ഞാന്‍ ഇരിങ്ങല്‍

Saturday, May 03, 2008

തുന്നല്‍ക്കാരന്‍ പറയുന്നത്

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലവരും എന്റെ അടുക്കല്‍ വരുവീന്‍. ഞാന്‍ നിങളെ ആശ്വസിപ്പിക്കും - mathew 11: 28 ബൈബിള്‍ വചനം”
അടുത്ത ജന്മത്തില്‍ അല്ലെങ്കില്‍
അതിനടുത്ത ജന്മത്തില്‍
ഒരു ദിവസം നീ എന്‍റെ അടുക്കല്‍ വരും.

ചുവന്ന പൂക്കള്‍‍ വിതറിയ
ഒരു പട്ടുറുമാല്‍ പണിക്കുറ തീര്‍ത്ത്
ഞാന്‍ നിനക്ക് തരുമ്പോള്‍
‍അന്ന് പട്ടണം കടന്ന്
ഒരു ശവദാഹയാത്ര
ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകും.


ഒരു ഹര്‍ത്താല്‍ സന്ധ്യയില്‍
കൊടിമരച്ചില്ലയില്‍ നിന്ന്
ഒളിച്ചു വച്ചൊരു വജ്ര മോതിരം
നീ എനിക്ക് സമ്മാനമായി തരും.
കാരണം ഞാനപ്പോള്‍
‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.

നീ അത് കാറ്റില്‍ പറത്തിയോ
നീ അത് മണ്ണീല്‍ കുഴിച്ചിട്ടൊ..?
നീ നിന്നോട് തന്നെ ചേര്‍ത്തു വച്ചോ..?

20 Comments:

At 9:28 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കുറേ നാളായി ഒരു പോസ്റ്റിട്ടിട്ട്.
മുമ്പ് എഴുതി വച്ച ഒരു കവിത ഇപ്പോള്‍ പോസ്റ്റുന്നു.

ചുവന്ന പൂക്കള്‍ വിതറിയ ഒരു പട്ടുറുമാല്‍
പണിക്കുറ തീര്‍ത്ത്
ഞാന്‍ നിനക്ക് തരുമ്പോള്‍
അന്ന്
പട്ടണം കടന്
ഒരു ശവദാഹയാത്ര
ലതാമങ്കേഷ്കറിന്‍ റെ ഗാനവുമായി കടന്നു പോകും“


വായിക്കുമല്ലോ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 9:40 AM, Blogger Sapna Anu B.George said...

അടുത്ത ജന്മത്തില്‍ അല്ലെങ്കില്‍
അതിനടുത്ത ജന്മത്തില്‍
പ്രതീക്ഷയാണെല്ലാം...............നല്ല കവിത.

 
At 10:25 AM, Blogger കുഞ്ഞിക്ക said...

ഇരിങ്ങലേ എന്തിനാ ഇത്ര താമസിക്കുന്നു.കവിത നന്നായിരിക്കുന്നു.

 
At 11:02 AM, Blogger ദേവസേന said...

പ്രണയമാണല്ലേ?
ആര്‍ക്കാണു ഇക്കാലത്തു ഹൃദയം വേണ്ടതു?
കാറ്റില്‍ പറത്തിയിട്ടുണ്ടാവും.
മണ്ണില്‍ കുഴിച്ചിട്ടുണ്ടാവും.

അടുത്തതോ, അതിനടുത്ത ജന്മത്തിലോ പോലും കാക്കണ്ട. ജീവിതം പാഴാക്കരുത്.

 
At 11:30 AM, Blogger കണ്ണൂരാന്‍ - KANNURAN said...

എന്താണിരിങ്ങലെ പോസ്റ്റുകള്‍ക്കിടയിലെ ഇടവേളകള്‍ വല്ലാതെ കൂടുന്നത്?? എന്തു പറ്റി?

 
At 12:15 PM, Blogger ധ്വനി said...

കവിത നന്നായിരിയ്ക്കുന്നു!

 
At 12:28 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ആദ്യ കമന്‍ റിട്ട സ്വപ്നയ്ക്ക് നന്ദി.

കുഞ്ഞിക്കാ... എന്നെ ഓര്‍ക്കുന്നുവെന്നുള്ളതുതന്നെ സന്തോഷം. കവിത വായിച്ചുവെന്നറിയുന്നതീലും. തികച്ചും വ്യക്തിപരമായ ചിലകാരണങ്ങളാല്ല് ബ്ലോഗില്‍ എത്താന്‍ കഴിയാറില്ല. അതു തന്നെ ഈ വൈകലിന് കാരണം.

ദേവ... പ്രണയം.. ജീവിതത്തോട് തന്നെയാകുമ്പോഴും
വെയിലത്ത് ഉപ്പ് തേച്ച് ഉണക്കാനിട്ടിരിക്കുന്ന എന്‍റെ തന്നെ ഹൃദയത്തെ ഞാന്‍ കാണുന്നു പലപ്പോഴും.

മിടിക്കുന്ന ഹൃദയത്തെ കഷണം കഷണമാക്കി വേവിച്ച് കഴിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടുണരുന്നു. എന്നിട്ടും ഞാന്‍ കാക്കുന്നു.
എന്നിട്ടും ഞാന്‍ പ്രതീക്ഷിക്കുന്നു.

കണ്ണൂരാന്‍.. മുകളില്‍ പറഞ്ഞതുപോലെ വ്യക്തിപരമായ ചില്‍ പ്രശ്നങ്ങള്‍ കാരണം ബ്ലോഗ് വായിക്കാനൊ എഴുതാനോ സാധിക്കാറില്ല രണ്ട് മാസക്കാലമാ‍യി.ബ്ലോഗ് എന്നല്ല ഒന്നും വായിക്കാന്‍ പറ്റിയ ഒരു മൂഡിലല്ല അതാണ് ഇവിടെ ഇങ്ങനെ വൈകുന്നത്. എങ്കിലും തിരീച്ചെത്താന്‍ ഞാന്‍ ശ്രമിക്കുന്നു. പഴയതു പോലെയെങ്കിലും സജീവത നിലന്നിര്‍ത്താന്‍ ഉടനെ തന്നെ കഴിയും എന്നപ്രതീക്ഷമാത്രമാണ് ബാക്കി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 2:58 PM, Blogger തണല്‍ said...

നീ അത് കാറ്റില്‍ പറത്തിയോ
നീ അത് മണ്ണീല്‍ കുഴിച്ചിട്ടൊ..?
നീ നിന്നോട് തന്നെ ചേര്‍ത്തു വച്ചോ..?
ബഷീറിന്റെ ഒരു കഥ ഓര്‍മ്മ വന്നു.
‘അതെന്റെ ഹ്യദയമായിരുന്നു..”
-നന്നായി.

 
At 3:11 PM, Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നല്ല കവിത.

 
At 3:27 PM, Blogger ഫസല്‍ said...

"ഒരു ഹര്‍ത്താല്‍ സന്ധ്യയില്‍
കൊടിമരച്ചില്ലയില്‍ നിന്ന്"

ആഴം കൂടിപ്പോയതു കൊണ്ടോ അതോ തീരെ ഇല്ലാതെ പോയതു കൊണ്ടോ ഈ വരികളുടെ നിറം എനിക്ക് കാണാന്‍ കഴിയാതെ പോയി..
ആശംസകളോടെ

 
At 10:33 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ധ്വനീ...,
ഈയിടെയായി കാണുന്നില്ലല്ലോ.. സുഖമാണെന്ന് കരുതുന്നു.

തണല്‍.. എന്നെ വെയിലില്‍ നിന്ന് തണലിലേക്ക് ആനയിച്ചതിന് നന്ദി. ബഷീര്‍ കഥയുടെ സാമ്യം കിനാവും പറയുകയുണ്ടായി.സത്യത്തില്‍ ആ കഥ ഞാന്‍ വായിച്ചിട്ടില്ലെന്ന് തോന്നുന്നു.

ഫസല്‍ .. താങ്കളുടെ ചോദ്യം എനിക്ക് മനസ്സിലായില്ല

കൊടിമരച്ചില്ല മനസ്സിലായില്ലെന്നാണൊ??


സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 1:09 AM, Blogger lakshmy said...

അടുത്ത ജന്മത്തില്‍..
അല്ലെങ്കില്‍ അതിനടുത്ത ജന്മത്തില്‍
ഈ ജന്മത്തില്‍ കഴിയാതെ പോയതെല്ലാം..

 
At 2:41 PM, Blogger smitha adharsh said...

‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ

എന്ത് നല്ല കാവ്യാത്മകമായ വരികള്‍...?? എനിക്ക് കവിത എഴുതാന്‍ അറിയാതെ പോയല്ലോ..ആസ്വദിക്കാന്‍ അറിയാവുന്നത് തന്നെ ഭാഗ്യം അല്ലെ?

 
At 11:55 PM, Blogger നന്ദു said...

കവിത കാണാൻ വൈകി..!

ഉത്തരം അവസാനത്തെ ചോദ്യം തന്നെയാവട്ടെ...!
അങ്ങനെ കേൾക്കാനാണിഷ്ടവും!..

ഇരിങ്ങൽ.... നല്ല വരികൾ, പ്രണയത്തിന്റെ തീഷ്ണതയെക്കാൾ മറ്റെന്തോ ഒളിഞ്ഞിരിക്കുന്നില്ലേന്നൊരു സംശയം!..

 
At 11:56 PM, Blogger നന്ദു said...

This comment has been removed by the author.

 
At 6:01 AM, Blogger My......C..R..A..C..K........Words said...

pratheekshakal nalkunnu...nalla bhaavana...oru viyojanakkurippu... varikalkkidayil lathamangeshkar ennuvendaayirunnu...pakaram enthengilum bimbam upayogikkaamaayirunnu...

 
At 7:04 PM, Blogger നട്ടപിരാന്തന്‍ said...

കവിതയെ നേരത്തെ കണ്ടിരുന്നു, പക്ഷെ കവിയെ ഇന്നലെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

സൌഹൃദത്തിന് ഒരായിരം നന്ദി.....

 
At 9:50 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കവിത പോസ്റ്റ് ചെയ്താല്‍ പിന്നെ ആദ്യമൊക്കെ പത്ത് തവണ എത്തിനോ‍ക്കും ആരെങ്കിലും കമന്‍ റിയിട്ടുണ്ടോന്നറിയിയാന്‍. ഇപ്പോള്‍ ഈയീടെയായ് പറ്റുന്നില്ല.

ലക്ഷ്മി കവിത വായിച്ചതിന് നന്ദി.സ്നേഹം

സ്മിത ആദര്‍ശ്.. എല്ലാ‍ ഹൃദയങ്ങളിലും കവിതയുണ്ട്.താങ്കളുടെ ഹൃദയത്തിലും.ഒന്ന് ശ്രമിച്ചാല്‍ താങ്കള്‍ക്കും സാധിക്കും നല്ല കവിതകളെഴുതാന്‍.
ഇവിടെ വന്ന് അഭിനന്ദനം അറിയിച്ചതിന് ഒരുപാട് നന്ദി.

നന്ദു ചേട്ടാ‍.. പ്രണയത്തിന്‍ റെ തീക്ഷണതയേക്കാള്‍ ജീ‍വിതത്തിന്‍ റെ തിരിച്ചറ്വു തന്നെയാ‍ണ് ഒളിഞ്ഞിരിക്കുന്നത്. :)

മൈ ക്രാക്ക് .. സത്യം പറയട്ടേ..താങ്കളുടെ പേര് എന്നെ പലപ്പോഴും താങ്കളെ വാ‍യിക്കാതിരിക്കാനാണ് പ്രേരിപ്പിക്കാറുള്ളത്. ഇതിനിടെ ഒരു ബ്ലോഗ് സുഹൃത്താ‍ണ് താങ്കളെ കുറിച്ച് പറയുകയും കവിതയെ സീരിയസ്സായി കാണുന്ന ഒരാളാണെന്ന് തീരിച്ചറിവ് നല്‍കുകയും ചെയ്തത്. ഞാന്‍ ചോദിക്കുന്നില്ല എന്തിനാണ് ഇങ്ങനെ ഒരു പേരെന്ന്.. :) വന്നതിലും കണ്ടതിലൂം സന്തോഷം.

പിന്നെ ലതാ മങ്കേഷ് കറിന്‍ റേ ഗാനം എന്നുള്ളത് ഒരു ബിംബമായി തന്നെ ഉപയോഗിച്ചതാണ്. മരണം നടന്നു കഴിഞ്ഞാല്‍ ഇന്ന് ശവഘോഷയാത്രയില്‍ ചന്ദനത്തിരികള്‍ക്കൊപ്പം ഒരു പാട്ട് ഒഴുകുന്നത് കാണാറില്ലേ...അതാണുദ്ദേശിച്ചത്. കൂ‍ടുതല്‍ ശ്രദ്ധിക്കാം.

നട്ടപ്പിരാന്തന്‍!!!!!!! ഇന്നലെ നേരീല്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷം. ഇനിയും നമുക്ക് കാണാം
പുതിയ കവിത ഇന്ന് തന്നെ പോസ്റ്റുന്നുണ്ട്.
എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 5:39 PM, Blogger bala said...

iringal
nalla varikal.
nalla poochedikal pole.
enthayulum kollam(Not killing)

thank you
Balakrishnan R
Bahrain

 
At 6:45 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ബാലകൃഷ്ണന്‍,
കവിത ഇഷ്ടമായീന്നറിഞ്ഞതില്‍ സന്തോഷം. പതിവു പോലെ താങ്കളുടെ ഒരു വിമര്‍ശനം പ്രതീ‍ക്ഷിച്ചു. :)
2008 മാര്‍ച്ചില്‍ എഴുതിയ കവിതയാണിത്. അതായത് 2 കൊല്ലമാകാന്‍ പോകുന്നു. ഇടയ്ക്ക് ആരെങ്കിലുമൊക്കെ വായിക്കുന്നു എന്നുള്ളത് സന്തോഷം.
സമയക്കുറവ് തന്നെ ബ്ലോഗില്‍ എത്താറില്ല. ഒപ്പം ബ്ലോഗും ഒരുപാട് മാറിപ്പോയില്ലേ...
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

 

Post a Comment

Links to this post:

Create a Link

<< Home