നീ പറഞ്ഞു
ഇത് എന്‍റെ തന്നെ രക്തം
നീ പാനം ചെയ്തോളൂന്ന്..

(ഇത് വരെ എനിഷ്ടായി, ഒരു കവിത വായിച്ച സുഖം)

......എനിക്കറിയില്ലായിരുന്നു
ഞാനെഴുതുന്നത്
നിന്‍റെ കവിതയായിരുന്നെന്ന്

(അത് ശരി, പക്ഷെ അതിന് മുന്‍പ്, എന്തിനാ പേന ഞെരിച്ചേ, എന്തിനാ വടിവാള് കൊണ്ട് വെട്ടിയേ? അസുരന്‍!)

.......എന്നിട്ടും തീരുന്നില്ലല്ലോ ദൈവമേ എന്‍റെ
കയ്യിലെ ഈ രക്തക്കറ!!!

(സംഗതി പടിപ്പുരയല്ല, അതും കടന്ന് ചെല്ലുന്ന ഇടാന്ന് മനസ്സിലായി. പരസ്പര ചൊറികുത്തല്‍ സംഘത്തിന്റെ അര ശത പരിപാടിയാന്നും നിരീച്ചു. ന്നാ, പിന്നെ കൈയിലെ കറ? അത് കഴുകിയാ പോകില്ലെന്ന് ലേഡി മാക്ബെത്തിന് മത്രല്ലേ അറിയു?)

 
At 12:30 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെന്താപ്പോ ഇങ്ങനൊക്കെ?

മാഷേ...

 
At 4:18 PM, Blogger Jaseena Hamza said...

കവിത നന്നായിരിക്കുന്നു..

 

Post a Comment

Links to this post:

Create a Link

<< Home