ഞാന്‍ ഇരിങ്ങല്‍

Saturday, March 07, 2009

രക്തസാക്ഷികൾകന്ന് പൂട്ടാന്‍ പോയവൻ

‍തിരിച്ച് വന്നത്-

കളവുപോയ മൂരിയുടെ കൊമ്പ് തേടിയാണ്

മൂരിക്കൊമ്പിന് മാര്‍ക്കറ്റിൽ

‍വിലയില്ലാതിരുന്നിട്ടും,

ചിറ്റേനിക്കണ്ടത്തില്‍ വിത്തിടാതിരുന്നിട്ടും,

കെട്ടിവെച്ച തടമെല്ലാം പൊട്ടിപോയിട്ടും,

കന്ന് പൂട്ടാൻ പോയവൻ

‍തിരിച്ചു വന്നത് -

കൈനിറയെ ഓലപടക്കങ്ങളുമായാണ്.


പടക്കങ്ങളൊക്കെയും

മഞ്ഞ് കൊള്ളാതിരിക്കുവാൻ‍,

ഉറിയില്‍ കെട്ടിപൊതിഞ്ഞ്-

മുള വരുന്നതും കാത്ത്,

തീക്കാറ്റേറ്റ്,

നുണഞ്ഞ് കൊതിപ്പിച്ച്,

അടയിരുന്നത് കൊണ്ടാണ്.

വിളവെടുക്കാൻ പോയവൻ

‍ഇന്നലെ ചങ്ക് തകർ‍ന്ന്-

രക്തസാക്ഷിയായതും,

കൊടിമരമുയർ‍ന്നതും,

സിന്ദാബാദ് വിളിച്ചതും.

(മനോരമ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)


Labels:

10 Comments:

At 11:43 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കന്ന് പൂട്ടാന്‍ പോയവൻ


‍തിരിച്ച് വന്നത്-


കളവുപോയ മൂരിയുടെ കൊമ്പ് തേടിയാണ്


മൂരിക്കൊമ്പിന് മാര്‍ക്കറ്റിൽ


‍വിലയില്ലാതിരുന്നിട്ടും,


ചിറ്റേനിക്കണ്ടത്തില്‍ വിത്തിടാതിരുന്നിട്ടും,


കെട്ടിവെച്ച തടമെല്ലാം പൊട്ടിപോയിട്ടും,


കന്ന് പൂട്ടാൻ പോയവൻ


‍തിരിച്ചു വന്നത് -


കൈനിറയെ ഓലപടക്കങ്ങളുമായാണ്.

 
At 10:06 AM, Blogger രണ്‍ജിത് ചെമ്മാട്. said...

ആദ്യ വായനയില്‍ വായിച്ചു പൊട്ടിക്കാന്‍ കഴിഞ്ഞില്ല...
തടം പൊട്ടിക്കാന്‍ നോക്കട്ടെ....!

 
At 8:17 AM, Blogger smitha adharsh said...

രക്തസാക്ഷികള്‍ ഉണ്ടാകുന്നത് അപ്പൊ,അത്രയ്ക്ക് എളുപ്പത്തില്‍ അല്ല.അല്ലെ?
സംഗതി വിപ്ലവം തന്നെ..

 
At 4:45 AM, Blogger kichu said...

ithu kavithayano mone?

 
At 2:49 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

രക്തസാക്ഷികൾ കവിത വായിച്ചവർക്കും കമൻ റിയവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.

കിച്ചു..ഇത് കവിതയാണൊ എന്ന ചോദ്യം ഇഷ്ടമായി. ഇതും കവിതയാണ് എന്നേ പറയുന്നുള്ളൂ. താങ്കൾക്ക് ഇത് കവിതയല്ല എന്ന് തോന്നിയെങ്കിൽ വിട്ട് കളഞ്ഞേക്ക്..
അല്ലെങ്കിൽ എന്താണ് കവിത എന്ന് താങ്കളുടെ മനസ്സിലുള്ളതെന്ന് പറഞ്ഞാലും സന്തോഷമാകും.
വായനയ്ക്കും കമൻ റിനും സ്നേഹപൂർവ്വം
നന്ദി.

സ്നേഹപൂർവ്വം
രാജു ഇരിങ്ങൽ

 
At 1:02 AM, Blogger ബാജി ഓടംവേലി said...

:)

 
At 7:03 PM, Blogger Sureshkumar Punjhayil said...

Koyyan poyavar thirichuvannathu kai niraye chorakkathirukalayumanu... Nannayirikkunnu. Ashamsakal...!!!

 
At 9:17 PM, Blogger പി എ അനിഷ്, എളനാട് said...

കൊളളാം
എന്റെ ബ്ളോഗിലേക്ക് സ്വാഗതം
www.naakila.blogspot.com

 
At 2:40 PM, Blogger പടയണി said...

ഓലപടക്കം എന്തിനാണാവൊ കൊണ്ടുവന്നെ..?? ആ സമയത്തു വിത്തു വിതചിരുന്നെല്‍ ?

 
At 11:42 AM, Blogger ആഭ മുരളീധരന്‍ said...

ശക്തമായ ബിംബങ്ങള്‍ നിറഞ്ഞ കവിത.

മനസിലാകുന്നില്ല എന്ന് പറഞ്ഞവര്‍ ക്ക് എന്ത് മനസിലാവും എന്ന് കൂടെ പറഞ്ഞിരുന്നേല്‍ നന്നായിരുന്നു!

 

Post a Comment

Links to this post:

Create a Link

<< Home