ഞാന്‍ ഇരിങ്ങല്‍

Monday, July 14, 2008

സാമൂഹ്യപാഠ പുസ്തകത്തിന്റെ ജീവന്‍


സാമൂഹ്യപാഠം പുസ്തകത്തിന്റെ
ജീവന്‍ പോയതെപ്പോഴായിരിക്കും?

ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടീയ കോമാളി വേഷങ്ങള്‍
‍വലിച്ചെടുക്കുന്ന നേരത്ത്.

കറുത്ത ബഞ്ചുകള്‍
കുട്ടികളുടെ ആസനത്തോട് ചേര്‍ന്നിരുന്ന്
പറഞ്ഞിരിക്കാം-

പുതിയ ഭാഷയെ കുറിച്ച്
പുതിയ മതത്തെ കുറിച്ച്
ചുരുട്ടിയ മുഷ്ടിയെ കുറിച്ച്
നശിച്ച ഈ ചാട്ടത്തെ കുറിച്ച്

താളുകള്‍ സ്നേഹത്തോടെ തുറന്നിരിക്കാം
തീപ്പെട്ടിക്കൊള്ളി ഉരഞ്ഞു കത്തിയപ്പോള്‍
‍തീക്കടലില്‍ ഒരു പക്ഷെ
മതം കീഴ് പെട്ടു പോയിരിക്കാം.

തുറന്നിരുന്നതു കൊണ്ടായിരിക്കും
മറഞ്ഞിരുന്നതു കൊണ്ടായിരിക്കും
ഓര്‍മ്മയില്‍ ഒരു തീക്കാറ്റ്
ഉള്ളതു കൊണ്ടായിരിക്കും
സാമൂഹ്യപാഠപുസ്തകം
ചിലപ്പോഴെങ്കിലും
കത്താതെ ബാക്കിയായത്.

Labels:

15 Comments:

At 12:44 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സാമൂഹ്യപാഠം പുസ്തകത്തിന്റെ
ജീവന്‍ പോയതെപ്പോഴായിരിക്കും?

ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടീയ കോമാളി വേഷങ്ങള്‍
‍വലിച്ചെടുക്കുന്ന നേരത്ത്.

 
At 7:06 AM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

കത്താതെ ബാക്കിയായെങ്കിലും പുകയടങ്ങില്ല

 
At 7:08 AM, Blogger ..::വഴിപോക്കന്‍[Vazhipokkan] said...

'തുറന്നിരുന്നതു കൊണ്ടായിരിക്കും'


ചില സത്യങ്ങള്‍ കത്തിയമരില്ല..

 
At 7:59 AM, Anonymous Anonymous said...

iringaline next joke. kavithayano !

 
At 8:04 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ധൈര്യമുണ്ടെങ്കില്‍ മുന്നില്‍ വാടാ അനോണീ ‘പൊന്നു’ മോനേ.. എന്ന് പറയാന്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. താന്‍ പുറകിലിരിക്കുന്നത് എനിക്കൊരു സുഖമാ..
അനോണീ കുഞ്ഞേ.. നീ ഇനിയും വാ.... നീ ഇല്ലെങ്കില്‍ എന്താഘോഷം...

 
At 8:14 AM, Blogger മുസാഫിര്‍ said...

അക്ഷരവിരോധികള്‍ ഒരു വണ്ടി പുസ്തകം കൊണ്ടല്ലേ ദീപാരാധന നടത്തിയത്?ദൈവവും ഈ വിഡ്ഡിത്തം കണ്ട് പുഞ്ചിരിക്കുന്നുണ്ടാവും.കവിത ഇഷ്ടമായി ഇരിങ്ങല്‍.

 
At 10:13 AM, Blogger kaithamullu : കൈതമുള്ള് said...

അനോണിക്കുട്ടന്മാര്‍ അരങ്ങ് തകര്‍ക്കട്ടെ, രാജൂ. അവരുടെ അടുത്ത പരിപാടി ബ്ലോഗ് കത്തിക്കലായിരിക്കും.
(“അനോനീ മോനേ“ എന്ന് വിളി.....അതാ, രസം!)
-അച്ചരം പടിക്കാത്തേന്റെ പ്രെശ്നം!

 
At 1:41 PM, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

സത്യങ്ങള്‍... അണയാത്ത സത്യങ്ങള്‍ എന്നും മുന്‍നിരയില്‍തന്നെയുണ്ടാകും.

 
At 1:44 PM, Blogger ബാജി ഓടംവേലി said...

പാവം ജീവനെ,
ക്ലാസ്സില്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തിറ്റിരിക്കുകയാണ്.

 
At 7:07 PM, Blogger വത്സലന്‍ വാതുശ്ശേരി said...

മതത്തിന്റെ പേരില്‍ ജീവനെടുക്കുന്നു മതങ്ങള്‍.
-വാതുശ്ശേരി

 
At 8:25 AM, Blogger Sapna Anu B.George said...

ആര്‍ക്കെങ്കിലും തോന്നിയല്ലോ ,ഒരു പദ്യത്തിലെങ്കിലും കരയാന്‍...പാവം നിസ്സഹായരായ കുട്ടികള്‍.അവരുടെ അതിലും നിസ്സഹായരായ രക്ഷകര്‍ത്താക്കള്‍, ഒരു പ്രാവശ്യം പുസ്തം വാങ്ങിക്കാന്‍ വാങ്ങിച്ച കടം വീട്ടിക്കാണില്ല,പാവപ്പെട്ടവരായ ജനം,ദാ വീണ്ടും, ബേബിസാറിനും വീണ്ടും വീണ്ടും വീണ്ടും അച്ചടിപ്പിച്ചാമതിയല്ലോ...അച്ചടി കംബനിക്കാരനു ലാഭം,അതിന്റെ കമ്മീഷന്‍ കിട്ടുന്നവര്‍ക്കും ലാഭം, നിസ്സഹായരായ കുട്ടികളും രക്ഷിതാക്കളും....നല്ല ജനസേവനം ബേബിസാറെ....കവിത നന്നായിട്ടുണ്ട് ഇരിങ്ങല്‍.

 
At 4:16 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വ്യക്തിപരമായ കാരണങ്ങളാല്‍ ബ്ലോഗ് തുറക്കാന്‍ സാധിച്ചില്ല കുറച്ച് നാളുകളായി.
സര്‍ക്കാര്‍ പുതിയ പുസ്തകം അച്ചടിച്ചെങ്കിലും നടപടി തികച്ചും അനുരഞ്ജനമെന്ന ആവണക്കെണ്ണയില്‍ കടവിറങ്ങിയവന്‍റേതു പോലെയായ്. ആവശ്യത്തിന് സിദ്ധാന്തങ്ങളും നയം മാറ്റുന്ന ഉടുതുണിയഴിഞ്ഞ പോലെയുള്ള ഒരു നാണക്കേട്.

പ്രീയ ഉണ്ണികൃഷ്ണന്‍, നന്ദി. ആദ്യ കമന്‍ റിന്.
വഴിപോക്കന്‍... ഈ പോകുന്ന വഴിയില്‍ ഒന്ന് കയറിയല്ലോ.. സന്തോഷം..

മുസാഫില്‍:) നന്ദി.
കൈതമുള്ള് ചേട്ടാ.. അനോണിക്കുഞ്ഞിന് മറുപടി പറയാറില്ല. എന്തെങ്കിലും പറയട്ടെ.
മിന്നാമിനുങ്ങ്, ബാജി നന്ദി.

മുസാഫിര്‍ :) കവിത വായിച്ചതിന് നന്ദി.അഭിപ്രായം പങ്കുവച്ചതിനും.

വാതുശ്ശേരി മാഷേ... ഒരുപാഠ് നന്ദി. കവിത വായിച്ചതിന്.

സ്വപ്ന ചേച്ചി..: നന്ദി..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 8:31 AM, Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കവിതകള്‍ ഇഷ്ടപ്പെട്ടു.
ആശംസകള്‍.

 
At 6:07 PM, Blogger lakshmy said...

'ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടീയ കോമാളി വേഷങ്ങള്‍
‍വലിച്ചെടുക്കുന്ന നേരത്ത്'

അതാണ് ഈ അവസരത്തിലെ തമാശ. ഇനി ജീവനില്ലാത്ത പുസ്തകം എന്നത് അതിന്റെ ഫലവും

നല്ല വരികൾ

 
At 1:38 PM, Blogger cheppara said...

kollaam kavithakal

 

Post a Comment

Links to this post:

Create a Link

<< Home