ഞാന്‍ ഇരിങ്ങല്‍

Monday, February 09, 2009

ബണ്ട് പൊട്ടിപ്പോകുമ്പോൾ

പുറപ്പെടും മുമ്പ് ഗോഷ്ടി കാണിച്ചത്
ആദ്യത്തെ ചുംബനത്തിന്
എനിക്കറിയാം
ഇടയ്ക്കൊരു ചാറ്റല്‍ മാത്രമായിരിക്കും
മിന്നായം പോലെ ആകാശത്തിലോരു
പങ്കായം കണ്ടേക്കാം.

വിളിക്കുന്നുണ്ട്
രാത്രിയും പകലും
പെയ്യാനൊന്നുമല്ല
വെറുതെ ശൃംഗരിക്കാൻ മാത്രം

ഇരുളിലൊന്നാഞ്ഞ്
നൂ‍ൽ പാലമിട്ട്
ഓടിയും ചാടിയും
കെട്ടി മറിഞ്ഞ്
ചളിക്കണ്ടത്തില്‍ വീണത് എത്ര പെട്ടെന്നാണ്.

ചിരിത്തുമ്പത്തെ
ചളിത്തലപ്പിൽ
ഒഴുകിയിറങ്ങി
തിരിച്ച് കയറുമ്പോൾ
‍കരഞ്ഞ്
നിലവിളിച്ച്
തോടും പുഴയും നിറഞ്ഞു കവിഞ്ഞ്
നെഞ്ച് പിളർ‍ന്ന
നിൻറെ സ്നേഹമാണെന്നറിഞ്ഞ്
എൻ‍റെ ദൈവേന്ന് നീട്ടി വിളിച്ചത്
നിനക്ക് വേണ്ടി മാത്രമായിരുന്നു.
അല്ലെങ്കിൽ
‍ബണ്ട് പൊട്ടിപ്പോകുന്ന...
എൻറേത് മാത്രമാകേണ്ട നീ...
എന്‍റെ ദൈവേ...

Labels:

14 Comments:

At 12:09 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

വിളിക്കുന്നുണ്ട്
രാത്രിയും പകലും
പെയ്യാനൊന്നുമല്ല
വെറുതെ ശൃംഗരിക്കാൻ മാത്രം

സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At 5:16 AM, Blogger വിശറിപ്പങ്ക said...

ഒരു പക്ഷെ മലയാളത്തിലാദ്യമായിരിക്കും ബണ്ടുകളെപ്പറ്റി ഒരു കവിത. നന്ദി, ഐശ്വര്യ റായിയേയും ശില്പ ഷെട്ടിയേയും പോലുള്ള ബണ്ട് സൌന്ദര്യങ്ങളെ ഓര്‍മ്മിപ്പിച്ചതിന്

 
At 9:25 AM, Anonymous Anonymous said...

:))

 
At 9:33 AM, Blogger Anand.s said...

ശരിക്കും മനസിലാവാഞ്ഞാണ് സുഹൃത്തേ നിങ്ങള്‍ എന്തൊക്കെയാണ് ഈ എഴുതി വച്ചിരിക്കുന്നത് ?
എല്ലാത്തിനും ഒരു പരിധിയില്ലേ മാഷേ ?

ഓഫ് :ചിരിത്തുമ്പത്തെ
ചളിത്തലപ്പിൽ ‘ ന്ന് വച്ചാല്‍ എന്താ ദൈവേ ?

 
At 11:07 AM, Blogger രണ്‍ജിത് ചെമ്മാട്. said...

‍"ബണ്ട് പൊട്ടിപ്പോകുന്ന...
എൻറേത് മാത്രമാകേണ്ട നീ...
എന്‍റെ ദൈവേ..."

...എന്‍റെ ദൈവേ..."

 
At 12:16 PM, Blogger ഹേമ said...

ഇരിങ്ങല്‍..,

താങ്കളുടെ കവിത വായിച്ചിട്ട് ഒരുപാട് നാളായല്ലോ.. കവിത ഇഷ്ടമായി.

പെയ്യുന്ന സ്നേഹത്തിന്‍റെ ഒഴുക്ക് പിടിച്ച് നിര്‍ത്താന്‍ പാടുപെടുന്ന നിന്നെ അറിയാന്‍ സാധിക്കുന്നു വരികളിലൂടെ.

ഹേമ

 
At 3:53 PM, Blogger വെളിച്ചപ്പാട് said...

പുതുമയുണ്ട്.....

 
At 6:54 PM, Blogger കാപ്പിലാന്‍ said...

:)

 
At 3:22 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരേ..,
ഇവിടെ വന്നതിലും വായിച്ചതിലും സന്തോഷവും നന്ദിയും.

Anand.s താങ്കളുടെ ചോദ്യം ഒരു അനോണി എന്ന നിലയിൽ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നതിൽ ദു:ഖമുണ്ട്. മുഖം വ്യക്തമല്ലാത ആർക്കും മറുപടി കൊടുക്കാറില്ല. അത് ബ്ലോഗ് തുടങ്ങിയ കാലത്ത് തീരുമാനിച്ചതു തന്നെയാണ്.


അഭിപ്രായം പറഞ്ഞ എല്ലാവർക്കും പ്രത്യേക സ്നേഹവും സന്തോഷവും.

സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At 12:47 PM, Blogger ആഗ്നേയ said...

അടക്കിനിര്‍ത്താനാ‍വാത്ത സ്നേഹപ്രവാഹങ്ങള്‍..:)
ആശംസകള്‍!

 
At 6:17 PM, Blogger മയൂര said...

ബണ്ട് പൊട്ടി പോകുന്ന സ്നേഹം വായിച്ചു :)
ഉപരിതല വായനയില്‍ അര്‍ത്ഥവ്യാപ്തിയൊന്നും മനസിലായില്ല, എന്റെ പിഴ.

 
At 8:18 AM, Blogger പള്ളിക്കരയില്‍ said...

:-))

 
At 9:13 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ടവരേ..,

ബണ്ട് പൊട്ടിപ്പോകുന്ന സ്നേഹവും മഴയും തിരിച്ചറിഞ്ഞ് വായിച്ചവർക്കും ഒന്നു പിടികിട്ടാതെ ഓ ഇതോ കവിത എന്ന് മന്ത്രിച്ചവർക്കും
പെയ്യാതെ പെയ്യുന്ന മഴയ്ക്കൊപ്പം പ്രണയ ദിനത്തിൽ
പ്രണയത്തിൻറേ ആയിരം മഴചാറ്റലും കുത്തിയൊലിക്കലും ആശംസിക്കുന്നു

സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At 11:32 AM, Blogger santhosh|സന്തോഷ് said...

അസാമാന്യ കവിത..വീക്ഷണം. നന്നായിരിക്കുന്നു സുഹൃത്തേ..

സന്തോഷ്.

 

Post a Comment

Links to this post:

Create a Link

<< Home