ഞാന്‍ ഇരിങ്ങല്‍

Saturday, May 03, 2008

തുന്നല്‍ക്കാരന്‍ പറയുന്നത്

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലവരും എന്റെ അടുക്കല്‍ വരുവീന്‍. ഞാന്‍ നിങളെ ആശ്വസിപ്പിക്കും - mathew 11: 28 ബൈബിള്‍ വചനം”
അടുത്ത ജന്മത്തില്‍ അല്ലെങ്കില്‍
അതിനടുത്ത ജന്മത്തില്‍
ഒരു ദിവസം നീ എന്‍റെ അടുക്കല്‍ വരും.

ചുവന്ന പൂക്കള്‍‍ വിതറിയ
ഒരു പട്ടുറുമാല്‍ പണിക്കുറ തീര്‍ത്ത്
ഞാന്‍ നിനക്ക് തരുമ്പോള്‍
‍അന്ന് പട്ടണം കടന്ന്
ഒരു ശവദാഹയാത്ര
ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകും.


ഒരു ഹര്‍ത്താല്‍ സന്ധ്യയില്‍
കൊടിമരച്ചില്ലയില്‍ നിന്ന്
ഒളിച്ചു വച്ചൊരു വജ്ര മോതിരം
നീ എനിക്ക് സമ്മാനമായി തരും.
കാരണം ഞാനപ്പോള്‍
‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.

നീ അത് കാറ്റില്‍ പറത്തിയോ
നീ അത് മണ്ണീല്‍ കുഴിച്ചിട്ടൊ..?
നീ നിന്നോട് തന്നെ ചേര്‍ത്തു വച്ചോ..?