ഞാന്‍ ഇരിങ്ങല്‍

Monday, February 23, 2009

ഇലക്ട്ര കണ്ണാടിയിൽ നോക്കുമ്പോൾണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.


മകൾ
ചിറക് വിരിച്ച്
കേൾ‍ക്കാൻ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി

സ്വകാര്യം കൊണ്ട് ഓടിയകന്നു

ആകാശത്തിനും

കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.

ഓട്ടത്തിൽ
‍ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയിൽ
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.

ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ


Labels:

7 Comments:

At 9:16 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ആകാശത്തിനും
കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.

വായിക്കുമല്ലോ

സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At 11:23 AM, Blogger kaithamullu : കൈതമുള്ള് said...

പുതിയ കണ്ണാടിയും പുതിയ ചിത്രവും നന്നായി!

“ഓട്ടത്തിൽ ‍ഒന്നാമതായ മകളുടെ കാലുകളുടെ വേഗതയിൽ സ്വകാര്യം ചെവിയിലെത്തുമെന്നറപ്പായപ്പോൾ “

ഇലക്ട്രായെ അറിയുക!
അവളുടെ അച്ഛനേയും!

 
At 11:38 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ശശിയേട്ടാ..,
നന്ദി. വീണ്ടും വന്നതില്‍.
പുതുകവിതയില്‍ നിന്ന് ഇവിടെ വീണ്ടും പോസ്റ്റിയത് എന്‍ റെ ബ്ലോഗില്‍ പിന്നീട് ആവശ്യം വരുമ്പോള്‍ നോക്കാന്‍ എളുപ്പമാകുമല്ലോ എന്ന് കരുതിയാണ്.
പ്രോത്സാഹനങ്ങള്‍ക്ക് സ്നേഹം മാത്രം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 4:44 PM, Blogger അജയ്‌ ശ്രീശാന്ത്‌.. said...

കവിത കൊള്ളാം ഇരിങ്ങല്‍....
അച്ഛന്‍ സ്രാവിന്‍കൂട്ടങ്ങള്‍ക്കിടയില്‍
പെട്ടിട്ടും മകളുടെതായ സ്വകാര്യം
സ്വകാര്യമായി തന്നെ അവശേഷിച്ചുവല്ലോ...
അവസാനം വരെ...:)

 
At 4:45 PM, Blogger അന്യന്‍ said...

ഇരിങ്ങല്‍ '''''
ഫോണ്ട്‌ മിസ്സ്‌ ആണല്ലോ...
ചില്ലക്ഷരങ്ങള്‍ ഒന്നും കാണുന്നില്ല...

സ്നേഹപൂര്‍വ്വം
അന്യന്‍

 
At 8:45 AM, Blogger അനില്‍ വേങ്കോട്‌ said...

ഇലക്ട്രയുടെ ബിംബവുമായി കണക്റ്റിവിറ്റികിട്ടുന്ന തുടർ ബിംബങ്ങൾ വായിക്കാൻ കഴിഞ്ഞില്ല.എന്റെ പരിമിതിയാവും. മറ്റോരിക്കൽ വീണ്ടും നോക്കാം

 
At 10:28 AM, Blogger ജ്വാല said...

“മകൾ
ചിറക് വിരിച്ച്
കേൾ‍ക്കാൻ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു“
നല്ല വരികള്‍...

 

Post a Comment

Links to this post:

Create a Link

<< Home