ഞാന്‍ ഇരിങ്ങല്‍

Wednesday, December 09, 2009

പുറമ്പോക്കിലെ പെൺകുട്ടി



കുന്നു കയറുമ്പോൾ
മലയിറങ്ങുമ്പോൾ
ഇടത്തോട്ട് പോകുമ്പോൾ
വലത്തോട്ട് പോകുമ്പോൾ
കേള്‍ക്കാറുണ്ട്
ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.


കൊന്നമരം വിഷുക്കാറ്റേറ്റ് നില്‍ക്കുന്ന
കടലാസു പൂക്കൾ കള്ളിമുണ്ടുടുത്ത
വീടിനോട് ചേർന്നുള്ള ചായ്പ്പിൽ
മധുര കരിമ്പുപോലെ ചുണ്ട് നനച്ച്
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും
ആ ഒറ്റ വീട്ടിലെ
പെണ്‍കുട്ടിയുടെ പാട്ട്.


ഓണത്തിനോ
വിഷുവിനോ
അല്ലെങ്കില്‍ പിറന്നാളിനോ
അവിടെ പോകണം
ഒന്ന് കാണണം
കയ്യിലുള്ളതെന്തെങ്കിലും കൊടുക്കണം
ഒന്നും നടന്നില്ല.

ഇപ്പോൾ കുന്നു കയറാറില്ല
മലയിറങ്ങാറില്ല
ഇടത്തോ വലത്തോ യാത്ര പോകാറില്ല
ആ ഒറ്റ വീട്ടിലെ പാട്ട് കേള്‍ക്കാ൯ മാത്രം
ഇന്ന് അവിടേക്ക് പോകണം.


കുന്നുകളില്ല
മലകളെല്ലാം ഇടിച്ച് നിരപ്പാക്കിയിരിക്കുന്നു
വഴികളെല്ലാം വെട്ടിത്തെളിച്ചിരിക്കുന്നു.
അവിടെ
ആ ഒറ്റ മുറിയില്ല
ചായ്പ്പില്ല
അവളില്ല
അവളുടെ പാട്ടുമില്ല.


പള്ളിയിലെ ബാങ്കുവിളി കേട്ടനേരം
റെയിൽവേ സ്റ്റേഷനിൽ നിന്ന്
ദൂരെ ഇലക്ട്രിക്ക് ശ്മശാനത്തിലേക്ക്
കണ്ണയച്ചപ്പോൾ കാറ്റിൽ
ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ
പാട്ടു പോലെ
എനിക്ക് ചുറ്റും
ഒഴുകുന്നു.

Labels:

12 Comments:

At 1:32 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പ്രീയരേ..,
താല്പര്യമുള്ളവര്‍ക്ക് വായിക്കാം. കവിതയെ കല്ലെറിയാം.
ദയവായി കവിയെ വെറുതെ വിട്ടേക്കുക.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 9:06 PM, Blogger Ignited Words said...

ഇങ്ങനൊക്കെ കവിത എഴുതിയാൽ ഇരിങ്ങൾ പുറമ്പോക്കിൽ എന്ന് മാറ്റേണ്ടി വരും..

 
At 10:29 PM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

താഴോട്ടും പോകുമ്പോഴും മേലോട്ടു പോകുമ്പോഴും ആ പെൺകുട്ടീടെ പാട്ട് കേൾക്കാറില്ലേ?

 
At 4:12 AM, Blogger Benny John said...

മാഷേ കുറച്ച് സംശയങ്ങള്‍ ഉണ്ട്

1) കുന്നു കയറുമ്പോള്‍ , മലയിറങ്ങുമ്പോള്‍ ഇടത്തോട്ടും, വലത്തോട്ടും പോകുമ്പോള്‍ എന്റെ പൊന്നു ചെങ്ങാതീ ഇത് എങ്ങനെ സാധിക്കുന്നു എവ്ടെ പോയാലും പാട്ട്. അസാധ്യം !

2) മധുര കരിമ്പ് പോലെ ചുണ്ട് നനച്ച്, ഇതെന്താണെന്ന് ഒന്ന് പറയാമോ ?

3) ഇപ്പോൾ കുന്നു കയറാറില്ല
മലയിറങ്ങാറില്ല
ഇടത്തോ വലത്തോ യാത്ര പോകാറില്ല

എന്തേ വയ്യേ :( ?

4) ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ ..

പൊക ഒടിഞ്ഞു തൂങ്ങുകയോ !!


അപാര സിദ്ധികളുള്ള കവിതാ നിരൂപകനും സര്‍വ്വോവപരി കവിയും വാഗ്മിയും പ്രാസംഗികനുമായ താങ്കള്‍ ഇതിനെ കവിതയെന്ന് വിളീച്ചാല്‍ പൊന്നു ചേട്ടാ എറിഞ്ഞ് പോകും...
കല്ലേ ..!

 
At 3:38 AM, Blogger സനാതനൻ | sanathanan said...

ഇരിങ്ങലിനെന്താ നല്ല സുഖമില്ലേ

 
At 5:30 PM, Blogger സാക്ഷ said...

നാട്ടുകാരാ,
വൈകിപ്പോയി ഞാന്‍ വന്നു കയറുവാന്‍
എന്‍റെ അലസതയില്‍ എഴുതാന്‍ മരന്നതോക്കെയും
വായച്ചെടുക്കാന്‍ പറ്റി! നീതന്നെയല്ലേ ഞാനും....!

 
At 5:53 PM, Blogger റ്റോംസ് കോനുമഠം said...

പള്ളിയിലെ ബാങ്കുവിളി കേട്ടനേരം
റെയിൽവേ സ്റ്റേഷനിൽ നിന്ന്
ദൂരെ ഇലക്ട്രിക്ക് ശ്മശാനത്തിലേക്ക്
കണ്ണയച്ചപ്പോൾ കാറ്റിൽ
ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ
പാട്ടു പോലെ
എനിക്ക് ചുറ്റും

ഇരങ്ങില്‍ മാഷേ...

കവിത ആശയം കൊള്ളാം.
പക്ഷേ..എന്തോ ഒരു മിസ്സിംഗ്..

 
At 3:47 AM, Blogger ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് said...

ഹ..
വളരെ നാളുകള്‍ക്ക് ശേഷം ഒരു കവിതയില്‍ സ്പര്‍ശിച്ചു..
ഭാവുകങ്ങള്‍..

 
At 10:36 AM, Blogger ramadas said...

Hello,

My Name is Ramadas, Working with D C Books as Sr.Assistant editor.
D C Books going to publish a collection of poems from different blogs.

We would like include your below mentioned poems in this collection.

1.Electra Kannadiyi Nokkumbol

I request you to give the permission.


Regards
R.Ramadas
DC Books
GS Street
Kottayam
9946109628

 
At 7:57 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

Dear Ramdas Sir,

Glad to hear about D C Books going to publish a collection of poems from different blogs.

Permission is granded and Thanks too

Raju Iringal
+973 33892037

 
At 4:06 PM, Blogger ബെഞ്ചാലി said...

!

 
At 4:20 PM, Blogger MT Manaf said...

കല്ലെറിയാന്‍ നമ്മള്‍ ആളല്ല
എന്നാലും പറയട്ടെ
some editing problem?

 

Post a Comment

Links to this post:

Create a Link

<< Home